scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, January 28, 2016

തൂലികയെ സ്നേഹിച്ചവൾ

നീ ആരാണെന്നു എനിക്കറിയില്ല 
ഞാൻ ആരാണെന്നു നിനക്കറിയില്ല 
എങ്ങിനെ വന്നുപെട്ടു എന്നറിയില്ല 
എപ്പോൾ വന്നു അതും അറിയില്ല 

എന്നിലെ ആശയങ്ങള ഓരോന്നായ് 
എൻറെ തൂലികയിൽ ചലിക്കുമ്പോൾ 
ഞാൻ അറിയാതെ എന്നും നീ 
എൻറെ ലിബിക്കായ്‌ കാത്തിരിക്കുന്നു 

എന്നരികിൽ സഹോദരി നീ വന്നപ്പോൾ 
എന്നോട് കാര്യം നീ ചൊല്ലിയപ്പോൾ 
എൻറെ ഹൃദയത്തിൽ ബഹുമാനമായ് 
എൻറെ തൂലികയെ സ്നേഹിക്കുന്ന നിന്നോട് 


Friday, January 15, 2016

എൻ നിലാവ്


വിദൂരതയിൽ ഉദിച്ച നിലാവേ

വെള്ളി വെളിച്ചം നിൻ അഴക്

വിതുമ്പുന്ന മനസ്സുമായ് ഞാൻ ഇവിടെ

വിളിക്കുന്നു നിന്നെ എൻ സഖിയായ്‌

`
                        കണ്ണിനു കുളിർമ്മയുള്ള നിൻ ചിരിയും

                        കാതിനു സുഖമുള്ള നിൻ സ്വരവും

                        കാണാനായ് കൊതിക്കുന്നു പൊന്നേ

                        കാത്തിരിക്കുന്നു നിനക്കായ്‌ എൻ സഖിയേ

`
നീ ഉണ്ടെങ്കിൽ എനിക്ക് വെളിച്ചമാ..

നീ മറഞ്ഞാൽ എന്നിൽ കൂരിരുട്ടാ..

നീ അല്ലെ എൻറെ സ്വപ്നലോകം

നിനക്കല്ലേ എൻറെ സ്വർഗ്ഗലോകം

`
                        വിരിയുന്ന പൂക്കൾക്ക് അരികിലായ്

                        പറക്കുന്ന ശലഭം പോലെ നീ

                        വരില്ലേ എൻറെ സ്വന്തമായ്

                        പൊഴിയുന്ന നാളുവരെ എന്നരികിൽ

Thursday, September 10, 2015

നീയും ഞാനും



എനിക്കായ് മാത്രം പിറന്ന പൊന്നേ
എൻ അരികിലെത്താൻ മടിച്ചതെന്തേ
എവിടെ എല്ലാം തിരഞ്ഞു ഞാനും
ഏഴു അഴകൊതൊരു പൂവേ നിന്നെ


ഒരുനാളിൽ ഞാൻ നിൻ വീടണഞ്ഞപ്പോൾ
ഒരു സ്വപ്നത്തിൻ പൂർത്തീകരണത്തിനായ്
ഒരു മോഴികൊണ്ട് എൻ ഖൽബു നിറച്ചു
ഒരായിരം കനവുകൾക്കു തുടക്കം കുറിച്ചു

മംഗല്യ ദിനവും വന്നണഞ്ഞു
മൊഞ്ചത്തി നീ എൻ വീട്ടിൽ അണഞ്ഞു
മോഹങ്ങൾ ഒരായിരം പൂത്ത് വിരിഞ്ഞു
മണിയറ വാതിൽ കൊട്ടിയടഞ്ഞു

അന്ന് തൊട്ടു തുടങ്ങിയ സ്നേഹം
അണയുകില്ല ഇനി മരിക്കുവോളം
ആലം പടച്ചവനെ ഞങ്ങളിൽ ചോരിയേണേ
ആയുസ് മുഴുവൻ ഒന്നായ്‌ കഴിയുവാൻ 

ഓർമ്മകൾ


ഈ ക്യാമ്പസുമായി പരിചയപെട്ടിട്ട് പത്തു മാസം കഴിഞ്ഞു. ഈ പത്തു മാസത്തെ എൻറെ ഉപജീവന മാർഗ്ഗമായിരുന്നു ഈ ക്യാമ്പസ്.

