scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, June 24, 2013

ഫോണ്‍ വന്നില്ലെങ്കിൽ അടി കിട്ടിയതു തന്നെ

(ഇത് ഒരു അനുഭവ കഥയാണ് ഇതിൽ ഉള്ള വ്യക്തികളുടേയും സ്ഥാപനത്തിൻറേയും പേര് പറയുന്നത്തിൽ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പറയുനില്ല)                  


        ഞാൻ പെട്ടൊന്ന് ഞെട്ടി എണീറ്റപ്പോൾ ഒമ്പതര മാണിയായിക്കാണും. വേഗം വാഷ്രൂമിൽ പോയി മുഖമെല്ലാം കഴുകി താഴേക്ക്‌ ഇറങ്ങി വന്നപ്പോൾ താഴേ ഒരു സ്ത്രീ കോഡ് ലെസ്സ് ഫോണ്‍ പിടിച്ചു നിൽപ്പുണ്ടായിരുന്നു.  അവർ പറഞ്ഞു ഈ ഫോണ്‍ വരുന്നതിന്നു മുന്നേ ഞാനോ കുട്ടികളോ മുകളിലോട്ടോ അല്ലെങ്കിൽ നീ താഴേക്കോ വരുകയാണെങ്കിൽ ഈ നാട്ടുകാരുടെ കയ്യിൻറെ ബലം നീ അറിയുമായിരുന്നു. എനിക്കൊന്നും മനസിലായില്ല ഞാൻ വേഗം ഷോപ്പിലേക്ക് പോയി. അവിടെ എത്തിയപ്പോളെല്ലേ  കാര്യം അറിയുന്നത്.   

     വിദ്യാഭ്യാസം താൽക്കാലികമായി നിർത്തി നാട്ടിൽ തേരാ പാരാ നടക്കുന്ന കാലം.  ഒരു ദിവസം കുറച്ചു വീടുകൾക്കപ്പുറത്തുള്ള ഒരു ബന്ധു വീട്ടിലേക്ക് എനിക്ക് ഒരു ഫോണ്‍ കോൾ വന്നു. ആ സമയത്ത് ഇന്നത്തെ പോലെ മൊബൈൽ ഫോണോ ലാൻ ഫോണോ എല്ലാ വീടുകളിലും ഇല്ലായിരുന്നു. ഞങ്ങളുടെ ഏറ്റവും അടുത്ത ഫോണുള്ള വീട് അതായിരുന്നു. ഞാൻ ഫോണ്‍ വിവരം എന്താണെന്നു തിരകി അവിടെ ചെന്നു. വിളിച്ച ആൾ എന്നെ കമ്പ്യൂട്ടർ പഠിപിച്ച സാർ ആയിരുന്നു. എത്രയും വേഗം അദ്ദേഹത്തിൻറെ ഓഫീസിൽ ചെല്ലുവാൻ പറഞ്ഞായിരുന്നു ഫോണ്‍. അന്ന് ഒരു ശനിയാഴ്ച വൈകുന്നേരമായതുകൊണ്ട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ വാരാമെന്നു  പറഞ്ഞു ഞാൻ ഫോണ്‍ കട്ട് ചെയ്തു.


