scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, July 26, 2013

പേരയ്ക്ക പോഷക സമൃദ്ധം.



കേരളത്തില്‍ ധാരാളമായി കണ്ടു വരുന്ന ഒരു ഫലമാണ് പേരക്ക. താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്‍റെ ആപ്പിള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട്.

കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത്‌ നല്ലതാണ് .

Wednesday, July 24, 2013

ആസ്‌തമക്ക് മരുന്ന് പാഷന്‍ഫ്രൂട്ട്‌



കേരളത്തില്‍ സുലഭമായി കണ്ടു വരുന്ന പാഷന്‍ഫ്രൂട്ട്‌ ആസ്‌തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരുമെന്ന് പഠന റിപ്പോര്‍ട്ട്‌ .

ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈക്കാര്യം പറയുന്നത്.

ഇത് കൂടാതെ രക്‌തസമ്മര്‍ദം നിയന്ത്രിക്കാനും പാഷന്‍ഫ്രൂട്ടിന്‌ കഴിയുമെന്ന്‌ വ്യക്‌തമായിട്ടുണ്ടത്രെ.

ഡ്രാഗണ്‍ഫ്രൂട്ട്




കള്ളിച്ചെടിയില്‍ വിരിയുന്ന പഴം ഉഷ്ണമേഖലാ പഴമാണ് 'ഡ്രാഗണ്‍ഫ്രൂട്ട്' അഥവാ 'പിത്തായ.' തെക്കേ അമേരിക്കന്‍ സ്വദേശി. പുറത്ത് വലിയ ശല്‍ക്കങ്ങള്‍ പോലെ തൊലിയും പിങ്ക് നിറവുമുള്ള ഇതിന്റെ ഒരു പഴം ശരാശരി 400 ഗ്രാം വരെ തൂങ്ങും. 

പഴം സ്വാദിഷ്ടവും പോഷകസമ്ദ്ധവുമാണ്...തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകള്‍ പിടിച്ച് വളരും. ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍ കാണാം. 

Tuesday, July 23, 2013

മുന്തിരി കൃഷി




വേനല്‍ക്കാലത്ത് ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. ഒപ്പം നവജാത ശിശുക്കള്‍ മുതല്‍ വൃദ്ധജനങ്ങള്‍ക്കുവരെ ആവശ്യത്തിന് പഴവും ലഭ്യമാക്കാം.

ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി.


ഖുറാൻ പരിഭാഷ



പുണ്യങ്ങളുടെ പൂക്കാലമായ ഈ റംസാൻ  മാസത്തിലാണല്ലോ വിശുദ്ധ ഖുറാൻ ഇറങ്ങിയത്. ഖുറാൻ  പാരായണം ചെയ്യുന്നതു കൂലിയുള്ള കാര്യമാണെങ്കിലും ഈ മാസത്തി പ്രത്യേകം കൂലി കിട്ടുന്നതാണെന്നു ഏല്ലാവർക്കും അറിയുന്നതാണലോ. 

അതുപോലെ തന്നെ കേൾക്കലും കൂലിയുള്ള കാര്യമാണ്. അതും അർത്ഥം അറിഞ്ഞുകൊണ്ടായാലോ,




വിശുദ്ധ ഖുറാൻ അർത്ഥം അറിഞ്ഞു കേൾക്കുന്നതിനു വേണ്ടി വിശുദ്ധ ഖുറാനിൻറെ   114 സൂറത്തും പരിഭാഷയും MP3 രൂപത്തിൽ ഡൌണ്‍ലോഡ് ചെയ്യുന്ന രൂപം   താഴെ കൊടുക്കുന്നു

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു മെനു വന്നുകാണും


അതിൽ ഫ്രീ ജോയിൻ  എന്നതിൽ ക്ലിക്ക് ചെയ്താൽ താഴെ കൊടുത്ത രൂപം കിട്ടും

 ഈ ഫോം ഫിൽ ചെയ്താൽ നെക്സ്റ്റ് അടിക്കുക 
ക്ലിക്ക് ഹിയർ റ്റു  കമ്പ്ലീറ്റ്‌ രെജിസ്ട്രേഷൻ എന്നതിൽ ക്ലിക്ക്ചെയ്തു. ഇനി  നിങ്ങൾ ഈ സൈറ്റിലെ നിങ്ങളുടെ യൂസർ ഐ.ഡി. യും പാസ്‌ വേഡും ഉപയോഗിച്ച് ഓപ്പണ്‍ ചെയുക 


