scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, September 20, 2024

ആദ്യാനുരാഗം

 ഈ കഥ നടക്കുന്നത് കൂറേ വർഷങ്ങൾക്ക്‌ മുന്നേ ആണ്.  എന്ന് വെച്ചാൽ മൊബൈലും കമ്പ്യൂട്ടറും ഇന്റർനെറ്റും ഒന്നും ഇല്ലാത്ത കാലം. അന്നത്തെ കാലത്തു ആശയവിനിമയം നടത്തുന്നതും മറ്റും കത്തുകൾ മൂക്കനെ ആയിരുന്നു. അതായത്‌ നമ്മുടെ പോസ്റ്റുമാൻ നല്ല തിരക്കും പ്രൗഢിയും ബഹുമാനവും ഉള്ള കാലം. അതികം വലിച്ചു നീട്ടാതെ  നമുക്ക് കഥയിലേക്ക് കടക്കാം. 


നമ്മുടെ കഥാനായകൻറെ പേര് സുലൈമാൻ എന്നാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞു നിലവിൽ പഠിച്ചിരുന്ന വിദ്യാലയത്തിൽ നിന്നും ടി സി വാങ്ങി ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേരുന്നു. ഹൈസ്കൂളിൽ ചേർന്നതോടെ സുലൈമാൻറെ മനസ്സിൽ പുതിയ ചിന്തകൾ ഉടെലെടുത്തു. തൻറെ കുട്ടിപ്രായം എല്ലാം കഴിന്നിരിക്കുന്നു കൗമാരക്കാരൻ ആയിരിക്കുന്നു. ആയതിന്നാൽ തൻെറ വേഷവിധാനത്തിൽ എല്ലാം പ്രതേകം ശ്രദ്ദകൊടുത്തു കൊണ്ടായിരുന്നു അവൻറെ എട്ടാം ക്ലാസിൽ പ്രവേശിച്ചത്. 


താൻ ഉദ്ദേശിച്ചത് പോലെ തന്നെ ആയിരുന്നു മുന്നേ പഠിച്ച സ്കൂളിൽ നിന്നും തികച്ചും വ്യത്യാസപ്പെട്ട ഒരു പുതിയ ലോകം തന്നെ ആയിരുന്നു അത്. ഏതായാലും പൂർവികരായ സഹപാഠികളുടെ നടത്തവും പെരുമാറ്റവും എല്ലാം ഉൾക്കൊണ്ട് ഒരു വർഷം അവൻ തള്ളി നീക്കി. അത്യാവശ്യം കുരുത്തക്കേടുകൾ ഒക്കെ ഉണ്ടെങ്കിലും പഠിക്കുന്ന കാര്യത്തിൽ മിടുക്കൻ ആയതിനാൽ അദ്ധ്യാപകർക്ക് വളരെ കാര്യം ആയിരുന്നു സുലൈമാനെ 


അങ്ങിനെ എട്ടാം ക്ലാസ് കഴിഞ്ഞു ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു സുലൈമാന്റെ മനസ്സിലും ഒരു തോന്നൽ ഉണ്ടായി. മറ്റു കുട്ടികളെ പോലെ എനിക്കും ഒന്ന് പ്രേമിച്ചാൽ എന്താ എന്ന്. അങ്ങിനെ സുലൈമാനും പ്രേമിക്കുവാൻ വേണ്ടി ഒരുങ്ങി. നമ്മുടെ സുലൈമാൻ ഒരു പ്രതേക സ്വഭാവക്കാരാണ്. താൻ ചെയുന്ന കാര്യങ്ങൾ ഒന്നും മറ്റുള്ളവർ അറിയാൻ പാടില്ല എന്ന്. അത് നല്ല കാര്യം ആയാലും ചീത്ത കാര്യം ആയാലും. സ്വന്തം കൂട്ടുകാരോടുപോലും പറയുകയില്ല. അങ്ങിനെ പ്രേമിക്കാൻ ഉള്ള മോഹവുമായി നടന്നുകൊണ്ടിരിക്കുന്ന  സമയത്ത്‌ അപ്രദീഷിതമായി വഴി അവന്റെ മുന്നിൽ വന്നു.


