scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, May 11, 2016

കനകം

കനകം കൊണ്ട് എൻറെ ഖൽബ് നിരച്ചവളെ 
കാമിനി നീ എൻറെ കരളലിയിപ്പിക്കുന്നു 

കാതോർത്തു കാണാനായി ഞാനിരിക്കുന്നു 


കരളും കരളും തമ്മിൽ കുളിരലിയിപ്പിക്കാൻ 


എന്നരികിൽ നീ ഉണ്ടായിരുന്നെങ്കിൽ 

എന്നിലെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു 


നിൻ ഹൃദയത്തിലെ സ്വർണ്ണ പൂന്തോപ്പിൽ 


എൻ സ്വപ്നങ്ങൾ പറന്നുയർന്നേനെ 


ജീവനിൽ കൊതിയുണ്ട് ജീവിക്കാൻ ആശയുണ്ട് 

ജീവൻറെ ജീവനായ നിൻറെ കൂടെ 

ആശകൾക്കും ആഗ്രഹങ്ങൾക്കും അഹദവൻ വിധിച്ചിലേൽ

ആർക്കും ഒരുമിക്കാൻ ആവില്ല പൊന്നേ

മലർ

മലരായ് വിരിഞ്ഞു നീ എൻ 
മനസ്സിൻറെ പൂന്തോപ്പിൽ 

മധുര സ്വപ്നങ്ങൾക്ക് നിറമേകി 

മാറ്റുരക്കുന്ന പൊന്നലേ നീ 



നീ എൻറെ മലർത്തോപ്പ് 


നിന്നിൽ വിരിയുന്ന പൂക്കൾക്ക് 


നിറമേക്കാൻ ഞാന്നില്ലേ 


എൻ തോപ്പിലെ തൈമുല്ലേ 




ഏകാന്ത മനസ്സുമായ് 

ഏറെ ഞാൻ അലഞ്ഞപ്പോൾ


എന്നിലെ വിളക്കായ് 


എൻ ചാരെ അണഞ്ഞവളെ 



ഞാൻ കാണും സ്വപ്നത്തിലെ

ഞാവൽ മരച്ചുവട്ടിൽ വെച്ച് 

പൂത്താലി ചാർത്തിയപോൾ 


പുന്നാരം പറഞ്ഞ പെണ്ണല്ലേ





എൻറെ സ്വപ്നം


എന്നും എനിക്ക് എൻറെ സ്വപ്നമായ് 
എന്നരികിൽ എത്തുന്ന പൊന്നേ 
ഞാൻ കാണും സ്വപ്‌നങ്ങൾ നീ അല്ലേ 
ഞാൻ തേടും വഴികൾ നിനക്കല്ലേ 

ആരാരും അറിയാതെ ആരോടും പറയാതെ 
ആശിച്ചൊരു മുത്തേ അഴകിൻറെ സ്വത്തേ 

നീ എന്നിലേ രാജാത്തി നീ എൻ സ്വപ്ന സുന്ദരി 
നിനക്കലെ എന്നുളം നിന്നരികിലല്ലേ ഞാൻ എന്നും 

ഓർക്കാൻ എനിക്ക് അവകാശമില്ല 
ഓർത്തിരിക്കാൻ എനിക്ക് നീ മാത്രം 
ഇനി ഒരു ജന്മം നമുക്കായ് വിധിച്ചാൽ 
നീ എനിക്ക് ഇണയായ് വരില്ലേ