scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, June 29, 2013

സ്മാര്‍ട്ട്‌ഫോണിനെ സ്നേഹിച്ച് വയസ്സരാവല്ലേ!




ചെറിയ സ്ക്രീനിലെ രാജാക്കന്‍‌മാരായ സ്മാര്‍ട്ട്‌ഫോണുകളെ ആരാണ് സ്നേഹിക്കാത്തത്. കീശയ്ക്ക് കനമുണ്ടെങ്കില്‍ ആരായാലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുപോകും. എന്നാല്‍, ഈ ‌സ്മാര്‍ട്ട് ഫോണ്‍ പ്രണയം നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കുമെന്നും ലൈംഗിക ബലഹീനത തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് കൈപിടിച്ച് നടത്തുമെന്നും പറഞ്ഞാല്‍ അക്കാര്യം ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‍ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.




ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ചികിത്സയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എം‌എം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‍ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എം‌എം എങ്കിലും അകലെയാവണമെന്നാണ്.

കാര്യമിതൊക്കെയാണെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ കവറുകളും ആന്റി റേഡിയേഷന്‍ ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Friday, June 28, 2013

ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം

ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്‌നങ്ങള്‍ക്കും പ്രകൃതിദത്ത പരിഹാരങ്ങള്‍ ധാരാളമുണ്ട്. ഇവ പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളിലെ ചികിത്സകളേക്കാള്‍ ഫലം ചെയ്യും. ചര്‍മസംരക്ഷണത്തിന് ഇത്തരത്തിലുള്ളൊരു പ്രകൃതിദത്ത മാര്‍ഗമാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും. ഓറഞ്ച് തൊലിയുപയോഗിച്ചു തയ്യാറാക്കാവുന്ന ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയൂ. 
ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം.
ഓറഞ്ച് തൊലി കൊണ്ട് ഭംഗി കൂട്ടാം
  • ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെള്ളമുപയാഗിച്ചു കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്ന ക്ലെന്‍സറിന്റെ ഗുണം ഈ ഫേസ് പായ്ക്കു നല്‍കും. ചര്‍മത്തിലെ അഴുക്കു നീക്കി ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും. 
  • ഓറഞ്ചു പൊടിയോ അരച്ചതോ തേന്‍, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിയുമ്പോള്‍ ഈ മിശ്രിതം കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറവും നല്‍കുന്നു. ഇതിലെ തേന്‍ ചര്‍മം വരണ്ടുപോകുന്നതില്‍ നിന്നും തടയുന്നു. ചെറുനാരങ്ങയാകട്ടെ, ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്. ഇവയെല്ലാം നല്ല ചര്‍മമുണ്ടാകാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. 
  •  ഓറഞ്ചു തൊലിയ്‌ക്കൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് തൈരും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടുന്നത്. ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കും. മുഖത്തെ കരുവാളിപ്പു മാറാനും ഇത് നല്ലതു തന്നെ. 
  • ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ ചന്ദനപ്പൊടി, പനിനീര് എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്. 
  • ഓറഞ്ചു തൊലി അരച്ചോ പൊടിച്ചോ പാലിനൊപ്പം ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ്. മുഖം വെളുക്കാനും മുഖക്കുരു പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കം ലഭിക്കാനുമെല്ലാം സഹായിക്കുന്ന.
 ഫേസ് പായ്ക്കുകളുണ്ടാക്കാന്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി ഉപയോഗിക്കാമെന്നു മനസിലായില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ?


നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? അവര്‍ നിങ്ങളുടെ ഇ മെയില് ഐഡി ഉപയോഗിച്ചു വല്ല വ്യാജ ബോംബു ഭീഷണിയും അയച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെ കുടുങ്ങുക. അതെല്ലെങ്കില്‍ നിങ്ങളുടെവിലപ്പെട്ട വിവരങ്ങള്‍ ( ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ) നഷ്ടപെട്ടാലോ ? അതൊരു വലിയ നഷ്ടം തന്നെ ആയിരിക്കും അല്ലെ?

നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ജിമെയിലില്‍ തന്നെ സൌകര്യമുണ്ട്ന്ന എന്ന കാര്യം പലര്ക്കും അറിയില്ല . അതെങ്ങനെ എന്ന് നോക്കാം


  • ആദ്യമായി നിങ്ങളുടെ ജിമെയില്‍ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക
  • വിന്‍ഡോയുടെ ഏറ്റവും താഴെയായിട്ടു നിങ്ങളുടെ അക്കൌണ്ട് അവസാനമായി ഉപയോഗിച്ച സമയവും മറ്റും കാണാം. (താഴെ ചിത്രം നോക്കൂ )
  • ഇവിടെ നിനും detail എന്നതില്‍ക്ലിക്ക് ചെയ്‌താല്‍ കുറച്ചു കൂടി വ്യക്തമായ വിവരങ്ങള്‍ കിട്ടും, ഇവിടെ നിങ്ങള്‍ മൊബൈലില്‍ നിന്നുപോലും ലോഗിന്‍ ചെയ്‌താല്‍ അതും ലിസ്റ്റ് ചെയ്യപെടും.



ഇനി നിങ്ങളുടെ തല്ലാത്ത ഐ പി അഡ്രസ്സ് ലിസ്റ്റില്‍ കണ്ടാല്‍ ഉറപ്പിക്കുക നിങ്ങളുടെ ജിമെയില്‍ അക്കൌണ്ട് മറ്റാരോ ഉപയോഗിക്കുന്നു എന്ന് ! ഉടനെ എന്ത് ചെയ്യണം ?
  • പാസ്സ്‌വേര്‍ഡ്‌ വേര്‍ഡ്‌ മാറ്റുക ( പാസ്സ്‌വേര്‍ഡ്‌ ആയി മൊബൈല് നമ്പരോ മറ്റോ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഉത്തമം ).
  • security question, secondary email address എന്നിവ മാറുക. (സെറ്റിങ്ങ്സില്‍ ഉണ്ടാവും )
  • അക്കൌണ്ടില്‍ നിന്നും അയച്ച ഇ മെയിലുകള്‍ പരിശോധിക്കുക ചെയ്യുക. (Sent Mail എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി).
  • നീക്കം ചെയ്ത മെയിലുകളും പരിശോധിക്കുക. ( Trash )  









കടപ്പാട്: www.muneeronline.com (തരികിട)

Wednesday, June 26, 2013

മനുഷ്യശരീരത്തെ സംബന്ധിച്ച അത്ഭുതപ്പെടുത്തുന്ന വസ്തുതകള്‍



 
മനുഷ്യശരീരത്തെപ്പറ്റി നാം ഇതുവരെയും അറിഞ്ഞിട്ടില്ലാത്ത വിസ്മയകരമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൌതുകം തോന്നാം.  എന്തെല്ലാം അത്ഭുതപ്രതിഭാസങ്ങളാണ് നമ്മുടെ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.  മുഷ്യശരീരത്തിന്റെ അത്ഭുതം ജനിപ്പിക്കുന്ന ഇത്തരം പ്രത്യേകതകളെപ്പറ്റി ഒന്നു മനസ്സിലാക്കാം.
  
