scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, September 5, 2015

കൈവിടാത്ത ബന്ധം

ഇത് ഒരു കഥയല്ല ഒരു ജീവിതാനുഭവം ആണ്.

ഒരു സുഹൃത്തിൻറെ അനുഭവം.

ഈ എഴുത്തിൽ ചില പകപിഴവുകൾ ഉണ്ടായേക്കാം

എഴുതേണ്ട രീതിയിൽ തെറ്റുകളും കണ്ടേക്കാം

ക്ഷമിക്കും എന്ന് കരുതുന്നു
----------------------------------------------------------------------------------------------------
എൻറെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം ആ ഗ്രൂപ്പിൽ എത്തിപെട്ടു.

എന്നെ ആ ഗ്രൂപ്പിൽ എത്തിക്കുക എന്നതാവും ആ സുഹൃത്തിൻറെ കർമ്മം എന്ന് ഞാൻ വിശ്വസിക്കുന്നു.


അതിൽപിന്നെ കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ഇന്നേവരെ അവരെ കണ്ടിട്ടില്ല.

ഗ്രൂപ്പിലെ ഒരു പോസ്റ്റിൽ കമൻറ് ഇട്ടുകൊണ്ടിരുക്കുമ്പോൾ ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.

പരസ്പരം കുറച്ചു ചാറ്റ് ചെയ്തെങ്കിലും പിന്നീട് അവളെ കണ്ടില്ല.

ഒരു ദിവസം അവളെ ഞാൻ കണ്ടപ്പോൾ അവളുടെ പ്രൊഫൈൽ നെയിമിൽ ഒരു നിരാശയുടെ നിഴൽ ഉണ്ടായിരുന്നു.

അതെന്താണെന്ന് അറിയാം അവൾക്കു മെസേജ് അയച്ചു.

അവിടം മുതൽ ഞങ്ങൾ പരിചിതരാവുകയും ഒരാഴ്ച എടുത്തു അവളുടെ മുഴുവൻ ജീവിതവും എന്നിലേക്ക്‌ പകർന്നു തന്നു.

അതിൽ എല്ലാം ഉണ്ടായിരുന്നു.

അവളുടെ ജീവിതത്തിലെ നിരാശകൾ എന്നിൽ അവളോട്‌ ഒരു അലിവു തോന്നുകയും ആ അലിവു പിന്നെ പ്രണയം പൊട്ടിമുളക്കുകയും ചെയ്തു.

ആ പ്രണയം ഞാൻ അവളോട്‌ തുറന്നു പറഞ്ഞെങ്കിലും അവൾ അത് നിരക്ഷിച്ചു.

എങ്കിലും ആ ബന്ധം തുടർന്നുകൊണ്ടിരുന്നു.

ഒരു ദിവസം മറ്റാരോടോ ഉള്ള വൈരാഗ്യത്തിൻറെ പേരിൽ അവൾ എന്നോട് പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന്.

ആ ബന്ധം ഒരു മാസം തുടർനെങ്കിലും പരസ്പര ദാരണ പ്രകാരം അത് നിർത്തിവെച്ചു.

പക്ഷേ ആ നിർതിവെക്കലിനു ഒരു ദിവസത്തെ ആയുസേ ഉണ്ടയോള്ളൂ.

വീടും തുടർന്ന് എട്ടുമാസത്തെ പ്രണയത്തിൽ ചെറിയ പിണക്കങ്ങൾ മാറ്റിവെച്ചാൽ സുഖകരമായി മുന്നോട്ടു പോയി.

ഒരു നിമിഷം പോലും വിട്ടുനിക്കാൻ അവതവിധം എന്നിൽ അവൾ വളർന്നു .

സ്വന്തം ഉടവരെകാളും ഞാൻ അവളെ സ്നേഹിച്ചു.

അവളുടെ സുഖവും സന്തോഷങ്ങളും അനേഷിച്ചു.

കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്തു.

