scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, July 6, 2013

പോള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യാം






പാചകം ചെയ്യുമ്പോഴോ തീയിനടുത്തു പെരുമാറുമ്പോഴോ ശരീരത്തിന് പൊള്ളലേല്‍ക്കുന്നത് സാധാരണമാണ്. ചിലത് നിസാരമായിരിക്കും. ചിലത് ഗുരുതരവും. 
  • തണുത്ത വെള്ളം പൊള്ളലുള്ള ഭാഗത്തൊഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. 
  • കയ്യിലോ കാലിനോ പൊള്ളലേറ്റാല്‍ പൈപ്പ് തുറന്ന് അതിനടിയില്‍ പിടിക്കുകയോ ഐസ് വെള്ളത്തില്‍ കൈ മുക്കിപ്പിടിക്കുകയോ ആവാം. 
  • വസ്ത്രമുള്ള ഭാഗത്താണ് തീപ്പൊള്ളലെങ്കില്‍, വസ്ത്രം മാറ്റാന്‍ നോക്കരുത്. ഇതിന് മുകളിലൂടെ തന്നെ വെള്ളമൊഴിക്കാം. 

  •  പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് നല്ലതാണ്. ഇത് മുറിവിനെ തണുപ്പിക്കും. പൊള്ളല്‍ കൂടുതല്‍ ഗുരുതരമാവാതിരിക്കാനും ഇത് നല്ലതാണ്. 
  • വെണ്ണ, നെയ്യ്, എണ്ണ, ലോഷനുകള്‍ എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. ഇത് ചര്‍മസുഷിരങ്ങളെ അടച്ച് പൊള്ളലേറ്റ മുറിവ് പഴുക്കാന്‍ ഇട വരുത്തും. 
  • തുണി, ബാന്റേഡ് എന്നിവ കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടുകയുമരുത്. 
  • മുറിവ് ഗുരുതരമെങ്കില്‍ മെഡിക്കല്‍ സഹായം തേടാന്‍ മടിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികിത്സ കൂടുതല്‍ അപകടം വിളിച്ചു വരുത്തിയേക്കാം.

Friday, July 5, 2013

കുട്ടികള്‍ക്കായി എച്ച്പിയുടെ 5 ഉപകരണങ്ങള്‍

വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യപ്പിച്ചാല്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. കാരണം അവധിയുള്ള ദിവസങ്ങളില്‍ ഇവര്‍ ഒപ്പിക്കുന്ന വേലത്തരങ്ങള്‍ കാരണം മാതാപിതാക്കള്‍ക്ക് സമാധാനം കിട്ടുകയില്ല. ഈ കാരണം കൊണ്ടാണ് വെക്കേഷന്‍ ക്ലാസുകളിലേക്ക്‌ കുട്ടികളെ അയക്കുന്നത്. സത്യം പറഞ്ഞാല്‍ നിങ്ങളടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതയല്ലേ. ഒരു അവധി ദിവസങ്ങളിലായിരിക്കും അവരൊന്ന് സമാധാനത്തോടെ ഇരിക്കുന്നത്. അതുകൊണ്ട് അവരെ നിങ്ങള്‍ വെറുതെ വിടു. കൂടാതെ കുട്ടികള്‍ക്ക് സമയം ചിലവഴിക്കാന്‍ 5 ഉപകരണങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിച്ചയപ്പെടുത്താം. ഇത് നിങ്ങളുടെ കുട്ടിക്കളുടെ പഠനത്തിന് സഹായകരമാവുകയും ചെയ്യും



 ചിത്രങ്ങളുടെ സഹായത്തോടെ പാഠങ്ങള്‍ പഠിക്കാന്‍ എളുപ്പമായിരിക്കും. ഒരു പ്രിന്റര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നിഷ്പ്രയായം ചിത്രങ്ങള്‍ എടുക്കാവുന്നതാണ്. ഇപ്പോള്‍ എച്ചിപിയുടെ പ്രിന്റര്‍ 449 രൂപയ്ക്ക് ലഭ്യമാണ്. വില കുറഞ്ഞ പേപ്പറുകള്‍ പോലും ഇതില്‍ ഉപയോഗിക്കാവുന്നതാണ്. 550 ത്തോള്ളം പേപ്പറുകള്‍ ഉപയോഗിച്ച് ഇതിലൂടെ പ്രിന്റ് എടുക്കുവാന്‍ കഴിയുന്നതാണ്.






