scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, August 2, 2013

ചാമ്പക്ക



വേണ്ടത്ര പ്രാധാന്യം നൽക്കാത്ത ഒരു ഫലവഗ്ഗത്തിൽപ്പെട്ട ഒന്നാണ് ചാമ്പക്ക. ഇവയിൽ  സോഡിയം, അയേണ്‍, പൊട്ടാസ്യം പ്രോട്ടീൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒരു ഫലം കൂടിയാണിത്. അതുപൊലെ കൊളസ്ട്രോളിനും ഇത് ഒരു പരിഹാരമാണ്. ഇതിലെ വൈറ്റമിൻ സി, ഫൈബർ എന്നിവ കൊളസ്ട്രോൾ കുറക്കുന്നു.



കൂടാതെ വയറിളക്കം പോലെയുള്ള അവസ്ഥകളിൽ കഴിക്കാവുന്ന ഒരു ഫലമാണ്. കാരണം ശരീരത്തിലെ ജലനഷ്ടം പരിഹരിക്കുവാൻ ഇതു സഹായിക്കുന്നതാണ്.

ചാമ്പക്കയുടെ കുരു ഉണക്കി പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. തിമിരം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു പരിഹാരമാണ്.

ഇവയുടെ ഇല സ്മോൾ പോക്സ് പോലുള്ള അസുഖങ്ങളുണ്ടാകുമ്പോൾ  ശരീരത്തിലെ ചൊറിച്ചിലുണ്ടാകുന്നതിന് ശമനം നൽക്കുന്നതാണ്.

ചാമ്പക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കക്കു കഴിയും.

No comments:

Post a Comment