കർമൂസിക്കായ, കപ്ലങ്ങ, കപ്ലക്കായ, ഓമക്ക എന്നീ വിവിധ പേരുകളിലും "കരിക്കം പപ്പായലിൻ"
എന്ന ശാസ്ത്ര നാമത്തിലും അറിയപ്പെടുന്ന നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി
കാണുന്ന ഒന്നായ പപ്പായുടെ പോഷകമേന്മയേ കുറിച്ച് ഇന്നും നാം ശരിക്കും
മനസിലാക്കിയിട്ടില്ല എന്നുവേണം പറയാൻ. "കാരിക്കേസി" എന്ന സസ്യകുലത്തിൽ അംഗമായ പപ്പായയെ ഇംഗ്ലീഷ് ഭാഷയിലും പപ്പായ എന്നുതന്നെയാണ് അറിയപ്പെടുന്നത്.
"ഗതികെട്ടാ പുലി പുല്ലും തിന്നും" എന്ന രീതിയിൽ കറിവെക്കാൻ വീട്ടിൽ ഒന്നും കിട്ടിയില്ലങ്കിൽ മിക്ക വീട്ടമ്മമാരുടെയും അവസാലത്തെ ആശ്രയമാണ് പപ്പായ. എന്നാൽ പച്ച പപ്പായ സ്ഥിരമായി കറികളിൽ ഉൾപ്പെടുത്തണമെന്നാണ് ഗവേഷകരുടെ ശുപാശ.

പഴുത്ത പപ്പായയുടെ മാംസളഭാഗം ദിവസേന മുഖത്തു തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുകയാണെങ്കിൽ മുഖശോഭ വർദ്ധിക്കും. മൂലക്കുരു രോഗികളിൽ കാണപ്പെടുന്ന മലബന്ധത്തിനു ഉത്തമ ഔഷധമാണ് പപ്പായ. ആർത്തവ ക്രമമില്ലാത്ത സ്ത്രീകൾ പച്ച പപ്പായ തുടർച്ചയായി ഒരാഴ്ചയോളം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആർത്തവം ക്രമത്തിലാവും. പച്ച പപ്പായ കഴിക്കുമ്പോൾ തുടക്കമുള്ള ഗർഭം അലസുന്നതിനും ചിലപ്പോൾ സാധ്യത ഉണ്ട്. പപ്പായക്കുരു അരച്ച് ലേപനം ചെയ്താൽ പുഴുക്കടി ശമിക്കും. വിരകളെ അകറ്റാൻ ഈ കുരു തേനിൽ ചേർത്ത് കഴിച്ചാൽ മതി. പപ്പായക്ക് ഔഷധഗുണം മാത്രമല്ല പോഷക ഗുണം കൂടി ഉള്ളതാണ്.
പപ്പായയിൽ നിന്നെടുക്കുന്ന "പപ്പയിൻ" ഇന്ന് രാജ്യാന്തര വിപണിയിൽ വളരെ വിലമതിക്കുന്ന ഒരു ഔഷധമാണ്. ദഹനക്കേടിന് ഏറ്റവും നല്ല മരുന്നാണ് പപ്പയിൻ. ആമാശയരോഗങ്ങൾക്കുള്ള മരുന്നായും ആന്തരികാവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു. അർശസ്സ്, കരൾ രോഗം എന്നീ അസുഖങ്ങൾ തടയാൻ പപ്പയിനു കഴിവുണ്ട്.
"ഇനിയെങ്കിലും ഈ പോഷകക്കനിക്ക് അതർഹിക്കുന്ന സ്ഥാനം നക്കാൻ നാം മടിക്കരുത്"
No comments:
Post a Comment