scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, November 25, 2014

സോപ്പിലും ടൂത്ത് പേസ്റ്റിലും കൊടിയവിഷം

ദൈനം ദിന ജീവിതത്തില്‍ വൃത്തിയുടെ പ്രാധാന്യം അറിയുന്നവരാണ് നമ്മള്‍. ഇതിനായി ലോഷനുകളും സോപ്പുകളും, പേസ്റ്റുകളും ഒക്കെ നാം ഉപയോഗിക്കുന്നു. എന്നാല്‍ എന്ത് ആവശ്യത്തിനാണോ നാം അവയൊക്കെ ഉപയോഗിക്കുന്നത് ഒടുക്കം അവതന്നെ നമ്മുടെ കാലനാകുമെന്ന് പഠനങ്ങള്‍. സോപ്പിലും ടൂത്ത് പേസ്റ്റിലും, ഷാമ്പൂവിലും ബാക്ടീരിയ, ഫംഗല്‍ ബാധകളെ പ്രതിരോധിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ഥം മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോള്‍സാന്‍ എന്ന രാസവസ്തുവാണ് മനുഷ്യനെ സാവധാനം മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്നത്.


എലികളില്‍ നടത്തിയ പരീക്ഷണമാണ് ട്രികോള്‍സാനിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്. ഈ പദാര്‍ത്ഥമടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ കരള്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതായാണ് തെളിഞ്ഞത്. ട്രികോള്‍സാനെ കരള്‍ ക്യാന്‍സറുമായും മറ്റു കരള്‍ രോഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ പഠനമാണിത്. ബാക്ടീരിയകളെ പ്രതിരേധിക്കാനായി ട്രികോള്‍സാന്‍ ബാത്ത്‌റൂം, കിച്ചന്‍ ഉല്‍പ്പന്നങ്ങളില്‍ സാധാരണ ചേര്‍ക്കുന്നതാണ്. അതിനാല്‍ മനുഷ്യരില്‍ ഇതിന്റെ അംശം സ്ഥിരമായി എത്തുന്നുമുണ്ട്. ഒരു ഗ്രാം ടൂത്ത് പേസ്റ്റില്‍ 0.03 ശതമാനം ട്രികോള്‍സാനാണ് അടങ്ങിയിരിക്കുന്നത്.

എലികളില്‍ നടത്തിയ ആറുമാസത്തെ പരീക്ഷണം കണക്കിലെടുത്താല്‍ മനുഷ്യരില്‍ 18 വര്‍ഷം കൊണ്ട് ക്യാന്‍സര്‍ രോഗം വരാമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.   രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രൊട്ടീന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാണ് കരളില്‍ ട്രികോള്‍സാന്‍ രോഗബാധയുണ്ടാക്കുന്നത്. ഈ തടസ്സത്തെ മറികടക്കാന്‍ കരള്‍ കൂടുതല്‍ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ക്യാന്‍സറിനു കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

പ്രകൃതിദത്തമല്ലാത്ത ഈ കൃത്രിമ രാസപദാര്‍ത്ഥം പരീക്ഷണ വിധേയരാക്കിയവരില്‍ ഭൂരിഭാഗം പേരുടെ മൂത്രത്തിലും മലയൂട്ടുന്ന അമ്മമാരില്‍ 97 ശതമാനം പേരുടെ മുലപ്പാലിലും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഈ കണ്ടെത്തലുകളില്‍ ട്രികോള്‍സാനും ഇത് കൂടുതലായി ഉപയോഗിക്കുന്നവരിലുണ്ടാകുന്ന രോഗങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ കരുതലോടെ വേണം ഫലത്തെ വിലയിരുത്താനെന്ന് മറ്റു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. നിത്യോപയോഗ വസ്തുക്കളില്‍ ഇതിന്റെ ഉപേയാഗം മാറ്റാന്‍ നിര്‍ദ്ദേശിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍പറയുന്നു


Kadappadu malayalam webduniya

Sunday, September 28, 2014

പ്രവാചകവൈദ്യം

അഞ്ജനക്കല്ല്
===========
പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്).

പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന്‍ സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി).



കോഴിമുട്ട
========
കോഴിമുട്ട വളരെ ഉത്തമമുള്ള ഒന്നാണ്. അത് പകുതി വേവിച്ച് കഴിക്കുന്നതാണ് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു മുഖത്ത് തേച്ചാല്‍ വെയില്‍ കൊണ്ടുണ്ടായ അടയാളം ഇല്ലാതാവും. തീ പൊള്ളുന്നതിന് അത് പുരട്ടുന്നത് ഫലപ്രദമാണ്. അത് രക്തരോധം (ഭക്ഷണം തൊണ്ടയില്‍ കെട്ടുന്ന രോഗം), കണ്ണുവേദന, ഒച്ചടപ്പ്, രക്തം, തുപ്പല്‍ എന്നിവക്ക് ഫലപ്രദമാണ്. പല പോഷകാംശങ്ങളും മുട്ടയില്‍ ഉള്‍കൊള്ളുന്നു. കാമവികാരം വര്‍ദ്ധിപ്പിക്കുന്നു (ഥിബ്ബുന്നബവിദഹബി).

പ്രവാചകന്‍ പറഞ്ഞു: ഒരു പ്രവാചകന്‍ ശക്തി ക്ഷയം സംഭവിച്ച് അല്ലാഹുവിനോട് ആവലാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് മുട്ട കഴിക്കാനാണ് കല്‍പിച്ചത് (ബൈഹഖി)
.
മൈലാഞ്ചി
=========
ഉമ്മു സലമ (റ) പറയുന്നു: നബി തിരുമേനിക്ക് മുറിവുണ്ടാവുകയോ മുള്ള് കുത്തുകയോ ചെയ്താല്‍ മൈലാഞ്ചി അരച്ചിടാറുണ്ടായിരുന്നു (തുര്‍മുദി, ഇബ്‌നു മാജ).

അനസ് (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ മൈലാഞ്ചി കൊണ്ട് ഛായം കൊടുക്കുക. അത് നിങ്ങളുടെ യുവത്വവും ഭംഗിയും കാമശക്തിയും വര്‍ധിപ്പിക്കുന്നതാണ് (അബൂനഈം).

നരച്ച താടിക്ക് മൈലാഞ്ചിയിടല്‍ സുന്നത്താണ്. എന്നാല്‍, കൈയിലും കാലിലും പുരുഷന്‍ അതുപയോഗിക്കല്‍ നിഷിദ്ധവുമാണ്.

സുര്‍ക്ക
========
പ്രാവചകന്‍ പറഞ്ഞു: സുര്‍ക്ക ഒരു നല്ല കൂട്ടാനാണ് (മുസ്‌ലിം).
സുര്‍ക്ക വയര്‍ കത്തിക്കാളുന്നത് ശമിപ്പിക്കും. വാതത്തിനും കഫത്തിനും നല്ലതല്ല. ഉണല്‍ (ചെറിയ കുരു), ചൊറി, തീപൊള്ളല്‍, എന്നിവക്ക് ഫലപ്രദം. പനിനീര്‍ എണ്ണയും വെള്ളവും ചേര്‍ത്തു ഉപയോഗിച്ചാല്‍ തലവേദനക്ക് ഫലം ചെയ്യും. വായില്‍ വെച്ചുകൊണ്ടിരുന്നാല്‍ പല്ലുവേദന ശമിക്കും. ദഹനത്തെ സഹായിക്കും.