സുലൈമാൻ സ്കൂളിൽ വരുന്നത് എന്നും കൂട്ടുകാരുടെ സൈക്കിളിൽ കയറി ആയിരുന്നു. ആറേഴു പേര് അടക്കുന്ന ഒരു സംഘം ആയിരുന്നു സുലൈമാന്റെ കൂട്ടുകാർ. എല്ലാവര്ക്കും കൂടി ഒരു നാല് സൈക്കിൾ ആണ് ഉള്ളത്. സ്കൂളിന് തൊട്ടടുത്തുള്ള ഒരു വീട്ടിൽ ആണ് എല്ലാവരും സൈക്കിൾ വെക്കാറ്. പതിവ് പോലെ അന്നും സൈക്കിൾ നിർത്തിയിട്ടു സ്കൂളിലേക്ക് പോകുന്ന വഴിക്കുവെച്ചു മൂന്ന് പെൺകുട്ടികൾ നടന്നു പോകുന്നത് സുലൈമാന്റെ കണ്ണിൽ പെട്ടു. അതിൽ ഒരുത്തിയെ സുലൈമാന് വല്ലാതെ ഇഷ്ട്ടപെട്ടു. 


കൂട്ടത്തിൽ സുന്ദരിയും തനിക്കു ചേർന്നതുമായ ഒരു പെൺകുട്ടിയെ സുലൈമാന് മനസ്സിൽ പിടിച്ചു. സുലൈമാന്റെ മനസ്സ് മുഴുവൻ അവരുടെ അടുത്ത് ആയിരുന്നു. പെട്ടെന്ന് സുലൈമാൻ തൻറെ കിനാവിൽ നിന്നും തിരുച്ചു വന്നു കൂട്ടുക്കാർ ആരെങ്കിലും  തെന്നെ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. 


ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ സുലൈമാൻ കൂട്ടുകാരുടെ കൂടെ സ്കൂളിൽ പോകുന്നു എങ്കിലും ഒരു കണ്ണ് എപ്പോഴും ആ മൂവർ കൂട്ടത്തിലേക്ക് ആയിരുന്നു. അങ്ങിനെ അവർ സ്കൂളിൽ എത്തി. എല്ലാവരും അവരവരുടെ ക്ലസ്സിലേക്കു പോകുവാൻ ഒരുങ്ങിയപ്പോൾ സുലൈമാൻ വെള്ളം കുടിക്കുവാൻ എന്ന് പറഞ്ഞു കൂട്ടുകാരുടെ ഇടയിൽ നിന്ന് മുങ്ങി. 


പിന്നെ അവൻ പൊങ്ങിയത് ആ മൂവർ സംഘം എവിടെ പോകുന്നു എന്ന് നോക്കുവാൻ ആയിരുന്നു. അവസാനം അവൻ അത് കണ്ടുപിടിച്ചു. തന്റെ ക്ലാസ്സിനു തൊട്ടു എതിർ വശത്തുള്ള ക്ലാസ്സിൽ ആയിരുന്നു. തൻറെ ക്ലാസ്സിൽ ഇരുന്നാൽ അവനു അവരുടെ ക്ലാസിൽ എന്തല്ലാം നടക്കുന്നു എന്ന് അവനു വ്യക്തമായി കാണാൻ പറ്റും.


അങ്ങിനെ ക്ലാസ് തുടങ്ങി എങ്കിലും സുലൈമാന്റെ ശ്രദ്ധ മുഴുവൻ തൊട്ടപ്പുറത്തെ ക്ലാസ്സ് റൂമിൽ ആയിരുന്നു. ഉച്ചവരെ ഉള്ള ക്ലാസ് കഴിഞ്ഞ് കിട്ടാൻ സുലൈമാൻ ഒരുപാട് പാട് പെട്ടു. അങ്ങിനെ ഉച്ചഭക്ഷണത്തിനു വേണ്ടി സ്കൂൾ വിട്ടു. സുലൈമാൻ പുറത്തു ഇറങ്ങി തൊട്ടപ്പുറത്തെ ക്ലാസ്സിലേക്ക് നോക്കി. അവർ മൂന്ന് പേരും അവിടെ തന്നെ ഉണ്ട്. അവൻ വേഗം ഭക്ഷണം കഴിക്കാൻ പോയി. 


