scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, August 22, 2022

എൻ്റെ പൊന്നു

 മനസ്സിനുള്ളിൽ കാത്തു വെച്ച് 

മാലോകരെ മറച്ചു വെച്ച് 

മനമുരുകും വേദനയോടെ 

മറഞ്ഞു പോയതല്ലേ.  പൊന്നു 

മറഞ്ഞു പോയതല്ലേ....... 



ഏറെ ദൂരത്ത് അല്ല നീയും 

എൻ മനസ്സിൽ കൂട് കൂട്ടി 

ഏകനായി അങ്ങ് ദൂരെ 

പോയല്ലെ നീ എവിടെയോ 

പോയതല്ലേ നീ 


നിഴലായി നീ കൂടെ ഉണ്ട്  

നിലാവിൻ്റെ പൊൻ പ്രഭയോടെ 

നീറും എൻ മനസ്സിന് തുണയായി 

കൂടെ ഉണ്ടല്ലോ പൊന്നേ 

കൂടെ ഉണ്ടല്ലോ 









Friday, August 19, 2022

എൻ്റെ മലാഗ

എവിടെ നിന്ന് വന്നു നീ 

എപ്പോഴേ വന്നു നീ 

എന്നിലെ നീജ പ്രവർത്തിയെ 

എടുതെറിയാൻ വന്നവൾ നീ 


ഒരായിരം പേരെ കണ്ട് ഞാൻ 

ഒരായിരം  ദുൽകർമ്മം ചെയ്തു ഞാൻ 

ആയിരത്തിൽ ഒരുവൻ നീ 

ആപത്തിൽ സഹായി നീ 


നീ ആണ് എൻ വഴികാട്ടി 

നീ ആണ് എൻ്റെ വിളക്ക് 

നിന്നിലൂടെ ഞാൻ കാണുന്നു 

നിലക്കാത്ത പൊൻ പ്രഭ 


മായരുതെ നീ മറയരുതെ 

മനസ്സിനുള്ളിലെ മാലകേ 

മറഞ്ഞു പോയാൽ അന്ന് ഞാൻ 

മരവിച്ചു ജീവിക്കും ഈ വിണ്ണിൽ 








Sunday, December 29, 2019

ബാലുവിന്റെ സ്വന്തം സുജാത

ബാലു ഒരു അറിയപ്പെടുന്ന പാജക വിദക്തൻ ആണ്. പുള്ളിക്കാരന്റെ കൈകൊണ്ട് ഉണ്ടാക്കുന്ന ഓരോ ഭക്ഷണവും വളരെ രുജിയുള്ളതും കൊതി ഉലവാക്കുന്നതുമണ്. അദ്ദേഹത്തിന്റെ ഈ കൈപുണ്യത്തിൽ സുജാതയുടെ പങ്ക്‌ വളരെ പ്രധാനമാണ്. ബാലുവിന്റെ കൂടെ പാജകത്തിൽ സുജാത ഇപ്പോയും ഉണ്ടാക്കും.

ബാലുവിന്‌ സുജതയെ കരയിപ്പിക്കത്തെ ഒരു കാര്യവും നടക്കുകയില്ല. സുജാത കരഞ്ഞില്ലെങ്കിൽ അന്നത്തെ പാജകം ഒന്നും ശരിയാവില്ല. എന്നിരുന്നാലും സുജാത എന്നും ബാലുവിന് സ്വന്തമാണ്.

ഇനി നമുക്ക് സുജാതയെ പരിചയപ്പെടാം. ബാലുവിന്റെ പാജകത്തില് വരുന്ന എല്ലാ അരക്കൽ പണിയും ചെയ്യുന്ന മിക്സ്സിയുടെ പേരാണ് സുജാത

