സപ്പോട്ടയുടെ 'ക്രിക്കറ്റ് ബോള്‍' എന്ന ഇനം വാണിജ്യവളര്‍ത്തലിന് മികച്ചതാണ്. ഒരു കായ 100-150 ഗ്രാംവരെ തൂങ്ങും. നല്ല ഒട്ടുതൈകള്‍ 60 x 60 x 60 സെ.മീ. വലിപ്പമുള്ള കുഴികളില്‍ 7 മീറ്റര്‍ x 7മീറ്റര്‍ അകലത്തില്‍ നടണം. പാകപ്പെട്ട കമ്പോസ്റ്റ്, പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കയര്‍ പിത്ത് കമ്പോസ്റ്റ് എന്നിവ അടിവളമാക്കാം. അസോസ്‌പൈറില്ലം, വാം തുടങ്ങിയ ജീവാണുവളങ്ങള്‍ ചേര്‍ക്കാനായാല്‍ നന്ന്.
തുടക്കത്തില്‍ നന നിര്‍ബന്ധം. മണ്ണിരസത്ത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ തളിച്ചാല്‍ രോഗ-കീട ബാധകള്‍ അകറ്റാം. ആദ്യത്തെ 4-5 വര്‍ഷം തൈകള്‍ക്കിടയില്‍ പച്ചക്കറികള്‍, നിലക്കടല മുതലായവ ഇടവിളയായി വളര്‍ത്തി ആദായമെടുക്കാം.