ഭക്ഷണം കഴിച്ചു തിരിച്ചു വന്നപ്പോൾ അവരെ കാണുന്നില്ല. സുലൈമാൻ വേഗം സ്കൂൾ ഗേറ്റിനു പുറത്തു വന്നു തങ്ങൾ വരുന്നു വഴിയിലേക്ക് നോക്കി. വഴിയുടെ അങ്ങേ അറ്റത്തു മൂന്നു പെൺകുട്ടികൾ നടന്നു പോകുന്നത് അവൻ കണ്ടു. പോകുന്നത് താൻ കണ്ട പെൺകുട്ടികൾ ആണോ എന്ന് തിരിച്ചറിയാൻ സുലൈമാന് ബുദ്ധിമുട്ടയിരുന്നു. 


കാരണം ഒരുപാട് ദൂരത്തു ഒരേ യൂണിഫോമിലും പിൻഭാഗമാണ് കാണുന്നതും. എങ്കിലും അവൻ അവരെ പിന്തുടർന്നു. അവരെ അടുത്തു എത്തുവാൻ അവൻ ശ്രമിച്ചു എങ്കിലും നേർവഴി കഴിഞ്ഞ് വളവു തിരുവുള്ള വഴി ആയതുകൊണ്ട് പിന്നെ കാണാൻ കഴിഞ്ഞില്ല. അവർ തിരിച്ചു വരുന്നത് വരെ ആ പരിസരങ്ങളിൽ അവൻ കാത്തു നിന്ന്. 


കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവൻ ഒരു മൂവർ സംഘത്തെ കണ്ടു. അവൻ ഒന്നി കൂടെ ശൂക്ഷിച്ചു നോക്കി അവർ തന്നെ. അവരുടെ അടുത്ത് ചെന്നാൽ എന്തൊക്കെ പറയണം ചെയ്യണം എന്നൊക്കെ അവൻ മനസ്സിൽ ഒരു പ്ലാൻ തയ്യാറാക്കി അവർ അടുത്തു എത്തുന്നത് വരെ കാത്തിരുന്നു.


അവർ അവന്റെ അടുത്തുക്കൂടെ കടന്നു പോയിട്ടും അവൻ പ്ലാൻ എന്ന ചിന്തയിൽ നിന്നും ഉണർന്നില്ല. പെട്ടെന്ന് പരിസരം വീടെടുത്ത് നോക്കിയപ്പോയെക്കും അവർ കടന്നു പോയിക്കഴിഞ്ഞിരുന്നു. വേഗം നടന്നു അവരുടെ അടുത്തു എത്തി. 


അവരുടെ അടുത്തു എത്തിയ സുലൈമാന് ഒന്നും മിണ്ടാൻ കഴിയുന്നില്ല. പരിചയക്കുറവു കാരണവും വേഗം നടന്നതിന്റെ കിതപ്പും അവരുടെ അടുത്തു എത്തിയതിൻറെ വെപ്രാളവും കൂടെ അവന്റെ നാക്കു പോത്തുന്നില്ല.


ഒരു വിധത്തിൽ ധൈര്യം വീടെത്തു അവരോടായി അവൻ ചോദിച്ചു എന്താ നിങ്ങളുടെ പോര്. വെപ്രാളത്തിൽ പേര് എന്ന് പറഞ്ഞത് പോര് ആയി പോയി. അവർ മൂന്ന് പേരും പൊട്ടിച്ചിരിച്ചു. അപ്പോഴാണ് സുലൈമാന് തെറ്റ് മനസ്സിലായത്. അവൻ സോറി പറഞ്ഞു വീണ്ടും ചോദിച്ചു. 


