scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, September 22, 2014

മഴക്കാലം

ഈ വർഷം ലീവിനു നാട്ടിൽ പോയപ്പോൾ നല്ല ഒരു വർഷക്കാലം പ്രദീക്ഷിച്ചുവെങ്കിലും പ്രദീക്ഷയേ നഷ്ട്ടപെടുത്താത്ത രീതിയിലുളള  ഒരു മഴക്കാലം ആസ്വദിക്കാൻ കഴിഞ്ഞു. പക്ഷേ പണ്ടത്തെ പോലെയുളള തവളകളുടെ കരച്ചിൽ പോര. തവളകളുടെ കരച്ചിലിനെ പറ്റി പറഞ്ഞപ്പോയാണു പണ്ടു ട്യൂഷൻ പഠിച്ചിരുന്നകാലത്ത് ഗഫൂർ സാർ പറഞ്ഞുതന്ന കഥ ഓർമ്മവന്നത്.



അന്നൊക്കേ മഴക്കാലം തുടങ്ങുന്നതിന്റെ മുന്നറീപ്പെന്നോണം തവളകളുടെ കൊണ്ടോ കൊടുത്തോ കൊടത്തിലിട്ടടച്ചോ എന്ന രീതിയിലുളള കരച്ചിൽ കേൾക്കാമായിരുന്നു. അങ്ങിനെയുളള സമയത്താണ് ഈ കഥ നടക്കുന്നത്. എടവപ്പാതിയിലേ മഴയിൽ പാടങ്ങളും തോടുകളുമെല്ലാം നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്ന ഒരൂ രാത്രിയിൽ തവളകളുടെ കരച്ചിൽ എല്ലായിടത്തും കേൾക്കാം. അന്നൊക്കേ തവളകളേ പിടിച്ചു കയറ്റി അയക്കൽ പതിവായിരുന്നു. അതിനായി പെട്ട്രോൾമാക്സും തോളിൽ ഒരു സഞ്ചിയും കയ്യിൽ ചൂണ്ടയുമായി പാടവരമ്പതുകൂടെ തവളനെ പിടുത്തക്കാർ നടക്കാറുണ്ടായിരുന്നു.

ഒരൂ ദിവസം തവളയേ പിടിക്കുവാൻ പാടവരമ്പത്തൂടേ പോകുമ്പോൾ അന്നതേ ന്യൂ ജനറേഷനിൽപെട്ട ഒരു തവള വിളിച്ചുപറഞ്ഞു പെട്ട്രോൾമാക്സ് പെട്ട്രോൾമാക്സ് എന്ന് അതു കേട്ടു ഉപ്പാപ്പയായ ഒരു തവള പറഞ്ഞു നീ പൂണ്ടോ നീ പൂണ്ടോ. കുറച്ചു കഴിഞ്ഞപ്പോൾ തവളപിടുത്തക്കാരന്റെ സഞ്ചിയിൽ നിന്നും ന്യൂ ജനറേഷൻ തവള വിളിച്ചുപറഞ്ഞു ഞാൻ പോയി എന്നു.

No comments:

Post a Comment