കംപ്യൂട്ടര്‍ ഇന്ന് വിദ്യാഭാസത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഇതാ എച്ച്പിയുടെ പിസി കുറഞ്ഞ വിലയില്‍ ലഭ്യമാണ് വില 39990 രൂപ 23 ഇഞ്ച് ടെച്ച് സ്‌ക്രീന്‍ വിന്‍ഡോസ് 8 ഓപറേറ്റിങ് സിസ്റ്റം 4 ജിബി റാം 6 & 1 മെമ്മറി കാര്‍ഡ് റീഡര്‍







വിവിധ രൂപത്തില്‍ പെന്‍ഡ്രൈവുകള്‍ ലഭ്യമാണ്. വിവരങ്ങള്‍ ശേഖരിച്ചി വെയ്ക്കുവാന്‍ പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കാവുന്നതാണ്.










സംഗിതം എപ്പോഴും മനസ്സ് തണുപ്പിക്കുന്ന ഒന്നാണ്. പല രോഗങ്ങള്‍ക്ക് പോലും സംഗീതം ഒരു മരുന്നായി ഇന്ന് ജങ്ങള്‍ പ്രയോഗിക്കുന്നുണ്ട്. പാട്ട് ഇഷ്ടമില്ലാത്ത കൂട്ടികളുണ്ടാവില്ല അതു കൊണ്ട് തന്നെ ഇവരുടെ സമയങ്ങള്‍ ചില വഴിക്കാന്‍ സംഗീതം സഹായിക്കുന്നതാണ്.






സമയം ചില വഴിക്കിന്‍ ഇതിലും നല്ല മാര്‍ഗമില്ല. എച്ച്പി സ്മാര്‍ട്ട് ടിവി ആപ്ലിക്കേഷന്‍ കുട്ടികളുടെ അറിവ് പകരുവാന്‍ സഹായിക്കുന്നു. വായിച്ച് മനസ്സിലാക്കുന്നതിലും കൂടുതല്‍ കണ്ടാണ് കുട്ടികള്‍ മനസ്സിലാക്കുക

Wednesday, July 3, 2013

ഭാരതപുഴയിലെ അനുഭവം

(ഞാൻ എൻറെ ഒരു അനുഭവം ഇവിടെ നിങ്ങൾക്കു വേണ്ടി പങ്കുവെക്കുന്നു. ഇതിൽ വല്ല തെറ്റ് കുറ്റാങ്ങളോ  ഉണ്ടങ്ങിൽ ക്ഷമിക്കുകയും  നിങ്ങളുടെ വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.)


            അന്ന് ഒരു ഒക്ടോബർ  മാസത്തിലെ ഒരു ഞായറാഴ്ച. പതിവ് പോലെ എല്ലാ ഒഴിവു ദിവസങ്ങളിലും ഒത്തുകൂടാറുള്ളതുപോലെ അന്നും ഹാജി ബാവാക്കയുടെ കടയിൽ ഒത്തു ചേർന്നു. സാധാരണ അവിടെ ഇരുന്നാണ് അന്നത്തെ കാര്യപരിപാടികൾ തീരുമാനിക്കുക.
കൊക്കിനെ കെണി വെച്ചു പിടിക്കുക, മീന ചൂണ്ടയിട്ടു പിടിക്കുക, വെള്ളം വറ്റാറായ ചെറിയ കുളങ്ങളിലും തോടുകളിൽ നിന്നും മീൻ പിടിക്കുക എന്നിങ്ങനെ എന്തെങ്കിലും ചെയ്താണ് ദിവസത്തെ തള്ളി നീക്കുക. 


ഇത്ര ഒക്കെ പറഞ്ഞിട്ടും ഞാൻ കൂട്ടുകാരേ പരിചയപെടുത്താൻ  വിട്ടു.
ജലീൽ,  അവനെ 'മുസ്ലിയാർ' എന്നാണ് ഞങ്ങൾ വിളിക്കുക. കാരണം അവന്റേ ഉപ്പ അവനെ എട്ടാം ക്ലാസ്സ് പകുതി കഴിഞ്ഞപ്പോൾ
മുസ്ലിയാർ പഠനത്തിനു വിട്ടു. അവൻ തിരിച്ചു വന്നതിനു ശേഷം അവനെ അങ്ങിനെ വിളിക്കാറ്.
അഷ്‌റഫ്‌ , അവനെ 'തന്ത' എന്നാണ്  വിളിക്കാറ്.  മദ്രസയിൽ പഠിക്കുന്ന കാലത്ത് കമ്മുകുട്ടി മുസ്ലിയാരുടെ സംഭാവനയാണ് അവനു ആ പേര്. 




