scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, August 3, 2013

മനക്കട്ടിയല്ല വലിനിര്‍ത്താന്‍ സാധിക്കില്ല
“അവന് പുകവലി നിര്‍ത്താന്‍ സാധിക്കില്ല. കാരണം, അവന് അത്ര വലിയ ഉറച്ച തീരുമാനമൊന്നും എടുക്കാനുള്ള കഴിവില്ല”. കൂട്ടുകാരുടെ പുകവലി ശീലത്തെ കുറിച്ച് ഇത്തരമൊരു കമന്‍റ് പാസാക്കുമ്പോഴോ അല്ലെങ്കില്‍ സ്വന്തം പുകവലി ഉപേക്ഷിക്കാന്‍ പറ്റാതെ പരിതപിക്കുമ്പോഴോൾ ഒരു കാര്യം മനസ്സിലാക്കുക-പുകവലി നിര്‍ത്താന്‍ നിശ്ചയദാര്‍ഢ്യം മാത്രം പോര, ചില ജീനുകള്‍ കൂടി സമ്മതിക്കണം!

അടുത്തകാലത്ത് പുറത്തുവിട്ട ഒരു പഠനത്തിലാണ് പുകവലി നിര്‍ത്തുന്നതില്‍ ജീനുകളുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കിയത്. 140,000 ആളുകളിലാണ് പഠനം നടത്തിയത്.

Friday, August 2, 2013

ചാമ്പക്കവേണ്ടത്ര പ്രാധാന്യം നൽക്കാത്ത ഒരു ഫലവഗ്ഗത്തിൽപ്പെട്ട ഒന്നാണ് ചാമ്പക്ക. ഇവയിൽ  സോഡിയം, അയേണ്‍, പൊട്ടാസ്യം പ്രോട്ടീൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു ഫലം കൂടിയാണിത്. അതുപൊലെ കൊളസ്ട്രോളിനും ഇത് ഒരു പരിഹാരമാണ്. ഇതിലെ വൈറ്റമിൻ സി, ഫൈബർ എന്നിവ കൊളസ്ട്രോൾ കുറക്കുന്നു.


Thursday, August 1, 2013

സ്‌ട്രെച്ച്‌ മാര്‍ക്‌സിന്‌ വീട്ടില്‍ പ്രതിവിധി

വിവിധ കാരണങ്ങള്‍ കൊണ്ട്‌ ശരീരത്ത്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാകാറുണ്ട്‌. പെട്ടന്ന്‌ ശരീരഭാരം കൂടുക, ശരീരഭാരം അധികം കുറയുക, ആര്‍ത്തവം, ഗര്‍ഭധാരണം തുടങ്ങി വിവിധ അവസ്ഥകളില്‍ ചര്‍മ്മത്തിന്‍റെ ഏറ്റവും പുറമെയുള്ള ആവരണം വലിയുകയോ ചുരങ്ങുകയോ ചെയ്യും. ഇത്‌ വയര്‍, മാറിടം, തുട, കൈകള്‍ തുടങ്ങി വിവിധ ശരീര ഭാഗങ്ങളില്‍ ചുവന്ന പാടുകള്‍ ഉണ്ടാവാന്‍ കാരണമാകും. 

Wednesday, July 31, 2013

സസ്യാഹാരം ‘വൈറ്റമിന്‍’ സമൃദ്ധം
ഗുരുദക്ഷിണയായി ശിഷ്യനോട്‌, മനുഷ്യനാവശ്യമില്ലാത്ത ഒരു ചെടി പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞ ഒരു ഋഷിയുടെ കഥയുണ്ട്‌. ദിവസങ്ങളോളം കാട്ടില്‍ അലഞ്ഞ്‌ ശിഷ്യന്‍ വെറും കൈയോടെ തിരിച്ചുവന്നു. പരീക്ഷണത്തിന്റെ കൗതുകം നിറഞ്ഞ ശിക്ഷണത്തിലൂടെ ഗുരു ശിഷ്യനു നല്‍കിയ അറിവ്‌ ഇത്രമാത്രമാണ്‌. മനുഷ്യന്‍റെ നിലനില്‍പ്‌ സസ്യങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രം.