അടുത്ത മെനുവിൽ നിന്നും നിങ്ങൾക്ക് ഖുറാൻ മലയാളം പരിഭാഷ MP3 സൗജന്യ ഡൌണ്‍ലോഡ് ക്ലിക്ക് ചെയ്യുക
ഇനി നിങ്ങളുടെ ഇഷ്ടാനുസരണം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്


















Monday, July 22, 2013

നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും .



നമ്മുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍. എന്നാലും മിക്കവാറും നെല്ലിക്കയെ അവഗണിക്കുകയാണ് പതിവ് .

ഗൂസ്ബെറി എന്ന് ഇംഗ്ലീഷിലും ധാത്രി എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക യൂഫോര്‍ബീയേസി എന്ന സസ്യകുലത്തിലെ അംഗമാണ്.

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫസ്‌, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌.


20മധുര നാരങ്ങയില്‍ നിന്നും കിട്ടുന്ന പോഷകമൂല്യത്തിന് തുല്യമാണ് ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്ന വൈറ്റമിന്‍ സി.

ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സക്കുമാണ് നെല്ലിക്ക ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്.

പച്ച നെല്ലിക്കാ നീരും തേനും ചേര്‍ത്ത് നിത്യവും കഴിച്ചു വന്നാല്‍ ശരീരം നല്ലതു പോലെ പുഷ്ടിപ്പെടുന്നതാണ്.

നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കും. നെല്ലിക്ക കുട്ടികളുടെ ബുദ്ധി വികാസത്തിന് വളരെ ഉത്തമമാണ്.

കണ്ണിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും.

തണലില്‍ ഉണക്കിയ നെല്ലിക്കയുടെ തോട് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തിളപ്പിക്കുക ഇത് തലമുടിയിലും തലയോട്ടിയിലും പുരട്ടിക്കുളിച്ചാല്‍ മുടികറുക്കുകയും തലമുടി ധാരളമായി വളരുകയും ചെയ്യും.

Sunday, July 21, 2013

ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് ജ്യൂസ് .




ദാഹം അകറ്റുന്നതിനും,ആരോഗ്യ സംരക്ഷണത്തിനും പുറമേ ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് സഹായകരമാകുമെന്ന് ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ദിവസേന രണ്ടു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം കുറക്കാനും കൊളസ്ട്രോള്‍ നിരക്ക് കുറക്കാനും സാധിക്കുമെന്ന് ഒരു വിഭാഗം ഗവേഷകർ കണ്ടെത്തിയിരുന്നു.


ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോള്‍ പഞ്ചസാര ഒഴിവാക്കുന്നതാകും നല്ലത്‌ 200 മില്ലിയുടെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി ആണ് അടങ്ങിയിരിക്കുന്നത് ഇത് പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തിന് ദിവസവും വേണ്ട വിറ്റാമിന്‍ സിയുടെ അളവിന് തുല്യമാണ്.

ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് മുടി വളര്‍ച്ചക്കും മുടി കൊഴിയുന്നതു തടയാനും നല്ലൊരു മാര്‍ഗമാണ്. സൂര്യപ്രകാശം ഏല്‍ക്കുന്നതുമൂലം നമ്മുടെ ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് ജ്യൂസ് സഹായിക്കും.

Saturday, July 20, 2013

വീട്ടു ചികില്‍സയ്ക്ക്‌ പാര്‍ശ്വഫലങ്ങളില്ലാത്ത നാട്ടുമരുന്നുകള്‍




ചുമയോ, ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്കോടുന്നത്‌ നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണ അസുഖങ്ങള്‍ക്ക്‌ നമ്മുടെ വീട്ടില്‍വെച്ചു തന്നെ നല്‍കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത നിരവധി മരുന്നുകളുണ്ട്‌. തുളസിയിലയും കുരുമുളകും ചേര്‍ത്ത്‌ തിളപ്പിച്ച കഷായം കൂടെക്കൂടെ കുടിക്കുന്നത്‌ മുക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ആശ്വാസം പകരുന്നതാണ്‌. . 