ഗർഭം ധരിച്ച ഒരു സ്ത്രീ തൻറെ കുഞ്ഞിനെ പത്തുമാസം തൻറെ ഉദരത്തിൽ പോറ്റി വളർത്തുന്ന അവസാനം പ്രസവിക്കുന്ന പോലെ എന്നെയും പോറ്റിവളർത്തി ഈ ക്യാമ്പസിൽ നിന്നും താൽകാലികമായി ഒരു പിരിയുന്നു.

ഈ ക്യാമ്പസിൽ വെച്ചാണ്‌ ആ നിലാവ് എന്നിലേക്ക്‌ കടന്നു വന്നത്. ഓരോ ദിവസവും ആ നിലാവിൻറെ വെളിച്ചം എന്നിലേക്ക്‌ പകർത്തിയിരുന്നതു ഈ ക്യാമ്പസ്സിലെ ഓരോ ചുമരുകൽക്കും സുപരിചിതമാണ്.

ആ വെളിച്ചം തെളിയാത്ത ഒരു സ്ഥലവും ഈ ക്യാമ്പസിൽ ഇല്ല എന്ന് തന്നെ പറയാം. മാസങ്ങൾ ദിവസങ്ങൾ പോലെ കടന്നുപോയി.

പല ആശകൾക്കും ആഗ്രഹങ്ങൾക്കും സാക്ഷിയായ ഈ ക്യാമ്പസ് വിട്ടുപോകുന്നതിനു മുന്നേ തന്നെ എൻറെ നെഞ്ചിൽ ഒരു മറാത്ത മുറിവേകികൊണ്ട് ആ നിലാവ് എങ്ങോ മറഞ്ഞു.

ഒരു പക്ഷേ അതും ഒരു ഗർഭമായിരിക്കാം സമയം ആകുമ്പോൾ അതും പ്രസവിക്കണ്ടേ.

ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കി ഈ ക്യാമ്പസ് വിട്ടു ഞാനും യാത്രയാക്കുന്നു. എല്ലാം വീണ്ടും തിരിച്ചു വരും എന്നൊരു പ്രദീക്ഷയുമായി ഒരു താൽക്കാലിക വിടവാങ്ങൽ. 

Saturday, September 5, 2015

കൈവിടാത്ത ബന്ധം

ഇത് ഒരു കഥയല്ല ഒരു ജീവിതാനുഭവം ആണ്.

ഒരു സുഹൃത്തിൻറെ അനുഭവം.

ഈ എഴുത്തിൽ ചില പകപിഴവുകൾ ഉണ്ടായേക്കാം

എഴുതേണ്ട രീതിയിൽ തെറ്റുകളും കണ്ടേക്കാം

ക്ഷമിക്കും എന്ന് കരുതുന്നു
----------------------------------------------------------------------------------------------------
എൻറെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം ആ ഗ്രൂപ്പിൽ എത്തിപെട്ടു.

എന്നെ ആ ഗ്രൂപ്പിൽ എത്തിക്കുക എന്നതാവും ആ സുഹൃത്തിൻറെ കർമ്മം എന്ന് ഞാൻ വിശ്വസിക്കുന്നു.

Wednesday, July 22, 2015

വിധിയുടെ വിളയാട്ടം

മീനാക്ഷി എൻറെ മുഖപുസ്തകത്തിലെ കൂട്ടുകാരികളുടെ കൂട്ടത്തിലെ ഒരു കൂട്ടുകാരി. ഇടവപാതിയിലെ മഴയിൽ പാടവരമ്പത്ത് തവളകൾ ഇരിക്കുന്ന പോലെ മുഖപുസ്തകത്തിൽ പച്ച ലൈറ്റും കത്തിച്ചു എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഒരു ദിവസം അവളേയും കണ്ടു. 

ഒരു ഹായ് കൊടുതുനോക്കം കിട്ടിയാൽ കുറച്ചു നേരം സമയം കളയാം എന്ന് തീരുമാനിച്ചു മെസേജ് അയച്ചു. കുറച്ചു നേരത്തേക്ക് മറുപടി ഒന്നും കാണാതായപ്പോൾ ഞാൻ മുന്നേ പറഞ്ഞവരുടെ കൂട്ടത്തിൽ പെട്ടതെന്ന് കരുതി ആ ഭാഗത്തേക്ക് നോക്കിയില്ല. 

