scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, July 13, 2013

പപ്പായയേ വെറുതെ കളയല്ലേകർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ"  എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്. "ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ  ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ. 


Friday, July 12, 2013

കരിഞ്ചീരകവും പ്രവാചക വൈദ്യവും


അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ പറഞ്ഞു: കരിഞ്ചീരകം നിങ്ങള്‍ നിര്‍ബന്ധമാക്കുക. അതില്‍ മരണമൊഴികെ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനമുണ്ട് (തുര്‍മുദി).
അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളുമടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ (ഇരുമ്പ്), ഫോസ്ഫറസ്, കാര്‍ബണ്‍ ഹേഡ്രേറ്റ് തുടങ്ങിയവ അതില്‍ അടങ്ങിയിരിക്കുന്നു. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. 

Thursday, July 11, 2013

ഓര്‍മ ശക്തി കൂട്ടാന്‍ പുതിയ വിദ്യ
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ മുഷ്ടി ചുരട്ടിയാല്‍ മതിയെന്ന്‌  യു.എസി.ലെ ശാസ്‌ത്രജ്ഞര്‍. ഇക്കാര്യം പരീക്ഷിച്ച്‌ നോക്കി സംശയം തീര്‍ക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഒരു ഫിംഗര്‍ ബോള്‍ ഉപയോഗിച്ച്‌ ഈ വിദ്യ തെളിയിക്കാം. വലതു കൈയില്‍ ബോള്‍ അമര്‍ത്തുന്ന സമയത്ത്‌ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എളുപ്പമാണ്‌. അതായത്‌ ചെറു ലിസ്‌റ്റുകള്‍ മനസ്സില്‍ പതിപ്പിക്കാന്‍ ഇത്‌ സഹായിക്കും. അതേസമയം, ലിസ്‌റ്റിലെ ഇനങ്ങള്‍ ഓര്‍ത്തെടുക്കുന്ന സമയത്ത്‌ ബോള്‍ ഇടതു കൈയിലാക്കി അമര്‍ത്തുന്നത്‌ സഹായമാവുമെന്നും ഗവേഷകര്‍ പറയുന്നു.വസ്‌തുതകള്‍ ഗ്രഹിക്കുന്നതിനും ഓര്‍ത്തെടുക്കുന്നതിനുമുളള തലച്ചോറിന്റെ ഭാഗങ്ങളെ മുഷ്‌ടിചുരുട്ടല്‍ ഉത്തേജിപ്പിക്കുന്നതാണ്‌ ഇതിനു പിന്നിലെ ശാസ്‌ത്രീയത. 


Wednesday, July 10, 2013

അര്‍ബുദം ചെറുക്കാനും മാമ്പഴം.

നമ്മുടെ നാട്ടിൽ  സുലഭമായും ഏല്ലാവക്കും വളരെ അധികം പ്രിയങ്കരവുമായ ഒന്നാണെല്ലോ മാമ്പഴം. പലതരത്തിലുള്ള മാമ്പഴങ്ങൾ  ഇന്ന് നമുക്ക് ലഭ്യമാണ്.എന്നാൽ  ഈ മാമ്പഴത്തിന്അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മാമ്പഴത്തിന്റെ കാമ്പിലടങ്ങിയ പോളിഫെനോള്‍ അര്‍ബുദത്തിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു വെന്നാണ് പുതിയ കണ്ടെത്തല്‍.

ചീരാകഞ്ഞിഫ്രൂട്ട്സും, ജ്യൂസുമെല്ലാം കഴിച്ച് നോമ്പമുറിക്കുബോൾ  വർക്ഷങ്ങൾക്ക് മുന്നത്തെ ഒരോർമ്മ വന്നു. അന്ന് ഞങ്ങൾ  തറവാട്ടിലായിരുന്നു. ഉപ്പയുടെ സഹോദരനും ഭാര്യയും അവരുടെ ഒരു മകളും പിന്നെ ഉമ്മയും അനിയനും വല്യുമ്മയും (ഉപ്പയുടെ ഉമ്മ) പിന്നെ ഞാനും ഇതായിരുന്നു അന്നു വീട്ടിലുണ്ടായിരുന്നവർ. ഉപ്പയെ അപൂർവ്വമായെ നോമ്പിനു നാട്ടിൽ കിട്ടാറൊള്ളൂ.


Tuesday, July 9, 2013

ജീവകങ്ങളാല്‍ സമ്പുഷ്ടമായ മുരിങ്ങയില.
നാട്ടിന്‍ പുറത്തെ മിക്ക വീടുകളിലും ഉള്ള മുരിങ്ങയുടെ ഗുണങ്ങള്‍ നിരവധിയാണ്.മുരിങ്ങാക്കായ പോലെ മുരിങ്ങയിലയും നിരവധി ഗുണങ്ങളാല്‍ സംപുഷ്ടമാണ്.വൈറ്റമിന്‍ എ,സി,ഇരുമ്പ്‌, ഫോസ്ഫറസ്‌ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്‌ മുരിങ്ങയില.


Monday, July 8, 2013

മഴക്കാലത്തെ ആഹാരക്രമം.
ചൂടു കാലത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു ആഹാരക്രമം മഴക്കാലത്ത് പാലിക്കുന്നത് ശരീരത്തിന് നന്നായിരിക്കും.ജലാംശം കുറഞ്ഞതും നന്നായി വേവിച്ചതുമായ ഭക്ഷണമാണ് മഴക്കാലത്ത് ഏറ്റവും നല്ലത്.അരിയും ഗോതമ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും. റാഗിയുടേയും മൈദയുടേയും ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം.


പുണ്യങ്ങളുടെ പൂക്കാലംപുണ്യങ്ങൾ  പൂക്കുന്ന മാസമിതല്ലോ
പൂമുഖ വാതിൽ  മുട്ടുന്നു
പാപങ്ങൾ  വെടിഞ്ഞു തഖ് വയിൽ  മുഴുകി
പാവന മായൊരു മാസത്തിൽ

സൽക്കർമ്മങ്ങളും സ്വതകയും നൽകൂ
സൃഷ്ടാവിൻറെ പ്രീതിക്കായ്‌
സുഖസൗകര്യങ്ങളും അന്നപാനിയങ്ങളും
വർജിക്കൂ നഥാൻ  പ്രീതിക്കായ്‌


Sunday, July 7, 2013

പുണ്യ മാസമായ റംസാന്‍
ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന്‍ മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസത്തിലെ നിര്‍ബന്ധ നോമ്പ് മതത്തിൻറെ പഞ്ചസ്തംഭങ്ങളില്‍ലെ ഒരു ആരാധന ക്രമമാണ്. എന്നാല്‍ നമസ്‌കാരം, സക്കാത്ത്, ഹജ്ജ്,തുടങ്ങി മറ്റു ആരാധന കര്‍മ്മങ്ങള്‍ പോലെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്ന ഒരു ആരാധന കര്‍മ്മമല്ല നോമ്പ്. അതുകൊണ്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനിലുടെ വിശ്വാസികളോട് ആജ്ഞാപിച്ചത്, നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നവനെന്നും. മറ്റു മാസങ്ങളെ അപേക്ഷിച്ച് റംസാന്‍ മാസത്തില്‍ ആരാധന കര്‍മ്മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നു. പുണ്യങ്ങള്‍ വാരി കൂട്ടാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണിത്.