ഈച്ച
=======
അബൂഹുറൈറയില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: നിങ്ങളാരുടെയെങ്കിലൂം പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ മുക്കിയെടൂത്ത് കളയൂക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ രോഗശമനവുമാണ്. രോഗമുള്ള ചിറക് കുത്തിയാണ് അത് വീഴുന്നത്. അതിനാല്‍ അതിനെ മുഴുവനായി മുക്കുക (അബൂദാവൂദ്).

വെണ്ണ
======
ബുസ്‌റുബ്‌നു സലമിന്റെ രണ്ട് സന്താനങ്ങളില്‍ നിന്നു നിവേദനം. അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവാചകര്‍ക്കു വെണ്ണയും കാരക്കയും നല്‍കി. ഇതു രണ്ടും അവിടന്നു ഇഷ്ടപ്പെട്ടിരുന്നു (അബൂദാവൂദ്).

ഉണക്കമുന്തിരി
============
തമീമുദ്ദാരി (റ) നിവേദനം ചെയ്യുന്നു. പ്രവാചകരുടെ അടുക്കലേക്കു ഉണക്കമുന്തിരി കൊണ്ടുവന്നപ്പോള്‍ അവിടന്നു പറഞ്ഞു: നിങ്ങള്‍ ഇത് തിന്നുക. വളരെ നല്ല ഭക്ഷണമാണ്. ക്ഷീണം തീര്‍ക്കുകയും ദേഷ്യം അടക്കി നിര്‍ത്തുകയും നാഡിക്ക് ബലം നല്‍കുകയും വായയുടെ ഗന്ധം നന്നാക്കുകയും ചെയ്യുന്നു (അബൂനഈം).

അലി (റ) പറഞ്ഞു: ചുകന്ന ഇരുപത്തിയൊന്ന് മുന്തിരി തിന്നുകൊണ്ടിരുന്നാല്‍ അവന്റെ ശരീരത്തില്‍ അനിഷ്ടമായ ഒന്നുമുണ്ടാവില്ല.
ഓര്‍മ വര്‍ദ്ധിക്കാനുദ്ദേശമുണ്ടെങ്കില്‍ ഉണക്കമുന്തിരി തിന്നുകൊണ്ടിരിക്കുക (ഇമാം സുഹ്‌രി).

മുന്തിരിയും പിസ്തയുടെ കുഴമ്പും മണിക്കുന്തിരിക്കവും കൂടി എല്ലാ ദിവസവും തിന്നുകൊണ്ടിരുന്നാല്‍ ബുദ്ധി ശക്തി വര്‍ദ്ധിക്കും.

നെയ്യ്
======
നബി പറഞ്ഞു: പശുവിന്‍ പാല്‍ രോഗം ശമിപ്പിക്കുന്നതും നെയ്യ് ഔഷധവുമാകുന്നു. പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ സാധനങ്ങളും തിന്നുന്നതാണ്.

അലി (റ) പറയുന്നു: ജനങ്ങള്‍ രോഗശമനത്തിനായി ഉപയോഗിക്കുന്നതില്‍നിന്ന് ഏറ്റവും ഉത്തമം നെയ്യാകുന്നു (അബൂ നഈം).

സുന്നാമക്കി
==========
അസ്മാ (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ എന്നോട്, നീ എന്താണ് ശോധനക്കു ഉപയോഗിക്കാറുള്ളതെന്ന് ചോദിച്ചപ്പോള്‍ കൈപ്പന്‍ പൂളയാണെന്ന് ഞാന്‍ മറുപടി നല്‍കി. അത് വലിയ ഉഷ്ണമുള്ളതാണല്ലോ എന്ന് അവിടുന്ന് പ്രതിവജിച്ചു. പിന്നീട് സുന്നാമക്കിയാണ് ഉപയോഗിച്ചത്. അതിനെക്കുറിച്ച് തിരുമേനി ഇപ്രകാരം പറഞ്ഞു: വല്ല ഔഷധവും മരണത്തെ തടുക്കുന്നതായി ഉണ്ടായിരുന്നുവെങ്കില്‍ അത് സുന്നാമക്കിയാകുമായിരുന്നു
.
യവം
======
ആയിശ (റ) യില്‍ നിന്നു നിവേദനം. വീട്ടുകാര്‍ക്ക് പനിയുണ്ടായാല്‍ യവക്കഷായം കുടിക്കാന്‍ തിരുമേനി നിര്‍ദ്ദേശിക്കുമായിരുന്നു (ഇബ്‌നു മാജ).
അതിന്റെ കഷായം ചുമക്കും തൊണ്ടവേദനക്കും ഫലപ്രദമാണ്. മൂത്രം സ്രവിപ്പിക്കുകയും ആമാശയം ശുദ്ധിയാക്കുകയും ദാഹം ശമിപ്പിക്കുകയും ഉഷ്ണം കുറക്കുകയും ചെയ്യുന്നു.


