scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Monday, August 26, 2013

മീൻ കഴിക്കൂ ഹൃദയാരോഗ്യം നിലനിർത്തൂ


ഹൃദയാരോഗ്യം സംരക്ഷിക്കാൻ മത്സ്യ വിഭവങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. നേരത്തേ ഇത്തരം ഒരു കണ്ടെത്തൽ നടന്നിരുന്നുവെങ്കിലും ഇതിനെ കൂടുതൽ ബലപ്പെടുത്തുന്ന തെളിവുകളാണ് പുതിയ പഠനത്തിൽ പുറത്തു വരുന്നത്.

മത്സ്യ വിഭവങ്ങൾ കഴിക്കാത്തവർക്ക് 23 ശദമാനത്തിൽ കൂടുതൽ ഹൃദ്രോഗം വരുവാനുള്ള സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. ചിലയിനം മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റീ ആസിഡുകളാണ് ഹൃദയത്തിൻറെ പ്രവർത്തനം സുഗമമാക്കി ഹൃദയത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നത്.എന്നാൽ എല്ലാ മത്സ്യങ്ങൾക്കും ഈ ഒമേഗ 3 യുടെ സാനിധ്യം ഇല്ലെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.


അമേരിക്കൻ ഹാർട്ട് അസോസിയേഷനു വേണ്ടി ഹവായ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ലിക്സിൻ മെങ് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. എന്നാൽ ആരോഗ്യകരമെന്ന് കരുതി എല്ലാ മത്സ്യവും കഴിക്കാനാവില്ല. എണ്ണയിൽ പൊരിച്ച മീൻ, ഉപ്പിട്ടു ഉണക്കിയ മീൻ എന്നിവയിൽ ഒമേഗ 3 ഫാറ്റീ ആസിഡിൻറെ അംശമില്ല.

പൊരിച്ച മത്സ്യത്തെക്കാൾ ഗുണമുള്ളാണ് പാകം ചെയ്ത മത്സ്യ വിഭവങ്ങൾ. മാത്രമല്ല പൊരിച്ച മത്സ്യവിഭവങ്ങൾ ഹൃദയാരോഗ്യത്തെ ദോശകരമായി ബാധിക്കാനും സാധ്യതയുണ്ട്.  ഉപ്പിട്ടു ഉണക്കിയ മീൻ കഴിക്കുന്നത് ഹൃദയത്തിന് കൂടുതൽ ദോശകരമാണെന്ന് പഠനം മുന്നറീയ്പ്പ് നൽക്കുന്നു.

കേരളത്തിൻറെ ദേശീയ മത്സ്യമായ മത്തി (ചാള), സാൽമൻ, ചെറുമീനുകൾ എന്നിവയിൽ ഒമേഗ 3 ഫാറ്റീ ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റീ ആസിഡിൻറെ അംശമുള്ള മത്സ്യങ്ങൾ കഴിക്കുന്നത് ഏറ്റവും ഗുണം ചെയ്യുന്നത് ഹൃദ്രോഗികൾക്കാണ്.

കാരണം ഒമേഗ 3 ഫാറ്റീ ആസിഡ് ഹൃദ്രോഗ സാധ്യതയെ ചെറുക്കുന്നു. 82,243 പുരുഷൻമാരിലും 1,03,884 സ്ത്രീകളിലുമായി നടത്തിയ പഠന ശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് അമോരിക്കൻ ശാസ്ത്ര ഹാർട്ട് അസോസിയേഷൻ അറീയിച്ചു.

No comments:

Post a Comment