scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, July 20, 2013

വീട്ടു ചികില്‍സയ്ക്ക്‌ പാര്‍ശ്വഫലങ്ങളില്ലാത്ത നാട്ടുമരുന്നുകള്‍




ചുമയോ, ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്കോടുന്നത്‌ നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണ അസുഖങ്ങള്‍ക്ക്‌ നമ്മുടെ വീട്ടില്‍വെച്ചു തന്നെ നല്‍കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത നിരവധി മരുന്നുകളുണ്ട്‌. തുളസിയിലയും കുരുമുളകും ചേര്‍ത്ത്‌ തിളപ്പിച്ച കഷായം കൂടെക്കൂടെ കുടിക്കുന്നത്‌ മുക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ആശ്വാസം പകരുന്നതാണ്‌. . 

ശരീരത്തിന്റെ ആരോഗ്യത്തിന്‌ ഒരു അനുകൂലഘടകമായി പനി എന്ന രോഗത്തെ പ്രകൃതിചികിത്സകര്‍ കാണുന്നു. ചൂടുകുറയ്ക്കാന്‍ ഇടയ്ക്കിടെ ശരീരം മുഴുവന്‍ വെളളം നനച്ചു തുടയ്ക്കുകയും 20 മിനിട്ട്‌ നേരം വയറ്റത്തും, നെഞ്ചിലും തോര്‍ത്ത്‌ വെളളത്തില്‍ നനച്ച്‌ ഇടുകയും വേണം. പനിക്കൂര്‍ക്കയുടെ ഇലവാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ചേര്‍ത്ത്‌ പലവട്ടം കൊടുക്കുന്നത്‌ കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്കെല്ലാം ഏറെ ഫലപ്രദമാണ്‌. ആടലോടകത്തിന്റെ ഇലയുടെ നീരില്‍ തേന്‍ചേര്‍ത്ത്‌ പലപ്രാവശ്യം കൊടുക്കുന്നതും ചുമ, ആസ്‌ത്‌മ തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ നല്ലതാണ്‌. ഒരുസ്‌പൂണ്‍ ചെറുനാരങ്ങാനീരും, ഒരുസ്‌പൂണ്‍ തുളസിനീരും ചേര്‍ത്ത്‌ കുടിക്കുന്നത്‌ കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തെയും കഫക്കെട്ടിനെയും ശമിപ്പിക്കും. ദിവസവും 3 സ്‌പൂണ്‍ ചെറുപയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.



മുറിവുണങ്ങാന്‍ മരുന്നുകള്‍ 
കുട്ടികള്‍ കളിക്കുന്നതിനിടയില്‍ മുറിവുകള്‍ ഉണ്ടാകുന്നത്‌ സാധാരണയാണ്‌. മുറിവില്‍ മഞ്ഞള്‍പ്പൊടി വിതറുന്നത് മുറിവ്‌ പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ നല്ല ഒരു ആന്റിസെപ്‌റ്റിക്‌ ഔഷധമാണ്‌. പച്ചമഞ്ഞള്‍, പുളിയില ഇവ അരച്ച്‌ പുരട്ടുന്നതും, തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത്‌ പുരട്ടുന്നതും, പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ്‌, എന്നിവയ്ക്ക്‌ ഫലപ്രദമാണ്‌. പച്ചമഞ്ഞള്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെളളം മുറിവ്‌ കഴുകാനും ഉപയോഗിക്കാം.

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാം 
കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിക്കാന്‍ ബ്രാഹ്മിനീര്‌ വെണ്ണയിലോ, നെയ്യിലോ ചേര്‍ത്ത്‌ പതിവായി കൊടുക്കുന്നത്‌ നല്ലതാണ്‌. ഒരു ടീസ്‌പൂണ്‍ നെയ്യില്‍ അര ടീസ്‌പൂണ്‍ ബ്രഹ്മിനീര്‌ ചേര്‍ത്താണ്‌ കൊടുക്കേണ്ടത്‌. കൊട്ടം, വയമ്പ്‌, കടുക്കാത്തോട്‌, ബ്രാഹ്മി, താമരവല്ലി ഇവ പൊടിച്ച്‌ തേനും, നെയ്യും ചേര്‍ത്ത്‌ കുഴച്ച്‌ കുട്ടികള്‍ക്ക്‌ കൊടുത്താല്‍ നിറം, ആയുസ്‌, കാന്തി എന്നിവയുണ്ടാകും.

ദഹനക്കേടിനും വയറുവേദനയ്ക്കും മരുന്നുകള്‍ 
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഔഷധമാണ്‌ ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ചേര്‍ത്ത്‌ കൊടുത്താല്‍ ദഹനക്കുറവ്‌, വയറിളക്കം, എന്നിവ ശമിക്കും. നാരങ്ങനീരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും, തൈരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും വയറുവേദനയ്ക്ക്‌ നല്ലതാണ്‌. കറിവേപ്പിലയും ദഹനത്തിന്‌ ഉത്തമമാണ്‌. പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകാം. ദഹനക്കേട്‌ മുതല്‍ അര്‍ബുദരോഗം വരെയുളള അസുഖങ്ങള്‍ക്ക്‌ വയറുവേദന ഒരു രോഗലക്ഷണം മാത്രമാണ്‌. ജാതിക്ക അരച്ച്‌ ശര്‍ക്കരനീരില്‍ കൊടുക്കുന്നത്‌ ദഹനം വര്‍ധിപ്പിക്കുകയും വയറ്റിലെ ഗ്യാസിന്‌ ശമനം വരുത്തുകയും ചെയ്യും.

മലബന്ധം അകറ്റാം 
മലബന്ധമകറ്റാന്‍ ധാരാളം ഇലക്കറികളും, പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുളപ്പിച്ച ചെറുപയറും, തവിടുകളയാത്ത അരിയും മലബന്ധത്തിന്‌ നല്ലതാണ്‌. ആവശ്യത്തിന്‌ വെളളം കുടിക്കണം. രാവിലെയുളള വ്യായാമം മലബന്ധം കുറയ്ക്കുന്നു. ബ്രാഹ്മിനീര്‌ കൊടുക്കുന്നത്‌ കൊച്ചുകുഞ്ഞുങ്ങളുടെ മലബന്ധത്തേയും ഇല്ലാതാക്കും.