           സാറിനു കമ്പ്യൂട്ടർ പഠിപ്പിക്കുന്നത് കൂടാതെ ചില സ്ഥാപനങ്ങൾക്ക് ആവശ്യമായ എകൗണ്ടിംഗ് സോഫ്റ്റ്‌വെയർ നൽകുകയും ചെയ്തിരുന്നു. ചിലപ്പോളൊക്കെ ചില സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ ജോലിക്ക് ആവശ്യമായവരെ അദ്ദേഹത്തിൻറെ വിദ്യാർത്ഥികളെയാണ് നിയമിക്കാറുണ്ട്. അതുകൊണ്ടു തന്നെ പഠനം പൂർത്തിയാക്കിയപ്പോൾ സാറിനോട് വല്ല ചാൻസും ഉണ്ടെങ്കിൽ എന്നെ വിളിക്കണമെന്നും പറഞ്ഞു ഫോണ്‍ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങിനെ രണ്ടു സ്ഥാപനങ്ങളിൽ പോയി നോക്കിയെങ്കിലും ഓരോരോ കാരണത്താൽ അതെല്ലാം നഷ്ടമായി.            തിങ്കളാഴ്ച രാവിലെ സാറിൻറെ ഓഫീസിൽ എത്തി.  പുതിയ ഒരു ചാൻസ്  ഉണ്ടെന്നു   പറഞ്ഞു. തിരൂരിലെ പ്രശസ്ഥമായ ഒരു കോപിയർ സർവ്വീസിലെക്കാണു നിയമനം. അവിടെ ഒരു ലേഡീസ് സ്റ്റാഫ് ഉണ്ട്.  അവർക്ക് കമ്പ്യൂട്ടർ പരമായ അറിവില്ലാത്തതു കാരണം എകൗണ്ടിങ്ങിൽ അവരെ സഹായിക്കുകയും പിന്നെ കുറച്ചു ഡാറ്റ എൻട്രിയുമാണ്‌ ജോലി. അന്നു തന്നെ ജോലിയിൽ കയറി.  അവിടെ ചേച്ചിയെ (ലേഡീസ്‌ സ്റ്റാഫിനെ) കൂടാതെ ടെക്നീഷന്മാരും, സർവ്വീസ് പഠിക്കുവാൻ വന്നവരും, കോഴിക്കോട്ടേയും മലപ്പുറത്തേയും ഷോപ്പുകളിലെ സ്റ്റാഫുകളും  അടക്കം ഒരു മുപ്പതു പേരിലധികം വരുന്നതാണ് ബോസ്സിൻറെ സാമ്രാജ്യം.

                 മൂന്നാമത്തെ ദിവസം രാവിലെ  കേരളത്തിൽ നാളെ ഹർത്താലാണെന്ന  സന്തോഷ വർത്തയോടെ ആണ് എണീറ്റത്.  കാരണം നാളെ ജോലിക്കു  പോവണ്ടലോ. രാവിലെ ഓഫീസിലതിയപ്പോൾ  ടെക്നീഷന്മാരേയും, സർവ്വീസ് പഠിക്കുവാൻ വന്നവരേയും സർവ്വീസ് ചെയ്യുവാനുള്ള സ്ഥലങ്ങളിലേക്ക്  പറഞ്ഞു വിടുകയായിരുന്നു ബോസ്സ്. മെയിൻ ടെക്നീഷനോട്  മസിനഗുടിയിലെക്ക് കൊടുക്കാനുള്ള മഷീൻറെ സർവ്വീസ് കഴിച്ചു നാളെ കൊണ്ടുപോകണമെന്നും പറഞ്ഞു. മസിനഗുടി ഊടിയുടെ താഴ്വാരമാണ്. സാധാരണ ഒഴിവു ദിവസങ്ങളിലാണ്‌ അവിടേക്കുള്ള സർവ്വീസിനും മറ്റും പോകാറുള്ളത്. അങ്ങിനെ പോകുമ്പോൾ സ്റ്റാഫുകളെ ഒക്കെ കൂട്ടി ഒരു ടൂർ രൂപത്തിൽ  പോക്കുകയാണ് പതിവ്. നാളെ ഹർത്താലയതു കാരണം മെഷീനുമായി പുലരുന്നതിനു മുന്നേ കേരളം വിടാമെന്ന്  ബോസ്സ് പറഞ്ഞു.
                     
            മസിനഗുടിയിലേക്ക് കൊണ്ടു പോകുവാനുള്ള മെഷീനിൻറെ കാര്യങ്ങൾ നോകിയപ്പോൾ അതിൻറെ ഒരു സ്പെയർ പാട്സിനു കംബ്ലൈൻറ് ആണ്. അതുമാറ്റുവാൻ ഷോപ്പിലെ സ്റ്റോക്കിൽ നോകിയപ്പോൾ സാധനം തീർനിരിക്കുന്നു. ഇനി അതു കിട്ടണമെങ്ങിൽ ചുരുങ്ങിയത് എർണ്ണാങ്കുള മെങ്കിലും പോകണം. സാധാരണ കൊറിയർ അയക്കാറാണ് പതിവ്. പക്ഷേ ഇപ്പോൾ അതു നടക്കില്ല. ആരെങ്കിലും പോയി വാങ്ങിച്ചു വരണം. ബോസ്സ് നോകിയപ്പോൾ പ്രതേകിച്ചു പണി ഒന്നുമില്ലാത്ത ഒരാൾ ഞാനെ ഒള്ളൂ. എന്നോട് പോകാൻ പറ്റുമൊ എന്ന് ചോദിച്ചു. എനിക്കാണെങ്കിൽ തിരൂർ താലൂക്കുവിട്ടു ഒന്നോ രണ്ടോ തവണ കോഴിക്കോട് ബന്ധുവീട്ടിൽ പോയതല്ലാതെ ദൂരസ്ഥലങ്ങളിൽ പോയി ഒരു പരിചയവും ഇല്ല. എന്തായാലും ഒന്ന് പരിച്ചയമാകാം എന്ന് ബോസ്സിൻറെ നിർബന്ധ പ്രകാരം സമ്മധിച്ചു.