എന്താ നിങ്ങളുടെ എല്ലാവരുടെയും പേര്. അവർ ഒന്നും മിണ്ടാതെ കടന്നു പോയി. സുലൈമാൻ വീണ്ടും അവരെ പിന്തുടർന്ന് ചോദിച്ചപ്പോഴേക്കും സ്കൂൾ ഗേറ്റ് എത്തിയിരുന്നു. സുലൈമാന് ഒരു ചെറിയ ഭയം കാരണം അവൻ പെടുന്നു മാറിനിന്നു അവർ പോകുന്നതും നോക്കി നിന്ന്. ആ മൂവർ സംഘം നടന്നു ക്ലാസ്സിലേക്ക് പോകുന്ന വഴിക്കു സുലൈമാൻ ഇഷ്ട്ടപെടുന്ന ആ കുട്ടി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.


അങ്ങിനെ ഉച്ചക്ക് ശേഷമുള്ള ക്ലാസ്‌ ആരംഭിച്ചു. സുലൈമാന് ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കുവാൻ പറ്റുന്നില്ല. മനസ്സിൽ മുഴുവൻ ആ പെൺകുട്ടിയുടെ മുഖം മാത്രമാണ്. സുലൈമാനെ പരിചയവും സ്നേഹവും ഉള്ള അദ്ധ്യാപകന്മാർ എല്ലാം അവനോടു കാര്യങ്ങൾ തിരക്കി. ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു. അങ്ങിനെ അന്നത്തെ ക്ലാസ് കഴിഞ്ഞു. സ്കൂൾ വിട്ടു. സുലൈമാൻ പുസ്തകവും മറ്റും എടുത്തു ക്ലാസ്സിൽ നിന്നും വേഗം ഇറങ്ങി.


പതിവ് പോലെ കൂട്ടുകാരുമൊത്ത് വീട്ടിലേക്ക് പോകുവാൻ ഒരുങ്ങി എങ്കിലും അവന്റെ നോട്ടം മുഴുവൻ ആ മൂവർ സംഘം എവിടെ എന്നായിരുന്നു. അങ്ങിനെ സുലൈമാൻ അവരെ കണ്ടു പിടിച്ചു. അവരെ പിന്നാലെ തങ്ങളുടെ സൈക്കിൾ ഇരിക്കുന്ന വീട്ടിലേക്ക് പോയി. പോകുമ്പോൾ എല്ലാം അവൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് സുലൈമാൻ ആഗ്രഹിച്ചു.


പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല. അങ്ങിനെ അവർ സൈക്കിൾ വെച്ച വീട്ടിൽ എത്തി. സാധാരണ സുലൈമാൻ ആണ് സൈക്കികൾ ചവിട്ടി കൂട്ട് കാരനെ ബാക്കിൽ ഇരുത്തി ആണ് പോകാറ്. ഇന്ന് സുലൈമാൻ കൂട്ടുകാരനോട് ചവിട്ടാൻ പറഞ്ഞു സുലൈമാൻ ബാക്കിൽ ഇരുന്നു. മറ്റു കൂട്ടുകാരുടെ സൈക്കിൾ മുൻപിൽ പറഞ്ഞയച്ചു സുലൈമാന്റെ സൈക്കിൾ പിന്നിൽ പോകുവാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. കാരണം തൻറെ ഈ കളി കൂട്ടുക്കാർ അറിയുന്നത് സുലൈമാൻ ഇഷ്ടപ്പെട്ടിരുന്നില്ല.


സുലൈമാനും കൂട്ടുകാരും സൈക്കികൾ എടുത്തു വന്നപോയേക്കും ആ മൂവർ സംഘം കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. അങ്ങിനെ സൈക്കിൾ എടുത്തു പോകുവാൻ തുടങ്ങി. മൂവർ സംഘത്തിന്റെ അടുത്തു എത്താൻ ആയപ്പോൾ സുലൈമാൻ ഒന്ന് സ്റ്റൈലായി ഇരുന്നു. 


സുലൈമാന്റെ പിന്നിൽ ഇരുന്നു ഇളക്കിയത് കാരണം സൈക്കിൾ ചവിട്ടുന്ന കൂട്ടുകാരന്റെ ബാലൻസ് തെറ്റുകയും മൂവർ സംഘത്തിന്റെ മുന്നിൽ പോയി "ടപ്പേ" എന്ന ശബ്ദത്തിൽ സൈക്കിളും കൂട്ടുകാരനും സുലൈമാനും അതാ കിടക്കുന്നു. പെടുന്നു തന്നെ പൊടിയൊക്കെ തട്ടി കൊട്ടി നല്ല വേദന ഉണ്ടെങ്കിലും തനിക്കു ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എണീറ്റ്  സൈക്കിളിൽ നിന്ന് വീണ ഒരു ചിരിയും ചിരിച്ചു അവർ സൈക്കിൾ എടുത്തു പോയി. 


