scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, September 10, 2015

നീയും ഞാനും



എനിക്കായ് മാത്രം പിറന്ന പൊന്നേ
എൻ അരികിലെത്താൻ മടിച്ചതെന്തേ
എവിടെ എല്ലാം തിരഞ്ഞു ഞാനും
ഏഴു അഴകൊതൊരു പൂവേ നിന്നെ


ഒരുനാളിൽ ഞാൻ നിൻ വീടണഞ്ഞപ്പോൾ
ഒരു സ്വപ്നത്തിൻ പൂർത്തീകരണത്തിനായ്
ഒരു മോഴികൊണ്ട് എൻ ഖൽബു നിറച്ചു
ഒരായിരം കനവുകൾക്കു തുടക്കം കുറിച്ചു

മംഗല്യ ദിനവും വന്നണഞ്ഞു
മൊഞ്ചത്തി നീ എൻ വീട്ടിൽ അണഞ്ഞു
മോഹങ്ങൾ ഒരായിരം പൂത്ത് വിരിഞ്ഞു
മണിയറ വാതിൽ കൊട്ടിയടഞ്ഞു

അന്ന് തൊട്ടു തുടങ്ങിയ സ്നേഹം
അണയുകില്ല ഇനി മരിക്കുവോളം
ആലം പടച്ചവനെ ഞങ്ങളിൽ ചോരിയേണേ
ആയുസ് മുഴുവൻ ഒന്നായ്‌ കഴിയുവാൻ 

ഓർമ്മകൾ


ഈ ക്യാമ്പസുമായി പരിചയപെട്ടിട്ട് പത്തു മാസം കഴിഞ്ഞു. ഈ പത്തു മാസത്തെ എൻറെ ഉപജീവന മാർഗ്ഗമായിരുന്നു ഈ ക്യാമ്പസ്.

ഗർഭം ധരിച്ച ഒരു സ്ത്രീ തൻറെ കുഞ്ഞിനെ പത്തുമാസം തൻറെ ഉദരത്തിൽ പോറ്റി വളർത്തുന്ന അവസാനം പ്രസവിക്കുന്ന പോലെ എന്നെയും പോറ്റിവളർത്തി ഈ ക്യാമ്പസിൽ നിന്നും താൽകാലികമായി ഒരു പിരിയുന്നു.

ഈ ക്യാമ്പസിൽ വെച്ചാണ്‌ ആ നിലാവ് എന്നിലേക്ക്‌ കടന്നു വന്നത്. ഓരോ ദിവസവും ആ നിലാവിൻറെ വെളിച്ചം എന്നിലേക്ക്‌ പകർത്തിയിരുന്നതു ഈ ക്യാമ്പസ്സിലെ ഓരോ ചുമരുകൽക്കും സുപരിചിതമാണ്.