scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, June 24, 2013

മോസിലയുടെ ആപ് മേള

           വെബ് ബ്രൗസര്‍ മേഖലയില്‍ വിന്‍ഡോസ് എക്സ്‌പേ്ളാററിന്‍റെ ജാഡ അല്‍പ്പം കുറഞ്ഞതു മോസിലയുടെ വരവോടെയാണ്. മോസില ഫയര്‍ഫോക്സിന്‍റെ ആരാധകരായി ഒട്ടേറെപ്പേര്‍ കൂടിയതോടെ വെബ് ബ്രൗസര്‍ രംഗത്തെ മല്‍സരവും ഒന്നു കനത്തു. ഇവര്‍ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ രംഗത്തേക്കു വന്നതോടെ മല്‍സരം വീണ്ടും കനത്തു. മോസില ഫയര്‍ഫോക്സിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്(ഒഎസ്) ആപ്ളിക്കേഷനുകള്‍ തയാറാക്കാന്‍ ഒരു മല്‍സരം കഴിഞ്ഞ ദിവസം കൊച്ചിയില്‍ അരങ്ങേറി. കളമശേരിയിലെ സ്റ്റാര്‍ട്ട് അപ് വിലേ്ലജിലാണു ഈ ഹാക്കത്തോണ്‍ നടന്നത്. കേരളത്തില്‍ ആദ്യമായാണു മോസില ഇത്തരമൊരു ആപ് ഡേ നടത്തിയത്.കൊച്ചിയില്‍ നടന്ന ആപ്ളിക്കേഷന്‍ ഹണ്ട് ഏറെ പ്രത്യേകതയുള്ളതാണ്. മോസിലയുടെ കേരളത്തിലെ പ്രതിനിധികളായ രണ്ടു കോളജ് വിദ്യാര്‍ഥികളാണ് ആപ് ഡേയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. പത്തനംതിട്ട സ്വദേശി സൗരഭ് നായരും ഏറ്റുമാനൂര്‍ സ്വദേശി എം. മിഥുനും. മോസില സപ്പോര്‍ട്ട് ഫോറത്തിലൂടെയാണു ഇവര്‍ മോസിലയുടെ പ്രചാരകരാകുന്നത്.


                 അന്‍പതോളം പേരാണു കൊച്ചി കളമശേരിയിലെ സ്റ്റാര്‍ട്ട് അപ് വിലേ്ലജില്‍ നടന്ന ആപ് ഡേയില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളും സോണി ഉള്‍പ്പെടെയുള്ള കന്പനികളുടെ പ്രതിനിധികളുമുണ്ടായിരുന്നു. മോസിലയുടെ പ്രതിനിധി ഇവരുമായി ഒഎസിന്‍റെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിച്ചു പിന്നീടായിരുന്നു ഹാക്കത്തോണ്‍. മോസിലയ്ക്കു വേണ്ടി ആപ്ളിക്കേഷനുകള്‍ ഡിസൈന്‍ ചെയ്‌യാനുള്ള അവസരം. ഫയര്‍ഫോക്സ് ഡവലപ്പര്‍ ഫോണില്‍ തങ്ങളുടെ ആപ്ളിക്കേഷനുകള്‍ ടെസ്റ്റ് ചെയ്തു നോക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചു. 20 ആപ്ളിക്കേഷനുകളാണ് അവസാന ഘട്ടത്തില്‍ രൂപപ്പെട്ടത്. ഗെയിം ആപ്ളിക്കേഷന്‍ ഹാക്കത്തോണില്‍ ഒന്നാമതെത്തിയപ്പോള്‍ ഓണ്‍ കോള്‍ എപിഐ (ആപ്ളിക്കേഷന്‍ പ്രോഗ്രാം ഇന്‍റര്‍ഫേസ്) ആണു രണ്ടാമതെത്തിയത്. ഇത് മോസില അധികൃതര്‍ പരിശോധിച്ചു മികച്ചവ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണു പരിപാടി. 


              മോസിലയുടെ ഒഎസ് വിപണിയില്‍ എത്തുന്നതോടെ വ്യക്തമാകും മലയാളി പിള്ളാരുടെ ആപ്ളിക്കേഷന്‍റെ വില. ലിനക്സിന്‍റെ പാത പിന്തുടര്‍ന്ന് ഓപ്പണ്‍ സോഴ്സിലാണു മോസിലയുടെ ഒഎസും പുറത്തെത്തുന്നത്. എച്ച്‌ടിഎംഎല്‍ 5 വെബ് ടെക്‌നോളജി അധിഷ്ഠിതമായ ഫയര്‍ഫോക്സ് ഓപറേറ്റിങ് സിസ്റ്റം. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ പാകത്തിനുള്ള ഒഎസ് ആണു മോസിലയുടെ മനസിലുള്ളത്. 2011 ജൂലൈ 25നാണു മോസില കോര്‍പ്പറേഷന്‍റെ ഗവേഷണവിഭാഗം തലവന്‍ ഡോ. ആന്‍ഡ്രേസ് ഗാല്‍ മോസില ഒഎസിന്‍റെ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. ബൂട്ട് ടു ഗെക്കോ(ബി2ജി) എന്നായിരുന്നു ഈ പ്രൊജക്ടിന്‍റെ പേര്. ഓപ്പണ്‍ വെബില്‍ ഒരു സന്പൂര്‍ണ ഒഎസ് അവതരിപ്പിക്കുന്ന എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 2012 ജൂലൈയില്‍ ബൂട്ട് ടു ഗെക്കോ ഫയര്‍ഫോക്സ് ഒഎസ് എന്നാക്കി പേരുമാറ്റി. 
               
              ചില കന്പനികളുടെ ഫോണുകളില്‍ ഇവരുടെ ഒഎസ് ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ ഇതു പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷമിവരുടെ ഒഎസ് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. ലോക്കല്‍ ഭാഷകളില്‍ ലഭിക്കുമെന്നതാണു ഒഎസിന്‍റെ മറ്റൊരു പ്രത്യേകത. ജര്‍മ്മന്‍, സ്പാനിഷ് ചിലപ്പോള്‍ ഹിന്ദിയിലും മലയാളത്തിലുമെല്ലാം ഇതു ലഭിചേ്ചക്കാം. എല്‍ജി ഉള്‍പ്പെടെയുള്ള പല കന്പനികളും മോസില ഒഎസ് അധിഷ്ടിത മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. എന്തായാലും വലിയൊരു മല്‍സരത്തിനുള്ള കളമൊരുക്കിയാകും മോസിലയുടെ ഒഎസ് എത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ആപ്പിള്‍ ഒഎസ്, വിന്‍ഡോസ്, ആന്‍ഡ്രോയിഡ് തുടങ്ങിയവ ഒരുക്കുന്ന കനത്ത വെല്ലുവിളിയെ മോസില എങ്ങനെ നേരിടുമെന്നു കാത്തിരുന്നു കാണാം.




കടപ്പാട് : മലയാള മനോരമ വാണിജ്യം

No comments:

Post a Comment