നിങ്ങള്‍ വളരെ കൊഞ്ചിക്കുന്ന നിങ്ങളുടെ പേരക്കുട്ടിയുടെ പേര് നിങ്ങള്‍ മറന്നു പോയോ. നിങ്ങള്‍ക്കു നിങ്ങളുടെ മരുമകള്‍ ഭക്ഷണം തരുന്നില്ല എന്ന് നിങ്ങളുടെ മകനോട് നിങ്ങള്‍ പരാതി പറയാറുണ്ടോ. നിങ്ങളുടെ പുതിയ അയല്‍ക്കാരന്റെ പേര് നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ലേ. എങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണം. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ പേരക്കുട്ടിയുടെ പേരറിയാം, നിങ്ങളുടെ മരുമകള്‍ സമയത്തിന് നിങ്ങള്‍ക്ക് ഭക്ഷണം തന്നതുമാണ്. പക്ഷേ നിങ്ങളുടെ ഓര്‍മ്മയില്‍ ആ കാര്യങ്ങള്‍ നിങ്ങള്‍ മറന്നു പോയതാണ്. അതേ സമയം പഴയ ഓര്‍മ്മകള്‍ നശിക്കാതെ കിടക്കും.
Monday, July 29, 2013
അല്‍ഷൈമേഴ്സ്
നിങ്ങള്‍ വളരെ കൊഞ്ചിക്കുന്ന നിങ്ങളുടെ പേരക്കുട്ടിയുടെ പേര് നിങ്ങള്‍ മറന്നു പോയോ. നിങ്ങള്‍ക്കു നിങ്ങളുടെ മരുമകള്‍ ഭക്ഷണം തരുന്നില്ല എന്ന് നിങ്ങളുടെ മകനോട് നിങ്ങള്‍ പരാതി പറയാറുണ്ടോ. നിങ്ങളുടെ പുതിയ അയല്‍ക്കാരന്റെ പേര് നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ലേ. എങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണം. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ പേരക്കുട്ടിയുടെ പേരറിയാം, നിങ്ങളുടെ മരുമകള്‍ സമയത്തിന് നിങ്ങള്‍ക്ക് ഭക്ഷണം തന്നതുമാണ്. പക്ഷേ നിങ്ങളുടെ ഓര്‍മ്മയില്‍ ആ കാര്യങ്ങള്‍ നിങ്ങള്‍ മറന്നു പോയതാണ്. അതേ സമയം പഴയ ഓര്‍മ്മകള്‍ നശിക്കാതെ കിടക്കും.
Sunday, July 28, 2013
ദാമ്പത്യം: ഗസാലി ഇമാം വിശദീകരിച്ച ഹിക്മത്തുകള്‍
ദാമ്പത്യജീവിതം നയിക്കുന്നത് പുണ്യനബിയുടെ സുന്നതാണ്. അത് വളരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമല്ലെന്നര്‍ഥം. നമ്മുടെ ഉദ്ദേശ്യം നന്നാക്കിയാല് കല്യാണം കഴിക്കുന്നതിനും ഇണയൊത്തുള്ള തുടര്‍ജീവിതത്തിനുമെല്ലാം വളരെ ഏറെ പ്രതിഫലം ലഭിക്കും.
ഇസ്‌ലാം ദാമ്പത്യജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.
ഒന്ന്, ഇണ ആണിനും പെണ്ണിനും പരസ്പരം തുണയാണ്. തങ്ങള്‍ക്ക് അണയാനുള്ള ഇണകളെയും സൃഷ്ടിച്ചു (അഅ്റാഫ്. 189).
രണ്ട്, മനുഷ്യകുലത്തിന്‍റെ തുടര്‍ച്ച. മനുഷ്യ കുലം ലോകവസാനം വരെ നിലനില്‍ക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.
Friday, July 26, 2013
പേരയ്ക്ക പോഷക സമൃദ്ധം.
കേരളത്തില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ഫലമാണ് പേരക്ക. താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്‍റെ ആപ്പിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട്.
കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത് നല്ലതാണ് .
Wednesday, July 24, 2013
ആസ്‌തമക്ക് മരുന്ന് പാഷന്‍ഫ്രൂട്ട്
കേരളത്തില്‍ സുലഭമായി കണ്ടു വരുന്ന പാഷന്‍ഫ്രൂട്ട് ആസ്‌തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരുമെന്ന് പഠന റിപ്പോര്‍ട്ട് .
ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈക്കാര്യം പറയുന്നത്.
ഇത് കൂടാതെ രക്‌തസമ്മര്‍ദം നിയന്ത്രിക്കാനും പാഷന്‍ഫ്രൂട്ടിന് കഴിയുമെന്ന് വ്യക്‌തമായിട്ടുണ്ടത്രെ.
ഡ്രാഗണ്‍ഫ്രൂട്ട്
കള്ളിച്ചെടിയില്‍ വിരിയുന്ന പഴം ഉഷ്ണമേഖലാ പഴമാണ് 'ഡ്രാഗണ്‍ഫ്രൂട്ട്' അഥവാ 'പിത്തായ.' തെക്കേ അമേരിക്കന്‍ സ്വദേശി. പുറത്ത് വലിയ ശല്‍ക്കങ്ങള്‍ പോലെ തൊലിയും പിങ്ക് നിറവുമുള്ള ഇതിന്റെ ഒരു പഴം ശരാശരി 400 ഗ്രാം വരെ തൂങ്ങും.
