scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Wednesday, July 22, 2015

വിധിയുടെ വിളയാട്ടം

മീനാക്ഷി എൻറെ മുഖപുസ്തകത്തിലെ കൂട്ടുകാരികളുടെ കൂട്ടത്തിലെ ഒരു കൂട്ടുകാരി. ഇടവപാതിയിലെ മഴയിൽ പാടവരമ്പത്ത് തവളകൾ ഇരിക്കുന്ന പോലെ മുഖപുസ്തകത്തിൽ പച്ച ലൈറ്റും കത്തിച്ചു എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഒരു ദിവസം അവളേയും കണ്ടു. 

ഒരു ഹായ് കൊടുതുനോക്കം കിട്ടിയാൽ കുറച്ചു നേരം സമയം കളയാം എന്ന് തീരുമാനിച്ചു മെസേജ് അയച്ചു. കുറച്ചു നേരത്തേക്ക് മറുപടി ഒന്നും കാണാതായപ്പോൾ ഞാൻ മുന്നേ പറഞ്ഞവരുടെ കൂട്ടത്തിൽ പെട്ടതെന്ന് കരുതി ആ ഭാഗത്തേക്ക് നോക്കിയില്ല. 

പത്തിരുപത് മിനിട്ടിനു ശേഷം എൻറെ മൊബൈലിൽ ആ പ്ലിംഗ് ശബ്ദം വന്നു. അതെ മെസ്സേജ് വന്നിരിക്കുന്നു തുറന്നു നോക്കി മീനാക്ഷി ആയിരുന്നു അത്. അവളുമായ് പരിചയപെട്ടു കുറച്ചു നാളുകളോടെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി. 

പരസ്പരം എല്ലാം തുറന്നു പറയാൻ പറ്റുന്ന രൂപത്തിലുള്ള ബന്ധങ്ങൾ ആയി. ഒരു ദിവസം അവരുടെ വിവരങ്ങൾ ചോദിക്കുന്നിടക്ക് വിവാഹത്തെ പറ്റി ചോദിച്ചപ്പോൾ താൽപര്യം ഇല്ലന്ന മറുപടിയാണ്‌ അവളുടെ കഴിഞ്ഞുപോയ ജീവിതത്തെ പറ്റി മനസ്സിലാക്കാൻ എനിക്ക് അവസരം ലഭിച്ചത്.

ഞാൻ അവളുടെ മറുപടിക്ക് കാരണം തിരക്കിയപ്പോൾ അവൾ കുറച്ചു നേരത്തേക്ക് മറുപടി ഒന്നും ഉണ്ടായില്ല. ഒരു മണികൂരിനു ശേഷം അവളുടെ മറുപടി വന്നു. അവളുടെ  ജീവിതം മുഴുവൻ ആ മറുപടിയിൽ ഉണ്ടായിരുന്നു. 

തൻറെ അടുത്ത ഒരു ബന്ധുവുമായി നീണ്ടകാല പ്രണയതിനോടുവിൽ വീട്ടുകാരുടെ സമ്മതപ്രകാരം അവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇങ്ങനെ ഉള്ള അവസരത്തിൽ തൻറെ എല്ലാം അവൾ അവനു നൽകിയിരുന്നു. അതിനിടയിലാണ് സാമ്പത്തികം വില്ലനായി വരുകയും നിശ്ചയിച്ച വിവാഹം മുടങ്ങി.  

അച്ഛനും അമ്മയും താനും അടങ്ങുന്ന ആ ചെറിയ കുടുംബത്തിനു അത് താങ്ങാൻ പറ്റാത്തതായി. മകളുടെ വിവാഹം മുടങ്ങിയതിൻറെ വിഷമത്താൽ ആ അച്ഛനും അമ്മക്കും ഹൃദയ സമ്പന്ധമായ അസുഖം പിടിപെടുകയും ആശുപത്രിയിൽ കിടപ്പിലായി. 

