scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, February 18, 2015

ജീവിതം

ഒരമ്മയുടെ  ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള സംഭാഷണം.
ഒന്നാമന്‍ രണ്ടാമനോട് ചോദിച്ചു : "പ്രസവത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നു നീ വിശ്വസിക്കുന്നുണ്ടോ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു തുടര്‍ച്ചയുണ്ടായിരിക്കണമല്ലോ ? അതുകൊണ്ട് പ്രസവാനന്തരം ഒരു ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന ആ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാവാം ഇവിടെ നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍


"
"വിഡ്ഢിത്തം" ഒന്നാമന്‍ പറഞ്ഞു. "പ്രസവത്തിനു ശേഷം ഒരു ജീവിതവുമില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അതെത്തരത്തിലുള്ളതായിരിക്കും ?"
രണ്ടാമന്‍ പറഞ്ഞു : "അതെനിക്കറിയില്ല. പക്ഷെ ഇവിടത്തെക്കാള്‍ പ്രകാശപൂരിതമായിരിക്കും ആ ലോകം. നമുക്ക് നമ്മുടെ കാലുകള്‍ ഉപയോഗിച്ച് നടക്കാന്‍ സാധിച്ചേക്കും, വായിലൂടെ നാം ഭക്ഷണം കഴിച്ചേക്കാം. ചിലപ്പോള്‍ ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്ദ്രിയങ്ങള്‍ അവിടെ അനുഭവഭേദ്യമായെന്നും വരാം

"
"തികഞ്ഞ അസംബന്ധം !" ഒന്നാമന്‍ പറഞ്ഞു. കാലുകള്‍ ഉപയോഗിച്ച് നടക്കുമെന്നോ ? വായിലൂടെ ഭക്ഷണം കഴിക്കുമെന്നോ ? ഇതിനെ ശുദ്ധഅസംബന്ധമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക ? ഈ പൊക്കിള്‍ക്കൊടിയിലൂടെ നമുക്ക് ജീവിക്കാന്‍ ആവശ്യമുള്ള പോഷകങ്ങളും ജീവകങ്ങളും എല്ലാം ലഭിക്കുന്നുണ്ടല്ലോ ? അത് പക്ഷെ തീരെ നീളം കുറഞ്ഞതാണ്, അതുകൊണ്ട് തന്നെ പ്രസവാനന്തരമുള്ള ജീവിതം യുക്തിസഹമായി ചിന്തിച്ചാല്‍ അസാധ്യമാണ് !"
രണ്ടാമന്‍ പറഞ്ഞു : "പക്ഷെ നമ്മളീ ജീവിക്കുന്ന ലോകത്തെ അപേക്ഷിച്ച് അവിടെയെന്തോക്കെയോ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ ഈ പൊക്കിള്‍ക്കൊടിയുടെ ആവശ്യകത തന്നെ ഇല്ലെന്ന അവസ്ഥ വന്നാലോ

 ?"
ഒന്നാമന്‍ പറഞ്ഞു : "ഒരിക്കലുമില്ല. ഞാനൊന്നു ചോദിക്കട്ടെ - അങ്ങനെ ഒരു ജീവിതം ഉണ്ടെന്നു തന്നെ വെക്കുക , എന്ത് കൊണ്ടാണ് അവിടെ നിന്നാരും തിരികെ വരാത്തത് ? പ്രസവമാണ് ജീവിതത്തിന്‍റെ അന്ത്യം. പ്രസവാനന്തരം ഇരുളും, നിശബ്ദതയും, എന്ത് സംഭവിക്കുന്നു എന്നു മനസ്സിലാക്കാനാവാത്ത വെറും മരവിപ്പും മാത്രമായിരിക്കും അവശേഷിക്കുക"


"എനിക്കറിയില്ല." രണ്ടാമന്‍ പറഞ്ഞു. "പക്ഷെ നമ്മള്‍ തീര്‍ച്ചയായും അമ്മയെ കാണും. അമ്മ നമ്മളെ സംരക്ഷിക്കുകയും ചെയ്യും - അതെനിക്കുറപ്പാണ്"
"അമ്മയോ ? ശരിക്കും നീ അമ്മയില്‍ വിശ്വസിക്കുന്നുണ്ടോ ? സത്യത്തില്‍ നിന്‍റെ മണ്ടത്തരങ്ങള്‍ കേട്ടിട്ടെനിക്ക് ചിരിയാണ് വരുന്നത്. സത്യത്തില്‍ അമ്മ എന്നൊന്നുണ്ടെങ്കില്‍ ഇപ്പോഴവര്‍ എവിടെ ?"


