scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, February 18, 2015

ജീവിതം

ഒരമ്മയുടെ  ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള സംഭാഷണം.
ഒന്നാമന്‍ രണ്ടാമനോട് ചോദിച്ചു : "പ്രസവത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നു നീ വിശ്വസിക്കുന്നുണ്ടോ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു തുടര്‍ച്ചയുണ്ടായിരിക്കണമല്ലോ ? അതുകൊണ്ട് പ്രസവാനന്തരം ഒരു ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന ആ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാവാം ഇവിടെ നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍


Tuesday, February 17, 2015

പ്രവാസികൾ 1

സ്വരാജ്യവും വീടും വിട്ടു
സ്വന്തം ഭാര്യ മക്കൾ വിട്ടു
സ്വപ്ന ലോകം കെട്ടിപൊക്കാൻ
സ്വർഗ്ഗ രാജ്യം തേടിപോയ
സാധുക്കൾ ഞങ്ങൾ പ്രവാസികൾ

വിദേശ ജോലിയിൽ കയറാൻ
വിലകൂടിയ വിസയും വാങ്ങി
വിലപിടിച്ച വാഹനത്തിൽ
വാനിലൂടെ പറന്നുയരാനായ്‌
വിധിച്ച ബലിയാടുകൾ ഞങ്ങൾ

പടുകൂറ്റൻ ബിൽഡിങ്ങുകൾ
പകൽ വെളിച്ചം പോലെ കാണുമ്പോൾ
പാപിയാം പ്രവസിതൻ മനസ്സിൽ
പരുദീസകൽ സ്വപ്നം കണ്ടു
പല നാളുകൾ തളളി നീകി

             ഫൈസൽ കെ.വി കാവഞ്ചേരി

Monday, February 16, 2015

പൂ മുല്ല

മനസ്സിനുളളിലെ മോഹങ്ങള്ക്ക്
മധുരമേകും സ്വപ്നം നൽക്കി
മനസിനെ തൊട്ടുണർത്തിയ
മാനിമ്പ പൂവേ നീ എവിടെ
എൻറെ പോന്നെ വിടെ

പാവനമായൊരു പൂന്തോട്ടത്തിനു
പകലന്തിയിൽ പരിപാലനം നൽക്കി
പരിമളം വിതറിയ നേരത്ത്
പൂ മുല്ല മലരേ നിന്നെ കണ്ടില്ല
മുല്ലയെ കണ്ടില്ല

കാർമേഘമായി വന്ന നൊമ്പരങ്ങൾ
കാലവർഷ കെടുതികൾ നൽക്കി
കാലിടറി ഉതിർന്നു പോയത്
കമിനിയാണോ എൻറെ
 പൂ മുല്ലയാണോ

വർഷങ്ങൾ പലതായി വന്നു
വേരുകൾ പറിച്ചു തളളി
വേർപാടിൻ വിട്ടു പിരിഞ്ഞാലും
വിടില്ല ഞാൻ നിന്നെ
എൻ ജീവനുളളടത്തോളം 

പോന്നൂസേ

ഏകാന്ത ജീവതം നയിച്ചു ഞാൻ
ഏഴു കടലും കടന്നു ദൂരെ
ഏറ്റം പിരിശപ്പെട്ടവർക്ക് വേണ്ടി
എരിയുന്ന ഖൽബുമായി ജീവിച്ചു

പ്രവാസി എന്ന ഓമന പേരിൽ
പ്രയസങ്ങൾ ഉളളിൽ ഒതുക്കി
പരുദീസകൽ കണ്ടു ജീവിക്കുമ്പോൾ
പറന്നു വന്ന പൈങ്കിളി നീ എൻ മുന്നിൽ

കളിച്ചും ചിരിച്ചും കുത്തുവാക്കുകൾ പറഞ്ഞും
കളികാര്യമാകുമ്പോൾ പിണങ്ങിയും പിന്നെ ഇണങ്ങിയും
കാലങ്ങൾ കഴിഞ്ഞാലും മായില്ല എൻ ഓർമ്മകളിൽ
കാമിനി നീ എൻ ജീവിതത്തിൻ ഭാഗമായ്

വാക്കുൾ കൊണ്ടെൻറെ മനസ്സിനെ മാറ്റി
വാനോളം പുകഴ്ത്തി തറയിൽ വീഴ്ത്തി
വിണ്ണിലെ താരമായി നീ എൻ നെഞ്ചിൽ കയറി
വിടവങ്ങരുതെ എൻ ഖൽബിലെ പോന്നൂസേ