ഉള്ള വരുമാനം നിൽക്കുകയും ആശുപത്രിയിലെ വലിയ ബില്ലും അവരുടെ കിടപ്പാടം വിൽപ്പിച്ചു. പിന്നീട് അവരുടെ ഒരു അകന്ന ബന്ധുവീട്ടിൽ ആയി താമസം. അസുഖമായി കിടക്കുന്ന അച്ഛനെ ജോലിക്ക് പറഞ്ഞയക്കാതെ നമ്മുടെ മീനാക്ഷി തന്നെ കൊണ്ട് പറ്റുന്ന രൂപത്തിലുള്ള ജോലിക്ക് പോയി ആ കുടുംബം നോക്കി. 

ഇങ്ങനെ എൻറെ എല്ലാം നഷ്ടപ്പെട്ട തനിക്കു ഇനി ഒരു ജീവിതം ഇല്ല. അച്ഛനമ്മമാരുടെ കാലശേഷം അവരോടൊപ്പം ജീവൻ ഉപേക്ഷിക്കുക എന്ന ഒരു രീതിയിൽ അവൾ ജീവിക്കുന്നത്. ഈ അവസ്ഥയിൽ ആണ് അവളെ ഞാൻ കാണുന്നത്. 

എല്ലാം കേട്ടപ്പോൾ എൻറെ കണ്ണ് ഈറൻ അണഞ്ഞെങ്കിലും എന്നെകൊണ്ട്‌ പറ്റുന്ന രീതിയിൽ അവളെ സമദാനിപിച്ചു. തന്നെയും തൻറെ വീട്ടുകാരെയും സംരക്ഷിക്കുവാനും തൻറെ എല്ലാം അറിയുന്ന ഒരു ഇണക്കുയിൽ  തന്നെ തേടി എത്തും അതിനുള്ള സമയം ആവുന്നതുവരെ നീ ക്ഷമിച്ചിരികൂ എന്ന് ഞാൻ അവരോടു പറഞ്ഞു. 

ചെറുപം മുതലേ അവളുടെ വിദ്യാഭ്യാസ കാര്യങ്ങൾ എല്ലാം നോകിയിരുന്ന ഒരു പൊതുപ്രവർത്തകൻറെ സഹായം ഇടക്കിടക്ക് അവർക്ക് കിട്ടിയിരുന്നു. ഞങ്ങളുടെ ബന്ധങ്ങൾ ഓരോ ദിവസവും അടുപ്പം കൂടിവന്നു. അതിനിടയിൽ ആണ് അവൾക്കു മറ്റൊരു പ്രശ്നം കടന്നു വന്നത്. 

തങ്ങൾ താമസിക്കുന്ന വീട് മാറികൊടുക്കണം അല്ലെങ്ങിൽ അതിനു ഒരു ഭീമമായ തുക അഡ്വാൻസും അതിനൊത്ത വാടകയും കൊടുക്കണം എന്ന് വീട്ടുടമ പറഞ്ഞത്. 

രണ്ടു മൂന്ന് ദിവസം അവൾ ആ ബുധിമുട്ടിലയപ്പോൾ എനിക്ക് എവിടെ നിന്നോ കിട്ടിയ രൂപത്തിൽ ഞാൻ അവളെ സമാദാനിപ്പിക്കാൻ വരുന്ന പത്തു ദിവസത്തിനുള്ളിൽ നിൻറെ എല്ലാ കാര്യത്തിനും ഒരു നല്ല തീരുമാനം ഉണ്ടാകും എന്ന് പറഞ്ഞു. 

നാലു ദിവസം കടന്നുപോയി ഒരു തീരുമാനവും ഉണ്ടായില്ല. അഞ്ചാമത്തെ ദിവസം തനിക്കു തണലായിരുന്ന ആ പൊതുപ്രവർത്തകനെ കണ്ടു കാര്യങ്ങൾ പറഞ്ഞു. അവർ പലയിടങ്ങളിലും അനേശിച്ചുവെങ്കിലും ഒന്നും തരപെട്ടില്ല. 

