scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, June 16, 2013

കുടവയര്‍ കുറക്കാന്‍.

ലോകത്തിലെ ഒട്ടു മിക്ക മധ്യവയസ്കരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍.കുടവയര്‍ ഒരു ശാരീരിക പ്രത്യേകതയാണ്.ചിലര്‍ക്ക് ഇത് പാരമ്പര്യമായ സവിശേഷതയായിരിക്കും.എന്നാല്‍ കൂടുതല്‍ പേര്‍ക്കും ഭക്ഷണരീതിയിലെ നിയന്ത്രണമില്ലായ്മയാണ് പ്രശ്നമാകുന്നത്.കുടവയര്‍ കുറയ്ക്കാനായി അമിതമായി വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും കാര്യമില്ല.ആദ്യമായി വേണ്ടത് ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടത്. ദിവസവും ആറുനേരം ഭക്ഷണം കഴിക്കുന്നത്

ഒഴിവാക്കി രണ്ടു നേരം ആഹാരവും രണ്ടു നേരം ലഘുഭക്ഷണവും ആക്കി കുറയ്ക്കണം.കൊഴുപ്പ് കുറഞ്ഞ ആഹാരസാധനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.മാത്രമല്ല മിതാഹാരം ശീലിക്കണം.ഭക്ഷണത്തില്‍ പച്ചക്കറിയുടെ അളവ്‌ കൂട്ടാം. മത്സ്യ-മാംസാദികള്‍ കുറയ്ക്കണം.എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ ഒഴിവാക്കണം.ദിവസവും രാവിലെയും വൈകുന്നേരവും അല്പനേരം വ്യായാ‍മം ചെയ്യുക. ഒരു മണിക്കൂര്‍ നേരം നടക്കുകയുമാവാം.മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക.ഇത്രയും ചെയ്താല്‍ കുടവയര്‍ ഒരു പരിധി വരെയെങ്കിലും കുറക്കാന്‍ സാധിക്കും.

No comments:

Post a Comment