ശരീരത്തിന്റെ ആരോഗ്യത്തിന്‌ ഒരു അനുകൂലഘടകമായി പനി എന്ന രോഗത്തെ പ്രകൃതിചികിത്സകര്‍ കാണുന്നു. ചൂടുകുറയ്ക്കാന്‍ ഇടയ്ക്കിടെ ശരീരം മുഴുവന്‍ വെളളം നനച്ചു തുടയ്ക്കുകയും 20 മിനിട്ട്‌ നേരം വയറ്റത്തും, നെഞ്ചിലും തോര്‍ത്ത്‌ വെളളത്തില്‍ നനച്ച്‌ ഇടുകയും വേണം. പനിക്കൂര്‍ക്കയുടെ ഇലവാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ചേര്‍ത്ത്‌ പലവട്ടം കൊടുക്കുന്നത്‌ കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്കെല്ലാം ഏറെ ഫലപ്രദമാണ്‌. ആടലോടകത്തിന്റെ ഇലയുടെ നീരില്‍ തേന്‍ചേര്‍ത്ത്‌ പലപ്രാവശ്യം കൊടുക്കുന്നതും ചുമ, ആസ്‌ത്‌മ തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ നല്ലതാണ്‌. ഒരുസ്‌പൂണ്‍ ചെറുനാരങ്ങാനീരും, ഒരുസ്‌പൂണ്‍ തുളസിനീരും ചേര്‍ത്ത്‌ കുടിക്കുന്നത്‌ കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തെയും കഫക്കെട്ടിനെയും ശമിപ്പിക്കും. ദിവസവും 3 സ്‌പൂണ്‍ ചെറുപയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതും നല്ലതാണ്‌.



മുറിവുണങ്ങാന്‍ മരുന്നുകള്‍ 
കുട്ടികള്‍ കളിക്കുന്നതിനിടയില്‍ മുറിവുകള്‍ ഉണ്ടാകുന്നത്‌ സാധാരണയാണ്‌. മുറിവില്‍ മഞ്ഞള്‍പ്പൊടി വിതറുന്നത് മുറിവ്‌ പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ നല്ല ഒരു ആന്റിസെപ്‌റ്റിക്‌ ഔഷധമാണ്‌. പച്ചമഞ്ഞള്‍, പുളിയില ഇവ അരച്ച്‌ പുരട്ടുന്നതും, തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത്‌ പുരട്ടുന്നതും, പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ്‌, എന്നിവയ്ക്ക്‌ ഫലപ്രദമാണ്‌. പച്ചമഞ്ഞള്‍ ചതച്ചിട്ട്‌ തിളപ്പിച്ച വെളളം മുറിവ്‌ കഴുകാനും ഉപയോഗിക്കാം.

കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാം 
കുട്ടികള്‍ക്ക്‌ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിക്കാന്‍ ബ്രാഹ്മിനീര്‌ വെണ്ണയിലോ, നെയ്യിലോ ചേര്‍ത്ത്‌ പതിവായി കൊടുക്കുന്നത്‌ നല്ലതാണ്‌. ഒരു ടീസ്‌പൂണ്‍ നെയ്യില്‍ അര ടീസ്‌പൂണ്‍ ബ്രഹ്മിനീര്‌ ചേര്‍ത്താണ്‌ കൊടുക്കേണ്ടത്‌. കൊട്ടം, വയമ്പ്‌, കടുക്കാത്തോട്‌, ബ്രാഹ്മി, താമരവല്ലി ഇവ പൊടിച്ച്‌ തേനും, നെയ്യും ചേര്‍ത്ത്‌ കുഴച്ച്‌ കുട്ടികള്‍ക്ക്‌ കൊടുത്താല്‍ നിറം, ആയുസ്‌, കാന്തി എന്നിവയുണ്ടാകും.