'ചെള്ളി' എന്നു വിളിക്കുന്ന ഷാഫി. അവനു ആ പേര് എങ്ങനെ വന്നു എന്ന് ഒരു പിടുത്തവും ഇല്ല. ചെറുപ്പം മുതലേ അവനു ആ പേര് ഉണ്ട്.
പിന്നെയുള്ളത് ' മൂചിഔലിയ' എന്ന് അറിയപെടുന്ന അലി. ചിലപ്പോൾ മൂച്ചി എന്നും വിളിക്കും. ' മൂചിക്കുട്ടം' എന്നാണ് അവരുടെ വീട്ടു പേര്. അവനു ചില സമയങ്ങളിൽ ഒരു ഔലിയയുടെ രൂപത്തിലുള്ള ചെറിയ കുസൃതികൾ കാണിക്കുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് .
പിന്നെ കൂട്ടത്തിൽ ഏറ്റവും ചെറുതും 'പൈതൽ' എന്ന പേരിൽ അറിയപ്പെടുന്ന ഞാൻ ഫൈസൽ.  ഹാജി ബാവാക്ക എന്ന് പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൻ പ്രദേശത്തെ ഒരു ചെറുകിട പലചരക്കു കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കരനയിരുന്നു. ഞങ്ങളുടെ പ്രദേശത്തെ മിക്ക്യ വീട്ടുകാരും  പലചരക്കു സാധനങ്ങൾ  വാങ്ങികുന്നത് അവിടെ നിന്നാണ്.


    
ഇന്നത്തെ പരിപാടിയുടെ ആശയം മൂച്ചി ഔലിയയിൽ നിന്നുമാണ് ഉണ്ടായതു. നമുക്ക് ഭാരതപ്പുഴയിൽ കക്കൻ പിടിക്കാൻ പോയാലോ എന്ന്. കൂട്ടുകാരെല്ലാം പല അഭിപ്രായം പറഞ്ഞെങ്കിലും അവസാനം  കക്കൻ പിടിക്കാൻ പോകുവാൻ തീരുമാനിച്ചു. ഭാരതപുഴയിൽ കക്കൻ പിടിക്കാൻ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഞങ്ങളുടെ വീട്ടിൽ നിന്നും ഏകദേശം മൂന്ന് കിലൊമീറ്റർ പോകുവാൻ ഉണ്ട്. എങ്ങനെ പൊകുമെന്നായി  അടുത്ത പ്രശ്നം. സൈക്കളിൽ പോകാം എന്ന് തീരുമാനിച്ചു പക്ഷേ രണ്ടു സൈക്കിളും അഞ്ചുപേരും. അവസാനം തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സൈക്കിളും കു‌ടി ഒപ്പിച്ചു. അങ്ങിനെ ഓരോരുത്തരും അവർക്ക് വേണ്ട തോർത്ത് മുണ്ടും കക്കൻ ഇടുവാനുള്ള ചാകും റെഡിയാക്കി വീടുകാർ അറിയാതെ കടയുടെ അടുതെത്തി. മുസ്ലിയാരും ചെള്ളിയും കൂടി ഒരു സൈക്കിളും, ഞാനും തന്തയും മറ്റൊരു സൈക്കിളിലും, മൂച്ചി  ഒറ്റയ്ക്ക് ഒരു സൈക്കിളിലും യാത്ര തിരിച്ചു. അങ്ങിനെ ചമ്രവട്ടം കുട്ടിലക്കാട്ടിലെ കടവിൽ സൈക്കിൾ നിറുത്തി അവിടെ ഇറങ്ങുവാൻ തീരുമാനിച്ചു. സൈക്കിൾ പൂട്ടുവാൻ  നോക്കിയപ്പോൾ ഒരു സൈക്കിളിനു പൂട്ട്‌ ഇല്ല.  പുഴയിൽ ഇറങ്ങിപോയാൽ പിന്നെ സൈക്കിൾ ഇരിക്കുന്നിടം കാണാനും കഴിയില്ല. ഭാഗ്യമെന്നു പറയാം ഒരു സൈക്കിളിന്റെ പൂട്ട് ചങ്ങല കൊണ്ടുള്ള പൂട്ട് ആണ്. അതുകൊണ്ട് രണ്ടു സൈക്കിളും പൂട്ടി പുഴയിലേക്കിറങ്ങുവാനുള്ള തെയ്യാറെടുപ്പിലായി.
        