അങ്ങിനെ കഴിഞ്ഞുപൊകുന്നതിനിടയിൽ കുറച്ചു നാളുകൾക്ക് മുന്നേ എന്തോ ഒരു അകൽച്ച പോലെ എനിക്ക് തോന്നി.

ഒരു ദിവസത്തിൽ കിട്ടുന്ന കുറച്ചു നിമിഷങ്ങൾ പോലും എൻറെ കൂടെ ഇല്ലാതെ ആയി.

 ശരിയായ മറുപടികളും ഇല്ലാതെ ആയി.

എന്നിൽ നിരാശ പടർന്നു.

മാനസികമായി വളരെ തളർത്തി.

ഞാൻ അവളോട്‌ തുറന്നു ചോദിച്ചു കിട്ടുന്ന നിമിഷങ്ങളിൽ കൂടുതൽ സമയവും എൻറെ കൂടെ ചിലവഴിച്ചുകൂടെ എനിക്ക് ശാരിയായ മറുപടി തന്നുകൂടെ എന്ന്.

അതിനു അവളുടെ മറുപടി എന്നിൽ കൂടുതൽ വിഷമവും വേദനയും നിറച്ചു.

എങ്കിലും അവളോടുള്ള പ്രണയത്തിൻറെ ആഴത്തിൽ മറുത്തൊന്നും പറഞ്ഞില്ല.

അങ്ങിനെ ഇരികെ ഒരിക്കൽ അവളിൽ നിന്നും വന്ന ഒരു വാക്ക് എന്നെ വളരെ അധികം വിഷമം നിറച്ചു.

അത് ഇപ്രകാരം ആയിരുന്നു.

"ഞാൻ ആരോടും എന്നെ സ്നേഹിക്കാൻ പറഞ്ഞില്ല പിന്നെ എന്തിനെ എന്നെ സ്നേഹിച്ചു വിഷമിക്കുന്നേ എന്ന്."

ശരിയാണ് ഞാൻ അങ്ങോട്ട്‌ ചെന്നതെങ്കിലും അവൾ എന്നെ ഇഷ്ടപെടുന്നു എന്ന വാക്ക് പലതവണ പറഞ്ഞതാണ്‌.

 ഇത്രയും കാലം അവളുമായി സ്നേഹത്തോടെ കഴിയുകയും ചെയ്തു.

എന്നിട്ട് ഇങ്ങനെ ഒരു വാക്ക് പറഞ്ഞത് എനിക്ക് അതികം വിഷമത്തിന് കാരണം.

ഇന്നെ വരെ ഞാൻ കേൾക്കുകയോ കാണുകയോ ചെയ്തിട്ടില്ല ഒരു പെണ്ണ് പോയി ആദ്യം ഒരുത്തനോട്‌ എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞത്.

പലദിനങ്ങൾ പരിശ്രമിചിട്ടാവും ഒരു പെണ്ണിനെ പ്രണയിക്കാൻ സാധിക്കുക.

ആ പ്രണയം ആണിൻറെ മാത്രം പ്രണയമായി പോകുകയും ഇല്ല.

അവസാനം ഒരു സോറി പറഞ്ഞു അവൾ എങ്ങോ മഞ്ഞുപോയി.

ഈ സോറി കൊണ്ട് കഴിഞ്ഞുപോയ എല്ലാം കഴുകി കളയാൻ പറ്റുമോ?

 മനസ്സിൽ പൊന്നുപോലെ കാത്തുവെച്ച നിധിയെ എടുത്തു കളയാൻ പറ്റുമോ?

 വിഷമത്തെ മാറ്റാൻ പറ്റുമോ?

എല്ലാം സഹിച്ചു ഞാൻ എൻറെ ജീവിതത്തിൻറെ ആഴക്കടലിൽ നിന്നും ഒരു കൈ സഹായവുമായി അവളെത്തും എന്ന പ്രദീക്ഷയോടെ കാത്തിരിക്കുന്നു ഒരു നല്ല നാളേക്കുവേണ്ടി .

എന്നും നിനക്കായ്‌