scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, January 22, 2014

നാരുകളുടെ കലവറ ബീന്‍സ്‌


കാഴ്‌ചയില്‍ ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള്‍ പോഷക സമ്പുഷ്‌ടമാണ്‌ ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. ഈ പച്ചക്കറിയെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെ രുചി നാവിലെത്തിക്കഴിഞ്ഞു. 

13000 തരത്തിലുള്ള പയറുവര്‍ഗങ്ങളില്‍പ്പെട്ട ഒന്നാണ്‌ ബീന്‍സ്‌. എന്നാല്‍ നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്‌ നീളന്‍ പയറാണ്‌. എന്നിരുന്നാലും വെജിറ്റബിള്‍ ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പുലാവ്‌ എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്‌ ബീന്‍സ്‌, കാരറ്റ്‌ തുടങ്ങിയ പച്ചക്കറികളാണ്‌. പച്ചനിറം പോകാതെ വേവിച്ചെടുത്ത്‌ സാലഡുകളില്‍ ചേര്‍ത്താല്‍ കാണാന്‍ തന്നെ ഭംഗിയാണ്‌.

നാരുകളുടെ കലവറ
പയറുവര്‍ഗത്തില്‍പ്പെട്ട ഇതിന്‍റെ ശാസ്‌ത്രനാമം ഫേസിലസ്‌ വള്‍ഗാരിസ്‌ എന്നാണ്‌. കാഴ്‌ചയില്‍ ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള്‍ പോഷകസമ്പുഷ്‌ടമാണ്‌. ഉയര്‍ന്ന അളവവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക്‌ ഇത്‌ ഏറെ ഗുണകരമാണ്‌. 

അമിനോ ആസിഡ്‌ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മാംസാഹാരം കഴിക്കാത്തവര്‍ക്കും ഉത്തമമാണ്‌ ബീന്‍സ്‌ വിഭവങ്ങള്‍. ലെഗൂം എന്ന പേരില്‍ അറിയപ്പെടുന്ന പയറുവര്‍ഗങ്ങളിലെല്ലാം നാരുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗകരമാക്കുന്നു. അതിനാല്‍ മലബന്ധത്തിനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്‍റെ അളവ്‌ കുറച്ച്‌ പ്രമേഹം, രക്‌തസമ്മര്‍ദം ഇവ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്ന ഒറ്റമൂലി കൂടിയാണ്‌ ബീന്‍സ്‌. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ നാരുകള്‍ ധാരാളം അടങ്ങിയ ബീന്‍സ്‌ പോലുള്ള പച്ചക്കറികള്‍ എല്ലാ ചികിത്സാ വിഭാഗത്തില്‍പ്പെട്ട ഡോക്‌ടര്‍മാരും നിര്‍ദേശിക്കാറുണ്ട്‌.

ധാതുപോഷകങ്ങളാല്‍ സമ്പന്നം
നമ്മുടെ ശരീരത്തിലെ ഈസ്‌ട്രജന്‍റെ സമാന ഘടനയുള്ള ഐസോഫ്‌ളാവനോള്‍ കൂടിയ അളവില്‍ ബീന്‍സിലുണ്ട്‌. സ്‌ത്രീകളില്‍ ആര്‍ത്തവിരാമത്തോടനുബന്ധിച്ച്‌ ഈസ്‌ട്രജന്‍റെ കുറവുമൂലം ശരീരത്തുണ്ടാകുന്ന അസ്വസ്‌ഥതകള്‍ കുറയ്‌ക്കാന്‍ ബീന്‍സ്‌ വിഭവങ്ങള്‍ പതിവായി കഴിക്കുന്നത്‌ നല്ലതാണ്‌. 

എല്ലുകളുടെ ബലക്ഷയം തടഞ്ഞ്‌ ആരോഗ്യകരമാക്കാനും ഇത്‌ ഫലപ്രദമാണ്‌.
ആയുര്‍വേദ വിധിപ്രകാരം പയറുവര്‍ഗങ്ങളെല്ലാം ധാതുപോഷണത്തിന്‌ അത്യുത്തമമാണ്‌. പേശികളുടെ ആരോഗ്യത്തിനു ബീന്‍സിനോളം നല്ലൊരു ഔഷധമില്ല. വാതവര്‍ധകമാണെന്നതിനാല്‍ വാതസംബന്ധ രോഗങ്ങളുള്ളവര്‍ ബീന്‍സിനെ അകറ്റി നിര്‍ത്തേണ്ടതാണ്‌.
 
മറ്റെല്ലാ രോഗാവസ്‌ഥകള്‍ക്കും ഫലപ്രദമായ ഔഷധമാണിത്‌. ബീന്‍സിനകത്തെ പയറുമണികള്‍ മാത്രമെടുത്തു കറിവയ്‌ക്കുന്നത്‌ ഏറെ സ്വാദിഷ്‌ടമാണ്‌. ഉണങ്ങിയ പയറുമണികള്‍ വെള്ളമൊഴിച്ച്‌ വേവിച്ചശേഷം പാകം ചെയ്‌തു കഴിക്കുന്നത്‌ ഗ്യാസിന്‍റെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യവിഭവമാണ്‌ പയറുവര്‍ഗങ്ങള്‍.

ഡോ. പി. കൃഷ്‌ണദാസ്‌

No comments:

Post a Comment