പത്തിരുപത് മിനിട്ടിനു ശേഷം എൻറെ മൊബൈലിൽ ആ പ്ലിംഗ് ശബ്ദം വന്നു. അതെ മെസ്സേജ് വന്നിരിക്കുന്നു തുറന്നു നോക്കി മീനാക്ഷി ആയിരുന്നു അത്. അവളുമായ് പരിചയപെട്ടു കുറച്ചു നാളുകളോടെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി. 

Tuesday, July 7, 2015

എൻ സ്വപ്നം

ഇന്നെനിക്കു ബീവിയായ് പോരുമോ
എന്നും എൻറെ കരളായ് തീരുമോ
സ്വപ്ന ലോകം പണിയുന്നു പൊന്നേ
സ്വര്ഗ്ഗ രാജ്യം നമുക്കെല്ലേ സത്തേ

കനവു കാണുന്നു ഞാൻ എന്നും
നിനവ് നെയ്യുന്നു ഞാൻ ഇന്നും
നീയില്ലാതെ ഞാനില്ല പൊന്നേ
നിനക്കൊത്തെ ഇനി ജീവിതം ഒളളൂ

വരുമോ എൻ ഇണയായ് തീരാൻ
തരുമോ നിൻ സ്നേഹം എനിക്കായ്
നിനക്കായ് എൻ ജീവിതം നൽക്കാം
എൻ കൂട്ടിനു നീ അല്ലാതെ ആരാ 

Thursday, July 2, 2015

എന്നോമലേ

ഇഷ്ട്മാണ് പൊന്നേ എനിക്ക് നിന്നെ
നഷ്ടമാവല്ലേ എനിക്ക് എൻറെ കനിയേ
സ്വപ്‌നങ്ങൾ ഒരുപാടു നെയ്തു ഞാൻ
സ്വർഗ്ഗ രാജ്യവും നിനക്കായ്‌ പണിതു

ആശകൾ നിറച്ചു എൻറെ മനസ്സിൽ
നിരാശ ആക്കല്ലേ പോന്നോമാലെ
നീ ഇല്ലാതെ ഇല്ല എനിക്ക് ഭൂമിയിൽ
ജീവൻറെ ജീവനായ് മറ്റൊരാൾ

കനവിലും നിനവിലും നീയാണ് പൊന്നെ
കാതലേ നീയാണ് എൻ സ്വപ്നം
എന്നും നിനക്കായ്‌ ഞാൻ കാത്തിരിക്കും
എന്നോമാലായ് മാറുന്ന നാളുവരെ


Saturday, June 6, 2015

നിന്നെ തേടി

പ്രണയത്തിൻ നോവലെ ഇടനെഞ്ചിന്നു ഇടരുന്നു
പതിവായ്‌ കാണുന്ന ഇഷ്ടക്കനി ഇന്നെവിടെ
പാരിൽ ഞാൻ അലയുന്നു ഈ പൂവിൻ തേനിനായ്
പതിവായ്‌ ഞാൻ എന്നും മിഴിനീരിൽ കഴിയുന്നു

നിനക്കായ്‌ എന്നുളളം കൊതിക്കുന്നു പോന്നലെ
നീയാണ് എൻ സ്വപ്നം അറിയില്ലേ കനിയളേ
നിൻ ഇഷ്ടം കൂടനായ് എന്നുമെന്നിലെ ആശ
നീ വരില്ലേ പൊന്നേ എൻ കൂട്ടിനു ഇണയായ്

ഇരുമെയ്യായ് ഒന്നിക്കാൻ ഒത്തിരി ഞാൻ കൊതിക്കുന്നു
ഈ പാരിൽ നമുക്കായ് സ്വർഗ്ഗം തീർക്കാലോ
ഇനിയും എൻ ഖൽബിനെ നോവിക്കാൻ നോക്കല്ലേ
ഈ മെഴുകുതിരി എന്നും നിനക്കായ്‌ ഉരുക്കുന്നു