scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, July 20, 2013

വീട്ടു ചികില്‍സയ്ക്ക്‌ പാര്‍ശ്വഫലങ്ങളില്ലാത്ത നാട്ടുമരുന്നുകള്‍




ചുമയോ, ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്കോടുന്നത്‌ നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാധാരണ അസുഖങ്ങള്‍ക്ക്‌ നമ്മുടെ വീട്ടില്‍വെച്ചു തന്നെ നല്‍കാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത നിരവധി മരുന്നുകളുണ്ട്‌. തുളസിയിലയും കുരുമുളകും ചേര്‍ത്ത്‌ തിളപ്പിച്ച കഷായം കൂടെക്കൂടെ കുടിക്കുന്നത്‌ മുക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനുമെല്ലാം ആശ്വാസം പകരുന്നതാണ്‌. . 

Wednesday, July 17, 2013

മുഖക്കുരു മാറ്റാന്‍ എളുപ്പ വഴികള്‍ .



മുഖക്കുരു സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്.  ഇതാ മുഖക്കുരു ഒഴിവാക്കാന്‍ ചില ലളിത മാര്‍ഗങ്ങള്‍.
  • കുറച്ചു പുതിനയില കഴുകി വൃത്തിയാക്കിയ ശേഷം നന്നായി അരച്ചു മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം കഴുകിക്കളയാം. എന്നും രാത്രി ഇതു ചെയ്താല്‍ മുഖക്കുരുവും മുഖക്കുരുവിൻറെ പാടുകളും അപ്രത്യക്ഷമാവും.  
  • മുഖക്കുരു പാടു കളയാന്‍ ഒരു ടീസ്പൂണ്‍ മുള്ളങ്കി അരച്ചത്‌ ഒരു ടീസ്പൂണ്‍ മോരില്‍ കലക്കി മുഖത്തു തേയ്ക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. 

Tuesday, July 16, 2013

ഫെയ്സ് ബുക്കിലെ ഫൈക്ക് ഐ.ടി.


(ഫൈക്ക് ഐ.ടി പലർക്കും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കികൊണ്ടിരുകുന്ന കാലമാണ്. ഇവിടെയും അതുപോലെയുള്ള ഒരു ഐ.ടി.യുടെ കുറച്ചുകാലത്തെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന ഒരു സംഭവം ഞാൻ നിങ്ങക്ക് വേണ്ടി സമപ്പിക്കുന്നു. ഈ കഥ തികച്ചും ഒരു സാങ്കൽപ്പികമാണ്. ഇതിലുണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പ്രിയ വായനക്കാർ ക്ഷമിക്കണെമെന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിദ്ധേശങ്ങളും പ്രദീക്ഷിച്ചുകൊണ്ട് നമുക്ക് കഥയിലേക്ക് പോകാം)

ഇന്ന് ഞായറാഴ്ച ഷോപ്പ് തുറക്കാറില്ലങ്കിലും എവിടെയോ പോകുവാനുള്ളതു പോലെ സമദ് അതിരാവിലെ എണീറ്റു പ്രഭാതകാര്യങ്ങൾ  ഏല്ലാം  കഴിച്ചു. തലെ ദിവസം തുണിക്കടയിൽ  നിന്ന് വാങ്ങിയ ഷർട്ടും ജീൻസും പിന്നെ അയലത്തെ ശക്കീറിൻറെ വുഡ് ലാൻറ് ഷൂവും ധരിച്ച്  പോകുവാനുള്ള പുറപ്പാടാണ്. സാധാരണ ഞായറാഴ്ച പത്തു പതിനൊന്ന് മണി വരെ പുതപ്പിനുള്ളിൽ  ചെമ്മീൻ  ചുരുണ്ട പോലെ കിടന്നുറങ്ങുന്നതാണ്. സമദിനെ കണ്ട ഉമ്മ 

 "ഇജ് ഇന്ന് എവിടെക്കാ പോണത് ഞാൻ ഇന്ന് അന്നേ നബീസാൻറെ അടുത്തേക്ക് വിടണമെന്ന് വിജാരിച്ചിരിക്കുകയായിരുന്നു. ഓള് പോയിട്ട് രണ്ട് ആഴ്ച്ചയായി ആരും ഇതുവരെ ഒന്ന് തിരിഞ്ഞു നോകിയിട്ടില്ല". നഫീസ സമദിറെ പെങ്ങളാണ് അവളെ വിവാഹം കഴിച്ചിരിക്കുന്നു. അവളുടെ വിവരങ്ങൾ അറിയാൻ ഭർത്താവിൻറെ വീട്ടിൽ പോകുന്നകാര്യമാണ് ഉമ്മ പറയുന്നത്. ഉപ്പ ഗൾഫിൽ  ചെറിയ കച്ചവടമാണ്. ഇങ്ങനെ നാല് പോരടങ്ങുന്നതാണ് സമദിൻറെ കുടുംബം. 

"ഉമ്മാ അടുത്ത ആഴ്ച ഇത്താത്താൻറെ അടുത്തേക്ക് പോകാം എനിക്ക് ഇന്ന് തലശ്ശേരിയിൽ  പെകേണ്ട ഒരാവശ്യം ഉണ്ട്". അപ്പേഴെക്കും ഉമ്മ ചായയും ദോശയുമായി വന്നു. അതുകഴിച്ചു അവൻ  പുറപ്പെട്ടു


Monday, July 15, 2013

അത്താഴത്തിലെ പ്രവാചക മാതൃക








മദാന്‍ പലനിലയ്ക്കും നമുക്ക്‌ ബറകത്തുകളുടെ കാലമാണ്. എല്ലാ മേഖലകളിലും വളര്‍ച്ചക്കും വര്‍ദ്ധനവിനുമുള്ള സാഹചര്യം അത് ഉണ്ടാക്കി തരുന്നു.  ഇബാദത്തുകളിലും സമയങ്ങളിലും നമ്മുടെ മറ്റു പ്രവര്‍ത്തനങ്ങളിലും റമദാന്റെ ആത്മാവിനു ചോര്‍ച്ച സംഭവിക്കാതെ നാം അനുഷ്ഠിച്ചാല്‍ നമുക്ക് ഈ ബറകത്തുകള്‍ അനുഭവപ്പെടും. അതില്‍ വളരെ പ്രധാനമാണ് അത്താഴെമെന്നും ഇടയത്താഴമെന്നുമൊക്കെ നാം വിളിക്കുന്ന ഫജ്ര്‍ നിസ്കാരത്തിനു അല്പം മുമ്പായി കഴിക്കുന്ന ഭക്ഷണം. 

അനസ്‌ (റ) പറയുന്നു: നബി (സ) പറഞ്ഞു: “നിങ്ങള്‍ അത്താഴം കഴിക്കുക. കാരണം അത്താഴത്തില്‍ ബറകത്ത് ഉണ്ട്’(ബുഖാരി, മുസ്‌ലിം). ഐഹികവും പാരത്രികവുമായ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് ഈ ഹദീസ്‌ വ്യക്തമാക്കുന്നു. നോമ്പ്കാരന് ആരോഗ്യത്തോടെ തന്റെ നോമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതോടോപ്പം അല്ലാഹുവിന്റെ ഭാഗത്ത്‌ നിന്ന് പ്രതിഫലവും ലഭിക്കുന്നു.

Sunday, July 14, 2013

കക്കിരിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും




എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക. വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും. വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.