scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, November 26, 2013

ഇഞ്ചി മഹാത്മ്യം

ഇഞ്ചി ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ ?? വയറ്റു വേദന വരുമ്പോഴൊൽ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.

ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.

മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.

Monday, November 18, 2013

മാതളനാരങ്ങ (ഉറുമാൻ) കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ചില പഴവര്‍ഗങ്ങളാകട്ടെ, ചില അസുഖങ്ങള്‍ തടയാനും സഹായിക്കും. പോംഗ്രനൈറ്റ് അഥവാ മാതളനാരങ്ങയുടെ (ഉറുമാൻ) കാര്യം തന്നെയെടുക്കാം. ഇത് ശരീരത്തിന്‍റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

ഈ ഫലം ഹൃദയത്തിന് ഏതെല്ലാം വിധത്തിലാണ് പ്രയോജനം ചെയ്യുകയെന്നറിയേണ്ടേ, ഹൃദയത്തിന്‍റെ മസിലുകളില്‍ വന്നെത്തുന്ന കൊഴുപ്പിനാണ് ലിപിഡുകള്‍ എന്നു പറയുക. ഇവ ഹൃദയാഘാതവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ലിപിഡുകള്‍ അകറ്റാന്‍ സഹായിക്കും. 

Wednesday, November 13, 2013

കൈതച്ചക്കയും ആരോഗ്യവും

പ്രകൃതിദത്തമായ കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍  അടങ്ങിയിരിക്കുന്നു. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.

പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കും അതുകാരണം പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വരെ ഇല്ലാതാകും. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും. 

Sunday, November 10, 2013

കിവാനോ




ആഫ്രിക്കയില്‍ നിന്ന് കേരളത്തിലെത്തി താരമാകാന്‍ ഒരുങ്ങുകയാണ് 'കിവാനോ' എന്ന വെള്ളരിവര്‍ഗ വിള. നാട്ടിലെ ഉഷ്ണമേഖലയിലും വളര്‍ന്ന് കായ്കള്‍ ഉണ്ടാകുന്ന ഇവ നാട്ടില്‍കാണുന്ന കക്കിരിയുടെ ബന്ധുവാണ്.

ഉരുണ്ട പാവക്കയുടെ രൂപമുള്ള കിവാനോപഴങ്ങളുടെ പുറം നിറയെ വലിയ മുള്ളുകള്‍ നിറഞ്ഞുനില്‍ക്കും. വെള്ളരിപോലെ നിലത്ത് പടര്‍ത്തിയോ പന്തല്‍ ഒരുക്കിയോ വളര്‍ത്താം. മുള്ളന്‍ കക്കിരി, ആഫ്രിക്കന്‍ കുക്കുംബര്‍ എന്നെല്ലാം വിളിപ്പേരുള്ള ഈ സുവര്‍ണ വിളയുടെ കായ്കള്‍ക്ക് കിലോഗ്രാമിന് അഞ്ഞൂറിലധികം രൂപ കിട്ടുമെന്നാണ് അറിവ്.

Saturday, September 28, 2013

സവാള നല്‍കുന്ന ആരോഗ്യപാഠങ്ങള്‍


സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌. ഉള്ളിവില ഉയര്‍ന്നപ്പോള്‍ സാധാരണക്കാരന്റെ ചങ്കിടിപ്പു കൂടിയത്‌ എന്തുകൊണ്ടായിരുന്നു?  

എന്തുകൊണ്ടാണ്‌ പൊള്ളുന്ന വിലയിലും മരുന്നിനായെങ്കിലും ആളുകള്‍ സവാള വാങ്ങാന്‍ താല്‍പര്യപ്പെടുന്നത്‌? സവാളയുടെ സവിശേഷതകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇതിനുള്ള ഉത്തരമായി. 

Friday, September 27, 2013

റാസ്‌ബെറി


ഇന്ത്യയില്‍ അത്ര സാധാരണമായി ലഭിക്കുന്ന ഒന്നല്ലെങ്കിലും ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒരു ഫലമാണ് റാസ്‌ബെറി.തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.

ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്. ഈ എന്‍സൈം റാസ്‌ബെറിയ്ക്ക് സ്വാഭാവികമായ ഒരു പ്രത്യേകതരം മണവും നല്‍കുന്നു.

കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നതിനാല്‍ തടി കുറയാന്‍ സഹായിക്കുന്നു.

Wednesday, September 25, 2013

കൃഷ്ണതുളസി

വളരേയെറെ പ്രാധാന്യവും പ്രസക്തിയുമുള്ള വിശുദ്ധമായ ചെടിയായാണ് കൃഷ്ണതുളസിയെ ഹിന്ദുമതാചാരത്തില്‍ കണക്കാക്കുന്നത്. മതാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ഗൃഹവൈദ്യത്തിലും കൃഷ്ണതുളസിയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 

ഇലകള്‍ക്കും മറ്റ് ഭാഗങ്ങള്‍ക്കുമുള്ള പ്രത്യേക സുഗന്ധം തന്നെ കൃഷ്ണ തുളസിച്ചെടിയുടെ സവിശേഷതയാണ്. ഭാരതവും പേര്‍ഷ്യയുമാണ് കൃഷ്ണ തുളസിയുടെ ജന്മനാടുകള്‍. 

വിത്ത് വഴി സ്വാഭാവിക പ്രജനനം നടത്തുന്ന കൃഷ്ണതുളസിയുടെ നടീല്‍വസ്തുവും വിത്ത് തന്നെയാണ്. സൂര്യപ്രകാശം കിട്ടുന്നിടങ്ങളില്‍ ചട്ടികളിലും നിലത്തും നട്ടുപരിപാലിക്കാവുന്നതാണ്.

Tuesday, September 24, 2013

കറിവേപ്പില

രുജിയും മണവും എല്ലാം കിട്ടികഴിഞ്ഞാൽ കറിവേപ്പിലയുടെ സ്ഥാനം കറിക്കു പുറത്താണ്. എന്നാൽ ഈ കറിവേപ്പിലയുടെ ഒട്ടനവധി ഗുണങ്ങൾ വേറേയും ഉണ്ട്.