                   എർണ്ണാങ്കുളത്തേക്കു പോകുവാനുള്ള തെയ്യാറെടുപ്പെന്നോണം ആദ്യം തന്നെ വീട്ടിലേക്ക്‌ വിവരമാറിയിക്കാനായി അടുത്ത ബന്ധുവീട്ടിലേക്ക് ഫോണ്‍ ചെയ്തു ഇന്നു വഴുകിയേ വീട്ടിലെത്തൂ കുറച്ചു ജോലി കൂടുത്തൽ ഉണ്ടെന്നു പറഞ്ഞു. അധിനുശേഷം റെയിൽവേ സ്റ്റേഷനിലൊട്ടു ഫോണ്‍ ചെയ്ത് എർണ്ണാങ്കുളത്തേക്കുള്ള  വണ്ടി എപ്പോയണെന്നു ചോദിച്ചപ്പോൾ ആ നിമിഷം വണ്ടി പോയന്നു പറഞ്ഞു. പിന്നെ ബസ്സ് കയറി  എർണ്ണാങ്കുളത്തേക്ക്  യാത്ര തിരിച്ചു. പോകുമ്പോൾ ബോസ്സിൻറെ നമ്പർ എനിക്ക് അറിയാത്തത് കൊണ്ട് ബോസ്സ് രണ്ടു വിസിറ്റിംഗ് കാർഡ് തന്നിരുന്നു ഒന്ന് ബോസ്സിൻറെയും മറ്റേതു എർണ്ണാങ്കുളത്തേ ഷോപ്പിലേതും. ബസ്സിൽ നിന്ന് ഇറങ്ങുമ്പോയൊക്കെ ബോസ്സിനെ വിളിക്കുവാനും പറഞ്ഞിരുന്നു.  പരിചയ മില്ലത്തെ  ആളെല്ലേ  പോകുന്നത് അതുകൊണ്ടാകാം. എർണ്ണാങ്കുളത്തെ  ബസ്സ്‌ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു ഷോപ്പിലെത്തി. സ്പെയർ പാട്സ് വാങ്ങി കുറച്ചു ബുദ്ധിമുട്ടു സഹിചെങ്കിലും പുലർച്ചേ ഒരു മണിയോടെ കുറ്റിപ്പുറത്ത്‌ തിരിച്ചെത്തി. അവിടെ നിന്നും ഒരു ഓട്ടോയിൽ തിരൂരിൽ എത്തി. ടൗണിൽ   എന്നെ കാതുനിനിരുന്ന ഒരു ടെക്നീഷനെ സ്പെയർ പാട്സ് ഏൽപ്പിച്ചു ആ ഓട്ടോയിൽ വീട്ടിലേക്ക്‌ പോയി. അവർ മെഷീൻ ശെരിയാകി പുലരുന്നത്തിനു മുന്നേ കേരളാ ബോർഡർ വിട്ടു.

