scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, August 3, 2013

മനക്കട്ടിയല്ല വലിനിര്‍ത്താന്‍ സാധിക്കില്ല




“അവന് പുകവലി നിര്‍ത്താന്‍ സാധിക്കില്ല. കാരണം, അവന് അത്ര വലിയ ഉറച്ച തീരുമാനമൊന്നും എടുക്കാനുള്ള കഴിവില്ല”. കൂട്ടുകാരുടെ പുകവലി ശീലത്തെ കുറിച്ച് ഇത്തരമൊരു കമന്‍റ് പാസാക്കുമ്പോഴോ അല്ലെങ്കില്‍ സ്വന്തം പുകവലി ഉപേക്ഷിക്കാന്‍ പറ്റാതെ പരിതപിക്കുമ്പോഴോൾ ഒരു കാര്യം മനസ്സിലാക്കുക-പുകവലി നിര്‍ത്താന്‍ നിശ്ചയദാര്‍ഢ്യം മാത്രം പോര, ചില ജീനുകള്‍ കൂടി സമ്മതിക്കണം!

അടുത്തകാലത്ത് പുറത്തുവിട്ട ഒരു പഠനത്തിലാണ് പുകവലി നിര്‍ത്തുന്നതില്‍ ജീനുകളുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കിയത്. 140,000 ആളുകളിലാണ് പഠനം നടത്തിയത്.



പുകവലി നിര്‍ത്തുന്നതില്‍ ജീനുകളുടെ പങ്കിനെ കുറിച്ച് മൂന്ന് പഠനങ്ങളാണ് നടന്നത്. ആദ്യ രണ്ട് പഠനങ്ങളില്‍ ഒരു വ്യക്തി എത്ര സിഗരറ്റ് ഒരു ദിവസം വലിക്കുന്നു എന്നത് നാല് ജീനുകളുടെ പ്രവര്‍ത്തന പരിധിയിലാണ് എന്ന് വ്യക്തമായി. ഇവയില്‍ രണ്ട് ജീനുകള്‍ നിക്കോട്ടിന്‍ ആശ്രയത്വവുമായും മറ്റ് രണ്ടെണ്ണം ശരീരത്തിലെ നിക്കോട്ടിന്‍റെ അളവിന്‍റെ ക്രമീകരണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഒരാള്‍ വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണം വര്‍ദ്ധിക്കുന്നത് ഈ ജീനുകള്‍ക്ക് ജനിതക മാറ്റം വരുത്താനിടയാക്കുന്നു. മനുഷ്യരെ നിക്കോട്ടിനു കൂടുതല്‍ അടിമകളാക്കുന്ന ജീനുകള്‍ പതിനഞ്ചാം ക്രോമസോമിലാണ് ഉള്ളതെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ക്ലൈഡ് ഫ്രാങ്ക്സിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഇതെ പഠനത്തില്‍ വെളിപ്പെട്ടു.

നിക്കോട്ടിന്‍ ഉപയോഗവും ജീനുകളുമായുള്ള ബന്ധം വെളിപ്പെട്ടതോടെ പുകവലി നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment