scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, February 16, 2015

പോന്നൂസേ

ഏകാന്ത ജീവതം നയിച്ചു ഞാൻ
ഏഴു കടലും കടന്നു ദൂരെ
ഏറ്റം പിരിശപ്പെട്ടവർക്ക് വേണ്ടി
എരിയുന്ന ഖൽബുമായി ജീവിച്ചു

പ്രവാസി എന്ന ഓമന പേരിൽ
പ്രയസങ്ങൾ ഉളളിൽ ഒതുക്കി
പരുദീസകൽ കണ്ടു ജീവിക്കുമ്പോൾ
പറന്നു വന്ന പൈങ്കിളി നീ എൻ മുന്നിൽ

കളിച്ചും ചിരിച്ചും കുത്തുവാക്കുകൾ പറഞ്ഞും
കളികാര്യമാകുമ്പോൾ പിണങ്ങിയും പിന്നെ ഇണങ്ങിയും
കാലങ്ങൾ കഴിഞ്ഞാലും മായില്ല എൻ ഓർമ്മകളിൽ
കാമിനി നീ എൻ ജീവിതത്തിൻ ഭാഗമായ്

വാക്കുൾ കൊണ്ടെൻറെ മനസ്സിനെ മാറ്റി
വാനോളം പുകഴ്ത്തി തറയിൽ വീഴ്ത്തി
വിണ്ണിലെ താരമായി നീ എൻ നെഞ്ചിൽ കയറി
വിടവങ്ങരുതെ എൻ ഖൽബിലെ പോന്നൂസേ

Tuesday, February 10, 2015

മാനസപുത്രി

കണെലെരിയുംമനസ്സെന്ന ചൂളയിൽ
കരളിൻറെ കരളായ പൂവേ നീ
കുളിരു നിറച്ച നിൻ സ്വരത്താൽ
കനവു നൽകിയത് എന്തിനു വീണ്ടും

പ്രണയത്തിൻ പൂങ്കാവത്തിലെ ഉല്ലാസം
പാതിവഴിയിൽ ഉപേക്ഷിച്ചു പോയ നമ്മൾ
പരിതികൾ ഇല്ലാതെ പ്രണയിച്ചതിൽ പിന്നെ
പിരിയാനാവില്ല എന്ന് പറഞ്ഞതല്ലേ പൊന്നേ

മനസ്സുളിൽ വർണ്ണം വിതറിയും
മായാത്ത സ്വപ്നം നിരത്തിയും
മാനിമ്പ പൂവിനോട് ഒരുമിക്കാൻ
മാനസപുത്രി നീ എവിടെ നിൻ സ്വരമെവിടെ

Monday, February 9, 2015

സ്വപ്ന ജീവിതം

ഓർക്കുകയാണ് ഞാൻ ആ നാളിനെ
ഓർത്ത്‌ കണ്ണീർ വാർക്കുകയാണ്
ഒരുനാളിൽ എൻ മനസ് നോവിച്ചു
ഓമലാളേ നീ വിട്ടു പിരിഞ്ഞതോർത്തു

ജീവിതത്തിലെ നല്ല കാലങ്ങളിൽ തന്നെ
ജീവിത അഭിലാഷങ്ങൾ മരവിച്ചു
ജീവിതം ഉറ്റവർക്കായ് സമർപ്പിച്ചു
ജീവൻറെ ജീവനായി എത്തിയ പൂ മുല്ലേ

സ്വപ്നങ്ങളിലെ സ്വർഗ്ഗീയതയിൽ ജീവിച്ചു
സ്വന്തവും ബന്ധവും മറന്നു ഞാൻ
സ്വന്തമാക്കി നിന്നെ ഞാൻ എൻ നെഞ്ചിൽ
സ്വപ്ന ജീവിതം മനസുണർന്നു നമ്മുക്ക്

പാപങ്ങളുടെ കലവറയിൽ കുളികത്തെ
പാപമോചനത്തിനായി ശ്രമിചിടാം
പാടെ മറന്നു പാരിൽ ജീവിക്കാം നമ്മുക്ക്
പൊന്നിലും പൊന്നയ നീ പറഞ്ഞിലെ അന്ന് ‌

Friday, February 6, 2015

പ്രണയത്തിൻ പൂന്തോപ്പിലാറാടിടാം

എൻ മനസിനെ തൊട്ടുണർത്തിയ പെണ്ണേ
എൻറെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പൊന്നേ
നിനക്കായ് ജീവിക്കാൻ ആശയുണ്ടൻറെ കരളേ
നീ എൻറെ മനസിലെ നിധിയാണ് പൊന്നേ

ദിവസങ്ങൾ പലതായി കൊഴിയുമ്പോയും
നിനരാത്രങ്ങളിൽ നിനോടൊപ്പം കഴിഞ്ഞും
ഓരോരോ നാളിലെ നിൻ മധുര സ്വരം
ഒർമ്മയാക്കലെ എന്‍റെ പോനോമാലെ

നൊമ്പരങ്ങൾ തീർത്ത്‌ എൻറെ മനസിനെ
നീറുന്ന ജീവനായി മാറ്റലെ പൊന്നെ
പ്രിയേ എൻറെ മനസ്സിൽ കുത്തി നോവിക്കാതെ പ്രണയത്തിൻ പൂന്തോപ്പിലാറാടിടാം പൊന്നെ

വിരഹത്തിൻ വേദന

അന്നൊരുനാളിൽ എൻറെ മനസിനകത്ത്‌
അറിയാതെ വിതച്ചൊരു പ്രേമവിത്ത്
അനുരാഗമായി തളിരിട്ട നിമിഷത്ത്
അരുതാത്ത തെറ്റായി നീ ഓർമ്മിപ്പിച്ചു

കളി കാര്യമാക്കി എൻ ഖൽബിനകത്തു
കനവിലും നിനവിലും നിന്നെ ഓർത്ത്‌
കാത്തിരിക്കുന്ന നിൻ മധുര സ്വരതിനായ്
കാമിനിയാളെ നിന്‍റെ വരുവും ഓർത്ത്‌

വിട ചൊല്ലി പോകാതെ വഴിയില്ലെനൊർത്തു
വിഥിയുടെ വിളയാട്ടത്തിൽ മനസും നൊന്തു
വിരഹത്തിൻ വേദനയിൽ ഞാനും പെട്ട്
വിടരാത്ത റോസായി എന്നും നീ എന്നുളളിൽ 

Tuesday, February 3, 2015

പ്രവാസികൾ

ജീവിതത്തിൻ ഭാരമേന്തി
ജന്മനാടും വിട്ടു ദൂരേ
ജ്വലിക്കുന്ന മണൽക്കാട്ടിൽ
ജീവിതം തജിക്കുന്ന മാനുഷ്യർ
മാമല നാട്ടിൻ ജീവൻ തുടിപ്പ്
നാട്ടിൻ പ്രവാസികൾ ഞങ്ങൾ

സ്നേഹ നിദിയാം ഉമ്മയെ വിട്ടു
സന്മാർഗം കാട്ടിയ ഉപ്പയെ വിട്ടു
സ്വന്തം ഭാര്യ മക്കൾ വിട്ടു
സ്വർഗതുല്ല്യം നാടു വിട്ടു 
ഏഴാം കടലും കടന്നു പോയ
ഏകനായി ഞാൻ പ്രവാസിയായി

ആണ്ടിലോരുനാൾ നാട്ടിലെത്തി
ആദരവെടെ ബെന്ധുമിത്രങ്ങൾ
ആഡംബര പെട്ടി പൊളിച്ചു
ആർക്കുമേത്താത്ത പരാതികൾ
സ്വന്തം മനസ്സിൽ ഭാരമാക്കി
സ്വയമുരുകും പ്രവാസി ഞങ്ങൾ

നാട്ടിലൊന്നു ചുറ്റിയടിച്ചാൽ
നാടുകാരുടെ ശരമൊഴികൾ
നെഞ്ച് തുളക്കും വാ മൊഴിയായ
എന്ന് വന്നു എന്ന് പോകും
എന്ന ചോദ്യത്തിൽ ഖൽബു പിടയും
പ്രവാസികൾ ഞങ്ങൾ വിദേശികൾ ഞങ്ങൾ

Monday, February 2, 2015

എൻറെ പോന്നു

ഞാൻ അറിയാതെ എൻറെ മനസിലെ
വെളളി നിലാവായ പെണ്ണേ
ഞാൻ കാണും സ്വപ്നതിലെ നായികയൊ
എൻറെ കിനാവിലെ രാജാത്തിയോ

ജീവൻറെ ജീവനകാൻ കൊതിച്ചുളള നിമിഷങ്ങൾ
നാളിതുവരെ കാണാത്ത നിൻ സുഹൃത്തിൽ
നീറുന്ന മനസിനെ തുറന്നുളള നിമിഷം തൊട്ടു
ജീവൻറെ ജീവനായ പ്രിയ സഖിയേ
എൻ മനസിലെ പോന്നെവിടെ
എൻ പ്രാണൻറെ തുടിപ്പെവിടെ

കാത്തിരിക്കുകയായ് ഓരോരോ നാളിലും
എൻ ഓമൽ പൊന്നിൻറെ വരവിനായ്‌
നീ മറന്നാലും നീ എന്നെ പിരിഞ്ഞാലും
എന്നുളളിൽ നീ ഉണ്ടെൻ ജീവനുളോളളം
എൻ സഖിയേ നീ എവിടേ
എൻ ജീവൻറെ ജീവൻ എവിടേ

Thursday, January 29, 2015

സൈതാലിക്കയുടെ മന്ത്രം

കുട്ടികാലത്തെ ഓർമ്മകളിലൂടെ കടന്നു പോയപ്പോൾ പടൊരിക്കൽ കേട്ടുമറന്ന ഒരു കഥ മനസ്സിൽ ഓർമ്മവന്നു. അത് നിങ്ങൾക്കായി സമർപ്പിക്കുന്നു

നാട്ടിലെ പ്രമാണിയായിരുന്ന സൈതാലിക്ക ഒരു ദിവസം പട്ടണത്തിൽ നിന്നും വരികയായിരുന്നു. ബസ്സ്‌ ഇറങ്ങി കുറച്ചു ദൂരം നടക്കാനുണ്ട് സൈദാലിക്കാക്കു വീട്ടിൽ എത്താൻ. നടന്നു വരുന്നതിനിടക്ക് വഴിക്കടുത്തുളള വീട്ടിൽ രണ്ടു സ്‌ത്രീകൾ നെല്ല് കുതുനുണ്ടായിരുന്നു  
                                        
 ഇന്നത്തെ പോലെ സൂപ്പർ മാർക്കറ്റിൽ നിന്ന് അരിച്ചാക്കോ നെല്ല് മില്ലിൽ കൊണ്ട്പോയി അരിയക്കിയോ അല്ല പകരം പാടത്തു കൃഷി ചെയ്തു ഉണ്ടാക്കിയ നെല്ല് പുഴുങ്ങി ഉണക്കി ഉരലിൽ ഇട്ടു ഇടിച്ചു അരിയാക്കി അതുകൊണ്ടാ ചോർ ഉണ്ടാക്കിയിരുന്നത്

സൈതാലിക്ക അവരെ ശ്രദ്ധിച്ചു. അവർ നെല്ല് കുതുന്നതോടൊപ്പം ഒരു പ്രത്യേക ശബ്ദം പുറപ്പെടിക്കുന്നുണ്ട്. അതെന്തനെന്നറിയാൻ അവരുടെ അടുത്തേക്ക് ചെന്നു. നിങ്ങൾ എന്തിനാ നെല്ല് കുതുന്നതോടൊപ്പം ശ്ശ് ... ശ്ശ് .. എന്ന് പറയുന്നത് എന്ന് ചോദിച്ചു.                             
        
 ഇയാൾ ഇതുവരെ നെല്ല് കുത്തുന്നതും മറ്റും കണ്ടിട്ടില്ല എന്ന് അവർക്ക് മനസിലായി. തൽക്കാലം ഇയാളെ ഒന്ന് പറ്റിക്കാം എന്ന് കരുതി ഒരു സ്ത്രീ പറഞ്ഞു അത് നാഴി നെല്ല് ഇട്ടു കുത്തിയാൽ ഇരുന്നാഴി അരി ഉണ്ടാവാൻ ഉളള ഒരു വിദ്യയാണ്.