ശ്വാസകോശത്തില്‍ 3 ലക്ഷം മില്യന്‍ കാപ്പിലറി രക്തക്കുഴലുകള്‍
 
നമ്മുടെ ശ്വാസകോശത്തില്‍ തീരെചെറിയ രക്തക്കുഴലുകളായ 3 ലക്ഷം മില്യന്‍ കാപ്പിലറിരക്തക്കുഴലുകളുണ്ട് എന്നു കേള്‍ക്കുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നും.  ഈ കാപ്പിലറി രക്തക്കുഴലുകള്‍ കൂട്ടിയോജിപ്പിച്ചാല്‍ അതിന്റെ നീളം 2400 കിലോമീറ്റര്‍ വരും.  സ്ത്രീകളുടെ ഓവറികളില്‍ അഞ്ചുലക്ഷത്തോളം അണ്ഡകോശങ്ങള്‍ ഉണ്ടായിരിക്കും.  ഇതില്‍ 400 എണ്ണത്തിനു മാത്രമേ  പുതിയ ഒരുജീവന്‍ സൃഷ്ടിക്കുവാനുളള അവസരം ലഭിക്കുന്നുളളൂ.
   
ഓരോ വൃക്കയിലും പത്തുലക്ഷം അരിപ്പകള്‍
 
മനുഷ്യശരീരത്തിലെ ഓരോ വൃക്കയിലും പത്തുലക്ഷം അരിപ്പകളുണ്ട്.  ഒരു മിനിറ്റില്‍ ശരാശരി 1.3 ലിറ്റര്‍ രക്തം അരിക്കല്‍ പ്രക്രിയയ്ക്ക് വിധേയമാവുന്നു. പുരുഷന്റെ വൃഷണങ്ങളില്‍ 10 ദശലക്ഷം ബീജകോശങ്ങളാണ് ഓരോദിവസവും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ഭൂമിയിലുളള മുഴുവന്‍ ആളുകളെയും ഇവിടെ നിന്നു മാറ്റിയാല്‍ ആറുമാസങ്ങള്‍ക്കുളളില്‍ അത്രയും ആളുകളെ സൃഷ്ടിക്കുവാന്‍ ഈ ബീജകോശങ്ങള്‍ മതിയാകും.
 
അസ്ഥികള്‍ക്ക് ഗ്രാനൈറ്റിന്റെ ബലം
 
ഭാരം താങ്ങുന്നതില്‍ ഗ്രാനൈറ്റ്‌ പോലെ ബലമുളളതാണ് മനുഷ്യശരീരത്തിലെ അസ്ഥികള്‍.  ഒരു തീപ്പെട്ടിയുടെ അളവിലുളള അസ്ഥിക്ക് 9 ടണ്‍ ഭാരം താങ്ങാന്‍ കഴിവുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം.  ഇത് സിമന്റ് കോണ്‍ക്രീറ്റ് താങ്ങുന്ന ഭാരത്തിന്റെ നാലിരട്ടിയാണെന്നോര്‍ക്കുക. കൈവിരലുകളിലെയും, കാല്‍വിരലുകളിലെയും നഖങ്ങള്‍ ആരംഭസ്ഥാത്തുനിന്നും വിരലിന്റെ അഗ്രംവരെ വളരാന്‍ ആറുമാസം എടുക്കുമത്രേ.  
  
ത്വക്ക് മുഷ്യശരീരത്തിലെ ഏറ്റവുംവലിയ അവയവം
 
 മനുഷ്യശരീരത്തിലെ ഏറ്റവും വലിയഅവയവം ത്വക്കാണ്.  പ്രായപൂര്‍ത്തിയായ ഒരാളില്‍ ത്വക്ക് 20 സ്ക്വയര്‍ഫീറ്റ് വ്യാപിച്ചുകിടക്കുന്നു. ത്വക്കില്‍ ലക്ഷക്കണക്കിന് കോശങ്ങള്‍ ഉണ്ടായിരിക്കും. ഏററവും മുകളിലത്തെ കോശങ്ങള്‍ ഉപയോഗശ്യൂന്യമായിപ്പോകുമ്പോള്‍ അവയ്ക്കു പകരം പുതിയ കോശങ്ങള്‍ ഉണ്ടാവുന്നു. 30 മിനിറ്റില്‍, മനുഷ്യശരീരം 2.5 ലിറ്റര്‍ വെളളം തിളയ്ക്കുന്നതിനാവശ്യമായ താപം പുറത്തുവിടുന്നു എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം.
   
ഉറങ്ങുമ്പോള്‍ ഉയരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
 
നാം ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ഉയരം 8 മില്ലിമീറ്റര്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.  അടുത്തദിവസം തന്നെ വര്‍ധിച്ചഉയരം കുറഞ്ഞ് പഴയതുപോലെ ആയിത്തീരുന്നു. നാം നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ ഗുരുത്വാകര്‍ഷണം മൂലം നമ്മുടെ ശരീരത്തിലെ കാര്‍ട്ടിലേജ്ഡിസ്കുകള്‍ സ്പോഞ്ചുപോലെ അമര്‍ന്നുപോകുന്നതാണിതിനു കാരണം.
  
ആമാശയത്തിലെ വീര്യമേറിയ ദഹനരസങ്ങള്‍ 
 
നമ്മുടെ ആമാശയത്തിലെ ദഹനരസങ്ങള്‍ക്ക് സിങ്ക് അഥവാ നാകം എന്ന ലോഹത്തെ വരെ ലയിപ്പിക്കാനുളള കഴിവുണ്ട്.  ആമാശയത്തിനുളളിലെ കോശങ്ങള്‍ പെട്ടെന്ന് മാറി പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ദഹനരസങ്ങള്‍ക്ക് കഴിയുന്നില്ലത്രേ. പാശ്ചാത്യനാടുകളിലുളള ഒരാള്‍ അയാളുടെ ആയുസില്‍ 50 ടണ്‍ ആഹാരവും, അമ്പതിനായിരം ലിറ്റര്‍ വെളളവും കുടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?.
 
