scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, August 1, 2013

സ്‌ട്രെച്ച്‌ മാര്‍ക്‌സിന്‌ വീട്ടില്‍ പ്രതിവിധി

വിവിധ കാരണങ്ങള്‍ കൊണ്ട്‌ ശരീരത്ത്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാകാറുണ്ട്‌. പെട്ടന്ന്‌ ശരീരഭാരം കൂടുക, ശരീരഭാരം അധികം കുറയുക, ആര്‍ത്തവം, ഗര്‍ഭധാരണം തുടങ്ങി വിവിധ അവസ്ഥകളില്‍ ചര്‍മ്മത്തിന്‍റെ ഏറ്റവും പുറമെയുള്ള ആവരണം വലിയുകയോ ചുരങ്ങുകയോ ചെയ്യും. ഇത്‌ വയര്‍, മാറിടം, തുട, കൈകള്‍ തുടങ്ങി വിവിധ ശരീര ഭാഗങ്ങളില്‍ ചുവന്ന പാടുകള്‍ ഉണ്ടാവാന്‍ കാരണമാകും. 


ചര്‍മ്മത്തിന്‌ ഇലാസ്‌തികത നഷ്‌ടമാവുകയും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാവുകയും ചെയ്യും. ഇത്തരം പാടുകള്‍ പുരുഷന്‍മാരിലും സ്‌ത്രീകളിലും ആത്മവിശ്വാസം കുറയാനും മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാകാനും കാരണമാകും. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ കളയാന്‍ പരമ്പരാഗത മരുന്നുകള്‍ ലഭിക്കുമെങ്കിലും പലതും ചെലവേറിയതാണ്‌. ഇവ താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും ഇതിലടങ്ങിയിട്ടുള്ള രാസവസ്‌ക്കുകള്‍ ചര്‍മ്മത്തിന്‌ ദോഷം ചെയ്യും. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ പ്രതിവിധികള്‍ ഉണ്ട്‌.

 വെള്ളം കുടിക്കുക 
 ചര്‍മ്മത്തിലുണ്ടാകുന്ന വൈരൂപ്യങ്ങള്‍ പരിഹരിക്കാനുള്ള ലളിതമായ മാര്‍ഗ്ഗമാണ്‌ വെള്ളം. ചര്‍മ്മം ആരോഗ്യത്തോടെയും ജലാംശത്തോടും ഇരിക്കാന്‍ വെള്ളം സഹായിക്കും. വെള്ളം ചര്‍മ്മത്തിന്‍റെ നനവ്‌ നിലനിര്‍ത്തി ഇലാസ്‌തികത നഷ്‌ടപെടാതെയും വരണ്ടു പോകാതെയും നോക്കുന്നു. ഗര്‍ഭകാലത്തും ശരീരഭാരം കുറയ്‌ക്കുന്ന കാലയളവിലും ദിവസം 8-10 ഗ്ലാസ്സ്‌ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ വരാതെ ചര്‍മ്മത്തിന്‌ വികസിക്കാനും ചുരുങ്ങാനും ഇത്‌ മൂലം കഴിയും.

എണ്ണ തടവുക 
പ്രകൃതി ദത്ത എണ്ണകളുടെ മിശ്രിതം സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ നീക്കം ചെയ്യാന്‍ പരീക്ഷിക്കാവുന്നതാണ്‌. ഒരു തുടം ബാദാംഎണ്ണ, ഒലിവ്‌ എണ്ണ, ജോജോബ എണ്ണ അല്ലെങ്കില്‍ അവകാഡോ എണ്ണ, ആറ്‌ തുള്ളി സൂര്യകാന്തി എണ്ണ, എട്ട്‌ തുള്ളി കര്‍പ്പൂര എണ്ണ അല്ലെങ്കില്‍ നാല്‌ ടേബിള്‍ സ്‌പൂണ്‍ ഒലിവ്‌ എണ്ണ, നാല്‌ ടേബിള്‍ സ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌, രണ്ട്‌ ടീസ്‌പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ കളയാന്‍ സഹായിക്കുന്ന നല്ല വീട്ടുമരുന്നാണ്‌.