             
      എൻറെ അറിവ് ശരിയാണെങ്കിൽ കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ നിന്നും തുടങ്ങി മലപ്പുറം ജില്ലയിൽ പുറത്തൂർ  പഞ്ചായത്തിലെ പടിഞ്ഞാരക്കരയുടെയും പോന്നാനിയുടെയും ഇടയിലുടെ അറബികടലിൽ കുട്ടായി ആഴിമുഖത്ത് ചേരുന്ന ഒരു പുഴയാണ് ഭാരതപുഴ. ഒട്ടേറെ സിനിമകളുടെ ഷൂട്ടിങ്ങ് ലൊക്കേഷൻ  കൂടി ആയിട്ടുള്ളതാണ് ഈ പുഴ. വർഷങ്ങളോളം പഴക്കമുള്ള കേരളത്തിൻറെ വടക്കേ അറ്റത്തുനിന്നു തെക്കേ അറ്റത്തേക്ക് വളരെ വലിയ ഒരു ഷോട്ട് കട്ട് യാത്രക്കും ശുദ്ധജല ലഭ്യതകും വളരെ ഉപകാരപ്രദമായ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് പ്രൊജക്റ്റ് ഈ അടുത്തകാലത് നിർമ്മാണം പൂർത്തിയാകിയതും ഈ പുഴയുടെ മുകളിൽ കൂടെയാണ്. ഈ  പുഴയിൽ എപ്പോൾ വെള്ളം കൂടുമെന്നും എപ്പോൾ കുറയുമെന്നും അറിയാൻ പറ്റില്ല. പെട്ടന്നായിരിക്കും അത്  സംഭവിക്കുന്നത്‌. ഒട്ടേറെ മരണങ്ങളും ഉണ്ടായിട്ടുണ്ട് ഇത് കാരണം, വേലിയേറ്റം വേലിയിറക്കം എന്ന് കേട്ടിട്ടില്ലേ ? അത് തന്നെ സംഭവം.
    ഞങ്ങൾ വസ്ത്രങ്ങളെല്ലാം  മാറി പുഴയിലേക്കിറങ്ങി. ഞങ്ങളെ കൂടാതെ വേറെ കുറേപേർ ഇതുപോലെ വന്നിടുണ്ട്. വെള്ളത്തിനടിയിൽ മണലിൽ ആണ് കക്കൻ കാണപെടുന്നത്. ഞങ്ങൾ മണൽ  വാരി കക്കൻ എടുത്തു ചാക്കിലാക്കി മുന്നോട്ടു മുന്നോട്ടു നടക്കുന്നത് ഞങ്ങൾ അറിയുന്നില്ലായിരുന്നു. അങ്ങിനെ ഞങ്ങൾ ഒരു മാടിൽ എത്തി. വെള്ളത്തിൻറെ ഒഴുക്കിൽ മണലുകളും മറ്റും അടിഞ്ഞുകൂടി ഒരു കുന്നുപോലെ നില്ക്കുന്നതിനെയാണ് മാട് എന്ന് പറയുന്നത്. അവിടെ നിറച്ചു ഉണങ്ങിയ പുല്ല് ഉണ്ടായിരുന്നു. 

             നമ്മുടെ ചെള്ളിയുടെ കയ്യിൽ നിന്നും ഒരു അബദ്ധം സംഭവിച്ചു. അവനു ചെറിയ ഒരു ദുസ്വഭാവം ഉണ്ട്. വീട്ടിൽ ആരും കാണാതെ പുകവലി ഉണ്ടായിരുന്നു. അവൻ തീപ്പെട്ടി എടുത്തു ഒരു ബീഡി കത്തിച്ചു വലിച്ചു. വലിച്ച കുറ്റി അവിടെ ഇട്ടു. കുറ്റിയിൽ നിന്നും ഉണക്കപുല്ലിനു തീ പിടിച്ചു. പെട്ടന്നു തീ ആളിപ്പടർന്നു . ഞങ്ങൾ എല്ലാവരും പേടിച്ചു അവിടെ നിന്ന് ഓടി വെള്ളതിൽ ചാടി, തൊട്ടടുത്ത മാടിൽ കയറി. പേടിച്ചു ഓടിപോന്നതിനാൽ  ഞങ്ങൾക്കു വഴിയെല്ലാം തെറ്റി. അപ്പോയെക്കും നേരം വളരെ വൈകിയിരുന്നു. ഞങ്ങളെ പോലെ കക്കൻ പെറുക്കാൻ വന്നവരെല്ലാം പോയികഴിഞ്ഞിരുന്നു.

