മൂത്രക്കല്ല്
രോഗം ലോക വ്യാപകമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ആഹാര രീതികളും
ജീവിതശൈലിയിലുള്ള വ്യതിയാനങ്ങളുമാണ് ഇതിന് കാരണം. അമിതവണ്ണം, പ്രമേഹം, ആഗോള
താപനം എന്നിവമൂലമുള്ള പ്രശ്നങ്ങളാണ് മൂത്രക്കല്ല് രോഗത്തിവുള്ള പ്രധാന
കാരണം.
അമിത വണ്ണത്തിനുള്ള ബാരിയാട്രിക് സർജറി കാൽഷ്യം ഓക്സലേറ്റ് കല്ലുകൾ കൂടുതലായി ഉണ്ടാക്കുന്നു. ഇത്തരം ഓക്സലേറ്റ് കല്ലുകൾ വൃക്കപരാജയത്തിനും കാരണമായേക്കാം.
മുതിർന്ന പൗരന്മാരിൽ 13 ശതമാനം ആളുകളിൽ വൃക്കപരാജയമുണ്ടാകുന്നു. മൂത്രക്കല്ലുരോഗവും വൃക്കപരാജയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങളാണ്.
അമിത വണ്ണത്തിനുള്ള ബാരിയാട്രിക് സർജറി കാൽഷ്യം ഓക്സലേറ്റ് കല്ലുകൾ കൂടുതലായി ഉണ്ടാക്കുന്നു. ഇത്തരം ഓക്സലേറ്റ് കല്ലുകൾ വൃക്കപരാജയത്തിനും കാരണമായേക്കാം.
മുതിർന്ന പൗരന്മാരിൽ 13 ശതമാനം ആളുകളിൽ വൃക്കപരാജയമുണ്ടാകുന്നു. മൂത്രക്കല്ലുരോഗവും വൃക്കപരാജയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അസുഖങ്ങളാണ്.
കാരണങ്ങൾ
വൃക്കകൾക്കുള്ള
തടസം, മൂത്രരോഗാണുബാധ, ഇടവിട്ടുള്ള ശസ്‌ത്രക്രിയകൾ, അനുബന്ധമായ മറ്റു
രോഗങ്ങൾ (പ്രമേഹം), രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, മറ്റു വൃക്കരോഗങ്ങൾ
മുതലായവയാണ്. വൃക്കപരാജയത്തിനുള്ള കാരണങ്ങൾ ആരംഭദിശയിൽ തന്നെ കണ്ടുപിടിച്ച്
ചികിത്സിച്ചാൽ ഭാവിയിലുള്ള ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ മുതലായവ ഒരു
പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

ഇ.എസ്.ഡബ്ള്യു.എൽ ചികിത്സ രണ്ട് സെന്റിമീറ്റർ താഴെയുള്ള വൃക്കയിലെ കല്ലുകൾക്ക് ഉപയോഗിക്കുന്നു. ഇ.എസ്.ഡബ്ള്യു.എൽ ചികിത്സയുടെ വിജയ സാധ്യത പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. കല്ലിന്റെ വലിപ്പം, സ്ഥാനം, കല്ലുകളുടെ കാഠിന്യം രോഗിയുടെ വണ്ണം കല്ലിന്റെ ഘടന മുതലായവയാണ് അവ.
പി.സി.എൻ.എൽ ചികിത്സ വളരെ വലിപ്പമേറിയ കല്ലുകൾക്ക് ഉപയോഗിക്കുന്നു. പി.സി.എൻ.എൽ ചികിത്സ വഴി വൃക്കകൾക്കുള്ള പ്രവർത്തനമാന്ദ്യം ഇല്ല എന്നുതന്നെ പറയാം. രക്തനഷ്‌ടം പി.സി.എൻ.എൽ ചികിത്സയുടെ ഒരുപ്രശ്‌നമാണെങ്കിലും രക്തം കൊടുക്കുന്നത് വൃക്കകളുടെ പ്രവർത്തനം കുറയാതെ തടയും.
മൂത്രരോഗാണുബാധ പി.സി.എൻ.എൽ ചികിത്സയുടെ മറ്റൊരു പ്രശ്നമാണ്. അനുയോജ്യമായ ആന്റിബാക്ടീരിയൻ മരുന്നുകൾ, കല്ലുകൾ പൂർണമായി നീക്കം ചെയ്യുക, വൃക്കയിലെ മൂത്രം കെട്ടിനിൽക്കാതെ വെളിയിലേക്ക് പോകാനുള്ള ട്യൂബുകൾ ഘടിപ്പിക്കുക മുതലായവ വഴി വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുവാൻ സഹായിക്കും.
No comments:
Post a Comment