കൂട്ടുക്കാരൻ തന്നെ എന്തൊക്കെ ചീത്ത പറയുന്നു ഉണ്ട് എങ്കിലും സുലൈമാന്റെ നോട്ടവും ചിന്തയും എല്ലാം ആ മൂവർ സംഘത്തിന്റെ അടുത്തായിരുന്നു. സുലൈമാനും കൂട്ടുകാരനും വീണതിന് തൊട്ടടുത്തു നിന്നു അവർ പോകുന്ന വഴി രണ്ടായി തിരിയുന്നുണ്ടായിരുന്നു. അവിടെ വെച്ച് ആ മൂവർ സംഘം പിരിഞ്ഞു പോയി. പോകുന്ന സമയത്തു സുലൈമാൻ അവരെ നോക്കുമ്പോൾ അതിൽ താൻ ഇഷ്ടപ്പെടുന്ന കുട്ടി തന്നെ നോക്കി ഒന്ന് ചിരിച്ചു.


സുലൈമാൻ അവരെയും നോക്കി പുഞ്ചിരിച്ചു. അങ്ങിനെ ആ സ്വാപ്നലോകത്തിൽ കൂടെ പോയ സുലൈമാൻ തൻറെ വീട് എത്തിയത് അറിഞ്ഞില്ല. അന്നത്തെ ദിവസം സുലൈമാന് വല്ലാത്ത ഒരു ലോകത്തു ആയിരുന്നു. രാത്രി കിടക്കുന്ന നേരം അടുത്ത ദിവസത്തെ കുറിച്ചുള്ള ചിന്തയായിരുന്നു. എങ്ങിനെ അവളെ തന്നോട് അടുപ്പിക്കും എന്ന്. 


പിറ്റേ ദിവസം നേരത്തെ ഉണർന്നു കുളിയും മറ്റും കഴിഞ്ഞു സ്കൂളിൽ പോകുവാനുള്ള ഒരുക്കങ്ങൾ ആയി. ബുധനാഴ്ച ആയതിനാൽ യൂണിപോം ഒന്നും ഇല്ലാത്തതു കൊണ്ട് ഏറ്റവും നല്ല ഡ്രസ്സ് തന്നെ അവൻ ഇസ്തിരി ചെയ്തു. കൂട്ടുകാരുമൊത്ത് സ്കൂളിലേക്ക് യാത്രയായി.


ഇരു വഴികളും കൂടിച്ചേരുന്ന സ്ഥലം എത്തിയപ്പോൾ അവർ വരുന്ന വഴിയിലേക്ക് നോക്കി. നിരാക്ഷ ആയിരുന്നു ഫലം. സ്കൂൾ എത്തുന്ന വരെ അവൻ തിരിഞ്ഞും മറിഞ്ഞും നോക്കി എങ്കിലും അവനു അവരെ കാണാൻ സാധിച്ചില്ല. സ്കൂളിൽ എത്തി പുസ്തകമെല്ലാം ഡെസ്കിൽ വെച്ച് പുറത്തു ഇറങ്ങി സ്കൂൾ ഗൈറ്റിലേക്കു നോക്കി നിൽപ്പായി.


പെടുന്നു അവന്റെ കണ്ണിൽ അത് കണ്ടു. ഒരു മാലാഖക്കു അപ്പുറം ഇപ്പുറം രണ്ടു തോഴികളുമായി അവൾ കടന്നു വരുന്നത്. അന്ന് അവളും അതീവ സുന്ദരിയായിരുന്നു. നല്ല രീതിയിൽ ഡ്രസ്സ് ചെയ്തായിരുന്നു അവളും വന്നിരുന്നത്.