Monday, September 22, 2014

മഴക്കാലം

ഈ വർഷം ലീവിനു നാട്ടിൽ പോയപ്പോൾ നല്ല ഒരു വർഷക്കാലം പ്രദീക്ഷിച്ചുവെങ്കിലും പ്രദീക്ഷയേ നഷ്ട്ടപെടുത്താത്ത രീതിയിലുളള  ഒരു മഴക്കാലം ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷേ പണ്ടത്തെ പോലെയുളള തവളകളുടെ കരച്ചിൽ പോര. തവളകളുടെ കരച്ചിലിനെ പറ്റി പറഞ്ഞപ്പോയാണു പണ്ടു ട്യൂഷൻ പഠിച്ചിരുന്നകാലത്ത് ഗഫൂർ സാർ പറഞ്ഞുതന്ന കഥ ഓർമ്മവന്നത്.

Saturday, April 12, 2014

കുറുക്കനു ആമയെ കിട്ടിയപോലെ

വിഷയ ദാരിദ്രത്തിൻറെ കെണിയിൽ കുടുങ്ങി ഇനി എന്ത് എന്ന് ആലോജിക്കുന്ന സമയത്താണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ ഒരു വിഷയം വന്ന് വീണത്. എന്നാൽ നമുക്ക് അതിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഈജിപ്തിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം യു.എ.ഇലെ നിയമ പ്രകാരം മിസിരി സെക്ക്യൂരിറ്റിക്ക് ജോലി ചെയ്യുന്നതിന് ലൈസൻസ് പുതുക്കി കൊടുക്കാത്തത് കാരണം കമ്പനി അവരെ പിരിച്ചു വിട്ട് കൊണ്ടിരിക്കുകയാണ്.

ഈ അവസരത്തിൽ എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു മിസിരി തൻറെ അവസരം എപ്പോൾ വരും എന്നും കാത്ത് അല്ലറ ചില്ലറ സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ടിരിക്കുകയാണ്.

Tuesday, February 11, 2014

പൈല്‍സ് രോഗവും ഭക്ഷണക്രമവും



പൈല്‍സ് ഉള്‍പ്പെടെയുള്ള മൂലവ്യാധികള്‍ക്ക് ഭക്ഷണക്രമീകരണം അത്യന്താപേക്ഷി തമാണ്.പൈല്‍സ് രോഗത്തിനു വഴിവയ്ക്കുന്നതും അതു രൂക്ഷമാക്കുന്നതും മലബന്ധം എന്ന പ്രശ്നമാണ്. മലബന്ധം വരാതിരിക്കാനും ഉള്ളവരില്‍ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാര്‍ഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്.  

നാരുകള്‍ (ഫൈബര്‍ )കൂടുതല്‍ അടങ്ങിയതും മസാലകള്‍ കുറഞ്ഞതും ആവശ്യത്തിനുവെള്ളം അടങ്ങിയതുമായിരിക്കണം ഭക്ഷണം. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും പൈല്‍സ് രോഗിക്കു നല്ലതാണ്. എന്നാല്‍ കാപ്പി, ചോക്ലേറ്റ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.  