കറിവേപ്പില അരച്ച് കാച്ചിയെടുത്ത എണ്ണ നര തടയാനും തലമുടി കറുത്തിരുണ്ട് വരുന്നതിനും സഹായിക്കും.

കറിവേപ്പില മഞ്ഞൾ ചേർത്ത് അരച്ചിട്ടാൽ പുഴുക്കടി ശമിക്കും.

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കറിവേപ്പില, ജീരകം, ഉപ്പ് എന്നിവ ചേർത്തരച്ച് മോര് കാച്ചി കഴിച്ചാൽ വയറിളക്കം മാറും.

തേൾ പോലേയുള്ള വിഷജന്തുക്കൾ  കടിച്ചാൽ കടിയേറ്റഭാഗത്ത് കറിവേപ്പില പാലിൽ  വേവിച്ച് അരച്ച് പുറട്ടുന്നത് നല്ലതാണ്.

ഭക്ഷണത്തിലെ വിഷാംശം നീക്കം ചെയ്യാൻ  കറിവേപ്പിലക്ക് കഴിയും.

Monday, September 23, 2013

മധുരക്കിഴങ്ങിന്‍റെ അപൂര്‍വ്വ ഗുണങ്ങള്‍

മധുരക്കിഴങ്ങിന്‍റെ അപൂര്‍വ്വ ഗുണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. 

പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശേഷിയെക്കുറിച്ച് അറിവില്ലായിരുന്നു. കാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്. അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. 

Sunday, September 22, 2013

പ്രമേഹവും മാവിലയും

കൊല്ലാതെ കൊല്ലുന്ന രോഗം എന്നു വേണമെങ്കില്‍ പ്രമേഹത്തെ പറയാം. ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ്. 

വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കമുള്ള പ്രതിവിധികള്‍ ഇതിനുണ്ട്. ചില വീട്ടു വൈദ്യങ്ങളുമുണ്ട്. 

ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്. 

Saturday, September 21, 2013

ആരോഗ്യത്തിന് കാരറ്റ്

കിഴുങ്ങുവര്‍ഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്ന പച്ചക്കറിയാണ് കാരറ്റ്.
പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷി ചെയ്യപ്പെടുന്നത്.

വിറ്റാമിൻ  സി, ഡി, ഇ, കെ, ബി1, ബി6 എന്നിലയുടെ കലവറയായ  കിഴങ്ങ് വർഗ്ഗമാണ് കാരറ്റ്. കൂടാതെ മറ്റു പോഷകവസ്തുക്കളും അധികമായി അടങ്ങിയിട്ടുണ്ട്.

കരോട്ടിന്‍ ധാരാളമായി അടങ്ങിയതിനാല്‍ കാരറ്റ് കേശ സംരക്ഷണത്തിനും നേത്രാരോഗ്യത്തിനും വളരെ നല്ലതാണ്.

Friday, September 20, 2013

തണ്ണിമത്തന്‍

നല്ല ചൂടുകാലത്ത് തണ്ണിമത്തന്‍ എന്നു കേട്ടാല്‍ തന്നെ സുഖമുള്ളരൊരു കുളിരാണ്. ദാഹം മാറ്റുക, ഡിഹൈഡ്രേഷന്‍ തടയുക തുടങ്ങിയവ തണ്ണിമത്തന്‍റെ നല്ല വശങ്ങളാണ്. എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും തണ്ണിമത്തന്‍ ഏറെ ഗുണകരമാണ്. 

തണ്ണിമത്തന്‍ ചര്‍മത്തിന് ഏതെല്ലാം വിധത്തില്‍ ഉപകാരപ്രദമാകുമെന്നു നോക്കൂ.  

തണ്ണിമത്തന്‍ ചര്‍മത്തിന് പറ്റിയ നല്ലൊരു സ്വാഭാവിക ടോണറാണ്. ഇതിന്‍റെ തോടു കൊണ്ട് മുഖത്തുരസുന്നത് നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തും മുഖത്തുരസാം. നല്ലൊരു മസാജിംഗ് ഫലം നല്‍കാനും ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തണ്ണിമത്തന്‍ കൊണ്ടുള്ള മസാജിംഗിന് കഴിയും. 

Wednesday, September 18, 2013

കൊതുകുതിരി

മ്മുടെ നാട്ടില്‍ പലതരം പനികളും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ത്തുന്നതില്‍ കൊതുകെന്ന ഇത്തിരിക്കുഞ്ഞന്‍റെ പങ്ക് ചെറുതല്ല. കൊതുകുശല്യം കാരണം ശരിയായൊന്നുറങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ആളുകള്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.

പലപ്പോഴും കൊതുകിനെതിരെ നമ്മള്‍ ഉപയോഗിക്കുന്ന ആയുധം കൊതുകു തിരികളാണ്. കൊതുകുകള്‍ അടുക്കാത്ത വിധത്തില്‍ ശക്തമായ പുകവമിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും. എന്നാല്‍ ഈ കൊതുകുതിരികള്‍ വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tuesday, September 17, 2013

സ്തനാര്‍ബുദവും പാരമ്പര്യവും


സ്തനാര്‍ബുദം സ്ത്രീകളെ എന്നും ഭയപ്പെടുത്തുന്ന ഒരു രോഗമാണ്. ഇത് പാരമ്പര്യമായി ഉണ്ടാവാനും സാധ്യതയുണ്ട്. എന്നാല്‍, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ വളരെ ചെറു പ്രായത്തില്‍ തന്നെ പരിശോധന നടത്തണമെന്നില്ലെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ചെറുപ്രായത്തിലെ സ്തനാര്‍ബുദ പരിശോധന ആവശ്യമുണ്ടോ എന്ന് ചില ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ണ്ണയിക്കാമെന്നും പഠനങ്ങള്‍ പറയുന്നു.