രണ്ടാമന്‍ പറഞ്ഞു : "നമ്മള്‍ അമ്മയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. നമ്മള്‍ അമ്മയുടെ ഭാഗം തന്നെയാണ്. അമ്മക്കുള്ളില്‍ തന്നെയാണ് നാം ജീവിക്കുന്നത്. അമ്മയില്ലെങ്കില്‍ നമ്മുടെ ഈ ലോകവും നിലനില്‍ക്കുകയില്ല".


"പക്ഷെ എനിക്കമ്മയെ കാണാന്‍ സാധിക്കുന്നില്ലല്ലോ , കാണാത്തത് വിശ്വസിക്കാന്‍ എന്‍റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല"
"ചിലനേരങ്ങളില്‍ നാം ഇരുവരും പൂര്‍ണ്ണനിശബ്ദരായിരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നിനക്കമ്മയെ അറിയാം. അമ്മയുടെ സാന്നിധ്യം അനുഭവിക്കാം. മുകളില്‍ നിന്ന് നിന്നെ വിളിക്കുന്ന അമ്മയുടെ സ്നേഹമസൃണമായ ശബ്ദം വരെ നിനക്ക് കേള്‍ക്കാം." രണ്ടാമന്‍ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഒന്നാമൻ പരിഹാസത്തോടെ നിഷേധിച്ചു തള്ളിയ കാനനങ്ങളും കാട്ടാറുകളും സുഖങ്ങളും ദുഖങ്ങളും ഉളള യാഥർത്ഥ്യങ്ങളുടെ ആ ലോകത്തേക്കു ഇഷ്ട്ടമില്ലാതെ അനുവാദം ചോദിക്കാതെ യാത്റ തുടങ്ങുകയായിരുന്നു....

സഹോദരങ്ങളെ മറക്കാതിരിക്കുക ഇനിയുമുണ്ട് ഒരു യാത്റ...എത്റ നിഷേധിച്ചാലും പരിഹസിച്ചാലും നാം ചെയ്തു കൂട്ടിയ കർമ്മ ഫലങ്ങൾക്ക് നീതിയോടെ പൃതിഫലം കിട്ടുന്ന ലോകത്തേക്കു ,താടി കെട്ടി കാലുകൾ അകലാതിരിക്കിൻ പെരുവിരലുകൾ കെട്ടി കൊണ്ടുളള യാത്റ..

.....ഗർഭപാത്റത്തിൽ നിന്നും ഈ ലോകത്തേക്കു നമ്മൾ കണ്ണു തുറന്നു എന്നതു സത്യമാണെങ്കിൽ ആ കണ്ണു ഇനിയും അടഞ്ഞു മറ്റൊരു ലോകത്തേക്കു നിമിഷ നേരം കൊണ്ട് നമ്മെ മിഴി തുറപ്പിക്കുമെന്നതു പകൽ പോലെയുളള മറ്റൊരു സത്യമാണു.....

അതുകൊണ്ടു ഗർഭപാത്റത്തിൻറെ മൂന്ന് ഇരുട്ടറയിൽ നമ്മെ സുരക്ഷിതമായി സംരക്ഷിച്ച നമുക്കു വായുവും വെളളവുംനൽകിയ കാരുണ്യവാനായ ഏകനായ സൃഷ്ടാവിനു മാത്റം ആരാധനകളും സഹായർത്ഥനകളും അർപ്പിച്ചു അവൻറെ വിധി വിലക്കുകൾ പുണ്യ പ്റാവചകർ കാണിച്ചു തന്ന പാഠങ്ങൾ അനുസരിച്ചു ജീവിച്ചു, നരക ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു, അല്ലാഹുവിൻറ സ്വർഗീയ സുഖാനുഭൂതി ആസ്വദിച്ചു കൊണ്ട് മരണമില്ലാതെ അഭിരമിക്കാൻ സൃഷ്ടാവ് അനുഗ്റഹിക്കട്ടെ ആമീൻ എന്നു പ്റാർതിച്ചു കൊണ്ട് .....,

ഈ ലോകത്തേക്കു നമ്മൾ കരഞ്ഞു കൊണ്ട് ജനിച്ചു വീണപ്പോൾ നമുക്കു ചുറ്റും കൂടി നിന്നവർ സന്തോഷത്തോടെ ചിരിക്കുകയായിരുന്നില്ലേ ? എങ്കിൽ ഈ ലോകത്തു നിന്നും നമ്മൾ എന്നേക്കുമായി വിട പറയവേ ചുറ്റും കൂടി നിൽകുന്നവർ ദുഃഖത്തോടെ കരയുമ്പോൾ ചിരിക്കുന്ന മുഖവുമായി മരണത്തിനു കീഴടങ്ങാൻ ഇനിയെങ്കിലും ഒരുങ്ങൂ.
إن شاء الله


kadappadu facebook friend.