സുലൈമാൻ വേഗം ഗേറ്റിന്റെ അടുത്തേക് പോകുവാൻ ഒരുങ്ങിയപ്പോയേക്കും സ്കൂളിൽ ബെൽ അടിച്ചു. മനമില്ലാ മനസ്സോടെ അവൻ ക്ലാസ്സിൽ കയറി. ഇന്റർബെൽ സമയത്തു കൂട്ടുകാരന്റെ അടുത്തു നിന്ന് സൈക്കിളിന്റെ ചാവി വാങ്ങി. ഉച്ച ഭക്ഷണത്തിനു വിടുന്നത് വരെ കാത്തിരുന്നു.


ഉച്ച ഭക്ഷണത്തിനു വിട്ട സമയത്തു സുലൈമാൻ ഭക്ഷണം ഒന്നും കഴിക്കാതെ സ്കൂളിൽ ഗേറ്റിന്റെ അടുത്തേക് പോയി. അവിടെ അവൻ മൂവർ സംഘത്തെ കാത്തു നിന്ന്. അവർ വന്നപ്പോൾ അവരുടെ പിന്നാലെ അവൻ പോയി അവരെ പരിചയപെടുവാൻ ശ്രമിച്ചു. 


കുറെ നേരം ശ്രമിച്ചിട്ടു അവസാനം കൂട്ടത്തിൽ കുറച്ചു വലുപ്പം ഉള്ള അവരെ പരിചയപ്പെടുത്തി. പരിചയപ്പെടുത്തിയ ആൾ സീനത്ത് പിന്നെ ഉള്ളത് റഹീന പിന്നെ താൻ ഇഷ്ടപ്പെടുന്ന തൻെറ ഹൂറി എന്ന് സുലൈമാൻ മനസ്സിൽ കൊണ്ടുനടക്കുന്ന "സാബിറ" സുലൈമാൻ തന്നെയും പരിചയപ്പെടുത്തി.


പരിചയപ്പെടൽ കഴിഞ്ഞപ്പോഴേക്കും താൻ സൈക്കിൾ വെച്ച വീട് എത്തിയിരുന്നു. സുലൈമാൻ സൈക്കിൾ എടുത്തു  അവരെ പിന്തുടർന്നു. അടുത്തു എത്തിയ സുലൈമാൻ സാബിറയോടായി പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് ഞാൻ നിന്നെ പ്രേമിച്ചോട്ടെ. 


അവളിൽ നിന്നും ഒരു മറുപടി ഒന്നും വന്നില്ല. മൂന്നാലു തവണ സുലൈമാൻ ആവർത്തിച്ചു ചോദിച്ചിട്ടും മറുപടി ഒന്നും കിട്ടിയില്ല. അവസാനം വഴി രണ്ടായി തിരിയുന്ന സ്ഥലം എത്തിയപ്പോൾ അതായതു തലേ ദിവസം സുലൈമാൻ വീണ സ്ഥലം എത്തിയപ്പോൾ റഹീന പറഞ്ഞു.


ഞങ്ങളെ ശല്യം ചെയ്യല്ലേ ഞങ്ങളുടെ വീട് ഇവിടെ അടുത്താണ് വീട്ടുകാരും മറ്റും കണ്ടാൽ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആണ് എന്ന്. അങ്ങിനെ സുലൈമാൻ അവിടെ നിന്ന് തൽക്കാലം പിന്തിരിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി. ഭക്ഷണം കഴിച്ചു സുലൈമാൻ വീണ്ടും,തങ്ങൾ പിരിഞ്ഞ സ്ഥലത്തു അവരെ കാത്തു നിന്ന്. 


ഉച്ചക്ക് ശേഷമുള്ള ക്ലാസ് തുടങ്ങാൻ സമയം ആയിട്ടും അവരെ കാണാത്തതു കൊണ്ട് അവൻ സ്കൂളിലേക്ക് തിരിച്ചു. സൈക്കിൾ നിർത്തി ക്ലാസിലിലേക് പോയി. ഒരുവിധം വൈകുന്നേരം ആക്കി. സ്കൂൾ വിട്ടു പക്ഷെ അവരെ അന്ന് അവൻ കണ്ടില്ല. 


