scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, August 30, 2013

ചെറിജ്യൂസും ഉറക്കവും

ചുവന്ന് തുടുത്ത ചെറിപ്പഴം. കണ്ടാൽ അപ്പോൾത്തന്നെ തിന്നാൻ തോന്നും. ബേക്കറികളിലെ കണ്ണാടിക്കുപ്പികളിൽ പഞ്ചസാരവെള്ളത്തിൽ മുങ്ങിക്കുളിച്ച് കിടക്കുന്ന  ചുവന്നസുന്ദരിമാരെ വാങ്ങി ആർത്തിയോടെ കഴിക്കാറുമുണ്ട്.

കേക്കും ബ്രഡുമടക്കം പല ബേക്കറി പലഹാരങ്ങളും   ചെറിപ്പഴം പീസ് പീസാക്കി അലങ്കരിക്കാറുമുണ്ട്.

ഈ പഴസുന്ദരിക്ക് മറ്റു ചില കഴിവുകളുമുണ്ടത്രേ. നല്ല ഉറക്കം നൽകാൻ കഴിവുള്ളവളത്രേ ചെറി. മാത്രമല്ല കണ്ണടയ്ക്കുന്ന സമയം കൂട്ടാനും അവൾക്ക്  സാധിക്കും.

രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.   ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്‌ളേറ്റും,  ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.

Thursday, August 29, 2013

ഈന്തപ്പഴം

റമദാന്‍ നൊയമ്പിന്‍റെ ഈ വിശുദ്ധദിനങ്ങളിലാണ് ഈന്തപ്പഴത്തിനു മാറ്റേറുന്നത്. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, ഫ്‌ളൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍, പ്രത്യേകിച്ചും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുളളവര്‍.

* പ്രോട്ടീന്‍സമ്പന്നമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തപ്പഴത്തിലുണ്ട്. അതിനാ
ല്‍ ആമാശയത്തിന്‍റെ ആരോഗ്യത്തിനും ഗുണപ്രദം.

മൂത്രക്കല്ലും വൃക്ക പരാജയവും

മൂത്രക്കല്ല് രോഗം ലോക വ്യാപകമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ആഹാര രീതികളും ജീവിതശൈലിയിലുള്ള വ്യതിയാനങ്ങളുമാണ് ഇതിന് കാരണം. അമിതവണ്ണം, പ്രമേഹം, ആഗോള താപനം എന്നിവമൂലമുള്ള പ്രശ്നങ്ങളാണ് മൂത്രക്കല്ല് രോഗത്തിവുള്ള പ്രധാന കാരണം.

അമിത വണ്ണത്തിനുള്ള ബാരിയാട്രിക് സർജറി കാൽഷ്യം ഓക്സലേറ്റ് കല്ലുകൾ കൂടുതലായി ഉണ്ടാക്കുന്നു. ഇത്തരം ഓക്സലേറ്റ് കല്ലുകൾ വൃക്കപരാജയത്തിനും കാരണമായേക്കാം.

മുതിർന്ന പൗരന്മാരിൽ 13 ശതമാനം ആളുകളിൽ വൃക്കപരാജയമുണ്ടാകുന്നു. മൂത്രക്കല്ലുരോഗവും വൃക്കപരാജയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങളാണ്.

Tuesday, August 27, 2013

വെണ്ടയ്ക്കയുടെ ഔഷധഗുണം

മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.

വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും.

ഗുരുവാണ് ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്.

ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്.

Monday, August 26, 2013

മീൻ കഴിക്കൂ ഹൃദയാരോഗ്യം നിലനിർത്തൂ


ഹൃദയാരോഗ്യം സംരക്ഷിക്കാൻ മത്സ്യ വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. നേരത്തേ ഇത്തരം ഒരു കണ്ടെത്തൽ നടന്നിരുന്നുവെങ്കിലും ഇതിനെ കൂടുതൽ ബലപ്പെടുത്തുന്ന തെളിവുകളാണ് പുതിയ പഠനത്തിൽ പുറത്തു വരുന്നത്.

മത്സ്യ വിഭവങ്ങൾ കഴിക്കാത്തവർക്ക് 23 ശദമാനത്തിൽ കൂടുതൽ ഹൃദ്രോഗം വരുവാനുള്ള സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. ചിലയിനം മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റീ ആസിഡുകളാണ് ഹൃദയത്തിൻറെ പ്രവർത്തനം സുഗമമാക്കി ഹൃദയത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നത്.എന്നാൽ എല്ലാ മത്സ്യങ്ങൾക്കും ഈ ഒമേഗ 3 യുടെ സാനിധ്യം ഇല്ലെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.


Sunday, August 25, 2013

സപ്പോട്ടയുടെ വാണിജ്യ കൃഷി


സപ്പോട്ടയുടെ 'ക്രിക്കറ്റ് ബോള്‍' എന്ന ഇനം വാണിജ്യവളര്‍ത്തലിന് മികച്ചതാണ്. ഒരു കായ 100-150 ഗ്രാംവരെ തൂങ്ങും. നല്ല ഒട്ടുതൈകള്‍ 60 x 60 x 60 സെ.മീ. വലിപ്പമുള്ള കുഴികളില്‍ 7 മീറ്റര്‍ x  7മീറ്റര്‍ അകലത്തില്‍ നടണം. പാകപ്പെട്ട കമ്പോസ്റ്റ്, പൊടിച്ച വേപ്പിന്‍ പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കയര്‍ പിത്ത് കമ്പോസ്റ്റ് എന്നിവ അടിവളമാക്കാം. അസോസ്‌പൈറില്ലം, വാം തുടങ്ങിയ ജീവാണുവളങ്ങള്‍ ചേര്‍ക്കാനായാല്‍ നന്ന്.

തുടക്കത്തില്‍ നന നിര്‍ബന്ധം. മണ്ണിരസത്ത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ തളിച്ചാല്‍ രോഗ-കീട ബാധകള്‍ അകറ്റാം. ആദ്യത്തെ 4-5 വര്‍ഷം തൈകള്‍ക്കിടയില്‍ പച്ചക്കറികള്‍, നിലക്കടല മുതലായവ ഇടവിളയായി വളര്‍ത്തി ആദായമെടുക്കാം.