ദൃഷ്ടികേന്ദ്ര പേശികള്‍  ഒരുദിവസം ഒരുലക്ഷം പ്രാവശ്യം ചലിക്കുന്നു.  

 നമുക്ക് കിട്ടുന്ന വിവരങ്ങളില്‍ 90 ശതമാവും ലഭിക്കുന്നത് കണ്ണുകളിലൂടെയാണ്.  കാഴ്ചകൊണ്ട് ജീവിക്കുന്ന സൃഷ്ടികള്‍ എന്ന് മനുഷ്യനെ വിശേഷിപ്പിക്കാം. കണ്ണിലെ ദൃഷ്ടികേന്ദ്ര പേശികള്‍  ഒരുദിവസം ഒരുലക്ഷം പ്രാവശ്യം ചലിക്കുന്നു.  നമ്മുടെ കാലിലെ പേശികള്‍ ഇതേ വേഗതയില്‍ ചലിച്ചാല്‍ നാം ഒരുദിവസം 80 കിലോമീറ്റര്‍ ദൂരമായിരിക്കും സഞ്ചരിക്കുക.

രുചിക്കുകയും മണക്കുകയും ചെയ്യുന്നത് എങ്ങനെ?.
 
പദാര്‍ത്ഥങ്ങളുടെ രുചിയറിയാന്‍ നമ്മെ സഹായിക്കുന്നത് നാക്കിന്റെ മുകള്‍തലത്തിലുള്ള ചെറിയമുഴകളാണ്. ഇവയെ സ്വാദ്മുകുളങ്ങള്‍ എന്നു വിളിക്കുന്നു. ഈ സ്വാദ്മുകുളങ്ങളോട് ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഒരു വിശേഷതരം നാഡി മധുരം, പുളിപ്പ്, ഉപ്പ്, കയ്പ് എന്നിവയുടെ ചോദനകള്‍ തലച്ചോറിലേക്ക് അയയ്ക്കുകയും, രുചിയറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. മൂക്കിനു നേരെ മുകളില്‍ സ്ഥിതിചെയ്യുന്ന ഘ്രാണസംബന്ധിയായ നാഡികളാണ് മണമറിയാന്‍ സഹായിക്കുന്നത്.
 
മനുഷ്യശരീരത്തിന്റെ വലുപ്പം എത്രമാത്രം
 
നമ്മുടെ ശരീരത്തിലെ ചില അവയവങ്ങളുടെ വലുപ്പവും, നീളവും, എണ്ണവും കേട്ടാല്‍ നാം അത്ഭുതപ്പെട്ടുപോകും. നമ്മുടെ ശ്വാസകോശങ്ങള്‍ നിവര്‍ത്തി പരന്ന രൂപത്തിലാക്കിയാല്‍ ഒരു ടെന്നീസ്കോര്‍ട്ടിന്റെ വിസ്തൃതി വരുമത്രേ. ശരീരത്തിലുള്ള ഞരമ്പുകളെല്ലാം കൂടി ചേര്‍ത്തുവെച്ച് ഒര ചരടാക്കിയാല്‍, ആ ചരടു കൊണ്ട് 7 തവണ ഭൂമിയെ ചുറ്റാം. നമ്മുടെ രക്തത്തില്‍ 20 ലക്ഷം ചുവന്നരക്താണുക്കളും, 300 കോടി വെളുത്തരക്താണുക്കളുമുണ്ട്. മുഷ്യശരീരം ഒരത്ഭുതം തന്നെ.

Tuesday, June 25, 2013

ഫേസ്ബുക്ക് തിന്നും വൈറസ്

ശത്രുക്കള്‍ നമ്മുടെ മിത്രങ്ങള്‍ എന്നാണല്ലോ. അപ്പോള്‍ ഇലക്ട്രാണിക്ക് ഉപകരണങ്ങള്‍ എന്തു പറയും? ശത്രുക്കള്‍ ഞങ്ങളുടെ ശത്രുക്കള്‍ എന്നു തന്നെ പറയും ഇതാ ഫേസ്ബുക്കിനും ഒരു ശത്രു വരുന്നു. സിയുസ് എന്ന അപകടകാരിയായ വൈറസാണ്. ഈ ശത്രു അത്ര നിസ്സാരക്കാരനല്ല ബാങ്കുകളിലെ ആകൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനുപയോഗിക്കുന്ന കംപ്യുട്ടര്‍ വൈറസാണിവന്‍.
പ്രമുഖ കമ്പനികളുടെ പേരില്‍ വ്യജ ആകൗണ്ടുകള്‍ തുടങ്ങിയാണ് ഈ വൈറസുകള്‍ ഫേസ്ബുക്കു കളിലേക്ക് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. യു എസ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് എന്നിങ്ങനെയുള്ള പ്രൊഫൈലുകള്‍ കണ്ടാല്‍ സൂക്ഷിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. ഫേസ്ബുക്കില്‍ എന്തെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് ഫേസ്ബുക്കില്‍ കയറിപ്പറ്റും. ബ്രിങ് എന്‍എഫ്എല്‍ടുലോസ് ആഞ്ചലസ് എന്നറിയപ്പെടുന്ന പേജിനുവേണ്ടിയുള്ള ലിങ്കിലാണ് വൈറസ് സാന്നിധ്യം ട്രെന്റ മാക്രോ കണ്ടുപിടിച്ചത്. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നും പറയുന്നു.



ഫേസ്ബുക്കിനെ രക്ഷിക്കാം 
* അറിയാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്
* എന്തു ചെയ്യുമ്പോഴും രണ്ട് വട്ടം ആലോച്ചിക്കുക
* ആദ്യം ആകൗണ്ട് പാസ് വേര്‍ഡ് മാറ്റുക
* ഫേസ് ബുക്കില്‍ വൈറസുകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക 
* വൈറസ് ഉണ്ടെന്ന് ഉറപ്പാണെങ്കില്‍ ബ്രൗസിങ് ഹിസ്റ്ററി ഒഴിവാക്കണം
* ആന്റി വൈറസുകള്‍ ഇല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.
* സിസി ക്ലിനര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ റണ്‍ ചെയ്യാവുന്നതാണ്

* നിങ്ങളുടെ ഫേസ്ബുക്കിനെ മാത്രമല്ല കംപ്യൂട്ടറിനേയും സംരക്ഷിക്കു



കടപ്പാട്   ഗിസ് ബോട്ട്


മല്ലിയുടെ ആരോഗ്യവശങ്ങള്‍

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്. വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ,

03 17 Coriander Health Benefits Aid0200 
* രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും. 




* മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്. 

* ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. 

*       ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ. 

* മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും. 

*   ചര്‍മത്തിനും ഇത് ഗുണം ചെയ്യും. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ അകറ്റാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.

Monday, June 24, 2013

മോസിലയുടെ ആപ് മേള

           വെബ് ബ്രൗസര്‍ മേഖലയില്‍ വിന്‍ഡോസ് എക്സ്‌പേ്ളാററിന്‍റെ ജാഡ അല്‍പ്പം കുറഞ്ഞതു മോസിലയുടെ വരവോടെയാണ്. മോസില ഫയര്‍ഫോക്സിന്‍റെ ആരാധകരായി ഒട്ടേറെപ്പേര്‍ കൂടിയതോടെ വെബ് ബ്രൗസര്‍ രംഗത്തെ മല്‍സരവും ഒന്നു കനത്തു. ഇവര്‍ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ രംഗത്തേക്കു വന്നതോടെ മല്‍സരം വീണ്ടും കനത്തു. മോസില ഫയര്‍ഫോക്സിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്(ഒഎസ്) ആപ്ളിക്കേഷനുകള്‍ തയാറാക്കാന്‍ ഒരു മല്‍സരം കഴിഞ്ഞ ദിവസം കൊച്ചിയില്‍ അരങ്ങേറി. കളമശേരിയിലെ സ്റ്റാര്‍ട്ട് അപ് വിലേ്ലജിലാണു ഈ ഹാക്കത്തോണ്‍ നടന്നത്. കേരളത്തില്‍ ആദ്യമായാണു മോസില ഇത്തരമൊരു ആപ് ഡേ നടത്തിയത്.കൊച്ചിയില്‍ നടന്ന ആപ്ളിക്കേഷന്‍ ഹണ്ട് ഏറെ പ്രത്യേകതയുള്ളതാണ്. മോസിലയുടെ കേരളത്തിലെ പ്രതിനിധികളായ രണ്ടു കോളജ് വിദ്യാര്‍ഥികളാണ് ആപ് ഡേയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. പത്തനംതിട്ട സ്വദേശി സൗരഭ് നായരും ഏറ്റുമാനൂര്‍ സ്വദേശി എം. മിഥുനും. മോസില സപ്പോര്‍ട്ട് ഫോറത്തിലൂടെയാണു ഇവര്‍ മോസിലയുടെ പ്രചാരകരാകുന്നത്.


                 അന്‍പതോളം പേരാണു കൊച്ചി കളമശേരിയിലെ സ്റ്റാര്‍ട്ട് അപ് വിലേ്ലജില്‍ നടന്ന ആപ് ഡേയില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളും സോണി ഉള്‍പ്പെടെയുള്ള കന്പനികളുടെ പ്രതിനിധികളുമുണ്ടായിരുന്നു. മോസിലയുടെ പ്രതിനിധി ഇവരുമായി ഒഎസിന്‍റെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിച്ചു പിന്നീടായിരുന്നു ഹാക്കത്തോണ്‍. മോസിലയ്ക്കു വേണ്ടി ആപ്ളിക്കേഷനുകള്‍ ഡിസൈന്‍ ചെയ്‌യാനുള്ള അവസരം. ഫയര്‍ഫോക്സ് ഡവലപ്പര്‍ ഫോണില്‍ തങ്ങളുടെ ആപ്ളിക്കേഷനുകള്‍ ടെസ്റ്റ് ചെയ്തു നോക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചു. 20 ആപ്ളിക്കേഷനുകളാണ് അവസാന ഘട്ടത്തില്‍ രൂപപ്പെട്ടത്. ഗെയിം ആപ്ളിക്കേഷന്‍ ഹാക്കത്തോണില്‍ ഒന്നാമതെത്തിയപ്പോള്‍ ഓണ്‍ കോള്‍ എപിഐ (ആപ്ളിക്കേഷന്‍ പ്രോഗ്രാം ഇന്‍റര്‍ഫേസ്) ആണു രണ്ടാമതെത്തിയത്. ഇത് മോസില അധികൃതര്‍ പരിശോധിച്ചു മികച്ചവ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണു പരിപാടി. 


              മോസിലയുടെ ഒഎസ് വിപണിയില്‍ എത്തുന്നതോടെ വ്യക്തമാകും മലയാളി പിള്ളാരുടെ ആപ്ളിക്കേഷന്‍റെ വില. ലിനക്സിന്‍റെ പാത പിന്തുടര്‍ന്ന് ഓപ്പണ്‍ സോഴ്സിലാണു മോസിലയുടെ ഒഎസും പുറത്തെത്തുന്നത്. എച്ച്‌ടിഎംഎല്‍ 5 വെബ് ടെക്‌നോളജി അധിഷ്ഠിതമായ ഫയര്‍ഫോക്സ് ഓപറേറ്റിങ് സിസ്റ്റം. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാന്‍ പാകത്തിനുള്ള ഒഎസ് ആണു മോസിലയുടെ മനസിലുള്ളത്. 2011 ജൂലൈ 25നാണു മോസില കോര്‍പ്പറേഷന്‍റെ ഗവേഷണവിഭാഗം തലവന്‍ ഡോ. ആന്‍ഡ്രേസ് ഗാല്‍ മോസില ഒഎസിന്‍റെ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. ബൂട്ട് ടു ഗെക്കോ(ബി2ജി) എന്നായിരുന്നു ഈ പ്രൊജക്ടിന്‍റെ പേര്. ഓപ്പണ്‍ വെബില്‍ ഒരു സന്പൂര്‍ണ ഒഎസ് അവതരിപ്പിക്കുന്ന എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. 2012 ജൂലൈയില്‍ ബൂട്ട് ടു ഗെക്കോ ഫയര്‍ഫോക്സ് ഒഎസ് എന്നാക്കി പേരുമാറ്റി. 
               