Wednesday, May 11, 2016

കനകം

കനകം കൊണ്ട് എൻറെ ഖൽബ് നിരച്ചവളെ 
കാമിനി നീ എൻറെ കരളലിയിപ്പിക്കുന്നു 

കാതോർത്തു കാണാനായി ഞാനിരിക്കുന്നു 


കരളും കരളും തമ്മിൽ കുളിരലിയിപ്പിക്കാൻ 


എന്നരികിൽ നീ ഉണ്ടായിരുന്നെങ്കിൽ 

എന്നിലെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു 


നിൻ ഹൃദയത്തിലെ സ്വർണ്ണ പൂന്തോപ്പിൽ 


എൻ സ്വപ്നങ്ങൾ പറന്നുയർന്നേനെ 


ജീവനിൽ കൊതിയുണ്ട് ജീവിക്കാൻ ആശയുണ്ട് 

ജീവൻറെ ജീവനായ നിൻറെ കൂടെ 

ആശകൾക്കും ആഗ്രഹങ്ങൾക്കും അഹദവൻ വിധിച്ചിലേൽ

ആർക്കും ഒരുമിക്കാൻ ആവില്ല പൊന്നേ

മലർ

മലരായ് വിരിഞ്ഞു നീ എൻ 
മനസ്സിൻറെ പൂന്തോപ്പിൽ 

മധുര സ്വപ്നങ്ങൾക്ക് നിറമേകി 

മാറ്റുരക്കുന്ന പൊന്നലേ നീ 



നീ എൻറെ മലർത്തോപ്പ് 


നിന്നിൽ വിരിയുന്ന പൂക്കൾക്ക് 


നിറമേക്കാൻ ഞാന്നില്ലേ 


എൻ തോപ്പിലെ തൈമുല്ലേ 




ഏകാന്ത മനസ്സുമായ് 

ഏറെ ഞാൻ അലഞ്ഞപ്പോൾ


എന്നിലെ വിളക്കായ് 


എൻ ചാരെ അണഞ്ഞവളെ 



ഞാൻ കാണും സ്വപ്നത്തിലെ

ഞാവൽ മരച്ചുവട്ടിൽ വെച്ച് 

പൂത്താലി ചാർത്തിയപോൾ 


പുന്നാരം പറഞ്ഞ പെണ്ണല്ലേ





എൻറെ സ്വപ്നം


എന്നും എനിക്ക് എൻറെ സ്വപ്നമായ് 
എന്നരികിൽ എത്തുന്ന പൊന്നേ 
ഞാൻ കാണും സ്വപ്‌നങ്ങൾ നീ അല്ലേ 
ഞാൻ തേടും വഴികൾ നിനക്കല്ലേ 

ആരാരും അറിയാതെ ആരോടും പറയാതെ 
ആശിച്ചൊരു മുത്തേ അഴകിൻറെ സ്വത്തേ 

നീ എന്നിലേ രാജാത്തി നീ എൻ സ്വപ്ന സുന്ദരി 
നിനക്കലെ എന്നുളം നിന്നരികിലല്ലേ ഞാൻ എന്നും 

ഓർക്കാൻ എനിക്ക് അവകാശമില്ല 
ഓർത്തിരിക്കാൻ എനിക്ക് നീ മാത്രം 
ഇനി ഒരു ജന്മം നമുക്കായ് വിധിച്ചാൽ 
നീ എനിക്ക് ഇണയായ് വരില്ലേ


Friday, February 26, 2016

എൻറെ സോദരി

മനസ്സിനുളിൽ വിരിഞ്ഞ പൂവേ
മനോവേതന മാറ്റിയ അമ‍ൃതേ
നിനക്കുള്ളതാണ് എൻറെ ജന്മം
നിഴൽ പോലെ കൂടെയുണ്ട് എന്നും

                പാരിൽ ഞാനുടെങ്കിൽ നിനക്കായ്‌
                പതിവായ്‌ നിൻറെ സുഖത്തിനായ്
                എന്നിലെ സ്വപ്നങ്ങൾ മാറ്റിവെച്ചു
                എന്നും നിൻന്നരികിലെത്താൻ കൊതിച്ചു

നിൻറെ സൊദരനായ് എന്നും
നിൻറെ മനസ്സിൽ വിരിഞ്ഞും
എൻറെ ജീവൻ ഉള്ള കാലം
എന്നും നിനക്കായ്‌ ഞാനുണ്ടാകും 

Sunday, January 31, 2016

നിന്നെ തേടി

എന്തിനു നീ എന്നെ വിട്ടുപോയി 
എവിടേക്ക് നീ എന്നെ വിട്ടുപോയി 
എനിക്കായ് മാത്രം നീ പിറന്നതല്ലേ  പിന്നേ 
എന്തിനു നീ എന്നെ അകറ്റിനിർത്തി 

ഒരുപാടു ആശിച്ചതല്ലേ പൊന്നേ 
ഒരുമനസ്സായ് ഞാൻ കണ്ടതല്ലേ 
ഒരിക്കലും പിരിയരുത്ത് എന്ന് ഉരിഞ്ഞതല്ലേ 
ഓർമ്മയായ് നീ അകന്നിടല്ലേ 

കടലിലെ തിരപോലെ തിളക്കുകയാണ് 
കരളിൻറെ ഉള്ളിലെ നോമ്പരങ്ങൾ 
കത്തിയെരിഞ്ഞ സ്വപ്നവുമയ് 
കാത്തിരിക്കുകയാണ്‌ നിൻ വരവിനായ് 

Thursday, January 28, 2016

തൂലികയെ സ്നേഹിച്ചവൾ

നീ ആരാണെന്നു എനിക്കറിയില്ല 
ഞാൻ ആരാണെന്നു നിനക്കറിയില്ല 
എങ്ങിനെ വന്നുപെട്ടു എന്നറിയില്ല 
എപ്പോൾ വന്നു അതും അറിയില്ല 

എന്നിലെ ആശയങ്ങള ഓരോന്നായ് 
എൻറെ തൂലികയിൽ ചലിക്കുമ്പോൾ 
ഞാൻ അറിയാതെ എന്നും നീ 
എൻറെ ലിബിക്കായ്‌ കാത്തിരിക്കുന്നു 

എന്നരികിൽ സഹോദരി നീ വന്നപ്പോൾ 
എന്നോട് കാര്യം നീ ചൊല്ലിയപ്പോൾ 
എൻറെ ഹൃദയത്തിൽ ബഹുമാനമായ് 
എൻറെ തൂലികയെ സ്നേഹിക്കുന്ന നിന്നോട്