scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, August 17, 2013

'മുള്ളന്‍ചക്ക'

കേരളത്തില്‍ പരക്കെ കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വവുമായ 'മുള്ളന്‍ചക്ക' എന്ന 'മുള്ളാത്ത' തിരിച്ചുവരവിന്‍റെ പാതയിലാണ്. കായ്കളിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്ന 'അസറ്റോജനിനസ്' എന്ന ഘടകം അര്‍ബുദത്തെ നിയന്ത്രിക്കുമെന്ന കണ്ടുപിടിത്തം മുള്ളന്‍ചക്കയെ പ്രശസ്തമാക്കിക്കഴിഞ്ഞു.

ചെറുവൃക്ഷമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും തിളങ്ങുന്ന പച്ചനിറമുള്ളവയുമാണ്. 'അനോന മ്യൂരിക്കേറ്റ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്‍റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' എന്നാണ്. 

അര്‍ബുദരോഗികള്‍ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇല ഉപയോഗിച്ച് നിര്‍മിക്കുന്ന കഷായം വ്യാപകമായി ഉപയോഗിച്ചുവരുന്നു. വേനലാണ് മുള്ളന്‍ചക്കയുടെ പ്രധാന പഴക്കാലം. ചെറുശാഖകളില്‍ ഉണ്ടാകുന്ന കായ്കള്‍ വലുതും പുറത്ത് മുള്ളുനിറഞ്ഞതുമാണ്. പാകമാകുമ്പോള്‍ ഇവ മഞ്ഞനിറമാകും. കൈതച്ചക്കയുടെ രുചിയുമായി സാമ്യമുള്ളതാണ് ഇവയുടെ പള്‍പ്പിന്‍റെ സ്വാദ്. പഴക്കാമ്പില്‍ ജീവകങ്ങളായ സി, ബി-1, ബി-2, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ സമൃദ്ധമായി ഉണ്ട്.


മുള്ളാത്തയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍ത്ത തൈകള്‍ കൂടകളില്‍ മാറ്റിനട്ട് വളര്‍ന്നശേഷം തോട്ടത്തില്‍ കൃഷിചെയ്യാം.
നേരിയ ജലാംശമുള്ള വളക്കൂറ് നിറഞ്ഞ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് യോജ്യം. പരിചരണം കൂടാതെതന്നെ മുള്ളാത്ത മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ച് ഫലം തന്നുതുടങ്ങും.

രാജേഷ് കാരപ്പള്ളില്‍

Friday, August 16, 2013

കോളീഫ്ലവ൪ വൃത്തിയാക്കൽ



കോളീഫ്ലവ൪ ഏല്ലാവ൪ക്കും വളരെ ഇഷ്ടമുള്ളതാണ്. എന്നാൽ  എത്ര കഴുകിയാലും പല൪ക്കും അസംതൃപ്തി ബാക്കിയായിരിക്കും.

കോളീഫ്ലവ൪ വൃത്തിയാക്കാൻ ഒരു വഴിയുണ്ട്. ഫ്ലവ൪ അട൪ത്തിയോ അല്ലാതെയോ 10 മിനിട്ട് നേരം ഉപ്പ് വെള്ളത്തിലിട്ടുവെക്കുക.


ഇനി പേടിക്കാൻ  ഒന്നുമില്ല. പുഴുക്കളും കീടങ്ങളും ഫ്ലവറി ഉണ്ടാവില്ല. കോളീഫ്ലവ൪ ദൈര്യമായി ഉപയോഗിക്കാം.

കോളീഫ്ലവ൪ പോലെയുള്ള ഭക്ഷ്യ വസ്തുക്കളിൽ  ധാരാളം കീടനാശിനികൾ  തെളിച്ചിരിക്കാൻ  വഴിയുള്ളതിനാൽ  പാകം ചെയ്യുന്നതിനു മുൻപ് 10 മിനുട്ട് വിനാഗിരി കല൪ത്തിയ വെള്ളത്തിൽ  ഇട്ടുവെച്ചാൽ  അതുകൊണ്ടുള്ള പേടിയും മാറിക്കിട്ടും

Thursday, August 15, 2013

അല്‍പം നടന്നാല്‍ ഗുണങ്ങളേറെ!!



ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും ഏറ്റവും എളുപ്പവും, ലളിതവും രസകരവുമായ ഒരു മാര്‍ഗ്ഗമാണ് നടക്കുക എന്നത്. ഏത് പ്രായക്കാര്‍ക്കും ഇതുവഴി ആരോഗ്യമുള്ള ശരീരം നേടാം. അതുകൊണ്ട് ചെറിയ യാത്രകള്‍ക്കൊക്കെ വാഹനമുപയോഗിക്കുന്നത് ഒഴിവാക്കി നടപ്പ് ശീലമാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണകരമാകും.