Monday, February 3, 2014

കാത്ത് കാത്ത് കണ്ണും നട്ട്

കാത്ത് കാത്ത് കണ്ണും നട്ട്
ഓർത്ത് ഓർത്ത് മനസ്സും നീറി
കാത്തിരിക്കുകയാണ് എൻറെ പ്രിയദമനെ
എൻറെ പ്രിയദമനെ

അന്നൊരുനാൾ എന്നേയും വിട്ട്
ഫോറിൻ കാഷിന്നും വേണ്ടി
കൂട് വിട്ട് പോയതെല്ലേപൂങ്കുയിലെ
എൻറെ പൂങ്കുയിലെ

Wednesday, January 22, 2014

നാരുകളുടെ കലവറ ബീന്‍സ്‌


കാഴ്‌ചയില്‍ ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള്‍ പോഷക സമ്പുഷ്‌ടമാണ്‌ ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. ഈ പച്ചക്കറിയെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെ രുചി നാവിലെത്തിക്കഴിഞ്ഞു. 

13000 തരത്തിലുള്ള പയറുവര്‍ഗങ്ങളില്‍പ്പെട്ട ഒന്നാണ്‌ ബീന്‍സ്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്‌ നീളന്‍ പയറാണ്‌. എന്നിരുന്നാലും വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പുലാവ്‌ എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്‌ ബീന്‍സ്‌, കാരറ്റ്‌ തുടങ്ങിയ പച്ചക്കറികളാണ്‌. പച്ചനിറം പോകാതെ വേവിച്ചെടുത്ത്‌ സാലഡുകളില്‍ ചേര്‍ത്താല്‍ കാണാന്‍ തന്നെ ഭംഗിയാണ്‌.

Friday, January 17, 2014

ആറാം വിവാഹ വാർഷികം


അങ്ങിനെ ഈ വർഷവും ജനുവരി 18 എത്തിക്കഴിഞ്ഞു. എൻറെ ഓർമ്മകൾ ഒരുവർഷം പുറകോട്ട് സഞ്ചരിച്ചു. എനിക്ക് രണ്ടാം ജന്മം നല്കിയ ആ സംഭവം നടന്ന ദിവസത്തേലേക്ക്.

അതെ അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എൻറെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നിട്ട് ആറു വർഷം തികയുന്ന ആ ദിവസം. എൻറെ ആറാം വിവാഹ വാർഷികം.

തലെ ദിവസത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അതിരാവിലെ തന്നെ ഭാര്യയെ വിളിച്ചു ആശംസകൾ പറഞ്ഞതിനു ശേഷം ക്ഷീണം മാറ്റുവാൻ രണ്ട് മണിക്കൂർ മഴങ്ങി. പിന്നെ കുളികഴിഞ്ഞു കൂട്ടുകാരായ മുനീറിനേയും  അഷ്റഫിനേയും വിളിച്ചു. ഇന്നത്തെ  ഉച്ചഭക്ഷണം ഞാൻ സ്പോൻസർ ചെയ്തിരുക്കുന്നു എന്ന് പറഞ്ഞു.

Wednesday, January 8, 2014

ബദാം

ബദാം വളരെ ആരോഗ്യദായകവും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നവയുമാണ്. തലച്ചോറിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.

ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അമീനോ ആസിഡുകള്‍, അര്‍ജിനിന്‍ പോലുള്ള ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം. രക്തക്കുഴലുകളെ ആയാസരഹിതമാക്കാനും രക്തചംക്രമണം സുഗമമാക്കാനും ഇവ സഹായകമാണ്.

ബദാം കഴിച്ചില്ലെങ്കില്‍ ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നന്ന്. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് കുടവയര്‍ ഇല്ലാതാകണമെന്നും പഠനത്തില്‍ പറയുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കേണ്ടതും ആവശ്യമാണ്.