scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, June 7, 2013

ഡെന്കിപ്പനിയും പപ്പായ ഇലയും


പപ്പായ ഡെങ്കി പനിക്ക് ബെസ്റ്റ് ആണെന്ന് അറിഞ്ഞതോടെ നാട്ടില്‍ പപ്പായ ഇലക്കു അവശ്യക്കാര്‍ ഏറെ.ഇതാ ഒരാളുടെ അനുഭവം..

പിള്ളേരുടെ കൃമികടിമാറ്റാന്‍ മണ്ണൂത്തിയില്നിന്നു കുറച്ചു കപ്പളതൈയ് കൊണ്ടുവന്നു നട്ടതാണ്. ഇപ്പൊ പഞ്ചായത്തില്‍ പപ്പായയുള്ള ഏക ഭവനം എന്റേതാണ്... രാവിലെതൊട്ടു തുടങ്ങും പപ്പായ ഇല അന്വേഷിച്ചു വരുന്നവരുടെ തിരക്ക്. ആദ്യമൊക്കെ ചുമ്മാകൊടുത്തു പിന്നെ ഓര്ത്തു് എന്തിനു വെറുതെകൊടുക്കണം.ഒരു കപ്പളം പോലും പരിസരത്ത് നടാനുള്ള മടിയന്മാരല്ലെ വരുന്നത്; അതുകൊണ്ട് ഒരിലയ്ക്ക് അഞ്ചുരൂപ എന്ന നിരക്കിലാണ് വ്യാപാരം. വേറെ മരുന്നിനുപോയാല്‍ ചുരുങ്ങിയത് അഞ്ഞൂറ് കൊടുക്കണം. ഇവിടെ വെറും ഒരു ശതമാനം മാത്രം പണിക്കൂലി...അങ്ങനെ തുടങ്ങിയതാ........ ഇപ്പോഴിതാ രാത്രി കള്ളമ്മാരുടെ ശല്യം.ഇല മോഷണം. ഒരു പട്ടി ഉണ്ടായിരുന്നതിനെ അവന്മ്മാര്‍ വിഷംകൊടുത്തുകൊന്നു. ഗെയിറ്റ് താഴിട്ടു പൂട്ടിയപ്പോള്‍ മതിലുചാട്ടമായി..ചാണകകുഴിക്കടുത്തു നില്ക്കുടന്ന കപ്പളത്തേല്‍ രാത്രയില്‍ വലിഞ്ഞുകേറി ശിഖരവുമൊടിച്ചുകൊണ്ടു രണ്ടു പേരാ കഴിഞ്ഞദിവസം ചാണകകുഴിയില്‍ വീണത്‌.........,..

ഇങ്ങനെ പോയാല്‍ ശെരി ആവില്ല..നാളെ അവര്‍ മരം മൂടോടെ കൊണ്ടു പോയാലോ ..ആരെയെങ്കിലും കാവല്‍ നിര്‍ത്താം,അത് വരെ വീടുകാര്‍ തന്നെ പകലന്തി കാവല്‍ ഇരിക്കാം..

പണ്ടൊക്കെ പറമ്പില്‍ ഒരണ്ണം എങ്കിലും ഉണ്ടായിരുന്നു...എല്ലാം മുറിച്ചു കളഞ്ഞിട്ടു ,ആവശ്യം വന്നപ്പോള്‍ തിരക്കി നടക്കുന്നു ജനം...ഇനിയെങ്കിലും ഒരെണ്ണം പറമ്പിലോ പാടതോ നട്ടു വളര്‍ത്താന്‍ മടിക്കല്ലേ..

No comments:

Post a Comment