വളരെ നിരാശ നിറഞ്ഞാണ് അന്നും സുലൈമാൻ വീട്ടിൽ എത്തിയത്. എന്ത് വന്നാലും വേണ്ടില്ല നാളെ അവളോട് ഇഷ്ടം ആണെന്ന് പറയിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം ഒള്ളൂ എന്ന് മനസ്സിൽ കരുതി സുലൈമാൻ അവൾക്കു വേണ്ടി ഒരു കാത്തു എഴുതാൻ തീരുമാനിച്ചു.


ഇന്നത്തെ പോലെ വാട്സ്ആപ് ഫേസ്ബുക് തുടങ്ങിയ ആധുനിക വാർത്താ വിനിമയ സന്ദേശ വാഹകർ ഒന്നും അന്ന് ഇല്ലായിരുന്നു. അന്ന് ഒരു പ്രണയ ലേഖനം മറ്റൊരാൾക്ക് കൈമാറുന്നത് ഒരു മീഡിയേറ്റർ വഴിയോ അല്ലെങ്കിൽ അവരുടെ പുസ്തകങ്ങളിൽ വെച്ചോ മറ്റും ആയിരുന്നു.


സുലൈമാന്റെ ഉപ്പ ഗൾഫിൽ നിന്നും കൊണ്ടുവന്ന റോസ് പൂവിന്റെ പടം ഉള്ള ലെറ്റർ പാഡ് ഉണ്ടായിരുന്നു അതിൽ നിന്നും ഒരു പേജ് എടുത്തു അതിൽ അതിമനോഹരമായി സാബിറയെ വർണ്ണിച്ചു ഒരു പ്രണയലേഖനം തയ്യാറാക്കി പിറ്റേന് സ്കൂളിൽ പോകുവാൻ തയ്യാറായി.


രാവിലെ സ്കൂളിൽ പോകുന്ന വഴിയിൽ സാബിറയെ കണ്ടു ഒന്ന് പരസ്പരം പുഞ്ചിരിച്ചു എന്നെല്ലാതെ കൂട്ടുക്കാർ അറിയും  ഭയം കാരണം സുലൈമാൻ ഒന്നും പറഞ്ഞില്ല. തലേ ദിവസത്തെ പോലെ ഉച്ച ഭക്ഷണത്തിനു വിട്ടപ്പോൾ തന്റെ പോക്കറ്റിൽ കരുതി വെച്ചിരുന്ന പ്രണയലേഖനവും അതോടു കൂടി ഇന്റർവെൽ സമയത്തു കടയിൽ നിന്ന് വാങ്ങിയ മഞ്ജു മിട്ടായിയും കൂടി നല്ല ഒരു ഗിഫ്റ്റ് ബോക്സിൽ പാക്കചയ്തു അവരുടെ പിന്നാലെ പോയി.


ആരും ഇല്ലാത്ത ഒഴിഞ്ഞ ഒരു സ്ഥലത്തു എത്തിയപ്പോൾ സുലൈമാൻ സാബിറക്കു ആദ്യമായുള്ള പ്രണയലേഖനം കൈമാറി. സുലൈമാന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയ ലേഖനം ആയിരുന്നു അത്. അത് കഴിഞ്ഞു സുലൈമാന്റെ ജീവിതത്തിൽ ഒരുപാട് പ്രണയ ലേഖനം  പല പേർക്കും കൈമാറിയിട്ടുണ്ട് അതെല്ലാം നമുക്ക് പിന്നീട് പറയാം.


സാബിറ തനിക്കു തന്നത് വാങ്ങുവാൻ മടിച്ചു എങ്കിലും കൂട്ടുകാരുടെ നിർബന്ധപ്രകാരം അവൾ അത് വാങ്ങി. അങ്ങിനെ അവർ തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞു. പലതവണ പ്രണയ ലേഖനങ്ങളും ഗിഫ്റ്റുകളും കൈമാറി ആ പ്രണയം നീണ്ടു പോയി. 