നടക്കുന്നതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളാണ് ഇനി പറയുന്നത്.


ഹൃദയം

സ്ഥിരമായുള്ള നടപ്പ് ഏറ്റവും ഗുണം ചെയ്യുക ഹദയത്തിനാണ്. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹാര്‍ട്ട് അറ്റാക്ക്, ബൈപാസ് സര്‍ജറി തുടങ്ങിയവക്ക് വിധേയരായവര്‍ക്ക് നടപ്പ് വഴി രോഗശമനം കിട്ടുകയും അടുത്തൊരു അറ്റാക്കിനെ തടയുകയും ചെയ്യാം.

ലൈംഗിക ശേഷി

എല്ലാ ദിവസവുമുള്ള നടത്തം ലൈംഗിക ജീവിതത്തിലും ഉപകാരപ്പെടും. നടക്കുന്നത് വഴി രക്തചംക്രമണം കൂടുകയും അതു വഴി ലൈംഗികമായ ശേഷിക്കുറവിന് മാറ്റം വരുകയും ചെയ്യും.


 ശാരീരികപ്രവര്‍ത്തനങ്ങള്‍

ശരീരം ആരോഗ്യപൂര്‍ണ്ണമായിരിക്കണമെങ്കില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. ഒഴിവ് സമയങ്ങളില്‍ നടക്കുന്നത് ശീലമാക്കുക. നടപ്പ് ശാരീരികപ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായി നില്‍ക്കുന്നതിന് സഹായിക്കും.

എയ്റോബിക് വ്യായാമം

എയ്റോബിക് എക്സര്‍സൈസിന് സമാനമായ വ്യായാമമാണ് നടപ്പ്. ഇതുവഴി മാനസികാവസ്ഥയില്‍ മാറ്റം വരുകയും, ആരോഗ്യം വര്‍ദ്ധിക്കുകയും, ശരീരം ഫിറ്റായിരിക്കുകയും ചെയ്യും.

ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല പ്രശ്നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും.

രക്തസമ്മര്‍ദ്ധം

രോഗികളിലെ രക്തസമ്മര്‍ദ്ധം കുറയ്ക്കാന്‍ നടത്തം സഹായകരമാണ്. നിശബ്ദ കൊലയാളിയായ രക്സമ്മര്‍ദ്ധത്തെ അകറ്റി നിര്‍ത്താന്‍ നടത്തം ഒരു ശീലമാക്കുക. നടക്കുന്നത് വഴി രക്തയോട്ടം വര്‍ദ്ധിക്കുകയും, പേശികളിലെ ഓക്സിജന്‍റെ അളവ് കൂടുകയും ചെയ്യും. ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ധം കുറയ്ക്കുകയും തല്‍ഫലമായി രക്തസമ്മര്‍ദ്ധം കുറയുകയും ചെയ്യും.


അസ്ഥികളുടെ ബലം

ശരീരത്തിലെ അസ്ഥികളുടെ ബലം കൂടാന്‍ നടത്തം സഹായിക്കും. അസ്ഥിക്കുണ്ടാകുന്ന തേയ്മാനം കുറയ്ക്കുകയും നട്ടെല്ല്, കാലുകള്‍, നിതംബം എന്നീ ഭാഗങ്ങള്‍ക്ക് ആരോഗ്യം നല്കാനും നല്ലൊരുപാധിയാണ് നടത്തം.


പ്രമേഹരോഗികള്‍

പ്രമേഹരോഗികള്‍ നടത്തം ശീലമാക്കുന്നത് നല്ലതാണ്. ഇതുവഴി ബി.എം.ഐ ലെവല്‍ മെച്ചപ്പെടുകയും പേശികള്‍ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും. അതായത് ശരീരത്തിലെ ഇന്‍സുലിന്‍റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അനുയോജ്യമായ നിലയിലാക്കാന്‍ സഹായിക്കും.


മാനസിക സമ്മര്‍ദ്ധത്തിന്

മാനസിക സമ്മര്‍ദ്ധത്തിന് മികച്ച ഒരു പ്രതിവിധിയാണ് നടത്തം. ഇത് മാനസികാവസ്ഥയെ രീതിയില്‍ സ്വാധീനിക്കും. സ്ഥിരം നടപ്പ് ശീലമാക്കിയവര്‍ക്ക് മാനസികസമ്മര്‍ദ്ധത്തെ ഏറെ ഫലപ്രദമായി നേരിടാനാവും.


ശ്രദ്ധ

നടത്തത്തിന് ശ്രദ്ധ വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. നടക്കുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിക്കുകയും തലച്ചോറിലേക്ക് ഓക്സിജന്‍ കൂടുതലായി എത്തുകയും ചെയ്യും. അഡ്രിനാലിന്‍ പോലുള്ള രാസവസ്തുക്കളുടെ ഉത്പാദനവും നടത്തത്തിലൂടെ സംഭവിക്കും. ഇതും ശ്രദ്ധ കൂട്ടാന്‍ സഹായിക്കുന്നതാണ്.