നമുക്ക്‌ വേണ്ടതെല്ലാം ഭൂമി അതിന്‍റെ പച്ചപ്പില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാനുള്ള എളുപ്പമാര്‍ഗമാണ്‌ ഈ ഹരിതസമൃദ്ധി. പാര്‍ശ്വഫലങ്ങളില്‍ നിന്നു മുക്തമായ ആയുര്‍വേദവും പ്രകൃതിചികിത്സയും, സസ്യാഹാരത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതും മറ്റൊന്നും കൊണ്ടല്ല.


Tuesday, July 30, 2013

ഗര്‍ഭിണിയുടെ മൊബൈല്‍ കുട്ടിക്ക് ദോഷം
മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും ഉപദേശിച്ചാല്‍ അത് അമ്മമാരാകാന്‍ പോകുന്ന സ്ത്രീകള്‍ പാടേ തള്ളിക്കളയരുത്. ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാവാന്‍ കാരണമായിത്തീരുമെന്ന് ഒരു പുതിയ പഠനം തെളിയിച്ചിരിക്കുന്നു.

ഡെന്മാര്‍ക്കിലെ ഗവേഷകര്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് ആധാരം. 1996-2002 കാലഘട്ടത്തിലാണ് പഠനം നടന്നത്.

Monday, July 29, 2013

അല്‍ഷൈമേഴ്സ്നിങ്ങള്‍ വളരെ കൊഞ്ചിക്കുന്ന നിങ്ങളുടെ പേരക്കുട്ടിയുടെ പേര് നിങ്ങള്‍ മറന്നു പോയോ. നിങ്ങള്‍ക്കു നിങ്ങളുടെ മരുമകള്‍ ഭക്ഷണം തരുന്നില്ല എന്ന് നിങ്ങളുടെ മകനോട് നിങ്ങള്‍ പരാതി പറയാറുണ്ടോ. നിങ്ങളുടെ പുതിയ അയല്‍ക്കാരന്റെ പേര് നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ലേ. എങ്കില്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണം. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ പേരക്കുട്ടിയുടെ പേരറിയാം, നിങ്ങളുടെ മരുമകള്‍ സമയത്തിന് നിങ്ങള്‍ക്ക് ഭക്ഷണം തന്നതുമാണ്. പക്ഷേ നിങ്ങളുടെ ഓര്‍മ്മയില്‍ ആ കാര്യങ്ങള്‍ നിങ്ങള്‍ മറന്നു പോയതാണ്. അതേ സമയം പഴയ ഓര്‍മ്മകള്‍ നശിക്കാതെ കിടക്കും.


Sunday, July 28, 2013

ദാമ്പത്യം: ഗസാലി ഇമാം വിശദീകരിച്ച ഹിക്മത്തുകള്‍ദാമ്പത്യജീവിതം നയിക്കുന്നത് പുണ്യനബിയുടെ സുന്നതാണ്. അത് വളരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമല്ലെന്നര്‍ഥം. നമ്മുടെ ഉദ്ദേശ്യം നന്നാക്കിയാല് കല്യാണം കഴിക്കുന്നതിനും ഇണയൊത്തുള്ള തുടര്‍ജീവിതത്തിനുമെല്ലാം വളരെ ഏറെ പ്രതിഫലം ലഭിക്കും.
ഇസ്‌ലാം ദാമ്പത്യജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

ഒന്ന്, ഇണ ആണിനും പെണ്ണിനും പരസ്പരം തുണയാണ്. തങ്ങള്‍ക്ക് അണയാനുള്ള ഇണകളെയും സൃഷ്ടിച്ചു (അഅ്റാഫ്. 189).
രണ്ട്, മനുഷ്യകുലത്തിന്‍റെ തുടര്‍ച്ച. മനുഷ്യ കുലം ലോകവസാനം വരെ നിലനില്‍ക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.