ഛര്‍ദ്ദിയ്ക്ക്‌ ആശ്വാസം
ഛര്‍ദ്ദിയുണ്ടായാല്‍ കുട്ടിക്ക്‌ തേന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. കരിക്കിന്‍വെളളവും ഛര്‍ദ്ദിയുളളവര്‍ക്ക്‌ കൊടുക്കാം. പഴച്ചാറുകള്‍, കരിക്ക്‌, തേന്‍വെളളം ഇവ കുട്ടികള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കാം. ധാരാളം വെളിച്ചവും, വായുവും കടക്കുന്ന മുറിയില്‍ കുട്ടികളെ വിശ്രമിക്കാന്‍ അനുവദിക്കണം.



ത്വക്ക്‌ രോഗങ്ങള്‍ നിയന്ത്രിക്കാം 
കുട്ടികള്‍ക്ക്‌ ത്വക്ക്‌ രോഗങ്ങള്‍ പലവിധത്തില്‍ കണ്ടുവരുന്നുണ്ട്‌. പഴവര്‍ഗങ്ങള്‍ കുട്ടികള്‍ക്ക്‌ ധാരാളം കൊടുക്കാവുന്നതാണ്‌. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ച്‌ കുളിക്കുന്നത്‌ നല്ലതാണ്‌. പ്ലാവിലയും, മഞ്ഞളും ഇട്ട്‌ തിളപ്പിച്ച വെളളം കുളിക്കാനുപയോഗിക്കുന്നത്‌ ഗുണപ്രദമായി കണ്ടിട്ടുണ്ട്‌. കുളിക്കുമ്പോള്‍ സോപ്പ്‌, ഷാമ്പൂ എന്നിവ ഉപയോഗിക്കരുത്‌.

Wednesday, July 17, 2013

മുഖക്കുരു മാറ്റാന്‍ എളുപ്പ വഴികള്‍ .



മുഖക്കുരു സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്.  ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില ലളിത മാര്‍ഗങ്ങള്‍.
  • കുറച്ചു പുതിനയില കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ചു മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. എന്നും രാത്രി ഇതു ചെയ്താല്‍ മുഖക്കുരുവും മുഖക്കുരുവിൻറെ പാടുകളും അപ്രത്യക്ഷമാവും.  
  • മുഖക്കുരു പാടു കളയാന്‍ ഒരു ടീസ്പൂണ്‍ മുള്ളങ്കി അരച്ചത്‌ ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു തേയ്ക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. 

  • നാലോ അഞ്ചോ ബദാം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇതു രണ്ടു ടേബിള്‍ സ്പൂണ്‍ പാലും ഓരോ ടേബിള്‍ സ്പൂണ്‍ ഓറഞ്ചു നീരും കാരറ്റു നീരും ചേര്‍ത്തരച്ചു മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മുഖചര്‍മം തിളങ്ങും. 

  • പഴുത്ത തക്കാളി ഒരെണ്ണവും മൂന്നാലു തുള്ളി നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
  •  പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്‌ മുഖത്തിട്ട്‌ രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുക. 
  • ദിവസവും തുളസിയിലനീര്‌ മുഖത്ത്‌ തേച്ച്‌ അരമണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും. 
  • മുഖക്കുരവിൻറെ  പാട്‌ മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്‌പൂണ്‍ വീതം എടുത്ത്‌ രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക. 
  • മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. 
  • അഞ്ചു തുളസിയില വീതം ദിവസവും മോരിലിട്ടു കഴിക്കുന്നത്‌ ശരീരത്തിൻറെ   അമിതഭാരം കുറയ്ക്കാനും ശരീരകാന്തി ലഭിക്കാനും നല്ലതാണ്‌. 

Tuesday, July 16, 2013

ഫെയ്സ് ബുക്കിലെ ഫൈക്ക് ഐ.ടി.


(ഫൈക്ക് ഐ.ടി പലർക്കും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കികൊണ്ടിരുകുന്ന കാലമാണ്. ഇവിടെയും അതുപോലെയുള്ള ഒരു ഐ.ടി.യുടെ കുറച്ചുകാലത്തെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ഒരു സംഭവം ഞാൻ നിങ്ങക്ക് വേണ്ടി സമപ്പിക്കുന്നു. ഈ കഥ തികച്ചും ഒരു സാങ്കൽപ്പികമാണ്. ഇതിലുണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പ്രിയ വായനക്കാർ ക്ഷമിക്കണെമെന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിദ്ധേശങ്ങളും പ്രദീക്ഷിച്ചുകൊണ്ട് നമുക്ക് കഥയിലേക്ക് പോകാം)

ഇന്ന് ഞായറാഴ്ച ഷോപ്പ് തുറക്കാറില്ലങ്കിലും എവിടെയോ പോകുവാനുള്ളതു പോലെ സമദ് അതിരാവിലെ എണീറ്റു പ്രഭാതകാര്യങ്ങൾ  ഏല്ലാം  കഴിച്ചു. തലെ ദിവസം തുണിക്കടയിൽ  നിന്ന് വാങ്ങിയ ഷർട്ടും ജീൻസും പിന്നെ അയലത്തെ ശക്കീറിൻറെ വുഡ് ലാൻറ് ഷൂവും ധരിച്ച്  പോകുവാനുള്ള പുറപ്പാടാണ്. സാധാരണ ഞായറാഴ്ച പത്തു പതിനൊന്ന് മണി വരെ പുതപ്പിനുള്ളിൽ  ചെമ്മീൻ  ചുരുണ്ട പോലെ കിടന്നുറങ്ങുന്നതാണ്. സമദിനെ കണ്ട ഉമ്മ 

 "ഇജ് ഇന്ന് എവിടെക്കാ പോണത് ഞാൻ ഇന്ന് അന്നേ നബീസാൻറെ അടുത്തേക്ക് വിടണമെന്ന് വിജാരിച്ചിരിക്കുകയായിരുന്നു. ഓള് പോയിട്ട് രണ്ട് ആഴ്ച്ചയായി ആരും ഇതുവരെ ഒന്ന് തിരിഞ്ഞു നോകിയിട്ടില്ല". നഫീസ സമദിറെ പെങ്ങളാണ് അവളെ വിവാഹം കഴിച്ചിരിക്കുന്നു. അവളുടെ വിവരങ്ങൾ അറിയാൻ ഭർത്താവിൻറെ വീട്ടിൽ പോകുന്നകാര്യമാണ് ഉമ്മ പറയുന്നത്. ഉപ്പ ഗൾഫിൽ  ചെറിയ കച്ചവടമാണ്. ഇങ്ങനെ നാല് പോരടങ്ങുന്നതാണ് സമദിൻറെ കുടുംബം. 

