scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, July 17, 2013

മുഖക്കുരു മാറ്റാന്‍ എളുപ്പ വഴികള്‍ .



മുഖക്കുരു സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്.  ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില ലളിത മാര്‍ഗങ്ങള്‍.
  • കുറച്ചു പുതിനയില കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ചു മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. എന്നും രാത്രി ഇതു ചെയ്താല്‍ മുഖക്കുരുവും മുഖക്കുരുവിൻറെ പാടുകളും അപ്രത്യക്ഷമാവും.  
  • മുഖക്കുരു പാടു കളയാന്‍ ഒരു ടീസ്പൂണ്‍ മുള്ളങ്കി അരച്ചത്‌ ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു തേയ്ക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. 

  • നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റു നീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങും. 

  • പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
  •  പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്‌ മുഖത്തിട്ട്‌ രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുക. 
  • ദിവസവും തുളസിയിലനീര്‌ മുഖത്ത്‌ തേച്ച്‌ അരമണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും. 
  • മുഖക്കുരവിൻറെ  പാട്‌ മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്‌പൂണ്‍ വീതം എടുത്ത്‌ രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക. 
  • മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. 
  • അഞ്ചു തുളസിയില വീതം ദിവസവും മോരിലിട്ടു കഴിക്കുന്നത്‌ ശരീരത്തിൻറെ   അമിതഭാരം കുറയ്ക്കാനും ശരീരകാന്തി ലഭിക്കാനും നല്ലതാണ്‌. 

No comments:

Post a Comment