ദഹനക്കേടിനും വയറുവേദനയ്ക്കും മരുന്നുകള്‍ 
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഔഷധമാണ്‌ ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ചേര്‍ത്ത്‌ കൊടുത്താല്‍ ദഹനക്കുറവ്‌, വയറിളക്കം, എന്നിവ ശമിക്കും. നാരങ്ങനീരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും, തൈരില്‍ ഇഞ്ചിയും, ഉപ്പും ചേര്‍ത്തു കഴിക്കുന്നതും വയറുവേദനയ്ക്ക്‌ നല്ലതാണ്‌. കറിവേപ്പിലയും ദഹനത്തിന്‌ ഉത്തമമാണ്‌. പല കാരണങ്ങള്‍കൊണ്ടും വയറുവേദനയുണ്ടാകാം. ദഹനക്കേട്‌ മുതല്‍ അര്‍ബുദരോഗം വരെയുളള അസുഖങ്ങള്‍ക്ക്‌ വയറുവേദന ഒരു രോഗലക്ഷണം മാത്രമാണ്‌. ജാതിക്ക അരച്ച്‌ ശര്‍ക്കരനീരില്‍ കൊടുക്കുന്നത്‌ ദഹനം വര്‍ധിപ്പിക്കുകയും വയറ്റിലെ ഗ്യാസിന്‌ ശമനം വരുത്തുകയും ചെയ്യും.

മലബന്ധം അകറ്റാം 
മലബന്ധമകറ്റാന്‍ ധാരാളം ഇലക്കറികളും, പച്ചക്കറികളും, പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുളപ്പിച്ച ചെറുപയറും, തവിടുകളയാത്ത അരിയും മലബന്ധത്തിന്‌ നല്ലതാണ്‌. ആവശ്യത്തിന്‌ വെളളം കുടിക്കണം. രാവിലെയുളള വ്യായാമം മലബന്ധം കുറയ്ക്കുന്നു. ബ്രാഹ്മിനീര്‌ കൊടുക്കുന്നത്‌ കൊച്ചുകുഞ്ഞുങ്ങളുടെ മലബന്ധത്തേയും ഇല്ലാതാക്കും.

ഛര്‍ദ്ദിയ്ക്ക്‌ ആശ്വാസം
ഛര്‍ദ്ദിയുണ്ടായാല്‍ കുട്ടിക്ക്‌ തേന്‍ കൊടുക്കുന്നത്‌ നല്ലതാണ്‌. കരിക്കിന്‍വെളളവും ഛര്‍ദ്ദിയുളളവര്‍ക്ക്‌ കൊടുക്കാം. പഴച്ചാറുകള്‍, കരിക്ക്‌, തേന്‍വെളളം ഇവ കുട്ടികള്‍ക്ക്‌ കുടിക്കാന്‍ കൊടുക്കാം. ധാരാളം വെളിച്ചവും, വായുവും കടക്കുന്ന മുറിയില്‍ കുട്ടികളെ വിശ്രമിക്കാന്‍ അനുവദിക്കണം.



ത്വക്ക്‌ രോഗങ്ങള്‍ നിയന്ത്രിക്കാം 
കുട്ടികള്‍ക്ക്‌ ത്വക്ക്‌ രോഗങ്ങള്‍ പലവിധത്തില്‍ കണ്ടുവരുന്നുണ്ട്‌. പഴവര്‍ഗങ്ങള്‍ കുട്ടികള്‍ക്ക്‌ ധാരാളം കൊടുക്കാവുന്നതാണ്‌. നാളികേരപാല്‍ വെന്ത വെളിച്ചെണ്ണ തേച്ച്‌ കുളിക്കുന്നത്‌ നല്ലതാണ്‌. പ്ലാവിലയും, മഞ്ഞളും ഇട്ട്‌ തിളപ്പിച്ച വെളളം കുളിക്കാനുപയോഗിക്കുന്നത്‌ ഗുണപ്രദമായി കണ്ടിട്ടുണ്ട്‌. കുളിക്കുമ്പോള്‍ സോപ്പ്‌, ഷാമ്പൂ എന്നിവ ഉപയോഗിക്കരുത്‌.