"ഉമ്മാ അടുത്ത ആഴ്ച ഇത്താത്താൻറെ അടുത്തേക്ക് പോകാം എനിക്ക് ഇന്ന് തലശ്ശേരിയിൽ  പെകേണ്ട ഒരാവശ്യം ഉണ്ട്". അപ്പേഴെക്കും ഉമ്മ ചായയും ദോശയുമായി വന്നു. അതുകഴിച്ചു അവൻ  പുറപ്പെട്ടു


സമദ് മേശയിൽ നിന്നും ബൈക്കിൻറെ കീ എടുത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത് നേരെ പോയത്  ഷോപ്പിലോട്ടായിരുന്നു.  ഷോപ്പ് തുറന്ന് തലേദിവസം തയ്യാറക്കി വെച്ച ഗിഫ്റ്റ് എടുത്ത്  ഷോപ്പ് അടച്ച ശേഷം തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ബൈക്ക് പാർക്കിംങ്ങിൽ നിർത്തി നേരെ ടിക്കറ്റ് കൗണ്ടറിൻറെ അടുത്ത് ചെന്നപ്പോൾ അവിടെ ഭയങ്കര തിരക്കാണ്. ഞായറാഴ്ച ആയത് കൊണ്ടാക്കും ഈ തിരക്ക്. കുറച്ച് നേരം ക്യൂവി നിന്നപ്പോൾ മുന്നിൽ നിന്നും ഒരുത്തൻ 

 അപരിചിതൻ : ഹലോ സമദ് അടിച്ചു പൊളിച്ച് എവിടെക്കാ പോകുന്നത്?

സമദിന് ആളെ കണ്ട പരിചയം ഉണ്ടെങ്കിലും അത്ര പിടി കിട്ടിയില്ല. ഷോപ്പിൽ  വന്നിട്ടുള്ള വല്ലവരും ആകാം. "വെളിച്ചപ്പാടിനെ ഏല്ലാവക്കും അറിയാമെങ്കിലും വെളിച്ചപ്പാടിന് ഏല്ലാവരെയും അറിയണമെന്നില്ലല്ലോ". 
 

 സമദ് : ഞാൻ തലശ്ശേരി വരെ പോകുകയാണ്. ഒരു ചെറിയ ഫംഗ്ഷനുണ്ട്. നീ ഏങ്ങോട്ടാ പോകുന്നത്?

 അപരിചിതൻ : ഹോ... അപ്പേൾ  ഇന്ന് തലശ്ശേരി ബിരിയാണിയാവും അല്ലേ, നല്ല അടിപൊളി പെണ്‍കുട്ടികളും ഉണ്ടാകും ഞാൻ  ഏവിടെക്കും പോകുന്നില്ല എൻറെ പെങ്ങൾ കോഴിക്കോട്ടേക്ക് പോകുന്നുണ്ട് അവക്ക് വേണ്ടി ഒരു ടിക്കറ്റിനാണ്, ആട്ടേ നീ ക്യൂവി നിന്ന് വിഷമിക്കണ്ട ടിക്കറ്റ് ഞാൻ ഏടുത്തെക്കാം
 
സമദ് : താങ്ക്യൂ ഇന്നാ കാഷ് (അവൻ  ആദ്യം വേടിക്കാൻ  തെയ്യാറായില്ലങ്കിലും പിന്നെ സമദിൻറെ നിർബദ്ധ പ്രകാരം വേടിച്ചു) ടിക്കറ്റ് തന്നപ്പോൾ 
 
സമദ് : നിന്നെ എനിക്ക് ശെരിക്കു മനസിലായില്ല ഒന്നു കണ്ട പരിചയം തോനുന്നു
 
അപരിചിതൻ : ഞാൻ  അരുൻ  ഒരുപാട് തവണ ഷോപ്പിൽ വന്നിട്ടുണ്ട് വീട് അന്നാര എന്നാ ഞാൻ  പോട്ടേ ഇനി നമുക്ക് ഷോപ്പിൽ  വെച്ച് കാണാം
 
സമദ് : എന്നാ ഓക്കെ പിന്നെ ചോദിച്ചതിൽ  ഒന്നും വിചാരിക്കരുത് ഒരുപാട് പേർ  ഷോപ്പിൽ  വരുന്നതല്ലേ
 
അപരിചിതൻ : അതോണ്ടൊന്നും കുഴപ്പനില്ല എന്നാ ഓക്കെ

സമദ് ഫ്ലാറ്റ്ഫോമിലേക്ക് പോയി അവിടെ എത്തിയ ഉടനെ വണ്ടിയും വന്നൂ. തിക്കിതിരക്കി വണ്ടിയിൽ കയറി ഒരു സീറ്റു പിടിച്ചു. ഗിഫറ്റ് കവർ  സൈടിൽ തൂക്കിയിട്ടു. അൽപ്പസമയത്തിനകം വണ്ടി ഓടിതുടങ്ങി. വെറുതെയിരിക്കുന്ന സമദിൻറെ ചിന്ത ഒരുവർഷം പിറകിലോട്ട് സഞ്ചരിച്ചു.


 ******************************************************
തൻറെ ഇഷ്ട കൂട്ടുകാരനും സഹപാഠിയുമായ റഫീഖുമായി അർമാദിച്ചു നടക്കുന്ന കാലം. റഫീഖിന് ഒരു ഇൻറർനെറ്റ് ഷോപ്പുണ്ട്. ജോലിയൊന്നുമില്ലങ്കിൽ റഫീഖ് ഷോപ്പ് അടക്കുന്നത് വരെ സമദിൻറെ മറ്റ്  കൂട്ടുകാരുമെല്ലാം അവിടെയാണ് സമ്മേളിക്കാറുള്ളത്. സമദിനു ജോലിയോന്നുമില്ലാത്തത് കൊണ്ട് അവൻ എപ്പോളും അവിടെ ഉണ്ടാകും. ഒരു ദിവസം റഫീഖ് സമദിനോട്

"എനിക്ക് നിന്നോട് ഒരുകാര്യം പറയാനുണ്ട് നിനക്ക് സമ്മതമാണെങ്കിൽ  നിന്നേ ഏൽപ്പിക്കാം അല്ലെങ്കിൽ വേറെ വഴി നോക്കേണ്ടിവരും"

സമദ് : നീ എന്താ ആരാൻറെ ആൾക്കാരെ പോലേ സംസാരിക്കുന്നേ നേരെ ചെവ്വേ കാര്യം പറ

റഫീഖ് : ഒന്നുമല്ലടാ... എനിക്ക് വിസ വന്നിട്ടുണ്ട് എത്രയും പെട്ടൊന്ന് പോകണം അപ്പോൾ  ഷോപ്പിൻറെ കാര്യമാ ഞാൻ പറഞ്ഞത് നിനക്കാണെങ്കിൽ  പണിയൊന്നുമില്ല പിന്നെ ഇവിടുത്തെ കാര്യമൊക്കെ നിനക്കറിയുന്നതുമാണ്

സമദ് : അത് പിന്നെ........

