നാട്ടിന്‍
പുറത്തെ മിക്ക വീടുകളിലും ഉള്ള മുരിങ്ങയുടെ ഗുണങ്ങള്‍
നിരവധിയാണ്.മുരിങ്ങാക്കായ പോലെ മുരിങ്ങയിലയും നിരവധി ഗുണങ്ങളാല്‍
സംപുഷ്ടമാണ്.വൈറ്റമിന്‍ എ,സി,ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ
ഉറവിടമാണ് മുരിങ്ങയില.
- ഇവയുടെ നീര് രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാന്‍
നല്ലതാണ്.
- കുട്ടികള്‍ മുരിങ്ങയില കറിയായോ ഇറുത്തെടുത്ത ഇലയുടെ മുകളില്‍
ചൂടു കഞ്ഞി ഒഴിച്ചു വാട്ടിയോ കഴിക്കുന്നത് ബുദ്ധിശക്തി കൂട്ടുമെന്ന്
പഴമക്കാര്‍ കണ്ടെത്തിയിരുന്നു.
- ഒരു കപ്പ് മുരിങ്ങയില സൂപ്പില്‍ എണ്‍പതു
കപ്പ് പാലിനും 16 കിലോ ആട്ടിറച്ചിക്കും തുല്യമായ വൈറ്റമിന്‍ എയും 20
മാമ്പഴത്തിനും രണ്ടര കിലോ മുന്തിരിങ്ങയ്ക്കും ആറ് ഓറഞ്ചിനും തുല്യമായ
വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു.
- ഇതു കൂടാതെ ഇരുപതു കോഴിമുട്ടയ്ക്കു
തുല്യമായ കാല്‍സ്യവും 100ഗ്രാം മാട്ടിറച്ചിക്കും 100 ഗ്രാം
കോഴിയിറച്ചിക്കും120ഗ്രാം മല്‍സ്യത്തിനും രണ്ടര കപ്പ് പാലിനും രണ്ടു
മുട്ടയ്ക്കും തുല്യമായ ജീവകം ഉണ്ടത്രേ.
No comments:
Post a Comment