നമ്മടെ ബീടര് ബീബാതുവിനെ ഒന്ന് സോപ്പ് ഇടാനുളള ഒരു വഴി കൂടിയ ഇത് എന്ന് കരുതി സൈദാലിക്ക കേട്ടത് പാതി കേള്ക്കാത്തത് പാതി വേഗം അവിടെനിന്നു വീട്ടിലേക്ക് നടന്നു.

സൈതാലിക്ക ക്  മറവി കൂടുതൽ ആയതിനാൽ ശ്ശ്... ശ്ശ്... ശബ്ദം പറഞ്ഞുകൊണ്ട് നടന്നു. പോകുന്ന വഴിയിൽ ഒരു തോട് കടക്കാനുണ്ട്. തോടിനു ഒരു ഒറ്റതടികൊണ്ടാ പാലം ഇട്ടിരിക്കുന്നത്. സൈതാലിക്ക പകുതി പാലം കടന്നു കഴിഞ്ഞപ്പോൾ മറുപാകതുനിന്നും ഒരു നായ ഓടിവന്നു സൈതാലിക്ക യെ തട്ടിയിട്ട് പോയി. പാലത്തിൽ നിന്നും വീഴുന്നതിൽ മൂപരുടെ അടുത്തുനിന്നും ശ്ശ് ... ശ്ശ് .. ശബ്ദതിനുപകാരം പടച്ചവനേ കാക്ക്‌ എന്നായി.       
                                
 അവസാനം കൊതിപിടിച്ചു കരകയറിയ സൈതാലിക്ക യുടെ വസ്ത്രങ്ങൾ ചെളിയും മറ്റും ആയിരുന്നു. അങ്ങിനെ വീട്ടിൽ എത്തിയ സൈദാലിക്ക ഭാര്യ ബീപതുവിനെ വിളിച്ചു. എടി ബീപാത്തൂ ... ബീപാത്തൂ ...

ബീപാത്തു വന്നു സൈതാലിക്ക ക്കയെ കണ്ടു ദേഷ്യം പിടിച്ചു. സൈതാലിക്ക പറഞ്ഞു നീ ചൂടവലേ ഒരു നാഴി നെല്ല് കുത്തുമ്പോൾ ഇരുന്നാഴി ആവുന്ന ഒരു വിദ്യ ആ തോട്ടിൽ പോയടി എന്ന്.         
                              
 ബീപാത്തു വേഗം കേട്ടിയോനെയും വിളിച്ചു തോട്ടിലേക്ക് ഓടി. സൈതാലിക്ക പറയുന്നത് ഒന്നും ചെവികൊല്ലാതെ അദേഹത്തെയും തോട്ടിലേക്ക് തളളിയിട്ടു. സഹികെട്ട് സൈതാലിക്ക ഒരു നെടുവീർപ്പിട്ടു തരിച്ചു ശ്വാസം എടുതപ്പോൾ അറിയാതെ ആ ശ്ശ് .. ശബ്ദം വന്നു. കിട്ടി ബീപാത്തു കിട്ടി എന്ന് പറഞ്ഞ സൈതാലിക്കയുടെ അടുത്തേക്ക് ബീപാത്തു വന്നു ചോദിച്ചു.      

മറുപടി കേട്ട ബീപാത്തു രണ്ടു ചവിട്ടു വെച്ചുകൊടുത്തു കൊണ്ട് പറഞ്ഞു ഈ വിദ്യയാ നിങ്ങൾ പറഞ്ഞത് മനുഷ്യൻറെ നേരവും പോയി വസ്ത്രതിലെല്ലാം ചളിയായത് മിച്ചം എന്നിട്ട് തോട്ടിൽ നിന്നും കൊറച്ചു ചളി വരി തലയിൽ പൊതിഞ്ഞു തല കാറ്റു കൊള്ളിക്കണ്ട എന്ന് പറഞ്ഞു