റഫീഖ് : ഒരു പിന്നേയും ഇല്ല ഞാൻ  ഇത് നിനക്ക് നടത്താ തരുന്നു ഞാൻ  തിരിച്ചു വരുമ്പോൾ തന്നാൽ  മതി. നീയാകുമ്പോൾ  തിരുച്ചുവന്നാൽ  ഇതിൻറെ കാര്യം നോക്കണ്ടലോ?  ഇതിൻറെ ചിലവ് കഴിച്ച് വരുന്നത് നീ എടുത്തോ എനിക്ക് ഒന്നും വേണ്ട

സമദ് : അപ്പോൾ  ഈ കാര്യത്തിൽ  നിൻറെ വീട്ടുകാർ  എന്താ പറയുക

റഫീഖ് : അതൊക്കെ ഞാൻ  പറഞ്ഞുകൊള്ളാം അപ്പോൾ  അടുത്തമാസം മുതൽ  നീ മുതലാളി
അങ്ങിനെ സമദിനും ഒരു ജോലിയായി ഷോപ്പിൽ  പ്രവത്തിച്ചു തുടങ്ങി 


ഒന്ന് രണ്ട് മാസം കടന്നു പോയി ഷോപ്പിൽ കസ്റ്റമേഴ്സ് വരുന്നുണ്ടെങ്കിലും സമദിനു ബോറടി തുടങ്ങി. കുറേ നേരം ഫൈസ്ബുക്കിൽ ഇരിക്കുമെങ്കിലും കമാൻറോ, ലൈക്കോ, ചാറ്റിംഗിനോ ആരേയും കിട്ടുനില്ല. അങ്ങിനെ ഇരിക്കെ അവൻ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റ് കണ്ടു. കമാൻറും ലൈക്കും കൊണ്ടും നിറഞ്ഞിരിക്കുന്നു. ഈ സമയം അവനൊരു കുരുട്ട് ബുദ്ധി തൊന്നി, ഇത് പൊലെ ഒരു ഫൈക്ക് ഐ.ടി. ഉണ്ടാക്കിയാൽ എനിക്കും കിട്ടും  കമാൻറും ലൈക്കും. അങ്ങിനെ അവനും ഒരു ഫൈക്ക് ഐ.ടി.ഉണ്ടാക്കി ലൈലാമജ്നൂൻ നവ്യാനായറുടെ ഫോട്ടോയും കൊടുത്തു കുറച്ച് പെണ്‍ക്കുട്ടികൾക്ക് റിക്വസ്റ്റും കൊടുത്തു. ഒരാഴ്ചക്കകം ഫ്രണ്ട്സ് റിക്വസ്റ്റിൻറെ പൂരമായി. ലൈലാമജ്നൂനിലൂടെ അവനു സമയം പോയതറിഞ്ഞില്ല. 


ഒരു ദിവസം രണ്ട് പേർ ഇൻറർനെറ്റ് ബ്രൗസ്സിംഗ് കഴിഞ്ഞ് പോകുമ്പോൾ ഒരുവൻ മറ്റവനോട് "എടാ ഇന്ന് ഞാൻ ഒരു പെകുട്ടിയേ പരിചയപ്പെട്ടു ലൈലാമജ്നൂൻ എന്നാ പേര് നല്ല സ്വഭാവത്തിലാ ചാറ്റുന്നെ ഒരു ജാഡയും ഇല്ല". അപ്പോ മറ്റവൻ നാളെ എനിക്ക് ഒന്ന് സജസ്റ്റ് ചെയ്യണം. അപ്പോയാണ് തൻറെ കസ്റ്റമെഴ്സും ഈ വലയിൽ വീഴുനുണ്ടെന്നു സമദിനു മനസിലായത് അവനുള്ളിൽ ഒന്ന് ചിരിച്ചു. ഒരു ദിവസം അവനു ഇസ്മായിൽ  എന്നു പേരുള്ളവൻ അയച്ച  ഒരുകമാൻറ് വായിച്ചത് തെറ്റി അവനെ ചീത്തവിളിച്ചു കമാൻറ് അയച്ചു. തിരിച്ച് മറുപടിവന്നു നീ എന്തിനാ എന്നെ ചീത്തനിളിച്ചത് മോളെ ഞാൻ  നിന്നെ ഒന്നും പറഞ്ഞില്ലല്ലോ? നീ കമാൻറു നല്ലപോലെ വായിച്ചുനോക്ക്.   അവൻ കമാൻറ് ഒന്നുകൂടെ നോക്കിയപ്പോളാണ് അബധം മനസിലായത് ഉടനെ സോറി പറഞ്ഞു. അവസാനം അവർ വലിയ ഫ്രണ്ട്സ് ആയി. 

