scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, November 25, 2014

സോപ്പിലും ടൂത്ത് പേസ്റ്റിലും കൊടിയവിഷം

ദൈനം ദിന ജീവിതത്തില്‍ വൃത്തിയുടെ പ്രാധാന്യം അറിയുന്നവരാണ് നമ്മള്‍. ഇതിനായി ലോഷനുകളും സോപ്പുകളും, പേസ്റ്റുകളും ഒക്കെ നാം ഉപയോഗിക്കുന്നു. എന്നാല്‍ എന്ത് ആവശ്യത്തിനാണോ നാം അവയൊക്കെ ഉപയോഗിക്കുന്നത് ഒടുക്കം അവതന്നെ നമ്മുടെ കാലനാകുമെന്ന് പഠനങ്ങള്‍. സോപ്പിലും ടൂത്ത് പേസ്റ്റിലും, ഷാമ്പൂവിലും ബാക്ടീരിയ, ഫംഗല്‍ ബാധകളെ പ്രതിരോധിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ഥം മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സോപ്പിലും ഷാംപൂവിലും ടൂത്ത് പേസ്റ്റിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഒരു ചേരുവയായ ട്രികോള്‍സാന്‍ എന്ന രാസവസ്തുവാണ് മനുഷ്യനെ സാവധാനം മരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്നത്.

Sunday, September 28, 2014

പ്രവാചകവൈദ്യം

അഞ്ജനക്കല്ല്
===========
പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്).

പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന്‍ സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി).Monday, September 22, 2014

മഴക്കാലം

ഈ വർഷം ലീവിനു നാട്ടിൽ പോയപ്പോൾ നല്ല ഒരു വർഷക്കാലം പ്രദീക്ഷിച്ചുവെങ്കിലും പ്രദീക്ഷയേ നഷ്ട്ടപെടുത്താത്ത രീതിയിലുളള  ഒരു മഴക്കാലം ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷേ പണ്ടത്തെ പോലെയുളള തവളകളുടെ കരച്ചിൽ പോര. തവളകളുടെ കരച്ചിലിനെ പറ്റി പറഞ്ഞപ്പോയാണു പണ്ടു ട്യൂഷൻ പഠിച്ചിരുന്നകാലത്ത് ഗഫൂർ സാർ പറഞ്ഞുതന്ന കഥ ഓർമ്മവന്നത്.

Saturday, April 12, 2014

കുറുക്കനു ആമയെ കിട്ടിയപോലെ

വിഷയ ദാരിദ്രത്തിൻറെ കെണിയിൽ കുടുങ്ങി ഇനി എന്ത് എന്ന് ആലോജിക്കുന്ന സമയത്താണ് തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ ഒരു വിഷയം വന്ന് വീണത്. എന്നാൽ നമുക്ക് അതിലേക്ക് ഒന്ന് കണ്ണോടിക്കാം.

ഈജിപ്തിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം യു.എ.ഇലെ നിയമ പ്രകാരം മിസിരി സെക്ക്യൂരിറ്റിക്ക് ജോലി ചെയ്യുന്നതിന് ലൈസൻസ് പുതുക്കി കൊടുക്കാത്തത് കാരണം കമ്പനി അവരെ പിരിച്ചു വിട്ട് കൊണ്ടിരിക്കുകയാണ്.

ഈ അവസരത്തിൽ എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു മിസിരി തൻറെ അവസരം എപ്പോൾ വരും എന്നും കാത്ത് അല്ലറ ചില്ലറ സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ടിരിക്കുകയാണ്.

Tuesday, February 11, 2014

പൈല്‍സ് രോഗവും ഭക്ഷണക്രമവുംപൈല്‍സ് ഉള്‍പ്പെടെയുള്ള മൂലവ്യാധികള്‍ക്ക് ഭക്ഷണക്രമീകരണം അത്യന്താപേക്ഷി തമാണ്.പൈല്‍സ് രോഗത്തിനു വഴിവയ്ക്കുന്നതും അതു രൂക്ഷമാക്കുന്നതും മലബന്ധം എന്ന പ്രശ്നമാണ്. മലബന്ധം വരാതിരിക്കാനും ഉള്ളവരില്‍ അതു ശമിപ്പിക്കാനും ഏറ്റവും പ്രായോഗികമായ മാര്‍ഗം നാരു കൂടുതലുള്ള ഭക്ഷണം കഴിക്കുകയെന്നതാണ്.  