     ഇതിനിടക്ക്‌ പുഴയിൽ വെള്ളം കൂടിയിരുന്നു , അത് ഞങ്ങൾ അറിഞ്ഞില്ല. നേരം  വൈകിയ കാരണം കക്കൻ പിടുത്തം നിർത്തി തിരിച്ചു പോരാൻ തീരുമാനിച്ചു. അങ്ങിനെ തിരുച്ചു വെള്ളത്തിലൂടെ നടന്നു. കൂട്ടത്തിൽ ചെറിയ ആൾ ഞാൻ ആണ്. മുന്നോട്ടു പോകും തോറും  വെള്ളം മുട്ടുവരെ എത്തി അരവെരേ എത്തി  കഴുത്തുവരെ  ആയി. എനിക്കാണെങ്കിൽ നീന്തലിൽ വലിയ പ്രാക്ടീസ് ഇല്ല. ഇനിയും പകുതിയോള്ളം കടക്കുവാൻ ബാക്കിയുണ്ട്. പുഴയിൽ നല്ല ഒഴുക്കുമുണ്ട്. കക്കൻ നിറച്ച ചാക്കും പുഴയിൽ  കൂടെ നീന്തുവാനും എനിക്ക് പറ്റുന്നില്ല .   എന്നെ പോലെ തന്നെയാണ് തന്തയുടെ കാര്യവും. പക്ഷേ  അവനു നീന്തുവാൻ അറിയാമെങ്കിലും ഒഴുക്കിൽ നിയന്ത്രണം കിട്ടുന്നില്ല. അവസാനം ഞങ്ങൾ കുറച്ചു പിറകിലോട്ടു വന്നു മുസ്ലിയാരുടെ കയ്യിൽ മൂന്ന് ചാക്ക് കൂട്ടികെട്ടി വെള്ളത്തിലൂടെ വലിച്ചു അക്കര എത്തിച്ചു. ചെള്ളിയും തന്തയും കൂടി ഒരുമിച്ചും ഞാനും മൂചിയും കൂടി ഒരുമിച്ചും നീന്തുവാൻ തീരുമാനിച്ചു. പകുതി കഴിഞ്ഞപ്പോൾ മൂച്ചിയുടെ പിടുത്തത്തിൽ നിന്നും  എൻറെ പിടിവിട്ടു. ഞാൻ ഒഴുകിൽ പെട്ടു. എന്നെ രക്ഷിക്കാൻ അവർ മൂവരും കൂടി കൂറെ പരിശ്രമിച്ചു. പക്ഷേ അവർക്കു കിട്ടിയില്ല. ഇതിനിടയിൽ മുസ്ലിയാർ  ഓടി കുറച്ചു മുന്നിലേക്ക്‌ ചാടി തപ്പി പിടിച്ചപ്പോൾ എൻറെ ബനിയനിൽ പിടികിട്ടി. അത് വലിച്ചു അവൻ എന്നെ കരകയറ്റി. അപ്പോഴേക്കും  തന്തയെ കാണാൻ ഇല്ലായിരുന്നു . കുറച്ചകലെ അവൻ  മുങ്ങിപോങ്ങുന്നത് കണ്ടു
മുസ്ലിയാർ വീണ്ടും ചാടി ഒരു വിധത്തിൽ അവനെയും കരക്ക്‌ കയറ്റി. ഇത്ര ഒക്കേ ആയപ്പോയേക്കും മറ്റുള്ള രണ്ടുപേരും ക്ഷീണിച്ചിരുന്നു. അവസാനം ഒരു വിധം  എല്ലാവരും രക്ഷപെട്ടു. 
അതിനു ശേഷം ഭാരതപുഴയിൽ അല്ല ഒരു പുഴയിലും ഇറങ്ങുവാൻ എനിക്കുപേടിയാണ് . 
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ ഭയക്കുന്ന പോലെ .

        
               
  
സഹായത്തിനു കടപ്പാട്: തരികിട(www.muneeronline.com)
         

Tuesday, July 2, 2013

മണം പിടിക്കും ക്യാമറ

സുഗന്ദങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ വരുന്നു. യുകെയിലെ എമി റാഡ് ക്ലിഫാണ് നിര്‍മ്മിച്ചിരിക്കുന്ന ഈ ക്യാമറ മേഡ്‌ലിന്‍ എന്നാണ് അറിയപ്പെടുന്നത്‌. ഇതിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ കൂടാതെ സുഗന്ദങ്ങളും പകര്‍ത്തിയെടുക്കുന്നതാണ്‌. ഇതിന്റെ പ്രത്യേക സെന്‍സറുകളാണ് സുഗന്ദങ്ങള്‍ പകര്‍ത്തിയെടുക്കുന്നത്.

ചിത്രം ക്യാമറയില്‍ പകര്‍ത്തുന്ന പരിസരങ്ങളിലുള്ള സുഗന്ദങ്ങളാണ് ഫോട്ടോയില്‍ ഉണ്ടാക്കുക. മേഡ്‌ലിന്‍ എന്ന ഈ ക്യാമറയ്ക്ക് പ്രത്യേക കുഴലുകളുണ്ട്. ചിത്രം പകര്‍ത്തുമ്പോള്‍ ഈ കുഴലിലുടെ വായു സഞ്ചാരമുണ്ടാക്കുന്ന. ഈ വായുവില്‍ നിന്ന് സുഗന്ദങ്ങള്‍ വേര്‍തിരിച്ചെടുത്ത് ക്യാമറയുടെ സെന്‍സറുകള്‍ ചിത്രത്തിന്റെ കൂടെ കലര്‍ത്തുന്നു. ഒടുവില്‍ ഫോട്ടോ എടുത്തു കിട്ടുമ്പോഴും ആ സുഗന്ദങ്ങള്‍ അതില്‍ ഉണ്ടാക്കുന്നു. നമുക്ക് ഇഷ്ടമുള്ള സുഗന്ദങ്ങളും ഈ ക്യമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ക്ക് നല്‍ക്കാവുന്നതാണ്.
 