ഇസ്മായിലിന് ഉമ്മ മാത്രമെയെള്ളൂ   ഉപ്പ മുന്നേ മരിച്ചു പോയെന്നും തലശ്ശേരിയിൽ ആണ് വീട്  ഒരു കമ്പനിയിൽ  അകൗണ്ടൻറായി വക്ക് ചെയ്യുന്നത് എന്നും അവൻ പരിചയപ്പെട്ടുതി. അത്പൊലെ ലൈല,  വീട്ടിൽ ഉമ്മയും ഒരു അനുജത്തിയും ഉപ്പ വിദേശത്താണെന്നും ഒരു ട്രാവൽസിൽ ജോലി ചെയ്യുന്നത് എന്നും പരിചയപ്പെടുത്തി. ഒരുദിവസം ഇസ്മായിൽ തൻറെ പ്രണയിനിയായ സാബിറയുടെ ഐ.ടി. ലൈലാക്ക് കൊടുത്തു പരിചയപ്പെടുത്തി. അങ്ങിനെ സാബിറയും ലൈലാൻറെ നല്ല ഫ്രൻണ്ട്സ് ആയി. സാബിറാക്ക് ഉപ്പയും ഉമ്മയും ഒരനിയത്തിയും ഒരനിയനും ഉണ്ട്. അവൾ ഒരു പ്രൈവറ്റ് നഴ്സറി സ്കൂളിലെ ടീച്ചർ ആണ്. മഞ്ചേരിയിലാണ് താമസം. സാബിറയുടെയും അനിയത്തിയുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു. പക്ഷേ സ്ത്രീധനപ്രശ്നം കാരണം ഒരുമാസത്തിനകം സാബിറയുടെ ബന്ധം വേപിരിഞ്ഞരിക്കുമ്പോഴാണ് ഇസ്മായിലുമായി ഫൈസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അനിയനാണെങ്കി അഞ്ചാം തരത്തിൽ  പഠിക്കുകയാണ്. സാബിറയുടെ പ്രയാസങ്ങൾ  മനസ്സിലാക്കി അവളെ വിവാഹം ചെയ്യാമെന്നു പറഞ്ഞാണ് അവർ തമ്മിൽ  പ്രണയത്തിലാവുന്നനത്. പക്ഷേ സ്ഥലങ്ങൾ തമ്മിലുള്ള വഴിദൂരമായത്കൊണ്ടു ഉപ്പസമ്മതിക്കില്ല എന്നും മറ്റും പറഞ്ഞ് സാബിറ ഒഴിഞ്ഞുമാറുമ്പോൾ അതിനു ഒരു പരിഹാരം കാണാനാണ് ലൈലയെ പരിചയപ്പെടുത്തിയത്. 

ലൈല സാബിറയോട് കാര്യങ്ങൾ  ചോദിച്ചപ്പോൾ  അവൾ  പറഞ്ഞു : ഉപ്പാക്ക് ഹൃദയ സംഭന്തമായ രോഗമുണ്ടെന്നും എൻറെ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ഇപ്പോൾ  രോഗം കുറച്ച് കൂടുതലാണെന്നും പറഞ്ഞു. ഉപ്പയുടെ സുഹൃത്തിൻറെ മകൻ തന്നെ വിവാഹം കഴിക്കാം എന്നു പറഞ്ഞിരുക്കുന്നു. പക്ഷേ എനിക്ക് അദ്ധേഹത്തെ ഇഷ്ടമില്ല. എതിരു പറഞ്ഞാൽ ഉപ്പയുടെ അവസ്ഥക്ക് വലതും സംഭവിക്കുമോ എന്ന ഭയവും ഉണ്ട്. അത്കൊണ്ടാ ഇസ്മായിക്കായോട് അങ്ങിനെ പറഞ്ഞത്. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ കഴിയുന്നതിനെക്കാൾ നല്ലതെല്ലേ ഉപ്പയോട് കാര്യങ്ങൾ  പറഞ്ഞു മനസിലാക്കുന്നത്. ഏതൊരു രക്ഷിതാക്കളും തൻറെ മക്കൾ നല്ലരീതിയി ജീവിക്കുന്നതാണ് ആഗ്രഹിക്കുന്നത് എന്ന് ലൈല പറഞ്ഞു. സാബിറ അതിനു തെയ്യാറെല്ലായിരുന്നുവെങ്ങിലും പിന്നെ പറയാം എന്ന് പറഞ്ഞു അവൾ  ഓഫ് ലൈൻ  ആയി. ഈ സമയം ഇസ്മായിലുമായി ചാറ്റുതുടങ്ങി അവനെ നിരുത്സാഹപ്പെടുത്തി എങ്ങിനെ എങ്കിലും തനിക്ക് രക്ഷപ്പെടാനാണ് ലൈല നോക്കിയത്. അതിനായി അവനോട് ഈ ലോകത്ത് വേറെ പെണ്ണില്ലാതെ പോലെ നീ അവളുടെ പിന്നാലെ കൂടിയിരുക്കുന്നും പിന്നെ അവളാണെങ്കിൽ  ഒരു വിവാഹം കഴിച്ചതും എന്നെക്കേ പറഞ്ഞു. പക്ഷേ അവനും പിടി വിടുന്നില്ല. അവസാനം നാളെ അവളുടെ മറുപടി തരാം എന്ന് പറഞ്ഞ് തക്കാലത്തേക്ക് പിൻമാറി 

പിറ്റേ ദിവസം സാബിറയുമായി ചാറ്റിയപ്പോൾ അവളുടെ നിലപാടിന് മാറ്റമുണ്ടായിരുന്നില്ല. പിന്നയും നിർബന്ധിച്ചപ്പോൾ ഉപ്പയുടെ നമ്പർ തരാം നിങ്ങൾ വിളിച്ച് വിവരം പറയാൻ പറഞ്ഞു. പടച്ചവനെ കുടുങ്ങിയല്ലോ കള്ളി ഏല്ലാം പൊളിയുമെല്ലോ ഇപ്പോ എന്ന് ചിന്തിച്ചിരിക്കുമ്പോയാണ് ചൈനാ ഫോണിൻറെ ഫെസിലിറ്റിയെ പറ്റി ഓർത്തത്. അങ്ങിനെ സമദ്ദിൻറെ ഒരു അയവാസി ഉണ്ടായിരുന്നു സൈദാലിയാക്ക. അദ്ധേഹത്തിനു കല്ല്യണ ബ്രോക്കർ പണിയാണ്. സൈദാലിയാക്കയൊട് കാര്യങ്ങൾ പറഞ്ഞു.  ഒരു നൂറ് ചുരുട്ടി പോക്കറ്റിലിട്ട് കൊടുത്തിട്ട് നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ മാത്രം നല്ല രീതീയിൽ അവരെ പോധിപ്പിച്ചാൽ മതി എന്ന് പറഞ്ഞു അവരെ കൊണ്ട് സാബിറയുടെ ഉപ്പയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. അതിനുശേഷം ചൈനാഫോണിലൂടെ ശബ്ദം മാറ്റി സമദ്  സംസാരിച്ചപ്പോൾ ആദ്യം നിരസിച്ചങ്കിലും പിന്നീട് അന്നേശിക്കട്ടേ എന്ന് പറഞ്ഞു. അവസാനം കാര്യങ്ങൾ എല്ലാം നടത്താം എന്നായി.