Monday, September 16, 2013

ഓണാഘോഷം

ഓണാഘോഷത്തിൻറെ ഭാഗമായി നാട്ടിൻ പുറങ്ങളിലും സ്കൂളുകളിലും പലവിധ കലാപരുപാടികളും നടക്കാറുണ്ട്. ഞാൻ ഹൈസ്കൂളിൽ പഠിച്ചിരുന്ന സമയത്ത് അവിടെ നടന്ന ഒരു ഓണാഘോഷപരുപാടിയിലെ ഒരു സംഭവമാണിത്.

ഓണപ്പരീക്ഷ കഴിഞ്ഞു തൊട്ടടുത്ത ദിവസം നടത്താൻ പോകുന്ന ഓണാഘോഷ പരുപാടികളുടെ ഇനം തിരിച്ചുള്ള ലിസ്റ്റുകളും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ക്ലാസ് ടീച്ചർ മുഖാന്തരം രജിസ്റ്റർ ചെയ്യുക എന്ന വിവരം നോട്ടീസ് ബോഡിൽ പ്രത്യക്ഷമായി.

Sunday, September 15, 2013

സൈതാലിക്ക

മുഖപുസ്തകത്തിൽ ഓണകാലത്തെ കുറിച്ചുള്ള പോസ്റ്റുകൾ കണ്ടപ്പോൾ 15 വർഷം മുന്നേ നടന്ന ഒരു രസകരമായ സംഭവം ഓർമ്മയിൽ വന്നു.

വിവരസാങ്കേതിക വിദ്യയുടെ തുടക്കത്തിൽ കമ്പ്യൂട്ടർ പഠിച്ചിരുന്നാൽ കൂടുതൽ ജോലി സാധ്യത ഉണ്ടാകും എന്ന് കരുതി കമ്പ്യൂട്ടർ പഠിക്കുവാൻ പോയി. രാവിലെ രണ്ട് മണിക്കൂറാണ് ക്ലാസ്. അതുകഴിഞ്ഞ് ഉച്ചക്കു ശേഷം തയ്യൽ പഠിക്കുന്നതിനു തൊട്ടടുത്തുള്ള കരീമിറെ തയ്യൽ കടയിൽ പോയിരുന്നു.

കടയിലെ പ്രധാന തയ്യൽ ക്കരനാണ് രാജൻ. രാജനെ പറ്റി പറയുകയാണെങ്കിൽ ഏതു നേരവും വെള്ളത്തിലാണ്. വെള്ളത്തിലാണെങ്കിലും തയ്യൽ പണിയിൽ ആശാൻ പുലിയാണ്. അയൽ കടക്കാരായി ഒരു ആയൂർവേദ കട അതിനപ്പുറത്ത് ശിവൻറെ ആശാരിക്കട അതിനപ്പുറത്ത് സൈതാലിക്കയുടെ പലചരക്ക് കട. ഞങ്ങളുടെ കടയുടെ മറുവശത്ത് ജമാലിൻറെ കേസറ്റ് കട അതിനപ്പുറത്ത് അലിയുടെ പച്ചക്കറി കട അപ്പുറം സമീറിൻറെ കൂൾബാർ പിന്നെ ഒരു ഇലക്ട്രോണിക്ക് കടയും ഒരു തട്ടാൻ കടയും.

തക്കാളിയും സൗന്ദര്യവും

സസ്യകുടുംബത്തിൽപ്പെട്ട ബഹുവർഷസസ്യമായ തക്കാളിയുടെ  ശാസ്ത്രീയ നാമം ലൈക്കോപെർസിക്കോൺ എസ്ക്കുലന്റം എന്നാണ്. തെക്ക്, വടക്ക് അമേരിക്കൻ വൻ‌കരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍.

തക്കാളിയി അടങ്ങിയിരിക്കുന്ന എ, ബി, സി വിറ്റാമിനുകളും  ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്എന്നിവയും മനുഷ്യ ശരീരത്തെ വേണ്ട പോലെ പോഷിപ്പിക്കുന്നു. 

Saturday, September 14, 2013

ചെറുനാരങ്ങയുടെ ഔഷധഗുണം

കാണാന്‍ ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ കയ്യിലിരിപ്പ് ചെറുതല്ല, തൊലിയില്‍പ്പോലും ഇവ ശേഖരിച്ചുവച്ചിരിക്കുന്ന ഗുണങ്ങള്‍ക്ക് കണക്കില്ല. ചെറുന്നാരങ്ങയിൽ  അഞ്ചു ശദമാനത്തോളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ  ബി, സി വിറ്റാമിനുകളും  കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് പ്രോട്ടീൻ  കാർബോഹൈഡ്രേറേറ് എന്നിവയുടെ കലവറയാണ് ചെറുന്നാരങ്ങ.

ദഹന സമ്പന്ധമായ പ്രശ്നങ്ങളായ നെഞ്ചരിച്ചിൽ, വയറിളക്കം, വയറു വീർക്കുന്നതു പൊലേയുള്ള അസ്വസ്ഥത എന്നിവക്ക് വളരെ നല്ലതാണ്.

Friday, September 13, 2013

പൊതു വിക്ജ്ഞാനം

  
  ഏഷ്യാനെറ്റ് ചാനൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പ്രോഗ്രാമിലെ സീസണ്‍ വണ്ണിലെ തിരഞ്ഞെടുത്ത ഏതാനും ചില അറിവുകൾ നിങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു. പ്രിയ വായനക്കാർ എന്നിൽ നിന്നും വരുന്ന തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമെന്ന പ്രദീക്ഷയോടെ...