പഴം സ്വാദിഷ്ടവും പോഷകസമ്ദ്ധവുമാണ്...തണ്ടില്‍
ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ
വേരുകള്‍ പിടിച്ച് വളരും. ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍
കാണാം.
Tuesday, July 23, 2013
മുന്തിരി കൃഷി
വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.
ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി.
ഖുറാൻ പരിഭാഷ
പുണ്യങ്ങളുടെ പൂക്കാലമായ ഈ റംസാൻ
മാസത്തിലാണല്ലോ വിശുദ്ധ ഖുറാൻ ഇറങ്ങിയത്. ഖുറാൻ പാരായണം ചെയ്യുന്നതു
കൂലിയുള്ള കാര്യമാണെങ്കിലും ഈ മാസത്തി പ്രത്യേകം കൂലി കിട്ടുന്നതാണെന്നു
ഏല്ലാവർക്കും അറിയുന്നതാണലോ.
അതുപോലെ തന്നെ കേൾക്കലും കൂലിയുള്ള കാര്യമാണ്. അതും അർത്ഥം അറിഞ്ഞുകൊണ്ടായാലോ,
വിശുദ്ധ ഖുറാൻ അർത്ഥം അറിഞ്ഞു കേൾക്കുന്നതിനു വേണ്ടി വിശുദ്ധ ഖുറാനിൻറെ 114 സൂറത്തും പരിഭാഷയും MP3 രൂപത്തിൽ ഡൌണ്‍ലോഡ് ചെയ്യുന്ന രൂപം താഴെ കൊടുക്കുന്നു
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു മെനു വന്നുകാണും
അതിൽ ഫ്രീ ജോയിൻ എന്നതിൽ ക്ലിക്ക് ചെയ്താൽ താഴെ കൊടുത്ത രൂപം കിട്ടും
ഈ ഫോം ഫിൽ ചെയ്താൽ നെക്സ്റ്റ് അടിക്കുക
ക്ലിക്ക് ഹിയർ റ്റു കമ്പ്ലീറ്റ് രെജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക്ചെയ്തു. ഇനി നിങ്ങൾ ഈ സൈറ്റിലെ നിങ്ങളുടെ യൂസർ ഐ.ഡി. യും പാസ് വേഡും ഉപയോഗിച്ച് ഓപ്പണ്‍ ചെയുക അടുത്ത മെനുവിൽ നിന്നും നിങ്ങൾക്ക് ഖുറാൻ മലയാളം പരിഭാഷ MP3 സൗജന്യ ഡൌണ്‍ലോഡ് ക്ലിക്ക് ചെയ്യുക
ഇനി നിങ്ങളുടെ ഇഷ്ടാനുസരണം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
Monday, July 22, 2013
നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും .
നമ്മുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍. എന്നാലും മിക്കവാറും നെല്ലിക്കയെ അവഗണിക്കുകയാണ് പതിവ് .
ഗൂസ്ബെറി എന്ന് ഇംഗ്ലീഷിലും ധാത്രി എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക യൂഫോര്‍ബീയേസി എന്ന സസ്യകുലത്തിലെ അംഗമാണ്.
100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
20മധുര നാരങ്ങയില്‍ നിന്നും കിട്ടുന്ന പോഷകമൂല്യത്തിന് തുല്യമാണ് ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി.
ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സക്കുമാണ് നെല്ലിക്ക ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്.
പച്ച നെല്ലിക്കാ നീരും തേനും ചേര്‍ത്ത് നിത്യവും കഴിച്ചു വന്നാല്‍ ശരീരം നല്ലതു പോലെ പുഷ്ടിപ്പെടുന്നതാണ്.
നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച് കഴിക്കുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. നെല്ലിക്ക കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ ഉത്തമമാണ്.
കണ്ണിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക് സാധിക്കും.
തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി ധാരളമായി വളരുകയും ചെയ്യും.
Sunday, July 21, 2013
ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് ജ്യൂസ് .
ദാഹം അകറ്റുന്നതിനും,ആരോഗ്യ സംരക്ഷണത്തിനും പുറമേ ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് സഹായകരമാകുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ദിവസേന രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം കുറക്കാനും കൊളസ്ട്രോള്‍ നിരക്ക് കുറക്കാനും സാധിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർ കണ്ടെത്തിയിരുന്നു.
ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കുന്നതാകും നല്ലത് 200 മില്ലിയുടെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് അടങ്ങിയിരിക്കുന്നത് ഇത് പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിന് ദിവസവും വേണ്ട വിറ്റാമിന്‍ സിയുടെ അളവിന് തുല്യമാണ്.
ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് മുടി വളര്‍ച്ചക്കും
മുടി കൊഴിയുന്നതു തടയാനും നല്ലൊരു മാര്‍ഗമാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതുമൂലം നമ്മുടെ ചര്‍മ്മത്തിനുണ്ടാകുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കാനും
ഓറഞ്ച് ജ്യൂസ് സഹായിക്കും.
Subscribe to:
Posts (Atom)

