 അങ്ങിനെ കഴിഞ്ഞ ആഴ്ച്ച നിക്കാഹും കഴിഞ്ഞു. നിക്കാഹിന് ലൈലയെ വിളിച്ചിരുന്നെങ്കിലും രണ്ട് സ്ഥലത്തും കൂടെ ഒരുമിച്ച പങ്കെടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെന്നും നിങ്ങൾ  രണ്ടു പേരും കൂടെ ഒരുമിച്ച് ഒരു ഫംഗ്ഷനിൽ  ഞാൻ ഉമ്മയേയും കൂട്ടി വരാം എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. വെള്ളിയാഴ്ച വൈകുന്നേരം ഒരു ഫോണ്‍, സമദ് ഫേണ്‍ എടുത്ത് ഹലോ....  മറുതലക്കൽ ഒരു പുരുഷ ശബ്ദമാണ് കേൾക്കുന്നത് ലൈല എവിടെ എന്നാ ചോദിച്ചത് സമദ് ചോദിച്ചു ആരാണെന്ന്. മറുതലക്കൽ  നിന്ന് തലശ്ശേരിയി നിന്ന് ഇസ്മായിൽ  ആണെന്ന് പറഞ്ഞാൽ മതി. അവൾ  ബാത്ത് റൂമിലാ 5 മിനിട്ട് കഴിഞ്ഞ് വിളിച്ചാൽ കിട്ടും എന്ന് പറഞ്ഞ് കട്ട് ചെയ്തു.
വേഗം ഫോണിൻറെ ശബ്ദം മാറ്റി. 5 മിനിട്ട് കഴിഞ്ഞപ്പോൾ വീണ്ടും ഫോണ്‍ സമദ് ഫോണ്‍ എടുത്തു ഹലോ.. ആരാ..
ഞാൻ ഇസമായിൽ 
അള്ളാ... നിങ്ങക്കെവിടുന്നെ എൻറെ നമ്പർ  കിട്ടിയത്?
അത് സാബിറയുടെ ഉപ്പയുടെ ഫോണി നിന്ന് അവൾ എടുത്തതാ
അങ്ങനെ സുഖവിവരങ്ങൾ അന്നേഷിച്ചു അവസാനം ഞാറാഴ്ച്ച തലശ്ശേറിയിലെ ലിയാ ടവറിൽ ഞങ്ങളുടെ കല്യാണ പാർട്ടി വച്ചിട്ടുണ്ട് രാവിലെ 10നും 2നും ഇടക്കാണ് പാർട്ടി നീയും വീട്ടുകാരും വരണമെന്ന് രണ്ട് പേരുംകൂടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്ന് തന്നെ വിവരം കൂട്ടുകാരെ അറിയിച്ചു പക്ഷേ എല്ലാവർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത പലവിധ പരിപാടികളും ഉള്ളതിനാൽ  ആരേയും കിട്ടിയില്ല. അവസാനം ഒറ്റക്കു പോകുവാൻ  തീരുമാനിച്ചു. ശനിയാഴ്ച ഒരു ഗിഫ്റ്റ് എല്ലാം വാങ്ങി അതി പ്രതേഗം ഡിസൈൻ ചെയ്തു പേരൊക്കെ ഏഴുതി തെയ്യാറാക്കിവെച്ചു.



തൊട്ടടുത്ത സീറ്റിലുള്ളവർ എണീറ്റ് പോകുന്നത് കണ്ടപ്പൊയാണ് സമദ് സ്വപനലോകത്ത് നിന്ന് ഉണർന്നത്. ചുറ്റുപാടെല്ലാം നോക്കി. തലശ്ശേരി എത്തിയിരിക്കുന്നു. വേഗം ഗിഫറ്റ് എടുത്തു ട്രെയിൽ നിന്ന് ഇറങ്ങി സ്റ്റേഷനുപുറത്ത് വന്നു. ഒരു ഓട്ടേയി ലിയാ ടവറിലേക്ക് പോയി. ലിയാ ടവർ എത്തി ഓട്ടോ ഇറങ്ങി ടവറിനുള്ളിലേക്ക് പോയി. എല്ലാവരും തന്നെ നോക്കുനുണ്ട് ആക്കും തന്നെ പരിചയമില്ല. കൂട്ടത്തി ഒരുവൻ പറയുന്നത് കേട്ടു "ഇത് വല്ല ക്ഷണിക്കാത്ത പാർട്ടിയോ മറ്റോ ആണോ? " .... അപ്പോൾ  മറ്റൊരുതൻ  "അങ്ങിനെ അവാൻ  വഴിയില്ല കാരണം അവനു കൂട്ടുകാരാരും കാണുന്നില്ല". സമദ് അപ്പോൾ മനസി ഓർത്തു കൂട്ടുകാരെ കൊണ്ടുവരാഞ്ഞത് ഭാഗ്യം. അവൻ നേരേ സ്റ്റേജിൻറെ അടുത്തേക്ക് ചെന്ന് അവിടെ വിവാഹ ട്രെസിൽ  നിക്കുന്ന പുതിയാപ്ലയെയും പുതുപെണ്ണിനെയും കണ്ടു. പക്ഷെ ഇതു തന്നെയാണോ ഇസ്മായിൽ സാബിറ എന്നൊരു സംശയം. കാരണം അവൻ ഇതുവരെ അവരെ കണ്ടിട്ടില്ല. അപ്പോയാണ് സൈഡി പേര് ഏഴുതി വച്ചത് കണ്ടത് സമാധാനമായി അവർ തന്നെ അങ്ങിനെ അവൻ ഗിഫ്റ്റ് അവർക്ക് കൊടുത്തു. അവർ രണ്ട് പേരും പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി ആക്കും മനസ്സിലായില്ല. അപ്പോൾ ഗിഫറ്റിൽ പേരെഴുതിയ ഭാഗം കാണിച്ചു. "ലൈലാ മജ്നൂൻ"  അവർ  ഒന്ന് ചിരിച്ചിട്ട് ലൈല എവിടെ എന്ന് ചോദിച്ചു. അപ്പോൾ  അവൻ പറഞ്ഞു ഞാൻ തന്നെ ലൈല. അവക്ക് വിശ്വാസം വന്നില്ല. ഇസ്മായിൽ ഫോണെടുത്തു ലൈലയുടെ നമ്പറിൽ  ടയൽ ചെയ്തു സമദിറെ ഫോണ്‍ റിംഗ് ചെയ്തു. അവൻ ഫോണ്‍ അറ്റൻറ് ചെയ്തപ്പോൾ മുന്നേകേട്ട ലൈലയുടെ സബ്ദത്തിലൂടെ അവർക്ക് ബോധ്യമായി. അങ്ങിനെ പാർട്ടികഴിഞ്ഞ് പോകുമ്പോൾ സമദ് കഴിഞ്ഞുപോയ കാര്യങ്ങൾക്ക് മാപ്പ് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു നിന്നെകൊണ്ട് ഞങ്ങക്ക് ഉപകാരമേ ഉണ്ടായിട്ടൊള്ളൂ പക്ഷേ ഇനി ആർക്കും ഉപദ്രവമുണ്ടാക്കാൻ അത് തുടരരുത് എന്ന് പറഞ്ഞ് അവനെകൊണ്ട് സത്യം ചെയ്യിപ്പിച്ചു. അതിനു ശേഷം അവൻ  അതുപയോഗിച്ചിട്ടില്ല. അതിനു കാരണം വേറെയും ഉണ്ട്. തൻറെ ഷോപ്പിൽ  ഒരുതൻ ഫൈക്ക് ഐ.ടി. ഉപയോഗിച്ചതിൻറെ പേരിൽ  സമദ് ഒരുപാട് ബുദ്ധിമുട്ടിയതാണ്. അതിനു ശേഷം അവൻ അത് ഉപയോഗിക്കില്ലനും ഇവരുമായി തെറ്റ് പറയുന്നതിനുമായിരുന്നു ഈ ഫഗ്ഷനു പോയതിൻറെ പ്രധാന ഉദ്ധേശവും.   
 