ലോകം


1.  ഐക്യരാഷ്ട്രസഭയുടെ ഫുഡ്‌ ആൻറ്  അഗ്രികൾച്ചർ ഓർഗനൈസേഷൻറെ 2010 ലെ കണക്ക് അനുസരിച്ച് ഏത് രാജ്യമാണ് ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്നത്?
ഉ: ഇന്തോനേഷ്യ

2. ഏത് ദിവസമാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് ദേശീയ ദിനമായി ആഘോഷിക്കുന്നത്?
ഉ: ഡിസംബർ 2

Wednesday, September 11, 2013

ആപ്പിളും ആരോഗ്യവും

ദിവസവും  ഒരാപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിത്താം എന്നാണല്ലോ ചൊല്ല്. അതെ
ആഹാരത്തിനു 15 മിനുട്ട് മുമ്പ് ഒരാപ്പിൾ കഴിച്ചാൽ അമിതമായ ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കും.

പല്ലിൻറെ ദ്രവീകരണത്തെ തടയും. ആപ്പിൾ കഴിക്കുന്നത് ദന്താരോഗ്യത്തിനു ഉത്തമ മാണ്. ബാക്ടീരിയയുടെ പ്രവർത്തനമാണ് പല്ലിനെ ദ്രവിപ്പിക്കുന്നത്. ആപ്പിൾ ജ്യൂസിന് 80%ത്തോളം ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

Tuesday, September 10, 2013

പോഷകാഹാരക്കുറവും കുട്ടികളുടെ പഠനവും

ലണ്ടന്‍: ലോകത്തിലെ കുട്ടികളില്‍ നാലിലൊരു ഭാഗം പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് ഇംഗ്ളണ്ടിലെ ‘സേവ് ദ ചില്‍ഡ്രന്‍’ എന്ന സന്നദ്ധ സംഘടന.

സ്കൂളുകളില്‍ പഠനത്തിലും മറ്റും പിറകോട്ട് പോവുന്ന കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളാണ്. ഇത് കുട്ടികളുടെ വായിക്കാനും എഴുതാനുമുള്ള കഴിവിനെ ബാധിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Monday, September 9, 2013

തക്കാളി കൃഷി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിൻറെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.

സൂര്യപ്രകാശത്തിൻറെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിൻറെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്.

തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.

Sunday, September 8, 2013

പെണ്‍കുട്ടികളും ജീവിതശൈലി രോഗങ്ങളും

ജീവിത ശൈലിയില്‍ ഈ അടുത്ത കാലത്ത് പെട്ടെന്നുണ്ടായ ചിലമാറ്റങ്ങള്‍ എല്ലാ സ്ത്രീകളിലും പ്രത്യേകിച്ച് കൗമാരക്കാരില്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍. മാസംന്തോറുമുള്ള ആര്‍ത്തവം കൃത്യമായി ഉണ്ടാകാതിരിക്കുക, ആര്‍ത്തവ സമയത്ത് കൂടുതലായി രക്തസ്രാവം ഉണ്ടാവുക തുടങ്ങിയവയാണ് അടുത്തകാലത്തായി നമ്മുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളില്‍ കൂടുതലായും സ്ത്രീകളില്‍ പൊതുവേയും കണ്ടുവരുന്ന ഒരു പ്രശ്നം.

Friday, September 6, 2013

പ്രഭാതഭക്ഷണം

ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇഡ്‌ലിയും സാമ്പാറുമാണ് ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമെന്ന് പറയുന്നു. 
 എട്ട് വയസ്സു മുതല്‍ നാല്‍പത് വയസുവരെയുള്ളവരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3600 പേരിലാണ് പഠനം നടത്തിയത്. 
 പഠന പ്രകാരം മൂന്ന് ഇഡ്‌ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാതഭക്ഷണം. എന്നാല്‍ പോഷക ഗുണമില്ലാത്ത പ്രഭാത ഭക്ഷണമാണ് ഇന്ത്യയിലെ 40 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tuesday, September 3, 2013

സംശയം രോഗം തന്നെ


ഗൗരവമേറിയ മനോരോഗങ്ങളില്‍ ഉള്‍പ്പെട്ടതാണ് സംശയരോഗം. സംശയരോഗത്തിൻറെ  ലക്ഷണങ്ങള്‍ മറ്റുപല മനോരോഗങ്ങളിലും കാണാറുണ്ട്. എന്നാലും സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന രോഗാവസ്ഥയാണ് സംശയരോഗം അഥവാ ഡെലൂഷനല്‍ ഡിസോഡര്‍.

മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിൻറെ കാതല്‍.

ഉദാഹരണം: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ട്, അയല്‍വാസി തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നു എന്നൊക്കെയാകാം ഇത്തരം മിഥ്യാധാരണകള്‍. ഇവ ഒന്നോ അതിലധികമോ ഉണ്ടാകാം.

Monday, September 2, 2013

മുന്തിരിയും ആരോഗ്യവും

മുന്തിരിയും മുന്തിരി ഉല്‍പന്നങ്ങളും കഴിക്കുന്നത് സ്ഥിരമാക്കുന്നത് ആരോഗ്യകരമായ ശീലം വളര്‍ത്താന്‍ ഉതകുമെന്ന് പഠനറിപ്പോര്‍ട്ട്.

മുന്തിരി ജ്യൂസും ഉണക്കമുന്തിരിയും പോഷകസമൃദ്ധമായ ഭക്ഷണമാണെന്നാണ് പഠനഫലം പറയുന്നത്.

മുന്തിരിയുടെ ലഹരിമുക്തമായ എല്ലാ രൂപവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമാണ്.

21,800 പേരുടെ അഞ്ചു വര്‍ഷത്തെ ആഹാരരീതി നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ മുന്തിരിയും മുന്തിരി ഉല്‍പന്നങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നാരുകള്‍ എന്നിവ മറ്റുള്ളവരേക്കാള്‍ കൂടുതലായി കണ്ടെത്തി.

Sunday, September 1, 2013

വെണ്ട കൃഷി

ഇംഗ്ലീഷില്‍ Okra,Lady's fingers എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (Abelmoschus esculentus) എന്നാണ്.

വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്.

കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള 'അര്‍ക്ക അനാമിക' (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്. 