              ചില കന്പനികളുടെ ഫോണുകളില്‍ ഇവരുടെ ഒഎസ് ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ ഇതു പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷമിവരുടെ ഒഎസ് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. ലോക്കല്‍ ഭാഷകളില്‍ ലഭിക്കുമെന്നതാണു ഒഎസിന്‍റെ മറ്റൊരു പ്രത്യേകത. ജര്‍മ്മന്‍, സ്പാനിഷ് ചിലപ്പോള്‍ ഹിന്ദിയിലും മലയാളത്തിലുമെല്ലാം ഇതു ലഭിചേ്ചക്കാം. എല്‍ജി ഉള്‍പ്പെടെയുള്ള പല കന്പനികളും മോസില ഒഎസ് അധിഷ്ടിത മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. എന്തായാലും വലിയൊരു മല്‍സരത്തിനുള്ള കളമൊരുക്കിയാകും മോസിലയുടെ ഒഎസ് എത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ആപ്പിള്‍ ഒഎസ്, വിന്‍ഡോസ്, ആന്‍ഡ്രോയിഡ് തുടങ്ങിയവ ഒരുക്കുന്ന കനത്ത വെല്ലുവിളിയെ മോസില എങ്ങനെ നേരിടുമെന്നു കാത്തിരുന്നു കാണാം.




കടപ്പാട് : മലയാള മനോരമ വാണിജ്യം

ഫോണ്‍ വന്നില്ലെങ്കിൽ അടി കിട്ടിയതു തന്നെ

(ഇത് ഒരു അനുഭവ കഥയാണ് ഇതിൽ ഉള്ള വ്യക്തികളുടേയും സ്ഥാപനത്തിൻറേയും പേര് പറയുന്നത്തിൽ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ പറയുനില്ല)                  


        ഞാൻ പെട്ടൊന്ന് ഞെട്ടി എണീറ്റപ്പോൾ ഒമ്പതര മാണിയായിക്കാണും. വേഗം വാഷ്രൂമിൽ പോയി മുഖമെല്ലാം കഴുകി താഴേക്ക്‌ ഇറങ്ങി വന്നപ്പോൾ താഴേ ഒരു സ്ത്രീ കോഡ് ലെസ്സ് ഫോണ്‍ പിടിച്ചു നിൽപ്പുണ്ടായിരുന്നു.  അവർ പറഞ്ഞു ഈ ഫോണ്‍ വരുന്നതിന്നു മുന്നേ ഞാനോ കുട്ടികളോ മുകളിലോട്ടോ അല്ലെങ്കിൽ നീ താഴേക്കോ വരുകയാണെങ്കിൽ ഈ നാട്ടുകാരുടെ കയ്യിൻറെ ബലം നീ അറിയുമായിരുന്നു. എനിക്കൊന്നും മനസിലായില്ല ഞാൻ വേഗം ഷോപ്പിലേക്ക് പോയി. അവിടെ എത്തിയപ്പോളെല്ലേ  കാര്യം അറിയുന്നത്.   

     വിദ്യാഭ്യാസം താൽക്കാലികമായി നിർത്തി നാട്ടിൽ തേരാ പാരാ നടക്കുന്ന കാലം.  ഒരു ദിവസം കുറച്ചു വീടുകൾക്കപ്പുറത്തുള്ള ഒരു ബന്ധു വീട്ടിലേക്ക് എനിക്ക് ഒരു ഫോണ്‍ കോൾ വന്നു. ആ സമയത്ത് ഇന്നത്തെ പോലെ മൊബൈൽ ഫോണോ ലാൻ ഫോണോ എല്ലാ വീടുകളിലും ഇല്ലായിരുന്നു. ഞങ്ങളുടെ ഏറ്റവും അടുത്ത ഫോണുള്ള വീട് അതായിരുന്നു. ഞാൻ ഫോണ്‍ വിവരം എന്താണെന്നു തിരകി അവിടെ ചെന്നു. വിളിച്ച ആൾ എന്നെ കമ്പ്യൂട്ടർ പഠിപിച്ച സാർ ആയിരുന്നു. എത്രയും വേഗം അദ്ദേഹത്തിൻറെ ഓഫീസിൽ ചെല്ലുവാൻ പറഞ്ഞായിരുന്നു ഫോണ്‍. അന്ന് ഒരു ശനിയാഴ്ച വൈകുന്നേരമായതുകൊണ്ട് തിങ്കളാഴ്ച രാവിലെ ഓഫീസിൽ വാരാമെന്നു  പറഞ്ഞു ഞാൻ ഫോണ്‍ കട്ട് ചെയ്തു.


           സാറിനു കമ്പ്യൂട്ടർ പഠിപ്പിക്കുന്നത് കൂടാതെ ചില സ്ഥാപനങ്ങൾക്ക് ആവശ്യമായ എകൗണ്ടിംഗ് സോഫ്റ്റ്‌വെയർ നൽകുകയും ചെയ്തിരുന്നു. ചിലപ്പോളൊക്കെ ചില സ്ഥാപനങ്ങളിൽ കമ്പ്യൂട്ടർ ജോലിക്ക് ആവശ്യമായവരെ അദ്ദേഹത്തിൻറെ വിദ്യാർത്ഥികളെയാണ് നിയമിക്കാറുണ്ട്. അതുകൊണ്ടു തന്നെ പഠനം പൂർത്തിയാക്കിയപ്പോൾ സാറിനോട് വല്ല ചാൻസും ഉണ്ടെങ്കിൽ എന്നെ വിളിക്കണമെന്നും പറഞ്ഞു ഫോണ്‍ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങിനെ രണ്ടു സ്ഥാപനങ്ങളിൽ പോയി നോക്കിയെങ്കിലും ഓരോരോ കാരണത്താൽ അതെല്ലാം നഷ്ടമായി.  



          തിങ്കളാഴ്ച രാവിലെ സാറിൻറെ ഓഫീസിൽ എത്തി.  പുതിയ ഒരു ചാൻസ്  ഉണ്ടെന്നു   പറഞ്ഞു. തിരൂരിലെ പ്രശസ്ഥമായ ഒരു കോപിയർ സർവ്വീസിലെക്കാണു നിയമനം. അവിടെ ഒരു ലേഡീസ് സ്റ്റാഫ് ഉണ്ട്.  അവർക്ക് കമ്പ്യൂട്ടർ പരമായ അറിവില്ലാത്തതു കാരണം എകൗണ്ടിങ്ങിൽ അവരെ സഹായിക്കുകയും പിന്നെ കുറച്ചു ഡാറ്റ എൻട്രിയുമാണ്‌ ജോലി. അന്നു തന്നെ ജോലിയിൽ കയറി.  അവിടെ ചേച്ചിയെ (ലേഡീസ്‌ സ്റ്റാഫിനെ) കൂടാതെ ടെക്നീഷന്മാരും, സർവ്വീസ് പഠിക്കുവാൻ വന്നവരും, കോഴിക്കോട്ടേയും മലപ്പുറത്തേയും ഷോപ്പുകളിലെ സ്റ്റാഫുകളും  അടക്കം ഒരു മുപ്പതു പേരിലധികം വരുന്നതാണ് ബോസ്സിൻറെ സാമ്രാജ്യം.