തേച്ച്‌ കുളി 
 സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉള്ള ഭാഗങ്ങളില്‍ ഓട്‌സോ അപ്രികോട്ടോ കൊണ്ടുണ്ടാക്കിയ സ്‌ക്രബുകള്‍ ഉപയോഗിച്ച്‌ തേച്ച്‌ കഴുകുന്നത്‌ നശിച്ച കോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. നാരങ്ങ ഉപയോഗിച്ച്‌ തേയ്‌ക്കുന്നതും നല്ലതാണ്‌. ചര്‍മ്മത്തില്‍ നാരങ്ങ തേച്ചിട്ട്‌ എണ്ണ അല്ലെങ്കില്‍ വിറ്റാമിന്‍ സിയും ഇലാസ്‌തികത കൂടാനുള്ള മരുന്നുകളും ചേര്‍ത്തുള്ള കുഴമ്പ്‌ പുരട്ടി തടവുക. നാരങ്ങ കൊണ്ട്‌ വീണ്ടും ശരീരം തേച്ചിട്ട്‌ ഒന്നോ രണ്ടോ മണിക്കൂറിന്‌ ശേഷം കുളിക്കുക. നാരങ്ങയിലുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ആഴത്തിലേക്ക്‌ ഇറങ്ങി ചെന്ന്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കാന്‍ സഹായിക്കും.


വിറ്റാമിനടങ്ങിയ ആഹാരം 
വിറ്റാമിന്‍ സിയും ധാതുക്കളും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത്‌ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാവുന്നത്‌ തടയുന്നതിനും സഹായിക്കും. പ്രോട്ടീനുകളും നാരുകളും ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭസ്ഥശിശുവിന്‍റെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ വിറ്റാമിന്‍ എ, സി, ഡി3, ഇ , ഫോലിക്‌ ആസിഡ്‌ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ എല്ലാ ഗൈനക്കോളജിസ്‌റ്റുകളും പറയാറുണ്ട്‌.

വിറ്റാമിന്‍ ഇ അടങ്ങിയ എണ്ണകള്‍ 
വിറ്റാമിന്‍ ഇ അടങ്ങിയ എണ്ണകള്‍ പുറമെ പുരട്ടുന്നതും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ കുറയ്‌ക്കാന്‍ നല്ലതാണ്‌. കൊളാജന്‍ ഫൈബറിന്‍റെ ഉത്‌പാദനം വിറ്റാമിന്‍ ഇ ത്വരിതപ്പെടത്തും. ഇത്‌ നശിച്ച ചര്‍മ്മ കോശങ്ങള്‍ വീണ്ടും ഉണ്ടാകുന്നതിനും പാടുകള്‍ ഉണ്ടായ ഭാഗത്തെ ചര്‍മ്മത്തിന്‍റെ നിറം തിരിച്ച്‌ ലഭിക്കുന്നതിനും കാരണമാകും.

ജെനിസ്റ്റീന്‍ 
തോഫു, സോയ പാല്‍, സോയ ബീന്‍, മറ്റ്‌ സോയ ഉത്‌പന്നങ്ങള്‍ എന്നിവയില്‍ കാണുന്ന ഫൈറ്റോഈസ്‌ട്രജനാണ്‌ ജെനിസ്റ്റീന്‍. ഇവ കൊളാജെന്റെ ഉത്‌പാദനം ഉയര്‍ത്തും. പ്രായം കൂടുമ്പോള്‍ ചര്‍മ്മം നശിക്കുന്നതിനും പെട്ടെന്ന്‌ ഭേദപെടാതിരിക്കുന്നതിനും കാരണമാകുന്ന ചില എന്‍സൈമുകകളെ ഇവ നിഷ്‌ക്രിയമാക്കും.
പച്ചക്കറികള്‍
ചീര, കടുക്‌, വെണ്ടക്ക, സെലറി, പച്ചടിച്ചീര, പച്ച ബീന്‍സ്‌, ശതാവരി, ഒലിവ്‌, മുള്ളങ്കി തുടങ്ങിയ പച്ചക്കറികള്‍ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്‌. ചര്‍മ്മത്തിലെ ജലാംശം ഉയര്‍ത്താനും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലതാക്കാനും ഇവ സഹായിക്കും.

