scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, February 11, 2014

പൈല്‍സ് രോഗവും ഭക്ഷണക്രമവും



പൈല്‍സ് ഉള്‍പ്പെടെയുള്ള മൂലവ്യാധികള്‍ക്ക് ഭക്ഷണക്രമീകരണം അത്യന്താപേക്ഷി തമാണ്.പൈല്‍സ് രോഗത്തിനു വഴിവയ്ക്കുന്നതും അതു രൂക്ഷമാക്കുന്നതും മലബന്ധം എന്ന പ്രശ്നമാണ്. മലബന്ധം വരാതിരിക്കാനും ഉള്ളവരില്‍ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാര്‍ഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്.  

നാരുകള്‍ (ഫൈബര്‍ )കൂടുതല്‍ അടങ്ങിയതും മസാലകള്‍ കുറഞ്ഞതും ആവശ്യത്തിനുവെള്ളം അടങ്ങിയതുമായിരിക്കണം ഭക്ഷണം. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും പൈല്‍സ് രോഗിക്കു നല്ലതാണ്. എന്നാല്‍ കാപ്പി, ചോക്ലേറ്റ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.  

Monday, February 3, 2014

കാത്ത് കാത്ത് കണ്ണും നട്ട്

കാത്ത് കാത്ത് കണ്ണും നട്ട്
ഓർത്ത് ഓർത്ത് മനസ്സും നീറി
കാത്തിരിക്കുകയാണ് എൻറെ പ്രിയദമനെ
എൻറെ പ്രിയദമനെ

അന്നൊരുനാൾ എന്നേയും വിട്ട്
ഫോറിൻ കാഷിന്നും വേണ്ടി
കൂട് വിട്ട് പോയതെല്ലേപൂങ്കുയിലെ
എൻറെ പൂങ്കുയിലെ

Wednesday, January 22, 2014

നാരുകളുടെ കലവറ ബീന്‍സ്‌


കാഴ്‌ചയില്‍ ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള്‍ പോഷക സമ്പുഷ്‌ടമാണ്‌ ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. ഈ പച്ചക്കറിയെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെ രുചി നാവിലെത്തിക്കഴിഞ്ഞു. 

13000 തരത്തിലുള്ള പയറുവര്‍ഗങ്ങളില്‍പ്പെട്ട ഒന്നാണ്‌ ബീന്‍സ്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്‌ നീളന്‍ പയറാണ്‌. എന്നിരുന്നാലും വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പുലാവ്‌ എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്‌ ബീന്‍സ്‌, കാരറ്റ്‌ തുടങ്ങിയ പച്ചക്കറികളാണ്‌. പച്ചനിറം പോകാതെ വേവിച്ചെടുത്ത്‌ സാലഡുകളില്‍ ചേര്‍ത്താല്‍ കാണാന്‍ തന്നെ ഭംഗിയാണ്‌.

Friday, January 17, 2014

ആറാം വിവാഹ വാർഷികം


അങ്ങിനെ ഈ വർഷവും ജനുവരി 18 എത്തിക്കഴിഞ്ഞു. എൻറെ ഓർമ്മകൾ ഒരുവർഷം പുറകോട്ട് സഞ്ചരിച്ചു. എനിക്ക് രണ്ടാം ജന്മം നല്കിയ ആ സംഭവം നടന്ന ദിവസത്തേലേക്ക്.

അതെ അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എൻറെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നിട്ട് ആറു വർഷം തികയുന്ന ആ ദിവസം. എൻറെ ആറാം വിവാഹ വാർഷികം.

തലെ ദിവസത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അതിരാവിലെ തന്നെ ഭാര്യയെ വിളിച്ചു ആശംസകൾ പറഞ്ഞതിനു ശേഷം ക്ഷീണം മാറ്റുവാൻ രണ്ട് മണിക്കൂർ മഴങ്ങി. പിന്നെ കുളികഴിഞ്ഞു കൂട്ടുകാരായ മുനീറിനേയും  അഷ്റഫിനേയും വിളിച്ചു. ഇന്നത്തെ  ഉച്ചഭക്ഷണം ഞാൻ സ്പോൻസർ ചെയ്തിരുക്കുന്നു എന്ന് പറഞ്ഞു.

