വ്യായാമം ചെയ്യേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പല അസുഖങ്ങളെ
തടഞ്ഞു നിര്‍ത്താനും ചില അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയുമാണ് വ്യായാമങ്ങള്‍.
എന്നാല്‍ വ്യായാമങ്ങള്‍ ചിലപ്പോഴെങ്കിലും വിനയാകാറുമുണ്ട്.
വ്യായാമത്തിനിടയില്‍ മുറിവുകളും അപകടങ്ങളും വരുമ്പോഴാണിത്.
പലപ്പോഴും ശ്രദ്ധക്കുറവാണ് അപകടങ്ങള്‍ക്കു കാരണമെങ്കിലും വ്യയാമം
ചെയ്യുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ ഉളുക്കുകളും
അപകടങ്ങളുമെല്ലാം സംഭവിക്കാന്‍ സാധ്യത കൂടുതലുമാണ്.
വ്യായാമം അപകടമാകാതിരിക്കാന്‍
വ്യായാമം ചെയ്യുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങളില്‍
ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
- വ്യായാമം ചെയ്യുമ്പോള്‍ ഇതിനു ചേര്‍ന്ന ഷൂസും വസ്ത്രങ്ങളും തെരഞ്ഞെടുക്കുക.
- ഷൂസിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഷൂസ് ധരിച്ച് വ്യായാമം ചെയ്യുന്നത് അപകടങ്ങളും ഉളുക്കുകളുമെല്ലാം ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
- വസ്ത്രങ്ങളും അയഞ്ഞ, വ്യായാമത്തിന് തടസം വരാത്ത വിധത്തിലുള്ളവ തെരഞ്ഞെടുക്കുക.
- മസിലുകള്‍ക്ക് ഏല്‍ക്കുന്ന ആഘാതം വ്യായാമത്തിനിടയില്‍ പറ്റുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ആദ്യം വാം അപ് വ്യായാമങ്ങള്‍ ചെയ്യുക. ഇതോടെ മസിലുകള്‍ക്ക് അയവ് ലഭിയ്ക്കും. കൂടുതല്‍ കഠിനമായ വ്യായാമങ്ങള്‍ക്ക് ശരീരം സജ്ജമാകും.
- വ്യായാമം ചെയ്യുമ്പോള്‍ റിസ്റ്റ് ബാന്റുകളും കാല്‍മുട്ടില്‍ ധരിയ്ക്കവുന്ന നീ ക്യാപുകളും ഇടുക. ഇത് ഇത്തരം ഭാഗങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ സഹായിക്കും.
- കഠിനമായ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ തുടക്കത്തില്‍ ഒരു പരിശീലനുണ്ടായിരിക്കുന്നത് നല്ലതാണ്. ശരിയായ രീതിയില്‍ വ്യായാമങ്ങള്‍ ചെയ്തില്ലെങ്കില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.
- നിങ്ങളുടെ പരിധികള്‍ മനസിലാക്കി വ്യായാമം ചെയ്യുക. മറ്റൊരാള്‍ ചെയ്യുന്നതു കണ്ട് അങ്ങനെ തന്നെ ചെയ്യാന്‍ ശ്രമിക്കരുത്.
- വ്യായാമത്തിനിടയില്‍ ആവശ്യത്തിന് വിശ്രമം ലഭിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. വ്യായാമത്തിന്റെ പൂര്‍ണപ്രയോജനം ലഭിയ്ക്കാന്‍ ഇത് വളരെ അത്യാവശ്യമാണ്.