കടപ്പാട് ഗഫൂർ മാസ്റ്റർ നവോദയ കോളേജ്

Tuesday, November 25, 2014

സോപ്പിലും ടൂത്ത് പേസ്റ്റിലും കൊടിയവിഷം

ദൈനം ദിന ജീവിതത്തില്‍ വൃത്തിയുടെ പ്രാധാന്യം അറിയുന്നവരാണ് നമ്മള്‍. ഇതിനായി ലോഷനുകളും സോപ്പുകളും, പേസ്റ്റുകളും ഒക്കെ നാം ഉപയോഗിക്കുന്നു. എന്നാല്‍ എന്ത് ആവശ്യത്തിനാണോ നാം അവയൊക്കെ ഉപയോഗിക്കുന്നത് ഒടുക്കം അവതന്നെ നമ്മുടെ കാലനാകുമെന്ന് പഠനങ്ങള്‍. സോപ്പിലും ടൂത്ത് പേസ്റ്റിലും, ഷാമ്പൂവിലും ബാക്ടീരിയ, ഫംഗല്‍ ബാധകളെ പ്രതിരോധിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ഥം മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോള്‍സാന്‍ എന്ന രാസവസ്തുവാണ് മനുഷ്യനെ സാവധാനം മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്നത്.


എലികളില്‍ നടത്തിയ പരീക്ഷണമാണ് ട്രികോള്‍സാനിന്റെ ഭീകരത പുറത്തുകൊണ്ടുവന്നത്. ഈ പദാര്‍ത്ഥമടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ കരള്‍ ക്യാന്‍സര്‍ ഉണ്ടാകുന്നതായാണ് തെളിഞ്ഞത്. ട്രികോള്‍സാനെ കരള്‍ ക്യാന്‍സറുമായും മറ്റു കരള്‍ രോഗങ്ങളുമായും ബന്ധിപ്പിക്കുന്ന ഏറ്റവും പുതിയ പഠനമാണിത്. ബാക്ടീരിയകളെ പ്രതിരേധിക്കാനായി ട്രികോള്‍സാന്‍ ബാത്ത്‌റൂം, കിച്ചന്‍ ഉല്‍പ്പന്നങ്ങളില്‍ സാധാരണ ചേര്‍ക്കുന്നതാണ്. അതിനാല്‍ മനുഷ്യരില്‍ ഇതിന്റെ അംശം സ്ഥിരമായി എത്തുന്നുമുണ്ട്. ഒരു ഗ്രാം ടൂത്ത് പേസ്റ്റില്‍ 0.03 ശതമാനം ട്രികോള്‍സാനാണ് അടങ്ങിയിരിക്കുന്നത്.

എലികളില്‍ നടത്തിയ ആറുമാസത്തെ പരീക്ഷണം കണക്കിലെടുത്താല്‍ മനുഷ്യരില്‍ 18 വര്‍ഷം കൊണ്ട് ക്യാന്‍സര്‍ രോഗം വരാമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.   രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രൊട്ടീന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാണ് കരളില്‍ ട്രികോള്‍സാന്‍ രോഗബാധയുണ്ടാക്കുന്നത്. ഈ തടസ്സത്തെ മറികടക്കാന്‍ കരള്‍ കൂടുതല്‍ കോശങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. ഇത് ക്യാന്‍സറിനു കാരണമാകുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

പ്രകൃതിദത്തമല്ലാത്ത ഈ കൃത്രിമ രാസപദാര്‍ത്ഥം പരീക്ഷണ വിധേയരാക്കിയവരില്‍ ഭൂരിഭാഗം പേരുടെ മൂത്രത്തിലും മലയൂട്ടുന്ന അമ്മമാരില്‍ 97 ശതമാനം പേരുടെ മുലപ്പാലിലും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ഈ കണ്ടെത്തലുകളില്‍ ട്രികോള്‍സാനും ഇത് കൂടുതലായി ഉപയോഗിക്കുന്നവരിലുണ്ടാകുന്ന രോഗങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ കരുതലോടെ വേണം ഫലത്തെ വിലയിരുത്താനെന്ന് മറ്റു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. നിത്യോപയോഗ വസ്തുക്കളില്‍ ഇതിന്റെ ഉപേയാഗം മാറ്റാന്‍ നിര്‍ദ്ദേശിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍പറയുന്നു


Kadappadu malayalam webduniya