നാരുകള്‍ (ഫൈബര്‍ )കൂടുതല്‍ അടങ്ങിയതും മസാലകള്‍ കുറഞ്ഞതും ആവശ്യത്തിനുവെള്ളം അടങ്ങിയതുമായിരിക്കണം ഭക്ഷണം. തവിടുകളയാത്ത ധാന്യങ്ങളും പയറുവര്‍ഗങ്ങളും പൈല്‍സ് രോഗിക്കു നല്ലതാണ്. എന്നാല്‍ കാപ്പി, ചോക്ലേറ്റ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം.  

Monday, February 3, 2014

കാത്ത് കാത്ത് കണ്ണും നട്ട്

കാത്ത് കാത്ത് കണ്ണും നട്ട്
ഓർത്ത് ഓർത്ത് മനസ്സും നീറി
കാത്തിരിക്കുകയാണ് എൻറെ പ്രിയദമനെ
എൻറെ പ്രിയദമനെ

അന്നൊരുനാൾ എന്നേയും വിട്ട്
ഫോറിൻ കാഷിന്നും വേണ്ടി
കൂട് വിട്ട് പോയതെല്ലേപൂങ്കുയിലെ
എൻറെ പൂങ്കുയിലെ

Wednesday, January 22, 2014

നാരുകളുടെ കലവറ ബീന്‍സ്‌


കാഴ്‌ചയില്‍ ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള്‍ പോഷക സമ്പുഷ്‌ടമാണ്‌ ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. ഈ പച്ചക്കറിയെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെ രുചി നാവിലെത്തിക്കഴിഞ്ഞു. 

13000 തരത്തിലുള്ള പയറുവര്‍ഗങ്ങളില്‍പ്പെട്ട ഒന്നാണ്‌ ബീന്‍സ്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്‌ നീളന്‍ പയറാണ്‌. എന്നിരുന്നാലും വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പുലാവ്‌ എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്‌ ബീന്‍സ്‌, കാരറ്റ്‌ തുടങ്ങിയ പച്ചക്കറികളാണ്‌. പച്ചനിറം പോകാതെ വേവിച്ചെടുത്ത്‌ സാലഡുകളില്‍ ചേര്‍ത്താല്‍ കാണാന്‍ തന്നെ ഭംഗിയാണ്‌.

Friday, January 17, 2014

ആറാം വിവാഹ വാർഷികം


അങ്ങിനെ ഈ വർഷവും ജനുവരി 18 എത്തിക്കഴിഞ്ഞു. എൻറെ ഓർമ്മകൾ ഒരുവർഷം പുറകോട്ട് സഞ്ചരിച്ചു. എനിക്ക് രണ്ടാം ജന്മം നല്കിയ ആ സംഭവം നടന്ന ദിവസത്തേലേക്ക്.

അതെ അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. എൻറെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നിട്ട് ആറു വർഷം തികയുന്ന ആ ദിവസം. എൻറെ ആറാം വിവാഹ വാർഷികം.

തലെ ദിവസത്തെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു അതിരാവിലെ തന്നെ ഭാര്യയെ വിളിച്ചു ആശംസകൾ പറഞ്ഞതിനു ശേഷം ക്ഷീണം മാറ്റുവാൻ രണ്ട് മണിക്കൂർ മഴങ്ങി. പിന്നെ കുളികഴിഞ്ഞു കൂട്ടുകാരായ മുനീറിനേയും  അഷ്റഫിനേയും വിളിച്ചു. ഇന്നത്തെ  ഉച്ചഭക്ഷണം ഞാൻ സ്പോൻസർ ചെയ്തിരുക്കുന്നു എന്ന് പറഞ്ഞു.

Wednesday, January 8, 2014

ബദാം

ബദാം വളരെ ആരോഗ്യദായകവും അതില്‍ വളരെയധികം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നവയുമാണ്. തലച്ചോറിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു.

ആരോഗ്യകരമായ ലൈംഗികജീവിതം ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അമീനോ ആസിഡുകള്‍, അര്‍ജിനിന്‍ പോലുള്ള ഘടകങ്ങള്‍ ഇതിലുള്ളതാണ് കാരണം. രക്തക്കുഴലുകളെ ആയാസരഹിതമാക്കാനും രക്തചംക്രമണം സുഗമമാക്കാനും ഇവ സഹായകമാണ്.

ബദാം കഴിച്ചില്ലെങ്കില്‍ ബീന്‍സ്, മത്തി, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നന്ന്. ആരോഗ്യകരമായ ലൈംഗികബന്ധത്തിന് കുടവയര്‍ ഇല്ലാതാകണമെന്നും പഠനത്തില്‍ പറയുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കേണ്ടതും ആവശ്യമാണ്.