അന്ന് രാത്രി അവളുടെ അച്ഛൻറെ മൊബൈലിൽ ഒരു കാൾ വന്നു. അത് വേറെ ആരും അല്ലായിരുന്നു ആ പൊതുപ്രവർത്തകൻറെ അമ്മ ആയിരുന്നു. തങ്ങളുടെ വീട്ടിൽ ഒരു വാടകയും കൂടാതെ നിങ്ങൾക്ക് താമസിക്കാം എന്നും പറ്റുമെങ്കിൽ മീനാക്ഷിയെ അവരുടെ മകന് വിവാഹം ചെയ്തുകൊടുക്കാം എന്നും പറഞ്ഞു ഫോണ്‍ വെച്ചു. 

അച്ഛനും അമ്മയും മീനാക്ഷിയോട് ചോദിച്ചു എന്താ തൻറെ അഭിപ്രായം. അവൾ പറഞ്ഞു എനിക്ക് ചേട്ടനുമായി ഒന്ന് സംസാരിക്കണം എന്നിട്ട് ചേട്ടന് സമ്മദമെങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല. അങ്ങിനെ അവർ തമ്മിൽ എല്ലാം തുറന്നു സംസാരിച്ചു ആദ്യം ചേട്ടന് സമ്മദമായില്ല. പിന്നീടു തൻറെ പോതുപ്രവർത്തക മനസ്സ് ഉണർന്നു അവർ സമ്മദിച്ചു. 

ഈ കാര്യങ്ങൾ എല്ലാം നടന്നപ്പോൾ അവൾക്കു എന്നോട് ഒരു ആരാധനയായി. കാരണം ഞാൻ ഒരു വെറും വാക്കായി പത്തു ദിവസം പറഞ്ഞെങ്കിലും അത് അവർക്ക് എന്നും ഓർത്തുവെക്കാൻ ഉള്ള ഒരു പത്തു ദിവസം ആയി മാറി. 

ചെറിയ രീതിയിൽ അവരുടെ വിവാഹം കഴിഞ്ഞു നല്ല നാളുകൾ പങ്കുവേക്കുന്നതിനിടയിൽ ആ സംഭവം നടന്നത്. ഒരുനാൾ അവൾ വീട് വൃത്തിയക്കുനിടക്ക് തലകറങ്ങി താഴെ വീണു നിലത്തു തല അടിച്ചു. ചെറിയ ബോധക്ഷയം ഉണ്ടയെങ്ങിലും അത് കാര്യമാക്കാതെ ഒരു ദിവസം കടന്നുപോയി. 

അടുത്ത ദിവസത്തേക്ക് അത് കൂടുതൽ ആയി ആശുപത്രിയിൽ കിടപ്പിലായി രണ്ടു ദിവസതിനക്കം പൂർണ്ണമായും കോമ സ്റ്റെജിൽ ആയി. ഒരു ചെറിയ ഓപറേഷൻ വഴി കോമയിൽ നിന്നും മാറിയെങ്കിലും താൻ ആശുപത്രിയിൽ കയറിയതിനു  മുന്നേ വരേയുള്ള ഒരു കാര്യവും ഓർമ്മയില്ല. 

ഒരു ചെറിയ കുട്ടിയെപോലെ എല്ലാം ചെയ്യുന്നു അങ്ങിനെ മാസങ്ങൾ വീണ്ടും കഴിഞ്ഞു. ഒരു ആയൂർവേദ ചികിത്സയിലൂടെ ഓർമ്മശക്തി തിരിചെടുതെങ്ങിലും ഇന്നും സംസാര ശേഷിയില്ലാതെ അവൾ ജീവിക്കുന്നു.

എൻറെ പ്രിയ വായനക്കാരുടെ എല്ലാവിധ പ്രാർത്ഥനയും അവരുടെ പേരിൽ ഉണ്ടാകുമെന്ന പ്രദീക്ഷയോടെ ഞാൻ നിർത്തുന്നു. ഈ പറഞ്ഞ വ്യക്തിയുമായി ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ എങ്ങനെ ഒന്ന് എഴുതിയതിൽ ക്ഷമ ചോദിക്കുന്നു.  

No comments:

Post a Comment