    ഹർത്താലെല്ലാം കഴിഞ്ഞു ജോലിക്കു ചെന്നപ്പോൾ അവിടെ ഇന്നലെ മസിനഗുടിയിൽ പോയ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. അത് കേട്ടപ്പോൾ അടുത്ത പോക്കിൽ ഞാനും പൊയിരിക്കുമെന്നു മനസ്സിൽ തീരിമാനുച്ചു. അങ്ങിനെ ഒന്നു രണ്ടു മാസങ്ങൾക്കു ശേഷം വീണ്ടും മെഷീൻ സർവ്വീസിനായി മസിനഗുടിയിലേക്ക് ചെല്ലുവാനുള്ള ഫോണ്‍ വന്നു.  അടുത്ത  ഒഴിവു ദിവസത്തിൻറെ തലേന്ന് രാത്രി മസിനഗുടിയിൽ പോക്കാൻ തീരുമാനമായി. കുറച്ചു നേരത്തെ ജോലി നിർത്തി വീട്ടിൽ പോയി. ഡ്രെസ്സ് മാറി ആവശ്യമായ സാധനങ്ങൾ  എടുത്തു തിരിച്ചു ഓഫീസിൽ എത്തി. രാത്രി ഒരു മണിയോടെ ബോസ്സിൻറെയും മറ്റ് സഹപ്രവർത്തകരുടെയും കൂടെ യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ പലവിധ ആഘോഷ കലാപരുവാടികളും നടന്നു. വെള്ളത്തിൻറെ കാര്യത്തിൽ നിന്നും ഒന്ന് രണ്ടു പേർ വിട്ടുനിന്ന കൂട്ടത്തിൽ ഞാനും വിട്ടു നിന്നു. പുലർച്ചയായത്തോടെ അവിടെ എത്തി. 

      റൂം എടുത്തു എല്ലാവരുടേയും കുളി കഴിഞ്ഞു നാടുകാണുവാൻ ഇറങ്ങി. കുറേ കാട്ടിലൂടേയുള്ള യാത്രയിൽ വന്യ മൃഗങ്ങളേയും  മറ്റു പക്ഷികളേയും കണ്ടു. അധിനുശേഷം കുറച്ചകലേയുള്ള ഒരു വെള്ളച്ചാട്ടം കാണുവാൻ വേണ്ടി പോയി. ഏകദേശം ഒരു പത്ത് കിലൊമീറ്റർ പോയപ്പോൾ വെള്ളച്ചാട്ടത്തിൻറെ ശബ്ദം കേൾക്കുവാൻ തുടങ്ങി. അവിടെ ഇറങ്ങി നടന്നു വെള്ളച്ചാട്ടം കണ്ടു. അത് അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു. വളരെ അധികം താഴ്ച്ചയിലോട്ടയിരുന്നു വെള്ളം ചാടിയിരുന്നത്. പിന്നെ അവിടെ നിന്ന് കുറച്ച് അകലേയുള്ള ജല വൈദുത നിലയം കാണുവാൻ പോയി. അവിടെ ചെന്നപ്പോൾ അതിനകത്തേക്ക് കയറുവാൻ   അനുമതിയില്ല. തൊട്ടടുത്  പ്രവർത്തന രഹിതമായ വേറെ ഒരു യൂണിറ്റ് ഉണ്ടെന്നും അവിടെ പോയാൽ എല്ലാ കാര്യങ്ങളും പഠിക്കാം എന്ന് അവിടെയുള്ള ഒരു ജോലിക്കാരനിൽ നിന്നും അറിഞ്ഞതനുസരിച് അവിടേക്ക് പോയി. എല്ലാം കണ്ടതിനു ശേഷം തിരിച്ചു സർവ്വീസ് ചെയ്യുവാനുള്ള ഷോപ്പിൽ പോയി.  സർവ്വീസ് പൂർത്തിയായതോടെ ഞങ്ങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു. രാത്രി മൂന്ന് മണിയോടെ തിരൂരിൽ എത്തി. മറ്റുള്ളവരുടെ വീടെല്ലാം തിരൂരിനും പരിസരപ്രദേശത്തും ആയതിനാൽ അവരെല്ലാം അവരുടെ വീട്ടിലേക്ക്‌ പോയി. അവസാനും ഞാനും ബോസ്സും മാത്രമായി. ബോസ്സ് പറഞ്ഞു അദേഹത്തിൻറെ വീട്ടിൽ കിടക്കുവാനും രാവിലെ പോകാമെന്നും. അങ്ങിനെ ബോസ്സിൻറെ വീട്ടിൽ കിടക്കാൻ പോയി.

