scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, July 13, 2013

പപ്പായയേ വെറുതെ കളയല്ലേകർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ"  എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്. "ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ  ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ.  ദഹന പ്രകൃയയെ സഹായിക്കുന്ന ഏറ്റവും നല്ല സസ്യാഹാരമാണ് പപ്പായ. ആമാശയത്തിലെത്തിയ ഭക്ഷണ പദാർഥങ്ങളിലെ അസിഡിറ്റി നിയന്ത്രിക്കാനും പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന അമിനോ ആസിഡുകൾ രൂപപ്പെടുത്തുവാനും പപ്പായ സ്ഥിരമായി കഴിക്കുന്നത് ഉപകരിക്കും. പപ്പായയുടെ കറയിൽ അടങ്ങിയിരിക്കുന്ന "പപ്പയിൻ"  എന്ന രാസാഗ്നിയാണ് ഇതൊക്കെ ചെയ്യുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ജീവകം 'എ' പപ്പായയിൽ സമൃദ്ധമായതോതിൽ  അടങ്ങിയിരിക്കുന്നു. അതുപൊലേ ജിവകം 'സി' യുടെയും ഒരു കലവറയാണ് പപ്പായ. ഏത്തക്കായയിൽ ഉള്ളതിൻറെ പന്ത്രണ്ട് ഇരട്ടിയും ഓറഞ്ചിൻറെ ഏഴു ഇരട്ടിയും കാത്സ്യം   അടങ്ങിയിരിക്കുന്നതിനാൽ  എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിനു പപ്പായ നല്ലതാണ്. പപ്പായ സ്ഥിരമായി കഴിക്കുന്നവർക്ക് പല്ലുവേദന അപൂർവ്വമാണ്. 

പഴുത്ത പപ്പായയുടെ മാംസളഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുകയാണെങ്കിൽ മുഖശോഭ വർദ്ധിക്കും. മൂലക്കുരു രോഗികളിൽ കാണപ്പെടുന്ന മലബന്ധത്തിനു ഉത്തമ ഔഷധമാണ് പപ്പായ. ആർത്തവ ക്രമമില്ലാത്ത സ്ത്രീകൾ  പച്ച പപ്പായ തുടർച്ചയായി ഒരാഴ്ചയോളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ  ആർത്തവം ക്രമത്തിലാവും. പച്ച പപ്പായ കഴിക്കുമ്പോൾ തുടക്കമുള്ള ഗർഭം അലസുന്നതിനും ചിലപ്പോൾ  സാധ്യത ഉണ്ട്. പപ്പായക്കുരു അരച്ച്  ലേപനം ചെയ്താൽ  പുഴുക്കടി ശമിക്കും. വിരകളെ അകറ്റാൻ ഈ കുരു തേനിൽ ചേർത്ത് കഴിച്ചാൽ  മതി. പപ്പായക്ക്  ഔഷധഗുണം മാത്രമല്ല പോഷക ഗുണം കൂടി ഉള്ളതാണ്. 

പപ്പായയിൽ  നിന്നെടുക്കുന്ന "പപ്പയിൻ"  ഇന്ന് രാജ്യാന്തര വിപണിയിൽ  വളരെ വിലമതിക്കുന്ന ഒരു ഔഷധമാണ്. ദഹനക്കേടിന് ഏറ്റവും നല്ല മരുന്നാണ് പപ്പയിൻ. ആമാശയരോഗങ്ങൾക്കുള്ള മരുന്നായും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അർശസ്സ്, കരൾ രോഗം എന്നീ അസുഖങ്ങൾ തടയാൻ  പപ്പയിനു കഴിവുണ്ട്. 

"ഇനിയെങ്കിലും ഈ പോഷകക്കനിക്ക് അതർഹിക്കുന്ന സ്ഥാനം നക്കാൻ  നാം മടിക്കരുത്"

No comments:

Post a Comment