ഉറക്കം

പകല്‍ സമയത്തെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്ന നടത്തം രാത്രിയില്‍ നല്ല ഉറക്കവും നല്കും. നല്ല ഉറക്കം കിട്ടണമെന്നുണ്ടെങ്കില്‍ ഉറങ്ങുന്നതിന് ഏറെ സമയം മുമ്പേയുള്ള നടത്തം ശീലമാക്കണം.


ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും, മറ്റ് പ്രശ്നങ്ങളും കുറയ്ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. ശരീരഭാരം കുറയ്ക്കാനും, ഗര്‍ഭാകാലത്തെ പ്രമേഹ സാധ്യത കുറയ്ക്കാനും, അതിലൊക്കെ ഉപരിയായി ഗര്‍ഭം അലസല്‍ ഉണ്ടാവുന്നത് തടയാനും ഒരു പരിധി വരെ നടത്തം സഹായിക്കും.


കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാന്‍ നടത്തം നല്ലൊരു മാര്‍ഗ്ഗമാണ്. ഏകദേശം 5000 സ്റ്റെപ്പ് ദിവസവും നടന്നാല്‍ ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാം.

ശാരീരിക ശേഷി

പേശികളുടെ കരുത്തും ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ നടത്തം വളരെ സഹായകരമാണ്. ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മികച്ച ഉപാധികൂടിയാണ് നടത്തം.


ഊര്‍ജ്ജസ്വലത

ശരീരത്തിനും മനസിനും ഊര്‍ജ്ജസ്വലത നല്കുന്നതാണ് നടത്തം. മാനസിക സമ്മര്‍ദ്ധം, ഉത്കണ്ഠ, വിഷാദം, തുടങ്ങിയവയെ അകറ്റി പോസിറ്റിവ് ചിന്തകളുള്ള മനസോടെ ജീവിക്കാന്‍ നടപ്പ് ഊര്‍ജ്ജം പകരും. നടത്തം മാനസികാവസ്ഥക്ക് മാറ്റം വരുത്തുകയും, നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുകയും ചെയ്യും.


ആയുസ്‌

ദീര്‍ഘായുസിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ് നടത്തം.


ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള പ്രായം കൂടുമ്പോളുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിരോധമാണിത്.


കാലിന്‍റെ രൂപഭംഗിക്ക്

കാലിന്‍റെ രൂപഭംഗിക്ക് നടത്തത്തോളം എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗമില്ല എന്ന് തന്നെ പറയാം. മസില്‍ പെരുത്ത് നില്‍ക്കുന്ന ആരോഗ്യമുള്ള കാലുകള്‍ നടത്തം നല്കുന്ന പ്രതിഫലമാണ്. അതോടൊപ്പം നിതംബം കുറയ്ക്കാനും സഹായിക്കും.


രോഗ പ്രതിരോധ ശേഷി

ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധ ശേഷി നടത്തത്തിലൂടെ ലഭിക്കും.


 കൊളസ്ട്രോള്‍

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കാന്‍ നടത്തം ഏറെ സഹായിക്കുന്നു. നടപ്പ് വഴി ഒരു ദിവസം 300 കലോറിയെങ്കിലും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.


Tuesday, August 13, 2013

ക്യാന്‍സറുണ്ടാക്കും വീട്ടുസാമഗ്രികള്‍



ക്യാന്‍സറിന് പല കാരണങ്ങളുണ്ട്. ഓരോ തരം ക്യാന്‍സറിനുമുള്ള കാരണങ്ങളും വ്യത്യസ്തമായിരിക്കും. മിക്കവാറും ഭക്ഷണജീവിത രീതികളാണ് ക്യാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നതിനുള്ള കാരണമായി പറയാറ്. എന്നാല്‍ ഇവയല്ലാതെ നാം വീട്ടില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ക്യാന്‍സറിന് ഇട വരുത്താറുമുണ്ട്. ഇവ പല ഗുണങ്ങള്‍ക്കുമായാണ് നാം ചെയ്യുന്നതെങ്കിലും അറിയാതെ ക്യാന്‍സര്‍ കാരണങ്ങളായി മാറുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍ വരുത്തി വയ്ക്കുന്ന, നാം വീട്ടില്‍ ഉപയോഗിയ്ക്കുന്ന ചില ഉല്‍പന്നങ്ങളെക്കുറിച്ച് അറിയൂ,


റൂം ഫ്രഷ്‌നര്‍ 
റൂം ഫ്രഷ്‌നര്‍ മുറിയില്‍ സുഗന്ധം നിറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇവയില്‍ ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സറിനു കാരണമാകുന്ന വസ്തുക്കളാണ്.