Monday, July 15, 2013

അത്താഴത്തിലെ പ്രവാചക മാതൃക








മദാന്‍ പലനിലയ്ക്കും നമുക്ക്‌ ബറകത്തുകളുടെ കാലമാണ്. എല്ലാ മേഖലകളിലും വളര്‍ച്ചക്കും വര്‍ദ്ധനവിനുമുള്ള സാഹചര്യം അത് ഉണ്ടാക്കി തരുന്നു.  ഇബാദത്തുകളിലും സമയങ്ങളിലും നമ്മുടെ മറ്റു പ്രവര്‍ത്തനങ്ങളിലും റമദാന്റെ ആത്മാവിനു ചോര്‍ച്ച സംഭവിക്കാതെ നാം അനുഷ്ഠിച്ചാല്‍ നമുക്ക് ഈ ബറകത്തുകള്‍ അനുഭവപ്പെടും. അതില്‍ വളരെ പ്രധാനമാണ് അത്താഴെമെന്നും ഇടയത്താഴമെന്നുമൊക്കെ നാം വിളിക്കുന്ന ഫജ്ര്‍ നിസ്കാരത്തിനു അല്പം മുമ്പായി കഴിക്കുന്ന ഭക്ഷണം. 

അനസ്‌ (റ) പറയുന്നു: നബി (സ) പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. കാരണം അത്താഴത്തില്‍ ബറകത്ത് ഉണ്ട്’(ബുഖാരി, മുസ്‌ലിം). ഐഹികവും പാരത്രികവുമായ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് ഈ ഹദീസ്‌ വ്യക്തമാക്കുന്നു. നോമ്പ്കാരന് ആരോഗ്യത്തോടെ തന്റെ നോമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതോടോപ്പം അല്ലാഹുവിന്റെ ഭാഗത്ത്‌ നിന്ന് പ്രതിഫലവും ലഭിക്കുന്നു.


നാം പലപ്പോഴും, പ്രതേകിച്ചു പ്രവാസികള്‍ അവഗണിക്കുന്നു ഇതിന്റെ പ്രാധാന്യം. എന്നാല്‍ നബി (സ) തന്റെ സഹാബത്തിനെ ഇക്കാര്യം ഇപ്പോഴും ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. ഇര്ബാദു ബിന്‍ സാരിയ (റ) പറയുന്നു: നബി (സ) എന്നെ റമദാനില്‍ അത്താഴത്തിനായി ക്ഷണിച്ചു. അപ്പോള്‍ പറഞ്ഞു: ബറകത്താക്കപ്പെട്ട ഈ ഭക്ഷണത്തിലേക്ക്‌ വരൂ. (അബൂദാവൂദ്‌, നസാഇ). അബ്ദുല്ലാഹ് ബിന്‍ അല്‍-ഹാരിഥ് പറയുന്നു. സഹാബാക്കളില്‍ ഒരാള്‍ നബി (സ) അത്താഴം കഴിച്ചുകൊണ്ടിരിക്കെ നബിയുടെ അടുത്തേക്ക്‌ ചെന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ബറകത്താണത്. അത്കൊണ്ട് നിങ്ങള്‍ അത് ഉപേക്ഷിക്കരുത്. (നസാഇ).
സല്‍മാനുല്‍ ഫാരിസി (റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. നബി (സ) പറഞ്ഞു മൂന്നു കാര്യങ്ങളിലാണ് ബറകത്ത്: ജമാഅത്തില്‍ (കൂട്ടായ്മയില്‍) ഥരീദിലും (പത്തിരിയും ഇറച്ചിയും ചേര്‍ത്തുണ്ടാക്കുന്ന അറേബ്യന്‍ വിഭവം) അത്താഴത്തിലുമാണ്. (ഇമാം ത്വബ്റാനി).
മുസ്‌ലിംകളുടെ വ്രതത്തിന്റെ വ്യതിരക്തതകൂടിയാണ് ഈ അത്താഴം. അംര്‍ ബിന്‍ അല്‍-ആസ് (റ)വില്‍ നിന്ന് നിവേദനം.. നബി (സ) പറഞ്ഞു: നമ്മുടെ നോമ്പും വേദം നല്‍കപ്പെട്ടവരുടെ (ക്രിസ്ത്യനികളും ജൂതന്മാരും) നോമ്പും തമ്മിലുള്ള വ്യതാസം അത്താഴ ഭക്ഷണമാണ്. (ഇമാം മുസ്‌ലിം) അതായത്‌ പ്രതിഫലാര്‍ഹാമായ അനുഷ്ഠാനമെന്ന രീതിയില്‍ അവര്‍ക്ക്‌ അത്താഴമുണ്ടായിരുന്നില്ല.