Tuesday, February 17, 2015

പ്രവാസികൾ 1

സ്വരാജ്യവും വീടും വിട്ടു
സ്വന്തം ഭാര്യ മക്കൾ വിട്ടു
സ്വപ്ന ലോകം കെട്ടിപൊക്കാൻ
സ്വർഗ്ഗ രാജ്യം തേടിപോയ
സാധുക്കൾ ഞങ്ങൾ പ്രവാസികൾ

വിദേശ ജോലിയിൽ കയറാൻ
വിലകൂടിയ വിസയും വാങ്ങി
വിലപിടിച്ച വാഹനത്തിൽ
വാനിലൂടെ പറന്നുയരാനായ്‌
വിധിച്ച ബലിയാടുകൾ ഞങ്ങൾ

പടുകൂറ്റൻ ബിൽഡിങ്ങുകൾ
പകൽ വെളിച്ചം പോലെ കാണുമ്പോൾ
പാപിയാം പ്രവസിതൻ മനസ്സിൽ
പരുദീസകൽ സ്വപ്നം കണ്ടു
പല നാളുകൾ തളളി നീകി

             ഫൈസൽ കെ.വി കാവഞ്ചേരി

Monday, February 16, 2015

പൂ മുല്ല

മനസ്സിനുളളിലെ മോഹങ്ങള്ക്ക്
മധുരമേകും സ്വപ്നം നൽക്കി
മനസിനെ തൊട്ടുണർത്തിയ
മാനിമ്പ പൂവേ നീ എവിടെ
എൻറെ പോന്നെ വിടെ

പാവനമായൊരു പൂന്തോട്ടത്തിനു
പകലന്തിയിൽ പരിപാലനം നൽക്കി
പരിമളം വിതറിയ നേരത്ത്
പൂ മുല്ല മലരേ നിന്നെ കണ്ടില്ല
മുല്ലയെ കണ്ടില്ല

കാർമേഘമായി വന്ന നൊമ്പരങ്ങൾ
കാലവർഷ കെടുതികൾ നൽക്കി
കാലിടറി ഉതിർന്നു പോയത്
കമിനിയാണോ എൻറെ
 പൂ മുല്ലയാണോ

വർഷങ്ങൾ പലതായി വന്നു
വേരുകൾ പറിച്ചു തളളി
വേർപാടിൻ വിട്ടു പിരിഞ്ഞാലും
വിടില്ല ഞാൻ നിന്നെ
എൻ ജീവനുളളടത്തോളം 

പോന്നൂസേ

ഏകാന്ത ജീവതം നയിച്ചു ഞാൻ
ഏഴു കടലും കടന്നു ദൂരെ
ഏറ്റം പിരിശപ്പെട്ടവർക്ക് വേണ്ടി
എരിയുന്ന ഖൽബുമായി ജീവിച്ചു

പ്രവാസി എന്ന ഓമന പേരിൽ
പ്രയസങ്ങൾ ഉളളിൽ ഒതുക്കി
പരുദീസകൽ കണ്ടു ജീവിക്കുമ്പോൾ
പറന്നു വന്ന പൈങ്കിളി നീ എൻ മുന്നിൽ

കളിച്ചും ചിരിച്ചും കുത്തുവാക്കുകൾ പറഞ്ഞും
കളികാര്യമാകുമ്പോൾ പിണങ്ങിയും പിന്നെ ഇണങ്ങിയും
കാലങ്ങൾ കഴിഞ്ഞാലും മായില്ല എൻ ഓർമ്മകളിൽ
കാമിനി നീ എൻ ജീവിതത്തിൻ ഭാഗമായ്

വാക്കുൾ കൊണ്ടെൻറെ മനസ്സിനെ മാറ്റി
വാനോളം പുകഴ്ത്തി തറയിൽ വീഴ്ത്തി
വിണ്ണിലെ താരമായി നീ എൻ നെഞ്ചിൽ കയറി
വിടവങ്ങരുതെ എൻ ഖൽബിലെ പോന്നൂസേ