പെയിന്റിംഗുകള്‍ 
 ചുവരലങ്കാരത്തിന് ഏറ്റവും നല്ല ഒരു വഴിയാണ് പെയിന്റിംഗുകള്‍. എന്നാല്‍ പെയിന്റില്‍ ക്യാന്‍സറിനു കാരണമായ കാര്‍സിനോജനുകളുണ്ടാകും.
മെഴുകുതിരികള്‍
 വീടിനുള്ളില്‍ സുഗന്ധം നിറയ്ക്കുന്ന മറ്റൊന്നാണ് മണമുള്ള മെഴുകുതിരികള്‍. എന്നാല്‍ ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പല പദാര്‍ത്ഥങ്ങളും ക്യാന്‍സറിന് ഇട വരുത്തും. ബീവാക്‌സ് പോലുള്ള തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
കെമിക്കലുകള്‍ 
വാഹനങ്ങളുടെ യന്ത്രഭാഗങ്ങളിലും മറ്റും ഉപയോഗിയ്ക്കുന്ന ഉല്‍പന്നങ്ങളില്‍ ഹാനികരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ വീട്ടില്‍ സൂക്ഷിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയും ക്യാന്‍സറിന് കാരണമാകുന്ന ഒന്നാണ്.

ഡ്രൈക്ലീനിംഗ്‌ വസ്ത്രങ്ങള്‍ 
ഡ്രൈ ക്ലീനിംഗിനു നല്‍കേണ്ട ആവശ്യവുമുണ്ടാകാറുണ്ട്. ഡ്രൈക്ലീനിംഗിന് ചിലപ്പോള്‍ പെട്രോക്ലോറോ എഥിലീനാണ് ഉപയോഗിക്കാറ്. ഇത് സ്‌കിന്‍ ക്യാന്‍സറിനു കാരണമാകുന്ന ഒരു ഉല്‍പന്നമാണ്. ലിക്വിഡ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സിട്രസ് ജ്യൂസ് ക്ലീനറുകള്‍ എന്നിവയുപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

കീടനാശിനികള്‍ 
കീടനാശിനികള്‍ മിക്കവാറും എല്ലാ വീടുകളിലും സൂക്ഷിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ലിന്‍ഡേന്‍ അടങ്ങിയിരിക്കുന്ന പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഇവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്.
മൈക്രോവേവ് 
പാചകം എളുപ്പമാക്കുന്ന ഒന്നാണ് മൈക്രോവേവ്. എന്നാല്‍ ഇതിന്‍റെ വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മൈക്രോവേവ് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.


കാര്‍പെറ്റ് 
കാര്‍പെറ്റ് ക്ലീനറുകളിലും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

Monday, August 12, 2013

ബോംബേ ഗ്രൂപ്പ്

ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിൻറെ അടിസ്ഥാന ഘടകമായ ‘എച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്.

‘ഏ’, ‘ബി’ എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ ‘എച്ച്’ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്.

എ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു.



രക്തത്തിൻറെ എച്ച് ഘടകം നിർണയിക്കേണ്ട ജീനിൻറെ രണ്ട് അല്ലീലുകളും (alleles) അപ്രഭാവി (recessive) ആയിരിക്കുമ്പോഴാണ് ഒരാൾ ബോംബെ രക്തഗ്രൂപ്പ് ആകുന്നത്.

1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്.

മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.

Sunday, August 11, 2013

മീൻ കറിവെക്കുമ്പോൾ




മീൻ  വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്.  ചേറിൻറെ മണമുള്ള മീൻ വൃത്തിയാക്കിയ ശേഷം ഉപ്പ് പുരട്ടി അരമണിക്കൂ൪ കഴിഞ്ഞ് കഴുകുന്നതാണ് നല്ലത്.

മീൻ പഴകിയതാണെന്ന് തൊന്നുന്നുവെങ്കിൽ  കറിയുടെ മസാലക്കൂട്ടിനൊപ്പം കടുക് അരച്ച് ചേ൪ത്താൽ  ചീഞ്ഞ നാറ്റം മാറിക്കിട്ടും.


തൊലി ഉരിയാൻ  പറ്റാത്ത  മീൻ ചെറുതായി വെട്ടിയ ശേഷം തൊലി ഉരിയുന്നതാണ് നല്ലത്. മീൻ കറിവെക്കുമ്പോൾ  എപ്പോഴും തുറക്കാൻ പാടില്ല.

മീനിൻറെ ചെതമ്പൽ  ഇളകി പോകുവാൻ വെട്ടുന്നതിനു മുന്നെ കുറച്ച് വിനാഗിരി പുരട്ടുന്നത് നല്ലതായിരിക്കും.

മീൻ കറിക്ക് രുചി കൂട്ടുവാൻ മസാലയിൽ  കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേ൪ക്കാം