Friday, August 30, 2013

ചെറിജ്യൂസും ഉറക്കവും

ചുവന്ന് തുടുത്ത ചെറിപ്പഴം. കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. ബേക്കറികളിലെ കണ്ണാടിക്കുപ്പികളിൽ പഞ്ചസാരവെള്ളത്തിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന  ചുവന്നസുന്ദരിമാരെ വാങ്ങി ആർത്തിയോടെ കഴിക്കാറുമുണ്ട്.

കേക്കും ബ്രഡുമടക്കം പല ബേക്കറി പലഹാരങ്ങളും   ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.

ഈ പഴസുന്ദരിക്ക് മറ്റു ചില കഴിവുകളുമുണ്ടത്രേ. നല്ല ഉറക്കം നൽകാൻ കഴിവുള്ളവളത്രേ ചെറി. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും അവൾക്ക്  സാധിക്കും.

രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.   ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്‌ളേറ്റും,  ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.

Thursday, August 29, 2013

ഈന്തപ്പഴം

റമദാന്‍ നൊയമ്പിന്‍റെ ഈ വിശുദ്ധദിനങ്ങളിലാണ് ഈന്തപ്പഴത്തിനു മാറ്റേറുന്നത്. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍, പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുളളവര്‍.

* പ്രോട്ടീന്‍സമ്പന്നമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തപ്പഴത്തിലുണ്ട്. അതിനാ
ല്‍ ആമാശയത്തിന്‍റെ ആരോഗ്യത്തിനും ഗുണപ്രദം.

മൂത്രക്കല്ലും വൃക്ക പരാജയവും

മൂത്രക്കല്ല് രോഗം ലോക വ്യാപകമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ആഹാര രീതികളും ജീവിതശൈലിയിലുള്ള വ്യതിയാനങ്ങളുമാണ് ഇതിന് കാരണം. അമിതവണ്ണം, പ്രമേഹം, ആഗോള താപനം എന്നിവമൂലമുള്ള പ്രശ്നങ്ങളാണ് മൂത്രക്കല്ല് രോഗത്തിവുള്ള പ്രധാന കാരണം.

അമിത വണ്ണത്തിനുള്ള ബാരിയാട്രിക് സർജറി കാൽഷ്യം ഓക്സലേറ്റ് കല്ലുകൾ കൂടുതലായി ഉണ്ടാക്കുന്നു. ഇത്തരം ഓക്സലേറ്റ് കല്ലുകൾ വൃക്കപരാജയത്തിനും കാരണമായേക്കാം.

മുതിർന്ന പൗരന്മാരിൽ 13 ശതമാനം ആളുകളിൽ വൃക്കപരാജയമുണ്ടാകുന്നു. മൂത്രക്കല്ലുരോഗവും വൃക്കപരാജയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങളാണ്.

Tuesday, August 27, 2013

വെണ്ടയ്ക്കയുടെ ഔഷധഗുണം

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും.

ഗുരുവാണ് ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്.

ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്.

Monday, August 26, 2013

മീൻ കഴിക്കൂ ഹൃദയാരോഗ്യം നിലനിർത്തൂ


ഹൃദയാരോഗ്യം സംരക്ഷിക്കാൻ മത്സ്യ വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. നേരത്തേ ഇത്തരം ഒരു കണ്ടെത്തൽ നടന്നിരുന്നുവെങ്കിലും ഇതിനെ കൂടുതൽ ബലപ്പെടുത്തുന്ന തെളിവുകളാണ് പുതിയ പഠനത്തിൽ പുറത്തു വരുന്നത്.

മത്സ്യ വിഭവങ്ങൾ കഴിക്കാത്തവർക്ക് 23 ശദമാനത്തിൽ കൂടുതൽ ഹൃദ്രോഗം വരുവാനുള്ള സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. ചിലയിനം മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റീ ആസിഡുകളാണ് ഹൃദയത്തിൻറെ പ്രവർത്തനം സുഗമമാക്കി ഹൃദയത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നത്.എന്നാൽ എല്ലാ മത്സ്യങ്ങൾക്കും ഈ ഒമേഗ 3 യുടെ സാനിധ്യം ഇല്ലെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.


Sunday, August 25, 2013

സപ്പോട്ടയുടെ വാണിജ്യ കൃഷി


സപ്പോട്ടയുടെ 'ക്രിക്കറ്റ് ബോള്‍' എന്ന ഇനം വാണിജ്യവളര്‍ത്തലിന് മികച്ചതാണ്. ഒരു കായ 100-150 ഗ്രാംവരെ തൂങ്ങും. നല്ല ഒട്ടുതൈകള്‍ 60 x 60 x 60 സെ.മീ. വലിപ്പമുള്ള കുഴികളില്‍ 7 മീറ്റര്‍ x  7മീറ്റര്‍ അകലത്തില്‍ നടണം. പാകപ്പെട്ട കമ്പോസ്റ്റ്, പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കയര്‍ പിത്ത് കമ്പോസ്റ്റ് എന്നിവ അടിവളമാക്കാം. അസോസ്‌പൈറില്ലം, വാം തുടങ്ങിയ ജീവാണുവളങ്ങള്‍ ചേര്‍ക്കാനായാല്‍ നന്ന്.

തുടക്കത്തില്‍ നന നിര്‍ബന്ധം. മണ്ണിരസത്ത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ തളിച്ചാല്‍ രോഗ-കീട ബാധകള്‍ അകറ്റാം. ആദ്യത്തെ 4-5 വര്‍ഷം തൈകള്‍ക്കിടയില്‍ പച്ചക്കറികള്‍, നിലക്കടല മുതലായവ ഇടവിളയായി വളര്‍ത്തി ആദായമെടുക്കാം.