                 മൂന്നാമത്തെ ദിവസം രാവിലെ  കേരളത്തിൽ നാളെ ഹർത്താലാണെന്ന  സന്തോഷ വർത്തയോടെ ആണ് എണീറ്റത്.  കാരണം നാളെ ജോലിക്കു  പോവണ്ടലോ. രാവിലെ ഓഫീസിലതിയപ്പോൾ  ടെക്നീഷന്മാരേയും, സർവ്വീസ് പഠിക്കുവാൻ വന്നവരേയും സർവ്വീസ് ചെയ്യുവാനുള്ള സ്ഥലങ്ങളിലേക്ക്  പറഞ്ഞു വിടുകയായിരുന്നു ബോസ്സ്. മെയിൻ ടെക്നീഷനോട്  മസിനഗുടിയിലെക്ക് കൊടുക്കാനുള്ള മഷീൻറെ സർവ്വീസ് കഴിച്ചു നാളെ കൊണ്ടുപോകണമെന്നും പറഞ്ഞു. മസിനഗുടി ഊടിയുടെ താഴ്വാരമാണ്. സാധാരണ ഒഴിവു ദിവസങ്ങളിലാണ്‌ അവിടേക്കുള്ള സർവ്വീസിനും മറ്റും പോകാറുള്ളത്. അങ്ങിനെ പോകുമ്പോൾ സ്റ്റാഫുകളെ ഒക്കെ കൂട്ടി ഒരു ടൂർ രൂപത്തിൽ  പോക്കുകയാണ് പതിവ്. നാളെ ഹർത്താലയതു കാരണം മെഷീനുമായി പുലരുന്നതിനു മുന്നേ കേരളം വിടാമെന്ന്  ബോസ്സ് പറഞ്ഞു.
                     
            മസിനഗുടിയിലേക്ക് കൊണ്ടു പോകുവാനുള്ള മെഷീനിൻറെ കാര്യങ്ങൾ നോകിയപ്പോൾ അതിൻറെ ഒരു സ്പെയർ പാട്സിനു കംബ്ലൈൻറ് ആണ്. അതുമാറ്റുവാൻ ഷോപ്പിലെ സ്റ്റോക്കിൽ നോകിയപ്പോൾ സാധനം തീർനിരിക്കുന്നു. ഇനി അതു കിട്ടണമെങ്ങിൽ ചുരുങ്ങിയത് എർണ്ണാങ്കുള മെങ്കിലും പോകണം. സാധാരണ കൊറിയർ അയക്കാറാണ് പതിവ്. പക്ഷേ ഇപ്പോൾ അതു നടക്കില്ല. ആരെങ്കിലും പോയി വാങ്ങിച്ചു വരണം. ബോസ്സ് നോകിയപ്പോൾ പ്രതേകിച്ചു പണി ഒന്നുമില്ലാത്ത ഒരാൾ ഞാനെ ഒള്ളൂ. എന്നോട് പോകാൻ പറ്റുമൊ എന്ന് ചോദിച്ചു. എനിക്കാണെങ്കിൽ തിരൂർ താലൂക്കുവിട്ടു ഒന്നോ രണ്ടോ തവണ കോഴിക്കോട് ബന്ധുവീട്ടിൽ പോയതല്ലാതെ ദൂരസ്ഥലങ്ങളിൽ പോയി ഒരു പരിചയവും ഇല്ല. എന്തായാലും ഒന്ന് പരിച്ചയമാകാം എന്ന് ബോസ്സിൻറെ നിർബന്ധ പ്രകാരം സമ്മധിച്ചു.

                   എർണ്ണാങ്കുളത്തേക്കു പോകുവാനുള്ള തെയ്യാറെടുപ്പെന്നോണം ആദ്യം തന്നെ വീട്ടിലേക്ക്‌ വിവരമാറിയിക്കാനായി അടുത്ത ബന്ധുവീട്ടിലേക്ക് ഫോണ്‍ ചെയ്തു ഇന്നു വഴുകിയേ വീട്ടിലെത്തൂ കുറച്ചു ജോലി കൂടുത്തൽ ഉണ്ടെന്നു പറഞ്ഞു. അധിനുശേഷം റെയിൽവേ സ്റ്റേഷനിലൊട്ടു ഫോണ്‍ ചെയ്ത് എർണ്ണാങ്കുളത്തേക്കുള്ള  വണ്ടി എപ്പോയണെന്നു ചോദിച്ചപ്പോൾ ആ നിമിഷം വണ്ടി പോയന്നു പറഞ്ഞു. പിന്നെ ബസ്സ് കയറി  എർണ്ണാങ്കുളത്തേക്ക്  യാത്ര തിരിച്ചു. പോകുമ്പോൾ ബോസ്സിൻറെ നമ്പർ എനിക്ക് അറിയാത്തത് കൊണ്ട് ബോസ്സ് രണ്ടു വിസിറ്റിംഗ് കാർഡ് തന്നിരുന്നു ഒന്ന് ബോസ്സിൻറെയും മറ്റേതു എർണ്ണാങ്കുളത്തേ ഷോപ്പിലേതും. ബസ്സിൽ നിന്ന് ഇറങ്ങുമ്പോയൊക്കെ ബോസ്സിനെ വിളിക്കുവാനും പറഞ്ഞിരുന്നു.  പരിചയ മില്ലത്തെ  ആളെല്ലേ  പോകുന്നത് അതുകൊണ്ടാകാം. എർണ്ണാങ്കുളത്തെ  ബസ്സ്‌ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു ഷോപ്പിലെത്തി. സ്പെയർ പാട്സ് വാങ്ങി കുറച്ചു ബുദ്ധിമുട്ടു സഹിചെങ്കിലും പുലർച്ചേ ഒരു മണിയോടെ കുറ്റിപ്പുറത്ത്‌ തിരിച്ചെത്തി. അവിടെ നിന്നും ഒരു ഓട്ടോയിൽ തിരൂരിൽ എത്തി. ടൗണിൽ   എന്നെ കാതുനിനിരുന്ന ഒരു ടെക്നീഷനെ സ്പെയർ പാട്സ് ഏൽപ്പിച്ചു ആ ഓട്ടോയിൽ വീട്ടിലേക്ക്‌ പോയി. അവർ മെഷീൻ ശെരിയാകി പുലരുന്നത്തിനു മുന്നേ കേരളാ ബോർഡർ വിട്ടു.