വെളിച്ചെണ്ണ 
സ്‌ട്രെച്ച്‌ മാര്‍ക്‌സില്‍ ചൊറിച്ചില്‍ ഉണ്ടാവുക സാധാരണമാണ്‌. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പാടുകള്‍ ഭേദമാകാന്‍ സമയമെടുക്കും. ചൊറിച്ചിലുള്ള സ്‌ട്രെച്ച്‌ മാര്‍ക്‌സില്‍ വെളിച്ചെണ്ണ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുക. രണ്ടാഴ്‌ച തുടര്‍ച്ചയായി ഇങ്ങനെ ചെയ്‌താല്‍ ചൊറിച്ചില്‍ മാറുകയും പാടുകള്‍ ഇല്ലാതാകുകയും ചെയ്യും.

വിറ്റാമിന്‍ സി 
വിറ്റാമിന്‍ സി നിറഞ്ഞ ഓറഞ്ച്‌, നാരങ്ങ, കുരുമുളക്‌,  ബ്രോക്കോളി എന്നിവ കൊളാജന്‍ ഉണ്ടാകുന്നതിനും സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ പെട്ടന്ന്‌ ഇല്ലതാകുന്നതിനും സഹായിക്കും.


കാരറ്റ്‌ 
സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ മാറ്റുന്നതിനും ചര്‍മ്മത്തിനുണ്ടാകുന്ന നാശങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്ന കൊളാജന്‍ ഫൈബറുകള്‍ ഉണ്ടാകുന്നതിന്‌ വിറ്റാമിനുകള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. കാരറ്റ്‌ , ചീര, മത്തങ്ങ എന്നിവയില്‍ നിന്നും വിറ്റാമിന്‍ എ ലഭിക്കും. കൊളാജന്‍റെ അളവുയര്‍ത്താന്‍ ഇവ സഹായിക്കും.
വ്യായാമം 
സൈക്ലിങ്‌ പോലെയുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്‌ മസിലുകളെ മെച്ചപ്പെടുത്തുന്നതിന്‌ പുറമെ ശരീര ഭാരം പടിപടിയായി കുറയാനും സഹായിക്കും. ഇത്‌ സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഉണ്ടാകുന്നത്‌ തടയും. പ്രാണായാമം ഉള്‍പ്പെടയുള്ള യോഗ ശീലിക്കുന്നത്‌ ചര്‍മ്മത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്തി സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ വരുന്നത്‌ തടയും.

ഗ്ലൈക്കോളിക്‌ ആസിഡ്‌ 
ആല്‍ഫ-ഹൈഡ്രോക്‌സി കുടബത്തില്‍ പെടുന്ന ഗ്ലൈക്കോളിക്‌ ആസിഡ്‌ നശിച്ച ചര്‍മ്മ കോശങ്ങള്‍ നീക്കം ചെയ്യുന്നതിന്‌ ഉത്തമമാണ്‌. കരിമ്പില്‍ നിന്നും മൂക്കാത്ത മുന്തിരിങ്ങയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇവ ചര്‍മ്മത്തിലെ നശിച്ച പുറം പാളി നീക്കം ചെയ്‌ത്‌ ആരോഗ്യമുള്ള അകം പാളി അനാവരണം ചെയ്യും. കൊളാജന്‍ ഫൈബറുകളുടെ ഉത്‌പാദനം ഇവ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നാണ്‌ പഠനം പറയുന്നത്‌. സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയായിട്ടാണ്‌ ഗ്ലൈക്കോളിക്‌ ആസിഡിനെ കരുതുന്നത്‌.

സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ 
ഈ പ്രതിവിധികള്‍ നിങ്ങളുടെ ചര്‍മ്മത്തിന്‌ സ്വാഭാവിക സുഖപെടലിനുള്ള ശക്തി പകരും. അതുവഴി സ്‌ട്രെച്ച്‌ മാര്‍ക്‌സ്‌ ഇല്ലാതാക്കാന്‍ കഴിയും. ദിവസേന എന്ന രീതിയില്‍ ഇവ ഉപയോഗിക്കണം. എന്ത്‌ മരുന്ന്‌ ഉപയോഗിക്കുമ്പോഴും ഡോക്‌ടറുടെ നിര്‍ദ്ദേശം ആരായുന്നത്‌ നല്ലതാണ്‌. മരുന്നിന്‍റെ അളവ്‌ കൂടാതിരിക്കാനും കഴിക്കുന്ന മറ്റ്‌ മരുന്നുകളുമായി ചേര്‍ന്ന്‌ ദോഷഫലം ഉണ്ടാകാതിരിക്കാനും ഇത്‌ സഹായിക്കും.