scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, June 7, 2013

ഡെന്കിപ്പനിയും പപ്പായ ഇലയും


പപ്പായ ഡെങ്കി പനിക്ക് ബെസ്റ്റ് ആണെന്ന് അറിഞ്ഞതോടെ നാട്ടില്‍ പപ്പായ ഇലക്കു അവശ്യക്കാര്‍ ഏറെ.ഇതാ ഒരാളുടെ അനുഭവം..

പിള്ളേരുടെ കൃമികടിമാറ്റാന്‍ മണ്ണൂത്തിയില്നിന്നു കുറച്ചു കപ്പളതൈയ് കൊണ്ടുവന്നു നട്ടതാണ്. ഇപ്പൊ പഞ്ചായത്തില്‍ പപ്പായയുള്ള ഏക ഭവനം എന്റേതാണ്... രാവിലെതൊട്ടു തുടങ്ങും പപ്പായ ഇല അന്വേഷിച്ചു വരുന്നവരുടെ തിരക്ക്. ആദ്യമൊക്കെ ചുമ്മാകൊടുത്തു പിന്നെ ഓര്ത്തു് എന്തിനു വെറുതെകൊടുക്കണം.ഒരു കപ്പളം പോലും പരിസരത്ത് നടാനുള്ള മടിയന്മാരല്ലെ വരുന്നത്; അതുകൊണ്ട് ഒരിലയ്ക്ക് അഞ്ചുരൂപ എന്ന നിരക്കിലാണ് വ്യാപാരം.

എൻറെ ബ്ലോഗ്‌ അരങ്ങേറ്റം

പ്രിയ സുഹ്രത്തുക്കളെ .......
   
           


     ഞാൻ ബ്ലോഗിൽ  ഒരു തുടക്കക്കാരൻ ആണ്. ബ്ലോഗിനെ പറ്റി  എന്താണെന്നോ എഗിനെയാണെന്നോ എനിക്കറിയില്ല . എൻറെ  സുഹ്രത്ത്  ഒരുപക്ഷേ നിങ്ങൾക്കു  എല്ലാവർക്കും സുപരിചിതനായ ഒരു ബ്ലോഗ്‌ എഴുത്തുകാരൻ  മുനീർ (തരികിട - http://www.muneeronline.com/) ബ്ലോഗിനെ പറ്റിയും മറ്റും പറയുമ്പോൾ  എനിക്കും ഒരു ആഗ്രഹം ഒരു ബ്ലോഗ്‌ തുടങ്ങിയാലോ എന്ന്. അങ്ങിനെ  അവനുമായി കുറച്ചുനേരം ഇരുന്നതിനു ശേഷം എങ്ങനെ ഒന്ന് തുടങ്ങി. ഒരു തുടക്കക്കാരൻ എന്നാ നിലയിൽ നിങളുടെ എല്ലാവരുടെയും സഹകരണം പ്രധീക്ഷിച്ചു കൊള്ളുന്നു. വല്ലപിഴവും  ക്ഷമിക്കാൻ അപേക്ഷിച്ചുകൊള്ളുന്നു