    ഹർത്താലെല്ലാം കഴിഞ്ഞു ജോലിക്കു ചെന്നപ്പോൾ അവിടെ ഇന്നലെ മസിനഗുടിയിൽ പോയ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. അത് കേട്ടപ്പോൾ അടുത്ത പോക്കിൽ ഞാനും പൊയിരിക്കുമെന്നു മനസ്സിൽ തീരിമാനുച്ചു. അങ്ങിനെ ഒന്നു രണ്ടു മാസങ്ങൾക്കു ശേഷം വീണ്ടും മെഷീൻ സർവ്വീസിനായി മസിനഗുടിയിലേക്ക് ചെല്ലുവാനുള്ള ഫോണ്‍ വന്നു.  അടുത്ത  ഒഴിവു ദിവസത്തിൻറെ തലേന്ന് രാത്രി മസിനഗുടിയിൽ പോക്കാൻ തീരുമാനമായി. കുറച്ചു നേരത്തെ ജോലി നിർത്തി വീട്ടിൽ പോയി. ഡ്രെസ്സ് മാറി ആവശ്യമായ സാധനങ്ങൾ  എടുത്തു തിരിച്ചു ഓഫീസിൽ എത്തി. രാത്രി ഒരു മണിയോടെ ബോസ്സിൻറെയും മറ്റ് സഹപ്രവർത്തകരുടെയും കൂടെ യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ പലവിധ ആഘോഷ കലാപരുവാടികളും നടന്നു. വെള്ളത്തിൻറെ കാര്യത്തിൽ നിന്നും ഒന്ന് രണ്ടു പേർ വിട്ടുനിന്ന കൂട്ടത്തിൽ ഞാനും വിട്ടു നിന്നു. പുലർച്ചയായത്തോടെ അവിടെ എത്തി. 

      റൂം എടുത്തു എല്ലാവരുടേയും കുളി കഴിഞ്ഞു നാടുകാണുവാൻ ഇറങ്ങി. കുറേ കാട്ടിലൂടേയുള്ള യാത്രയിൽ വന്യ മൃഗങ്ങളേയും  മറ്റു പക്ഷികളേയും കണ്ടു. അധിനുശേഷം കുറച്ചകലേയുള്ള ഒരു വെള്ളച്ചാട്ടം കാണുവാൻ വേണ്ടി പോയി. ഏകദേശം ഒരു പത്ത് കിലൊമീറ്റർ പോയപ്പോൾ വെള്ളച്ചാട്ടത്തിൻറെ ശബ്ദം കേൾക്കുവാൻ തുടങ്ങി. അവിടെ ഇറങ്ങി നടന്നു വെള്ളച്ചാട്ടം കണ്ടു. അത് അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു. വളരെ അധികം താഴ്ച്ചയിലോട്ടയിരുന്നു വെള്ളം ചാടിയിരുന്നത്. പിന്നെ അവിടെ നിന്ന് കുറച്ച് അകലേയുള്ള ജല വൈദുത നിലയം കാണുവാൻ പോയി. അവിടെ ചെന്നപ്പോൾ അതിനകത്തേക്ക് കയറുവാൻ   അനുമതിയില്ല. തൊട്ടടുത്  പ്രവർത്തന രഹിതമായ വേറെ ഒരു യൂണിറ്റ് ഉണ്ടെന്നും അവിടെ പോയാൽ എല്ലാ കാര്യങ്ങളും പഠിക്കാം എന്ന് അവിടെയുള്ള ഒരു ജോലിക്കാരനിൽ നിന്നും അറിഞ്ഞതനുസരിച് അവിടേക്ക് പോയി. എല്ലാം കണ്ടതിനു ശേഷം തിരിച്ചു സർവ്വീസ് ചെയ്യുവാനുള്ള ഷോപ്പിൽ പോയി.  സർവ്വീസ് പൂർത്തിയായതോടെ ഞങ്ങൾ തിരിച്ചുള്ള യാത്ര ആരംഭിച്ചു. രാത്രി മൂന്ന് മണിയോടെ തിരൂരിൽ എത്തി. മറ്റുള്ളവരുടെ വീടെല്ലാം തിരൂരിനും പരിസരപ്രദേശത്തും ആയതിനാൽ അവരെല്ലാം അവരുടെ വീട്ടിലേക്ക്‌ പോയി. അവസാനും ഞാനും ബോസ്സും മാത്രമായി. ബോസ്സ് പറഞ്ഞു അദേഹത്തിൻറെ വീട്ടിൽ കിടക്കുവാനും രാവിലെ പോകാമെന്നും. അങ്ങിനെ ബോസ്സിൻറെ വീട്ടിൽ കിടക്കാൻ പോയി.

             ആ വീട്ടിൽ ബോസ്സും ഭാര്യയും രണ്ടു കുട്ടികളും മാത്രമേ താമസമോള്ളൂ. തലേ ദിവസം ബോസ്സ് ഞങ്ങളുടെ കൂടെ പോരുന്നത് കാരണം ഭാര്യയേയും കുട്ടികളേയും ഭാര്യവീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.   ബോസ്സ് വീട് തുറന്നു. ഇപ്പോൾ വീട്ടിൽ ഞാനും ബോസ്സും മാത്രം. മുകളിലെ ഒരു റൂം കാണിച്ചു എന്നോട് അവിടെ കിടക്കാം പറഞ്ഞു ബോസ്സ് താഴേയുള്ള റൂമിൽ കിടന്നു. റൂമിലേക്ക്‌ ചെന്നപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി. A/C സൌകര്യത്തോടു കൂടിയ ഒരു റൂം ഞാൻ അന്ന് ആദ്യമായി കാണുകയാണ്. യാത്രയുടെ ക്ഷീണവും A/Cയുടെ തണുപ്പും കാരണം  വേഗം   ഉറങ്ങി പോയി. ആ വീട്ടിലെ ബോസ്സിനെ അല്ലാത്തെ വേറെ ആരേയും എനിക്കും അതുപോലെ അവർക്ക് ആർക്കും എന്നേയും പരിചയമില്ല. 