ഇതിന്റെ പ്രത്യേക കുഴലുണ്ട് ഇത് ഘടിപ്പിക്കണം. ഈ കുഴലുകളുടെ സഹായത്തോടെയാണ് ക്യാമറകള്‍ സുഗന്ദങ്ങള്‍ പിടിച്ചെടുക്കുന്നത്‌
 നമ്മള്‍ക്ക് ഇഷ്ടമുള്ള സുഗന്ദങ്ങള്‍ ചിത്രങ്ങള്‍ക്ക് നല്‍ക്കാവുന്നതാണ്‌
 ഇതുപോലെ സുഗന്ദങ്ങള്‍ ചിത്രങ്ങള്‍ക്ക് നല്‍ക്കാവുന്നതാണ്‌

ഈ കുഴലുകള്‍ സുഗന്ദങ്ങള്‍ പിടിച്ചെടുത്ത് ക്യാമറകളുടെ പ്രത്യേക സെന്‍സറുകള്‍ ചിത്രങ്ങളുമായി കൂട്ടിക്കലര്‍ത്തുന്നു


ഒടുവില്‍ കിട്ടുന്ന ചിത്രങ്ങള്‍ക്ക് സുഗന്ദങ്ങള്‍ കിട്ടുന്നു

Monday, July 1, 2013

കുങ്കുമപ്പൂവ്‌ സൗന്ദര്യവര്‍ദ്ധക വസ്‌തുവാണോ?



സൗന്ദര്യവും ഓജസ്സും വര്‍ദ്ധിക്കാന്‍ കുങ്കുമപ്പൂവ്‌ നല്ലതാണെന്നാണ്‌ പരക്കേയുളള വിശ്വാസം. കുങ്കുമപ്പൂവ് പാലില്‍ കലര്‍ത്തി കഴിച്ചാല്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനു നല്ല നിറവും ആരോഗ്യവും ഉണ്ടാവും എന്നൊരു വിശ്വാസവും നിലവിലുണ്ട്‌. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ നിറവും ആരോഗ്യവും ആ കുഞ്ഞിന്റെ മാതാവിന്റെയും പിതാവിന്റെയും ശരീര ആരോഗ്യ ഘടനയെ ആശ്രയിച്ചു കൊണ്ടാണ്.  



രക്ഷിതാക്കളുടെ ജീന്‍ ഘടകം ജനിക്കുന്ന കുഞ്ഞുങ്ങളിലും വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. നിറത്തിലും സ്വഭാവത്തിലും ആരോഗ്യത്തിലും തലമുടിയിലും എല്ലാം ഈ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. മാത്രമല്ല ഒരു ഗര്‍ഭിണിയായ സ്ത്രീക്ക് പത്തു ഗ്രാം വരെ ഉപയോഗിക്കാന്‍ അനുവാദമുണ്ടെങ്കിലും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നവരില്‍ ഗര്‍ഭചിദ്രങ്ങള്‍ സംഭവിക്കാനും നവജാത ശിശുവിന് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിക്കുവാനും സാധ്യത ഉണ്ടെന്ന്‌ ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് വരെ ആരോഗ്യ മേഖലയില്‍ നടന്ന ഒരു പഠനങ്ങളിലും കുങ്കുമപ്പൂവ് കൊണ്ട് എന്തെങ്കിലും പ്രത്യേക ഗുണം ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും
ഉണ്ടാവും എന്ന് കണ്ടെത്തിയിട്ടില്ല.


ഇതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ഒരു അനുഭവം ഞാൻ നിങ്ങൾക്കു വാണ്ടി സമർപ്പിക്കുന്നു.


കഴിഞ്ഞ തവണ നാട്ടിൽ പൊകുവാൻ  വോണ്ടി പെട്ടികളെല്ലാം കെട്ടി റെഡിയാക്കി യാത്ര പറയുവാൻ  ഓരോരുത്തക്കായി ഫോണ്‍ വിളി തുടങ്ങി. കൂട്ടത്തിൽ ഭാര്യയുടെ അമ്മാവനും വിളിച്ചു. കുശലാന്നേഷണമെക്കേ കഴിഞ്ഞു നാട്ടി പൊകുന്ന കാര്യവും പറഞ്ഞു.
 

അമ്മാവൻ : എന്നാ പോകുന്നത്?
 

ഞാൻ : നാളെ

അമ്മാവൻ: എവിടുന്നാ?


ഞാൻ : അൽ  ഐനിൽ നിന്നാ


അമ്മാവൻ : നീ എന്തിയെ നേരത്തെ പറയാതിരുന്നത് എനിക്കു ഒരു ചെറിയ സാധനം നാട്ടിലേക്ക് അയക്കാനുണ്ട്?


ഞാൻ : എന്താണ്?