Saturday, August 24, 2013

പൊറോട്ടയും ആരോഗ്യവും പിന്നെ ആ രോഗവും


കേരളത്തിലെ ഒരു പ്രധാന ഭക്ഷണമാണ് പൊറോട്ട. ഒട്ടുമിക്യ പരുപാടികളിലും ഭക്ഷണ വിഭവങ്ങളിൽ  ആദ്യം കാണപ്പെടുന്നത് പൊറോട്ടയാണ്. എതിനു പറയുന്നു ഒരു വീടു പണിയുണ്ടായാൽ അതിലെ പണിക്കാർക്ക് 10 മണിയുടെ നാസ്തക്ക് മിക്യവാറും ഇതായിരിക്കും. പ്രത്യേകിച്ച് പ്രധാന വാപ്പിന് പൊറോട്ടയും കൊഴിയും ഇല്ലങ്കിൽ പണിക്കാർക്കു തന്നെ പണി എടുക്കുവാൻ ഒരു ഉത്സാഹവും ഉണ്ടാകില്ല.

പൊറോട്ട ഉണ്ടാക്കുന്ന മൈദ എന്നു പറയുന്ന സാധനം കൂടുതലായി ഉപയോഗിച്ചിരുന്നത് വാൾ പോസ്റ്ററുകൾ ഒട്ടിക്കുന്നതിനായിരുന്നു. ഇന്നു അതിനു മാറ്റമൊന്നും വന്നിട്ടില്ല. പക്ഷെ ഒട്ടിക്കുന്നത് മനുഷ്യൻറെ വയറ്റിനകത്താണെന്ന് മാത്രം. മൈദ എന്നു പറയുന്ന സാധനം എന്താണെന്ന് അതു കഴിക്കുന്നവനൊ ഉണ്ടാക്കുന്നവനൊ വിൽക്കുന്നവനൊ അറിയില്ല.

Friday, August 23, 2013

കളിപ്പാട്ടങ്ങളെ സൂക്ഷിക്കുക


അപകടകരമായ ഘടകങ്ങളടങ്ങിയ നിരവധി കളിപ്പാട്ടങ്ങൾ  ഇന്ത്യ വിപണിയിൽ  സുലഭമാണ്. പലതും നിർമ്മിച്ചതെവിടെയാണെന്നോ ആരെന്നോ ആർക്കും അറിയില്ല. കുട്ടികൾ  ഉണ്ണുന്നതും ഉറങ്ങുന്നതും ഉണരുന്നതുമെല്ലാം ഈ കളിപ്പാട്ടങ്ങളുടെ കൂടെയാണ്.

യു.എസ്. ലെ ഏറ്റവും വലിയ കളിപ്പാട്ടകമ്പനിയായ മെറ്റൽ  ഇൻക് കോടിക്കണക്കിന് കളിപ്പാട്ടങ്ങൾ  വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത് ലെഡ്ഡും ക്രോമിയവും പോലെയുള്ള അപകടകരമായ പദാർഥങ്ങളുടെ സാനിധ്യം ഉള്ളതുകൊണ്ടാണ്.


Thursday, August 22, 2013

മാധുര്യമേറും വിദേശ ചാമ്പകള്‍


വേനല്‍ക്കാലത്ത് നിറയെ ചുവന്നു തുടുത്ത പഴങ്ങളുമായി നില്‍ക്കുന്ന ചാമ്പകള്‍ നമ്മുടെ കണ്ണുകള്‍ക്ക് കൗതുകം പകരും. കുട്ടികള്‍ ഇവയുടെ കായ്കള്‍ പറിച്ച് തിന്നാറുണ്ടെങ്കിലും മുതിര്‍ന്നവര്‍ പുളിരസം കാരണം പലപ്പോഴും ഇത് കഴിക്കാറില്ല. ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ ചെറുവൃക്ഷം പുളിയുടെ പേരു പറഞ്ഞ് പലരും വെട്ടിക്കളഞ്ഞു. എന്നാല്‍ പുളിരസം തീരെയില്ലാത്ത മാധുര്യമേറിയ വലിയ പഴങ്ങള്‍ ലഭിക്കുന്ന പല വിദേശ ചാമ്പയിനങ്ങളും നാട്ടില്‍ ഇപ്പോള്‍ താരങ്ങളായിക്കഴിഞ്ഞു.

ഔഷധസമ്പൂര്‍ണം മുരിങ്ങ

മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്.

ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്. വേദനാ ശമിപ്പിക്കാനും കൃമികളെ നശിപ്പിക്കാനും മുരിങ്ങയില ഫലപ്രദമാണ്.

മുരിങ്ങ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.

Tuesday, August 20, 2013

രുചിയില്‍ കയ്‌പ്പും ഗുണത്തില്‍ മധുരവും



ഔഷധഗുണത്തിന്‍റെ കാര്യത്തില്‍ പാവയ്‌ക്ക നിസാരക്കാരനല്ല. രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ്‌ പാവയ്‌ക്ക. പാവയ്‌ക്ക അല്ലെങ്കില്‍ കയ്‌പക്ക എന്നു കേള്‍ക്കുമ്പോൾ തന്നെ നാവിലൊരു കയ്‌പുരസം ഊറിവരും. മറ്റു പച്ചക്കറികളെ അപേക്ഷിച്ച്‌ കാഴ്‌ചയില്‍ അത്ര ചന്തമൊന്നും പാവയ്‌ക്കക്കില്ല. എന്നാല്‍ ഔഷധഗുണത്തിന്‍റെ കാര്യത്തില്‍ പാവയ്‌ക്ക നിസാരക്കാരനല്ല.

വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ്‌ പാവയ്‌ക്കകൊണ്ട്‌ ഉണ്ടാക്കുന്നത്‌. പാവയ്‌ക്ക ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച്‌ വേവിച്ച്‌ ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്‌.

Monday, August 19, 2013

റമ്പൂട്ടാന്‍റെ രണ്ടു പുതിയ ഇനങ്ങള്‍



റമ്പൂട്ടാന്‍റെ രണ്ടു പുതിയ ഇനങ്ങള്‍ ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്' കണ്ടെത്തി. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ യോജിച്ചതാണ് ഇവ.