                 നേരം പുലർന്നു ഒമ്പതുമണി ആയതോടെ ബോസ്സ് ഷോപ്പിലേക്ക് പോയി. തലേ ദിവസത്തെ തരിപ്പിൽ ബോസ്സ് ഞാൻ വീട്ടിൽ ഉള്ള കാര്യം മറന്നിരുന്നു. ബോസ്സ് പോയ ഉടന്നേ ഭാര്യയും കുട്ടികളും വീട്ടിൽ വന്നു കാണണം. ഞാൻ പെട്ടൊന്ന് ഞെട്ടി എണീറ്റപ്പോൾ ഒമ്പതര മണി ആയിക്കാണും. വേഗം വാഷ്രൂമിൽ പോയി മുഖമെല്ലാം കഴുകി താഴേക്ക്‌ ഇറങ്ങി വന്നപ്പോൾ താഴേ ഒരു സ്ത്രീ കോഡ് ലെസ്സ് ഫോണ്‍ പിടിച്ചു നിൽപ്പുണ്ടായിരുന്നു. അത് മറ്റാരുമെല്ലായിരുന്നു ബോസ്സിൻറെ ഭാര്യ ആണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. അവർ പറഞ്ഞു ഈ ഫോണ്‍ വരുന്നതുനു മുന്നേ ഞാനോ കുട്ടികളോ മുകളിലോട്ടോ അല്ലെങ്കിൽ നീ താഴേക്കോ  വരുകയാണെങ്കിൽ  ഈ നാട്ടുകാരുടെ കയ്യിൻറെ ബലം നീ അറിയുമായിരുന്നു. എനിക്കൊന്നും മനസിലായില്ല ഞാൻ വേഗം ഷോപ്പിലേക്ക് പോയി. അവിടെ ചെന്നപ്പോൾ എന്നേ കണ്ട ബോസ്സും തലേന്ന് ഞങ്ങളുടെ കൂടെ വരാത്ത സഹപ്രവർത്തകരും കൂടി ഭയങ്കര ചിരി. ഞാൻ എൻറെ അടുത്ത ഒരു സഹപ്രവർത്തകനോട് അന്നേഷിച്ചപോളെല്ലേ കാര്യം മനസിലായത് ബോസ്സ് അപ്പോളാണ് ഞാൻ വീട്ടിലുള്ള കാര്യം ഭാര്യയേ അറിയിച്ചത് എന്ന്. അല്ലെങ്കിൽ നാട്ടുകാരുടെ അടി കിട്ടിയത് തന്നെ.

               ഇന്ന് അവധിയാണ് നാളെ ജോലിക്കു പോരെ എന്ന് ബോസ്സ് പറഞ്ഞതനുസരിച്ച് ഞാൻ വീട്ടിലേക്ക്‌ പോയി.


[പ്രിയ വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും അറിയിക്കുന്നതോടൊപ്പം തെറ്റ് കുറ്റങ്ങൾ സംഭവിചിട്ടുണ്ടെങ്കിൽ ഈ വിനീതനോട് ക്ഷമിക്കുവാൻ അഭ്യർത്ഥിക്കുന്നു.]

Sunday, June 23, 2013

മൗത്ത് അള്‍സറിന് വീട്ടുപരിഹാരങ്ങള്‍

                     വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. അസഹ്യമായ വേദനയും ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. വൈറ്റമിന്‍ കുറവും പാരമ്പര്യവും ദഹനപ്രശ്‌നങ്ങളും ശരീരത്തിന്റെ ഉയര്‍ന്ന ഊഷ്മാവുമെല്ലാം ഇതിന് കാരണങ്ങളായി പറയാം. ഇതിന് ചിലപ്പോള്‍ പലരും വൈറ്റമിന്‍ ഗുളികകളേയാണ് ആശ്രയിക്കാറ്. ഇതല്ലാതെ വായ്പ്പുണ്ണിന് പരിഹാരമായി ചില വീട്ടുവൈദ്യങ്ങളുമുണ്ട്.

ഉപ്പ്, ബേക്കിംഗ് സോഡ 
 ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്തു കലര്‍ത്തി ഒരു പേസ്റ്റുണ്ടാക്കുക. ഇത് വായ്പ്പുണ്ണുള്ള ഭാഗത്തു പുരട്ടുക. 10 മിനിറ്റു കഴിഞ്ഞ് വായ കഴുകാം.



അയേണ്‍ 
അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ടര്‍ക്കി, എള്ള്, ബ്രൊക്കോളി എന്നിവയെല്ലാം ഈ ഗുണം നല്‍കും.
കരിക്കിന്‍ വെള്ളം 
കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് വയറിനെ തണുപ്പിക്കുന്നു.



ഐസ് 
വായ്പ്പുണ്ണുള്ളിടങ്ങളില്‍ ഐസ് വയ്ക്കുന്നതും നല്ലതാണ്. ഇത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും.

പേരയ്ക്കയുടെ ഇല  
പേരയ്ക്കയുടെ ഇല വായിലിട്ടു ചവയ്ക്കുന്നത് വായ്പ്പുണ്ണിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇത് പല്ലു വെളുപ്പിക്കാനും വായ്‌നാറ്റം അകറ്റാനും കൂടി സഹായിക്കും.
 പഴം, തേന്‍
പഴം, തേന്‍ എന്നിവ കഴിയ്ക്കുന്നതും മൗത് അള്‍സറിനുള്ള പരിഹരങ്ങളാണ്. തേന്‍ മുറിവിനു മുകളില്‍ പുരട്ടുന്നതും നല്ലത്  തന്നെ.


പച്ചക്കറികള്‍ 
നല്ല പച്ച നിറമുള്ള പച്ചക്കറികള്‍ വായ്പ്പുണ്ണില്‍ നിന്നും ആശ്വാസം നല്‍കും. ഇവയില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.



നെല്ലിക്ക 
നെല്ലിക്ക വേവിച്ച് ഈ പേസ്റ്റ് വായ്പ്പുണ്ണുള്ള ഇടങ്ങളില്‍ പുരട്ടുന്നത് മുറിവ് പെട്ടെന്നുണക്കാന്‍ സഹായിക്കും.