അമ്മാവൻ : സാബിറാക്ക് ഒരു പെട്ടി കുങ്കുമപ്പൂവ് വേണമെന്ന് പറഞ്ഞിരുന്നു.


ഞാൻ : അതാണോ അത് ഞാൻ  എയർ  പോർട്ടി നിന്ന് വാങ്ങികൊള്ളാം എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.

   സാബിറ എൻറെ എളേച്ചി ആണ്. എളേച്ചി എന്നു പറഞ്ഞാൽ ഭാര്യയുടെ അനുജത്തി. ചില സ്ഥലങ്ങളിൽ വ്യത്യാസം ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. ആറു നാട്ടിൽ നൂറ് ഭാഷ എന്നാണെല്ലോ. അവർക്ക് ആ സമയത്ത് രണ്ട് മാസം ഗർഭിണിയാണ്. അവളും ഭർത്താവും ഇരുനിറമുള്ളവരാണ്. നാട്ടിൽ പരക്കെയുള്ള അറിവു പ്രകാരം കുങ്കുമപ്പൂവ് കഴിച്ചാൽ കുട്ടിക്ക് വെളുത്ത നിറമുണ്ടാകും എന്നതിൻറെ അടിസ്ഥാനത്തിലാണ് അവർ അത് അമ്മാവനോട് കൊടുത്തയക്കാൻ പറഞ്ഞത്.യാത്രയുടെ തിരക്കുലും മറ്റുമായി അമ്മാവൻ പറഞ്ഞ കാര്യം ഞാൻ മറന്നുപോയി. പക്ഷേ അമ്മാവൻ  അത് വോറെ ആരുടെ അടുത്ത് കൊടുത്തുവിട്ടു. അവൾ അത് കഴിക്കുകയും ചെയ്തു.

ലീവ് കഴിഞ്ഞ് ഞാൻ തിരിച്ചെത്തി. ഒരു ദിവസം ഭാര്യക്കു വിളിച്ചപ്പോൾ 


ഭാര്യ : എനിക്ക് നിങ്ങളോട് സന്തോഷകരമായ ഒരുകാര്യം പറയാനുണ്ട്


ഞാൻ : എന്താണടൊ?


ഭാര്യ :  അത് പിന്നെ..... 


ഞാൻ : നിനെക്കെന്താടീ എന്നുമില്ലാത്ത ഒരു നാണം?


ഭാര്യ : അത് പിന്നെ..... നിങ്ങള്


ഞാൻ : ഞാൻ?


ഭാര്യ : നിങ്ങൾ  രണ്ടാമത്തെ കുട്ടിയുടെ ഉപ്പയാകാൻ പൊകുന്നു.


ഞാൻ : അൽഹംദുലില്ലാ എൻറെ പൊന്നിനു ഇനി എന്താ വേണ്ടത്?


ഭാര്യ : എനിക്ക് ഒന്നും വേണ്ട (പിന്നെ എന്തോ അലോജിച്ചിട്ടെന്നോണം) എനിക്ക് ആരെങ്കിലും വരുന്നുണ്ടെങ്കി കുങ്കുമപ്പൂവ് കൊടുത്തയക്കണം

ഞാൻ : അത് നീ ടി.വി.യിൽ  കാണുന്നില്ലേ


ഭാര്യ : അതല്ല കുട്ടികൾ  വെളുക്കുന്ന ആ പൂവ്


ഞാൻ : പൂവ് കഴിച്ചിട്ട് നമ്മുടെ കുട്ടി വെളുക്കണ്ട അല്ലാതെയുള്ള നിറം മതി കുട്ടിക്ക്


ഞങ്ങൾ  രണ്ടുപേരും അത്യാവശ്യം നിറമുള്ളവരായിരുന്നു.ഞാൻ കൊടുത്തയച്ചതുമില്ല.

   മാസങ്ങൾ  കടന്നുപോയി കഴിഞ്ഞ മാർച്ചിൽ  ഒരു ദിവസം സാബിറ പ്രസവിച്ചു പെണ്‍ക്കുട്ടിഎന്ന് ഞാൻ അറിഞ്ഞു. കുറച്ച് ദിവസങ്ങക്ക് ശേഷം വിശേഷങ്ങൾ  അനേഷിക്കുന്നതിനു വോണ്ടി ഞാൻ ഭാര്യ വീട്ടിലേക്കു വിളിച്ചമ്പോൾ സാബിറയുമായി സംസാരിച്ചു. വിശേഷങ്ങൾ പരയുനിടക്ക് അവൾ  പറഞ്ഞു ഞാൻ  കുങ്കുമപ്പൂവ് കഴിച്ചിട്ടും എൻ റെ കുട്ടി വെളുത്തില്ല. സംസാരം കഴിഞ്ഞു ഫോണ്‍ വെച്ചു. കഴിഞ്ഞ മാസം (ജൂണ്‍) 17ന് എൻറെ ഭാര്യ ഒരുപെകുട്ടിക്ക് ജന്മം നൽകി. അത്യാവശ്യം നിറമുള്ള ഒരു കുട്ടിയായിരുന്നു. ഭാര്യ കുങ്കുമപ്പൂവ് കഴിച്ചിട്ടുമില്ല.
  എന്നാലും ഞാൻ  പറയും കുങ്കുമപ്പൂവ് കഴിച്ചാൽ  വെളുക്കുമെന്ന്
പക്ഷേ
കുട്ടിയാകില്ല വേണ്ടിക്കുന്നവൻറെ പോക്കറ്റായിരിക്കും.