അര്‍ക്കകൂര്‍ഗ് അരുണ്‍ എന്ന ഇനം ചുവന്ന പുറന്തോടുള്ളതും സാമാന്യം പടര്‍ന്ന് വളരുന്നതുമാണ്. സപ്തംബര്‍-ഒക്ടോബറില്‍ കായ്കള്‍ പാകമാവും. ഒരു മരത്തില്‍നിന്ന് 750 മുതല്‍ 1000 പഴങ്ങള്‍വരെ വിളവെടുക്കാന്‍ സാധിക്കും. 40 മുതല്‍ 45 ഗ്രാമാണ് കായയുടെ ഭാരം.

Sunday, August 18, 2013

ക്യാന്‍സറിന്‍റെ എട്ട് ലക്ഷണങ്ങള്‍




ചുമച്ച് ചുമച്ച് തുപ്പുന്ന കഫത്തില്‍ രക്തത്തിന്‍റെ സാന്നിധ്യമുണ്ടോ? ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ കാണുക. കാരണം ഇവ ക്യാന്‍സര്‍ എന്ന മാരകരോഗത്തിന്‍റെ പ്രാരംഭ ലക്ഷണമാകാം. ബ്രിട്ടണിലെ കീല്‍ സര്‍വകലാശാ‍ലയിലെ ശാസ്ത്രജ്ഞരാണ് ക്യാന്‍സര്‍ രോഗത്തിന്‍റെ എറ്റവും അടുത്ത എട്ട് ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണുക, വിളര്‍ച്ച, സ്തനങ്ങളിലെ മുഴകള്‍, ആര്‍ത്തവ വിരാമശേഷമുള്ള അസാധാരണ രക്തസ്രാവം, പ്രോസ്റ്റേറ്റിലെ മുഴകള്‍, മലദ്വാരത്തിലൂടെയുളള രക്തസ്രാവം എന്നിവയാണ് ക്യാന്‍സറിനോട് അടുത്ത് നില്‍ക്കുന്ന മറ്റ് ലക്ഷണങ്ങള്‍.

Saturday, August 17, 2013

'മുള്ളന്‍ചക്ക'

കേരളത്തില്‍ പരക്കെ കണ്ടിരുന്നതും ഇപ്പോള്‍ അപൂര്‍വവുമായ 'മുള്ളന്‍ചക്ക' എന്ന 'മുള്ളാത്ത' തിരിച്ചുവരവിന്‍റെ പാതയിലാണ്. കായ്കളിലും ഇലയിലുമൊക്കെ അടങ്ങിയിരിക്കുന്ന 'അസറ്റോജനിനസ്' എന്ന ഘടകം അര്‍ബുദത്തെ നിയന്ത്രിക്കുമെന്ന കണ്ടുപിടിത്തം മുള്ളന്‍ചക്കയെ പ്രശസ്തമാക്കിക്കഴിഞ്ഞു.

ചെറുവൃക്ഷമായി ശാഖകളോടെ വളരുന്ന ഇവയുടെ ഇലകള്‍ ചെറുതും തിളങ്ങുന്ന പച്ചനിറമുള്ളവയുമാണ്. 'അനോന മ്യൂരിക്കേറ്റ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്‍റെ ഇംഗ്ലീഷ് പേര് 'സോര്‍സോപ്പ' എന്നാണ്. 

Friday, August 16, 2013

കോളീഫ്ലവ൪ വൃത്തിയാക്കൽ



കോളീഫ്ലവ൪ ഏല്ലാവ൪ക്കും വളരെ ഇഷ്ടമുള്ളതാണ്. എന്നാൽ  എത്ര കഴുകിയാലും പല൪ക്കും അസംതൃപ്തി ബാക്കിയായിരിക്കും.

കോളീഫ്ലവ൪ വൃത്തിയാക്കാൻ ഒരു വഴിയുണ്ട്. ഫ്ലവ൪ അട൪ത്തിയോ അല്ലാതെയോ 10 മിനിട്ട് നേരം ഉപ്പ് വെള്ളത്തിലിട്ടുവെക്കുക.

Thursday, August 15, 2013

അല്‍പം നടന്നാല്‍ ഗുണങ്ങളേറെ!!



ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും ഏറ്റവും എളുപ്പവും, ലളിതവും രസകരവുമായ ഒരു മാര്‍ഗ്ഗമാണ് നടക്കുക എന്നത്. ഏത് പ്രായക്കാര്‍ക്കും ഇതുവഴി ആരോഗ്യമുള്ള ശരീരം നേടാം. അതുകൊണ്ട് ചെറിയ യാത്രകള്‍ക്കൊക്കെ വാഹനമുപയോഗിക്കുന്നത് ഒഴിവാക്കി നടപ്പ് ശീലമാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണകരമാകും.

നടക്കുന്നതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളാണ് ഇനി പറയുന്നത്.

Tuesday, August 13, 2013

ക്യാന്‍സറുണ്ടാക്കും വീട്ടുസാമഗ്രികള്‍



ക്യാന്‍സറിന് പല കാരണങ്ങളുണ്ട്. ഓരോ തരം ക്യാന്‍സറിനുമുള്ള കാരണങ്ങളും വ്യത്യസ്തമായിരിക്കും. മിക്കവാറും ഭക്ഷണജീവിത രീതികളാണ് ക്യാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നതിനുള്ള കാരണമായി പറയാറ്. എന്നാല്‍ ഇവയല്ലാതെ നാം വീട്ടില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ക്യാന്‍സറിന് ഇട വരുത്താറുമുണ്ട്. ഇവ പല ഗുണങ്ങള്‍ക്കുമായാണ് നാം ചെയ്യുന്നതെങ്കിലും അറിയാതെ ക്യാന്‍സര്‍ കാരണങ്ങളായി മാറുകയാണ് ചെയ്യുന്നത്. ക്യാന്‍സര്‍ വരുത്തി വയ്ക്കുന്ന, നാം വീട്ടില്‍ ഉപയോഗിയ്ക്കുന്ന ചില ഉല്‍പന്നങ്ങളെക്കുറിച്ച് അറിയൂ,


Monday, August 12, 2013

ബോംബേ ഗ്രൂപ്പ്

ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിൻറെ അടിസ്ഥാന ഘടകമായ ‘എച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്.

