ഈ കഥ നടക്കുന്നത് കൂറേ വർഷങ്ങൾക്ക് മുന്നേ ആണ്. എന്ന് വെച്ചാൽ മൊബൈലും കമ്പ്യൂട്ടറും ഇന്റർനെറ്റും ഒന്നും ഇല്ലാത്ത കാലം. അന്നത്തെ കാലത്തു ആശയവിനിമയം നടത്തുന്നതും മറ്റും കത്തുകൾ മൂക്കനെ ആയിരുന്നു. അതായത് നമ്മുടെ പോസ്റ്റുമാൻ നല്ല തിരക്കും പ്രൗഢിയും ബഹുമാനവും ഉള്ള കാലം. അതികം വലിച്ചു നീട്ടാതെ നമുക്ക് കഥയിലേക്ക് കടക്കാം.
നമ്മുടെ കഥാനായകൻറെ പേര് സുലൈമാൻ എന്നാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞു നിലവിൽ പഠിച്ചിരുന്ന വിദ്യാലയത്തിൽ നിന്നും ടി സി വാങ്ങി ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേരുന്നു. ഹൈസ്കൂളിൽ ചേർന്നതോടെ സുലൈമാൻറെ മനസ്സിൽ പുതിയ ചിന്തകൾ ഉടെലെടുത്തു. തൻറെ കുട്ടിപ്രായം എല്ലാം കഴിന്നിരിക്കുന്നു കൗമാരക്കാരൻ ആയിരിക്കുന്നു. ആയതിന്നാൽ തൻെറ വേഷവിധാനത്തിൽ എല്ലാം പ്രതേകം ശ്രദ്ദകൊടുത്തു കൊണ്ടായിരുന്നു അവൻറെ എട്ടാം ക്ലാസിൽ പ്രവേശിച്ചത്.