             ആ വീട്ടിൽ ബോസ്സും ഭാര്യയും രണ്ടു കുട്ടികളും മാത്രമേ താമസമോള്ളൂ. തലേ ദിവസം ബോസ്സ് ഞങ്ങളുടെ കൂടെ പോരുന്നത് കാരണം ഭാര്യയേയും കുട്ടികളേയും ഭാര്യവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.   ബോസ്സ് വീട് തുറന്നു. ഇപ്പോൾ വീട്ടിൽ ഞാനും ബോസ്സും മാത്രം. മുകളിലെ ഒരു റൂം കാണിച്ചു എന്നോട് അവിടെ കിടക്കാം പറഞ്ഞു ബോസ്സ് താഴേയുള്ള റൂമിൽ കിടന്നു. റൂമിലേക്ക്‌ ചെന്നപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി. A/C സൌകര്യത്തോടു കൂടിയ ഒരു റൂം ഞാൻ അന്ന് ആദ്യമായി കാണുകയാണ്. യാത്രയുടെ ക്ഷീണവും A/Cയുടെ തണുപ്പും കാരണം  വേഗം   ഉറങ്ങി പോയി. ആ വീട്ടിലെ ബോസ്സിനെ അല്ലാത്തെ വേറെ ആരേയും എനിക്കും അതുപോലെ അവർക്ക് ആർക്കും എന്നേയും പരിചയമില്ല. 

                 നേരം പുലർന്നു ഒമ്പതുമണി ആയതോടെ ബോസ്സ് ഷോപ്പിലേക്ക് പോയി. തലേ ദിവസത്തെ തരിപ്പിൽ ബോസ്സ് ഞാൻ വീട്ടിൽ ഉള്ള കാര്യം മറന്നിരുന്നു. ബോസ്സ് പോയ ഉടന്നേ ഭാര്യയും കുട്ടികളും വീട്ടിൽ വന്നു കാണണം. ഞാൻ പെട്ടൊന്ന് ഞെട്ടി എണീറ്റപ്പോൾ ഒമ്പതര മണി ആയിക്കാണും. വേഗം വാഷ്രൂമിൽ പോയി മുഖമെല്ലാം കഴുകി താഴേക്ക്‌ ഇറങ്ങി വന്നപ്പോൾ താഴേ ഒരു സ്ത്രീ കോഡ് ലെസ്സ് ഫോണ്‍ പിടിച്ചു നിൽപ്പുണ്ടായിരുന്നു. അത് മറ്റാരുമെല്ലായിരുന്നു ബോസ്സിൻറെ ഭാര്യ ആണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അവർ പറഞ്ഞു ഈ ഫോണ്‍ വരുന്നതുനു മുന്നേ ഞാനോ കുട്ടികളോ മുകളിലോട്ടോ അല്ലെങ്കിൽ നീ താഴേക്കോ  വരുകയാണെങ്കിൽ  ഈ നാട്ടുകാരുടെ കയ്യിൻറെ ബലം നീ അറിയുമായിരുന്നു. എനിക്കൊന്നും മനസിലായില്ല ഞാൻ വേഗം ഷോപ്പിലേക്ക് പോയി. അവിടെ ചെന്നപ്പോൾ എന്നേ കണ്ട ബോസ്സും തലേന്ന് ഞങ്ങളുടെ കൂടെ വരാത്ത സഹപ്രവർത്തകരും കൂടി ഭയങ്കര ചിരി. ഞാൻ എൻറെ അടുത്ത ഒരു സഹപ്രവർത്തകനോട് അന്നേഷിച്ചപോളെല്ലേ കാര്യം മനസിലായത് ബോസ്സ് അപ്പോളാണ് ഞാൻ വീട്ടിലുള്ള കാര്യം ഭാര്യയേ അറിയിച്ചത് എന്ന്. അല്ലെങ്കിൽ നാട്ടുകാരുടെ അടി കിട്ടിയത് തന്നെ.

               ഇന്ന് അവധിയാണ് നാളെ ജോലിക്കു പോരെ എന്ന് ബോസ്സ് പറഞ്ഞതനുസരിച്ച് ഞാൻ വീട്ടിലേക്ക്‌ പോയി.


[പ്രിയ വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും അറിയിക്കുന്നതോടൊപ്പം തെറ്റ് കുറ്റങ്ങൾ സംഭവിചിട്ടുണ്ടെങ്കിൽ ഈ വിനീതനോട് ക്ഷമിക്കുവാൻ അഭ്യർത്ഥിക്കുന്നു.]

No comments:

Post a Comment