 


Sunday, June 30, 2013

മുലയൂട്ടല്‍ ഗര്‍ഭത്തെ പ്രതിരോധിക്കണമെന്നില്ല


മുലയൂട്ടുന്ന സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കുമോ? ഇല്ലെന്നാണ് ഭൂരിപക്ഷം ആളുകളും വിശ്വസിച്ചു വരുന്നത്. ഈ വിശ്വാസത്തെ ചില ശാസ്ത്രീയ വിശദീകരണങ്ങള്‍ അനുകൂലിച്ചിരുന്നു എങ്കിലും അടുത്ത കാലത്ത് നടന്ന ഒരു പഠനം ഇക്കാര്യം പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു.

കുട്ടിയെ പ്രസവിച്ച് മൂന്ന് മാസക്കാലത്തോളം പ്രത്യേക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഒന്നും അവലംബിക്കേണ്ടതില്ല എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍, പ്രസവത്തിനു ശേഷം ഉടന്‍ തന്നെ വീണ്ടും ഗര്‍ഭിണിയാവുന്ന നിരവധി കേസുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഓസ്ട്രേലിയയിലെ ‘മാരി സ്റ്റോപ്സ് ക്ലിനിക്കല്‍ സര്‍വീസ്’ നടത്തിയ സര്‍വെ നടത്തിയ പരിശോധനയില്‍ 35 ശതമാനം സ്ത്രീകളും പ്രസവ ശേഷം ഉടന്‍ ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ല എന്ന് കണ്ടെത്തി.




പ്രസവ ശേഷം ലൈംഗിക ബന്ധം പുന:രാരംഭിക്കുന്നതിനു മുമ്പ് ഡോക്ടറില്‍ നിന്ന് ഗര്‍ഭ നിരോധന മാര്‍ഗ്ഗം സംബന്ധിച്ച ഉപദേശം സ്വീകരിക്കണം എന്ന് മാരി സ്റ്റോപ്സിന്റെ ക്ലിനിക്കല്‍ ഉപദേശക ജില്‍ മിച്ചല്‍‌സന്‍ പറയുന്നു. മുലയൂട്ടുന്നത് കാരണം ഗര്‍ഭം ധരിക്കില്ല എന്ന ധാരണ പുലര്‍ത്തുന്നവരാണ് പ്രസവത്തിനു ശേഷം ഉടന്‍‌തന്നെ ഗര്‍ഭിണിയാവുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭ നിരോധന മാര്‍ഗ്ഗം സ്വീകരിക്കേണ്ടതില്ല എന്ന് വളരെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

1988 ല്‍ ഇറ്റലിയിലെ ബെല്ലാജിയോയില്‍ വച്ച് നടന്ന ഒരു ശാസ്ത്ര സമ്മേളനത്തിലാണ് മുലയൂട്ടല്‍ സ്ത്രീകള്‍ക്ക് 98 ശതമാനത്തോളം പ്രയോജനപ്രദമായ ഗര്‍ഭ നിരോധന ഉപാധിയാണെന്ന തത്വം അംഗീകരിച്ചത്. എന്നാല്‍, അതിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു.

മുലയൂട്ടല്‍ പൂര്‍ണമായിരിക്കണം. അതായത്, കുഞ്ഞിന് മുലപ്പാല്‍ ഒഴികെ ദ്രവരൂപത്തിലോ ഖര രൂപത്തിലോ ഉള്ള മറ്റൊരു ആഹാരവും നല്‍കാത്ത അവസ്ഥ. മുലയൂട്ടുന്ന അമ്മ ക്രമമായ ആര്‍ത്തവ ചക്രത്തിലേക്ക് മടങ്ങുന്നതിനു മുമ്പുള്ള കാലത്തായിരിക്കണം ശാരീരിക ബന്ധം നടക്കേണ്ടത്. കുഞ്ഞിന് ആറ് മാസത്തില്‍ താഴെ മാത്രം പ്രായമുള്ള അവസ്ഥയിലായിരിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഗര്‍ഭ നിരോധനമാര്‍ഗ്ഗം സ്വീകരിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നായിരുന്നു ഗവേഷകരുടെ വിശദീകരണം.