scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Sunday, July 28, 2013

ദാമ്പത്യം: ഗസാലി ഇമാം വിശദീകരിച്ച ഹിക്മത്തുകള്‍



ദാമ്പത്യജീവിതം നയിക്കുന്നത് പുണ്യനബിയുടെ സുന്നതാണ്. അത് വളരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമല്ലെന്നര്‍ഥം. നമ്മുടെ ഉദ്ദേശ്യം നന്നാക്കിയാല് കല്യാണം കഴിക്കുന്നതിനും ഇണയൊത്തുള്ള തുടര്‍ജീവിതത്തിനുമെല്ലാം വളരെ ഏറെ പ്രതിഫലം ലഭിക്കും.
ഇസ്‌ലാം ദാമ്പത്യജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

ഒന്ന്, ഇണ ആണിനും പെണ്ണിനും പരസ്പരം തുണയാണ്. തങ്ങള്‍ക്ക് അണയാനുള്ള ഇണകളെയും സൃഷ്ടിച്ചു (അഅ്റാഫ്. 189).
രണ്ട്, മനുഷ്യകുലത്തിന്‍റെ തുടര്‍ച്ച. മനുഷ്യ കുലം ലോകവസാനം വരെ നിലനില്‍ക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു.



ഒരാള്‍ നബിസവിധത്തില്‍ വന്നു പറഞ്ഞു: പ്രവാചകരെ. ഏറെ ഭംഗിയുള്ള ഒരു പെണ്ണിനെ ഞാന്‍ കണ്ടുവെച്ചിട്ടുണ്ട്. പക്ഷെ അവള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാനാവില്ല. ഞാനവളെ വിവാഹം ചെയ്യട്ടേയോ. പ്രവാചകന്‍ അയാളെ വിലക്കി. രണ്ടു പ്രവാശ്യം ഇതുപോലെ ആ സ്വഹാബി വന്നപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ വിലക്കി. മൂന്നാമതും വന്നപ്പോള്‍ അവിടന്ന് പറഞ്ഞു: നിങ്ങള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കുക. (അബൂദാവൂദ്)

മൂന്ന്, കല്യാണം ആണിനും പെണ്ണിനും തങ്ങളുടെ ഗുഹ്യഭാഗം സംരക്ഷിക്കുന്നതിനും വ്യഭിചാരം പോലുള്ള നിഷിദ്ധകാര്യങ്ങളിലേക്ക് വഴുതിപ്പോകാതരിക്കാനും ഒരുപരിധി വരെ സഹായിക്കുന്നു.
ഇമാം ഗസാലി താഴെപറയുന്നഹിക്മത്തുകളാണ് വിവാഹത്തിന്‍റെതായി പ്രധാനമായി എണ്ണുന്നത്.
ഒന്ന്, കുഞ്ഞിന്‍റ ജന്മം.
കുഞ്ഞിനെ ജനിപ്പിക്കുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരാധനയായി മാറുന്നെവന്നാണ് ഗസാലി ഇമാം പറയുന്നത്. അത് കൊണ്ട് തന്നെ അത് വിവാഹത്തിന്‍റെ പിന്നിലെ വലിയൊരു ഹിക്മത്ത് ആണെന്നും. അല്ലാഹു മനുഷ്യ കുലത്തെ ഭൂമിയില്‍ നിലനിര്‍ത്താന് ‍ഉദ്ദേശിക്കുന്നുണ്ട്. ആ അര്‍ഥത്തില് ‍ഒരു കുഞ്ഞിനെ ജനിപ്പിക്കുക എന്നത് അല്ലാഹുവിന്‍റെ താത്പര്യത്തിന് വേണ്ടിയുള്ള ശ്രമമാണ്. അത് ഒരു ഇബാദത്തായി മാറുന്നുവെന്നാണ് ഗസാലി ഇമാം വിശദീകരിക്കുന്നത്.

എത്രയും കൂടുതല്‍ അനുയായികളുണ്ടാകണമെന്നാണ് പുണ്യനബിയുടെ ആഗ്രഹം. അന്ത്യനാളില് ‍അനുയായികളുടെ എണ്ണക്കൂടുതല്‍ കാണിച്ച് മറ്റു പ്രവാചകരേക്കാള്‍ മുന്നിലെത്തണമെന്നത് നബിയുടെ ഒരു ആഗ്രഹമാണ്. പല ഹദീസുകളിലും നബി അത് വ്യക്തമാക്കിയതായി കാണാം. അങ്ങനെ നോക്കുമ്പോഴും കുഞ്ഞിന് ജന്മം നല്‍കുന്നത് അവിടത്തോടുള്ള ഇഷ്ടമാണെന്ന് വരുന്നു. അതും ആരാധനയുടെ ഭാഗമായി വരുന്നു.

മറ്റൊന്നുള്ളത് സ്വാലിഹായ മക്കളെ കുറിച്ചുള്ള ഹദീസ് പരാമര്‍ശമാണ്. സ്വാലിഹായ മക്കള്‍ മരണത്തിന് ശേഷവും ഉപകാരപ്പെടുമെന്നത് നിസ്തര്‍ക്കമാണ്. ആ അര്‍ഥത്തിലും കുഞ്ഞുങ്ങള്‍ സ്വന്തം ആരാധനയുടെ തന്നെ ഭാഗമാണെന്ന് വരുന്നു.