അങ്ങിനെ മാസങ്ങൾ കടന്നു പോയി. ഒരു ദിവസം സാബിറ സുലൈമാനോടുമായി പറഞ്ഞു. നമ്മൾ സ്‌കൂളിൽ വരുന്നത് പഠിക്കുവാൻ അല്ലെ. എനിക്ക് ആണെങ്കിൽ കഴിഞ്ഞ പരീക്ഷയിൽ എല്ലാ വിഷയത്തിലും മാർക്ക് കുറവാണ്. നമ്മുടെ പ്രണയം ഇങ്ങനെ പോയാൽ പരീക്ഷയിൽ ഞാൻ തോൽക്കും. അപ്പോൾ വീട്ടിൽ നിന്നും പ്രശനങ്ങൾ ഉണ്ടാക്കും. അത് നമുക്ക് വലിയ പ്രോബ്ലം ആകും.


അത് കൊണ്ട് നമുക്ക് ഈ പ്രണയം തല്ക്കാലം ഇവിടെ വെച്ച് നിർത്താം. എന്ന് വെച്ച് എനിക്ക് നിന്നോട് ഇഷ്ടക്കുറവ് ഒന്നും ഇല്ല. ഇനി ഞാൻ കല്യാണം കഴിക്കുന്നു എങ്കിൽ ആദ്യ പരിഗണന നിനക്ക് ആയിരിക്കും. ഇത് കേട്ടപ്പോൾ സുലൈമാന് വല്ലാത്ത വിഷം തോന്നി എങ്കിലും സാബിറ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു അവൻ മനസ്സിലാക്കി.


അങ്ങിനെ സുലൈമാന്റെ ആദ്യാനുരാഗം ഇവിടെ അവസാനിച്ചു. പഠിത്തവും പ്രണയവും കൂടി സുലൈമാന്റെ ജീവിതം മുന്നോട്ട് പോയി. 23 വയസ്സിൽ സുലൈമാൻ ഒരു IT ടെക്ക്നിഷൻ ആയി. നല്ല ഒരു കമ്പനിയിൽ ജോലിയും ആയി അടിച്ചുപൊളിച്ചു ജീവിച്ചു.


സാബിറയും പഠിച്ചു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപിക ആയി. സുലൈമാന് ജോലി കിട്ടിയതിൽ പിന്നെ ഉപ്പ ഗൾഫ് നിർത്തി നാട്ടിൽ തന്നെ ആയി. ഒരു ദിവസം ജോലി കഴിഞ്ഞു വന്ന സുലൈമാനോടായി ഉപ്പ ചോദിച്ചു. എടാ സുലൈമാനെ നിനക്ക് എന്താ പുത്തൻ പുരക്കലെ കുട്ടിയുമായി ബന്ധം.


സുലൈമാൻ ആകെ പരിഭ്രമിച്ചു പോയി. ആരാ ഞാൻ അറിയാത്ത ഒരു ബന്ധത്തെ പറ്റി ഉപ്പ പറയുന്നു. എനിക്ക് അങ്ങിനെ ഒരാളെ അറിയില്ല എന്താ കാര്യം എന്ന് സുലൈമാൻ ചോദിച്ചു. ഉപ്പ സ്ഥലം പറഞ്ഞിട്ടു ഒരു ബ്രോക്കർ ഇവിടെ വന്നിരുന്നു എന്നും ആ കുട്ടിക്ക് തന്നെ മാത്രമേ വിവാഹം കഴിക്കാൻ ഇഷ്ടം ഒള്ളൂ എന്നൊക്കെ പറഞ്ഞു.


ആദ്യം സുലൈമാന് ആളെ അത്ര പിടികിട്ടിയില്ല എങ്കിലും തന്റെ ഓർമകളെ കൂറേ പിന്നിലോട്ടു പോയപ്പോൾ ആളെ പിടികിട്ടി. അത് സാബിറ ആണെന്നും അന്ന് അവൾ പറഞ്ഞ വാക്ക് അവൾ പാലിച്ചു എന്നും സുലൈമാൻ മനസ്സിൽ പറഞ്ഞു. 


അങ്ങിനെ അവർ തമ്മിലുള്ള വിവാഹം ആഡമ്പരമായി കഴിഞ്ഞു. ഇന്നും അവർ ഒരു മാതൃകാ കുടുമ്പമായി ജീവിച്ചു പോകുന്നു. 



No comments:

Post a Comment