Wednesday, January 8, 2014

ബദാം

ബദാം വളരെ ആരോഗ്യദായകവും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നവയുമാണ്. തലച്ചോറിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.

ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അമീനോ ആസിഡുകള്‍, അര്‍ജിനിന്‍ പോലുള്ള ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം. രക്തക്കുഴലുകളെ ആയാസരഹിതമാക്കാനും രക്തചംക്രമണം സുഗമമാക്കാനും ഇവ സഹായകമാണ്.

ബദാം കഴിച്ചില്ലെങ്കില്‍ ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നന്ന്. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് കുടവയര്‍ ഇല്ലാതാകണമെന്നും പഠനത്തില്‍ പറയുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കേണ്ടതും ആവശ്യമാണ്.

Tuesday, November 26, 2013

ഇഞ്ചി മഹാത്മ്യം

ഇഞ്ചി ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ ?? വയറ്റു വേദന വരുമ്പോഴൊൽ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.

ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.

മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.

Monday, November 18, 2013

മാതളനാരങ്ങ (ഉറുമാൻ) കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ചില പഴവര്‍ഗങ്ങളാകട്ടെ, ചില അസുഖങ്ങള്‍ തടയാനും സഹായിക്കും. പോംഗ്രനൈറ്റ് അഥവാ മാതളനാരങ്ങയുടെ (ഉറുമാൻ) കാര്യം തന്നെയെടുക്കാം. ഇത് ശരീരത്തിന്‍റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

ഈ ഫലം ഹൃദയത്തിന് ഏതെല്ലാം വിധത്തിലാണ് പ്രയോജനം ചെയ്യുകയെന്നറിയേണ്ടേ, ഹൃദയത്തിന്‍റെ മസിലുകളില്‍ വന്നെത്തുന്ന കൊഴുപ്പിനാണ് ലിപിഡുകള്‍ എന്നു പറയുക. ഇവ ഹൃദയാഘാതവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ലിപിഡുകള്‍ അകറ്റാന്‍ സഹായിക്കും. 

Wednesday, November 13, 2013

കൈതച്ചക്കയും ആരോഗ്യവും

പ്രകൃതിദത്തമായ കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍  അടങ്ങിയിരിക്കുന്നു. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.

പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കും അതുകാരണം പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വരെ ഇല്ലാതാകും. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും. 

Sunday, November 10, 2013

കിവാനോ




ആഫ്രിക്കയില്‍ നിന്ന് കേരളത്തിലെത്തി താരമാകാന്‍ ഒരുങ്ങുകയാണ് 'കിവാനോ' എന്ന വെള്ളരിവര്‍ഗ വിള. നാട്ടിലെ ഉഷ്ണമേഖലയിലും വളര്‍ന്ന് കായ്കള്‍ ഉണ്ടാകുന്ന ഇവ നാട്ടില്‍കാണുന്ന കക്കിരിയുടെ ബന്ധുവാണ്.

ഉരുണ്ട പാവക്കയുടെ രൂപമുള്ള കിവാനോപഴങ്ങളുടെ പുറം നിറയെ വലിയ മുള്ളുകള്‍ നിറഞ്ഞുനില്‍ക്കും. വെള്ളരിപോലെ നിലത്ത് പടര്‍ത്തിയോ പന്തല്‍ ഒരുക്കിയോ വളര്‍ത്താം. മുള്ളന്‍ കക്കിരി, ആഫ്രിക്കന്‍ കുക്കുംബര്‍ എന്നെല്ലാം വിളിപ്പേരുള്ള ഈ സുവര്‍ണ വിളയുടെ കായ്കള്‍ക്ക് കിലോഗ്രാമിന് അഞ്ഞൂറിലധികം രൂപ കിട്ടുമെന്നാണ് അറിവ്.