ഇനി മക്കള്‍ ചെറുപ്പത്തിലെ തന്നെ മരിച്ചു പോകുന്നുവെന്നരിക്കിട്ടെ. അതും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം നാളേക്കുള്ള നന്മയായി ഭവിക്കുന്നു. ചെറുപ്പത്തിലേ മരിച്ചുപോയ മക്കള്‍ പരലോകത്ത് തങ്ങളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ശിപാര്‍ശക്കാരാകുമെന്ന് ഹദീസിലുണ്ട്. ആ അര്‍ഥത്തിലും മക്കള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലാഭം കൊയ്യാനുള്ള മൂലധനം തന്നെയാണ്.

രണ്ട്, ദേഹേഛകളുടെ നിയന്ത്രണം.
വിവാഹകം കഴിക്കുന്നതോടെ പിന്നെ ആണിനും പെണ്ണിനും തന്‍റെ ഇഛകളെ നിയന്ത്രിക്കാനാകുന്നു. തനിക്ക് ഒരു തണയുണ്ടെന്ന ബോധം അവനെ ഹറാമുകളില് നിന്ന് ഒരു പരിധി വരെ അകറ്റുനിര്‍ത്തുന്നുണ്ട്. ഹദീസില്‍ കാണാം. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ വിവാഹം കഴിക്കുക. അതിന് കഴിയുന്നില്ലെങ്കില് വ്രതം അനുഷ്ഠിക്കുക. ലൈംഗികാവയവങ്ങളെ നിയന്ത്രിക്കുന്ന ഒരു പരിചയാണ് വ്രതം.
മൂന്ന്, വീടിന്‍റെ പരിപാലനം.
വീടുമായ ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം പിന്നെ തന്‍റെ പെണ്ണു നോക്കിക്കൊള്ളുമെന്ന അവസ്ഥയായി കല്യാണം കഴിയുന്നതോടെ. പുരുഷനെ സംബന്ധിച്ചിടത്തോളം ജീവിതോപാധി തേടാന്‍ ഇത് ഏറെ പ്രാപ്തനാക്കുന്നു. അബൂസുലൈമാനുദ്ദാറാനി പറഞ്ഞതായി കാണുന്നു: നല്ല കുടുംബിനി പുരുഷനെ സംബന്ധിച്ചിടത്തോളം തന്‍റെ പാരത്രികജീവിതത്തിന്‍റെ ഭാഗമാണെന്ന് വരുന്നു. കാരണം അവന്‍ വീട് പരിപാലിച്ചും അവന്‍റെ ശാരീരികേഛകളെ പൂര്‍ത്തിയാക്കാന്‍ സഹായിച്ചും പുരുഷന്‍റെ ദീനിനെ കാത്തു രക്ഷിക്കുന്നത് അവളാണ്. ഇത്തരം കാര്യങ്ങളുമായി ഒരു പെണ്ണ് കഴിഞ്ഞു കൂടുന്നുവെങ്കില്‍ അതവള്‍ക്ക് ഏറെ പുണ്യമുള്ള കാര്യമാണെന്ന് പ്രാമാണികമായി അംഗീകരിക്കപ്പെട്ടതുമാണ്.
നാല്, ആണിനും പെണ്ണിനും പരസ്പരം തങ്ങളുടെ ബാധ്യതകള് നിറവേറ്റാനുള്ള വഴിയൊരുങ്ങുന്നു.
കല്യാണം കഴിക്കുന്നതോടെ പിന്നെ ആണിനെ സംബന്ധിച്ചിടത്തോളം കൂടതല്‍ ഉത്തരവാദിത്തബോധമുള്ളവനാക്കുന്നു. പെണ്ണിന് വേണ്ട കാര്യങ്ങള്‍ സാധിച്ചു കൊടുക്കാനും അവളുടെ ബാധ്യതകള്‍ മുറപോലെ വീട്ടാനുമെല്ലാം വിവാഹമെന്ന ഏര്‍പ്പാട് അവനെ നിര്‍ബന്ധിക്കുന്നു. അവര്‍ക്കുണ്ടാക്കുന്ന കുഞ്ഞുങ്ങളെ ധാര്‍മികമായ രീതിയില്‍ വളര്ത്തുക, പരമാവധി ഹലാലായ ഭക്ഷണം കണ്ടെത്തുക, പ്രതിസന്ധികള്‍ വരുമ്പോള്‍ അതിനെ തരണം ചെയ്യുക തുടങ്ങി നിരവധി കാര്യങ്ങള്‍ വിവാഹം വഴി നമ്മുടെ മുന്നിലുയര്‍ന്നു വരുന്നു. ഇതെല്ലാം ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അതിന് വേണ്ടി അവന്‍ സ്വയത്തെ പാകപ്പെടുത്തുന്നതും ജീവിതരീതികള്‍ ചിട്ടപ്പെടുത്തുന്നതുമെല്ലാം ഭാര്യയും കുടുംബവും ആകുമ്പോള്‍ മാത്രമായിരിക്കും. ഈ അര്‍ഥത്തിലെല്ലാം വിവാഹം വിശ്വാസത്തിന്‍റെ മൂര്‍ച്ച കൂട്ടുന്നു. (ഗസാലി ഇമാം പുരുഷനെ സംബന്ധിച്ചാണ് ഈ ഭാഗത്ത് കാര്യമായി വിശദീകരിക്കുന്നത്.)



കൂടുതൽ പോസ്റ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  

No comments:

Post a Comment