scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, August 19, 2013

റമ്പൂട്ടാന്‍റെ രണ്ടു പുതിയ ഇനങ്ങള്‍



റമ്പൂട്ടാന്‍റെ രണ്ടു പുതിയ ഇനങ്ങള്‍ ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്' കണ്ടെത്തി. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ യോജിച്ചതാണ് ഇവ.

അര്‍ക്കകൂര്‍ഗ് അരുണ്‍ എന്ന ഇനം ചുവന്ന പുറന്തോടുള്ളതും സാമാന്യം പടര്‍ന്ന് വളരുന്നതുമാണ്. സപ്തംബര്‍-ഒക്ടോബറില്‍ കായ്കള്‍ പാകമാവും. ഒരു മരത്തില്‍നിന്ന് 750 മുതല്‍ 1000 പഴങ്ങള്‍വരെ വിളവെടുക്കാന്‍ സാധിക്കും. 40 മുതല്‍ 45 ഗ്രാമാണ് കായയുടെ ഭാരം.



അര്‍ക്ക കൂര്‍ഗ്പതിബ് മഞ്ഞ പുറന്തോടുള്ള ഇനമാണ്. സപ്തംബര്‍- ഒക്ടോബറാണ് കായ്കള്‍ വിളയുന്ന കാലം. 1200 മുതല്‍ 1500 വരെ പഴങ്ങളാണ് ഒരു മരത്തില്‍നിന്ന് ലഭിക്കുക. കായയുടെ ഭാരം 25 മുതല്‍ 30 ഗ്രാം. ഈയിനങ്ങളുടെ കായ്കള്‍ മധുരത്തിലും വിറ്റാമിന്‍ സി യുടെ അളവിലും മെച്ചപ്പെട്ടതാണ്.

കേരളത്തില്‍ റമ്പൂട്ടാന്‍ മികച്ച രീതിയില്‍ത്തന്നെ വിളയുന്നുണ്ട്. റമ്പൂട്ടാന്‍ പഴങ്ങള്‍ക്കു വിപണന സാധ്യതയും ഏറിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രവുമായി 080- 28466420 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

No comments:

Post a Comment