‘ഏ’, ‘ബി’ എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ ‘എച്ച്’ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്.

എ-,ബി-,ഓ- ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു.

Sunday, August 11, 2013

മീൻ കറിവെക്കുമ്പോൾ




മീൻ  വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്.  ചേറിൻറെ മണമുള്ള മീൻ വൃത്തിയാക്കിയ ശേഷം ഉപ്പ് പുരട്ടി അരമണിക്കൂ൪ കഴിഞ്ഞ് കഴുകുന്നതാണ് നല്ലത്.

മീൻ പഴകിയതാണെന്ന് തൊന്നുന്നുവെങ്കിൽ  കറിയുടെ മസാലക്കൂട്ടിനൊപ്പം കടുക് അരച്ച് ചേ൪ത്താൽ  ചീഞ്ഞ നാറ്റം മാറിക്കിട്ടും.

Saturday, August 10, 2013

കൊളസ്ട്രോള്‍ അപകടകാരിയോ?




ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് കൊളസ്ട്രോള്‍. മലയാളിയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്നു പറഞ്ഞാല്‍ പോലും തെറ്റില്ല. കൊളസ്ട്രോളിനെ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? നമ്മുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് കൊളസ്ട്രോള്‍. മറ്റെല്ലാ വസ്തുക്കളെയും പോലെ അധികമാകുമ്പോള്‍ മാത്രമാണ് ഇവനും വില്ലനാകുന്നത്.

എന്താണ് കൊളസ്ട്രോള്‍?
മനുഷ്യ കോശങ്ങളിലും രക്തത്തിലും കണ്ടു വരുന്ന ഒരു കൊഴുത്ത പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഭക്ഷണത്തിലൂടെയും കരളിലെ ഉത്പാദനത്തിലൂടെയുമാണ് ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. കൊളസ്ട്രോള്‍ തന്മാത്രകളെ മൂന്നായി തിരിച്ചിരിക്കുന്നു.


Friday, August 9, 2013

പ്രഭാതഭക്ഷണം ബ്രെഡ്




മിക്കവാറും പേരുടെ പ്രഭാത ഭക്ഷണത്തിനു ഉപയോഗിക്കുന്നത് ബ്രെഡ് ആണ്. രാജാവിനെ പൊലേ പ്രാതലെന്ന സങ്കൽപ്പത്തിനു ഇതു പറ്റില്ല. കാരണം ബ്രെഡിൽ പൊഷകാംശങ്ങൾ വളരെ കുറവാണ്.


Thursday, August 8, 2013

കറിക്കും ഔഷധത്തിനും കോവയ്‌ക്ക

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്‌, രക്‌തക്കുറവ്‌, കഫകെട്ട്‌ ഇവയ്‌ക്കും കോവയ്‌ക്ക ഫലപ്രദമാണ്‌. കയ്‌പ്പു രസമുള്ള കോവയ്‌ക്ക രോഗപ്രതിരോധത്തിനും ത്വക്ക്‌ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തൊടിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കോവല്‍ നാട്ടിന്‍പുറത്തെ സാധാരണ കാഴ്‌ചയാണ്‌.

കോവയ്‌ക്കാ വിഭവങ്ങള്‍ അവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതും. രുചിയും ഗുണവും ഒരുപോലടങ്ങിയ മറ്റൊരു പച്ചക്കറിയില്ല. കോവയ്‌ക്ക കയ്‌പ്പുള്ളതും ഇല്ലാത്തതുമുണ്ട്‌. കയ്‌പ്പുളള കോവയ്‌ക്കയെ കാട്ടുകോവയ്‌ക്ക എന്നു വിളിക്കുന്നു. കയ്‌പ്പില്ലാത്ത കോവയ്‌ക്കയാണ്‌ സാധാരണ ആഹാരമായി ഉപയോഗിക്കുന്നത്‌.


Monday, August 5, 2013

ഉലുവയുടെ മഹാത്മ്യം




ഉലുവയുടെ മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്‍ പലും ആരോഗ്യ സംരക്ഷണം മുതല്‍ ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്. എന്നാല്‍ അവയ്‌ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നയുണ്ടെന്നകാര്യം മലയാളികള്‍ അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്‍ മോഡലുകളെ വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ് നമ്മള്‍ മലയാളികള്‍. 

ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളുമെല്ലാം അളവിലേറെ ഉലുവയിലുണ്ട്. മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനം കൂട്ടാന്‍ ഉലുവയോളം മറ്റൊന്ന് ഇല്ലതന്നെ. ഈ അറിവ് മുത്തശ്ശിമാരില്‍ മാത്രമായി ഒതുങ്ങുന്ന കാലഘട്ടമാണിത്. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഉലുവ സഹായിക്കുമത്രേ.

Sunday, August 4, 2013

ലൈംഗിക ജീവിതവും കൊളസ്ട്രോളും



ആഹാരരീതികളും വ്യായാമമില്ലായ്മയും നമുക്ക് സമ്മാനിച്ചിരിക്കുന്ന കൊളസ്ട്രോള്‍ ശരീരത്തിന്‍റെ ശത്രുവാണ്. കൊളസ്ട്രോള്‍ നില ഉയരുന്നത് പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാവാം. എന്നാല്‍, അത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ലൈംഗിക ജീവിതവും കൊളസ്ട്രോളുമായി ബന്ധമുണ്ട്. കൊളസ്ട്രോള്‍ എന്ന ഭീകരന്‍ കിടപ്പറയില്‍ സൃഷ്ടിക്കുന്ന പ്രശ്നത്തെ നേരിടാന്‍ പുരുഷന്‍‌മാരെക്കാള്‍ സ്ത്രീകളാണ് തയ്യാറെടുക്കേണ്ടത് എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാരണം, ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.