
എനിക്കായ് മാത്രം പിറന്ന പൊന്നേ
എൻ അരികിലെത്താൻ മടിച്ചതെന്തേ
എവിടെ എല്ലാം തിരഞ്ഞു ഞാനും
ഏഴു അഴകൊതൊരു പൂവേ നിന്നെ
ഒരുനാളിൽ ഞാൻ നിൻ വീടണഞ്ഞപ്പോൾ
ഒരു സ്വപ്നത്തിൻ പൂർത്തീകരണത്തിനായ്
ഒരു മോഴികൊണ്ട് എൻ ഖൽബു നിറച്ചു
ഒരായിരം കനവുകൾക്കു തുടക്കം കുറിച്ചു
മംഗല്യ ദിനവും വന്നണഞ്ഞു
മൊഞ്ചത്തി നീ എൻ വീട്ടിൽ അണഞ്ഞു
മോഹങ്ങൾ ഒരായിരം പൂത്ത് വിരിഞ്ഞു
മണിയറ വാതിൽ കൊട്ടിയടഞ്ഞു
അന്ന് തൊട്ടു തുടങ്ങിയ സ്നേഹം
അണയുകില്ല ഇനി മരിക്കുവോളം
ആലം പടച്ചവനെ ഞങ്ങളിൽ ചോരിയേണേ
ആയുസ് മുഴുവൻ ഒന്നായ് കഴിയുവാൻ