അത്താഴം കഴിക്കേണ്ട സമയം
രാത്രിയുടെ അവസാന സമയത്ത്‌ അത്താഴം കഴിക്കുന്നതാണ് പ്രവാചക മാതൃക. അബൂദ്ദര്‍ദാഅ (റ) പറയുന്നു. നബി (സ) പറഞ്ഞു: മൂന്നു കാര്യങ്ങള്‍ പ്രവാചകന്മാരുടെ സ്വഭാവത്തില്‍ പെട്ടതാണ്. (സമയമായാല്‍) പെട്ടെന്ന് നോമ്പ് തുറക്കുക; അത്താഴം വൈകിപ്പിക്കുക, നിസ്കാരത്തില്‍ വലതുകൈ ഇടതുകൈയ്യിന്റെ മേല്‍ വെക്കുക. (ത്വബ്റാനി). ഒട്ടനവധി ഹദീസുകള്‍ ഇത് സംബന്ധിച്ച് വന്നിട്ടുണ്ട്.
ഫജ്ര്‍ നിസ്കാരത്തിന്റെ ബാങ്കിനു ഏകദേശം പത്തോ പതിനഞ്ചോ മിനുട്ട്മുമ്പ്  അത്താഴം കഴിച്ചു പൂര്ത്തിയാക്കുന്നതാണ് ഉത്തമം. സൈദ്‌ ബിന്‍ സാബിത്ത് (റ) പറയുന്നു. ഞങ്ങള്‍ നബി (സ)യോടൊപ്പം അത്താഴം കഴിച്ചു. പിന്നീട് നിസ്കാരത്തിനായി എഴുന്നേറ്റു. അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ബാങ്കിനും അത്താഴത്തിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത്‌ ആയത്തുകള്‍ ഓതുന്നത്തിന്റെ ദൈര്‍ഘ്യം. (ബുഖാരി).
സഹ്ലുബിന്‍ സഅദ് (റ) പറയുന്നു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിക്കും. എന്നിട്ട് നബി (സ) യോടൊപ്പം ഫജ്ര്‍ ജമാഅത്ത് ലഭിക്കാനായി പെട്ടന്ന് പോകും. (ബുഖാരി) അതായത്‌ അതിന്റെ രണ്ടിന്റെയും ഇടയിലുള്ള സമയം കുറവായതിനാല്‍ ജമാഅത്ത് നഷ്ടപ്പെടാതിരിക്കാനായി അദ്ദേഹം വേഗം മസ്ജിദ്‌ നബവിയിലേക്കും പോകുമെന്ന് സാരം.
ഈ ഹദീസുകള്‍ എല്ലാം അത്താഴം വൈകി കഴിക്കേണ്ടത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു.


എന്തു കഴിക്കണം?
ഹലാലായത്‌ എന്തും കഴിക്കാം. എന്തു കഴിച്ചാലും സുന്നത്തിന്റെ പ്രതിഫലം ലഭിക്കും.  അബൂ സഈദില്‍ ഖുദ്രി നബി (സ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: അത്താഴം ബറകത്താണ്. അത് നിങ്ങള്‍ ഒഴിവാക്കരുത്‌ ഒരിറക്ക് വെള്ളം കുടിച്ചിട്ടാണെങ്കിലും. (അഹ്മദ്‌)
ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നോമ്പ് നോല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്തെങ്കിലും അത്താഴമായി കഴിക്കട്ടെ (അഹ്മദ്‌). അപ്പോള്‍ ആ സമയത്ത് വെള്ളം കുടിച്ചാലും അത്താഴത്തിന്റെ സുന്നത്ത്‌ ലഭിക്കും. അത്താഴത്തിനു ഏറ്റവും നല്ല വിഭവം ഈത്തപ്പഴമാണ്.
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം. നബി (സ) പറയുന്നു: വിശ്വാസിയുടെ ഏറ്റവും നല്ല അത്താഴം ഈത്തപ്പഴമാണ്. (അബൂദാവൂദ്) ശാരീരിക ആരോഗ്യത്തിനും ഈത്തപ്പഴം നല്ലതാണ്.
അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് നല്ലതല്ല.

സമയത്തിന്റെ പ്രാധാന്യവും അല്ലാഹുവിന്റെ പ്രശംസയും
ഒരു ദിനത്തിലെ ഏറ്റവും ബറകത്താക്കപ്പെട്ട സമയമാണ് അത്താഴ സമയം. ഈ അതിപ്രഭാതത്തിലുള്ള സമയത്ത് തന്റെ സമുദായത്തിനു അനുഗ്രഹം നല്‍കണമെന്നു പ്രവാചകന്‍ പ്രത്യേകം പ്രാര്‍ഥിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനകള്‍ക്കും ഇബാദത്തുകള്‍ക്കും ഏറെ നല്ല സമയമാണിത്. ചോദിക്കുന്നവന് അവന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന പ്രാര്‍ത്ഥിക്കുന്നവന് ഉത്തരം നല്‍കപ്പെടുന്ന പൊറുക്കലിനെ തേടുന്നവനു പൊറുക്കപ്പെടുന്ന സമയമാണിതെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.
അല്ലാഹുവിന്റെ പ്രശംസയും മലക്കുകളുടെ പ്രാര്‍ത്ഥനയും ലഭിക്കും ഇബാദത്താണെന്ന ലക്ഷ്യത്തോടെ അത്താഴം കഴിക്കുന്നവര്‍ക്ക്. നബി (സ) പറഞ്ഞു: അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവര്‍ക്ക് വേണ്ടി സ്വലാത്ത്‌ ചെല്ലും. (അഹ്മദ്‌). അതായത്‌ അല്ലാഹുവിന്റെ പ്രശംസയും മലക്കുകളുടെ പ്രാര്‍ത്ഥനയും ഉണ്ടാകും.

Sunday, July 14, 2013

കക്കിരിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും




എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും. വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.



വായനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക. ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം വെക്കുക. ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുക്കയും വായനാറ്റം കുറക്കുകയും ചെയ്യും.

സൗന്ദര്യത്തിന്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.  കക്കിരിക്ക മുറിച്ചു കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്‍റെ ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.

തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാൽ ചര്‍മം ഫ്രഷ് ആവും.