scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, September 13, 2013

പൊതു വിക്ജ്ഞാനം

  
  ഏഷ്യാനെറ്റ് ചാനൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പ്രോഗ്രാമിലെ സീസണ്‍ വണ്ണിലെ തിരഞ്ഞെടുത്ത ഏതാനും ചില അറിവുകൾ നിങ്ങൾക്കു വേണ്ടി സമർപ്പിക്കുന്നു. പ്രിയ വായനക്കാർ എന്നിൽ നിന്നും വരുന്ന തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമെന്ന പ്രദീക്ഷയോടെ...

ലോകം


1.  ഐക്യരാഷ്ട്രസഭയുടെ ഫുഡ്‌ ആൻറ്  അഗ്രികൾച്ചർ ഓർഗനൈസേഷൻറെ 2010 ലെ കണക്ക് അനുസരിച്ച് ഏത് രാജ്യമാണ് ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്നത്?
ഉ: ഇന്തോനേഷ്യ

2. ഏത് ദിവസമാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് ദേശീയ ദിനമായി ആഘോഷിക്കുന്നത്?
ഉ: ഡിസംബർ 2

3. ഈ രാജ്യങ്ങളിൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കണ്ട്രീസ് സ്ഥാപക അംഗം ഏതാണ്?
[ A. ബഹറൈൻ               B. ലിബിയ                 C. വെനിസ്യൂല             D. യുനൈറ്റഡ് അറബ് എമിറേറ്റ്സ്]
ഉ: വെനിസ്യൂല

4. 2012 ൽ കേരളത്തിൻറെ തീരത്തെത്തിയ 'എൻരിക്ക ലെക്സി' എന്ന എണ്ണക്കപ്പൽ ഏത് രാജ്യത്തിൻറെ പതാകയാണ് വഹിക്കുന്നത്?
ഉ: ഇറ്റലി 

5. രണ്ടാം ലോക മഹാ യുദ്ധത്തിൽ ഹിരോഷിമയിലിട്ട ആറ്റം ബോംബിൻറെ രഹസ്യപ്പെരു എന്തായിരുന്നു?
ഉ: ലിറ്റിൽ ബോയ്‌

6. എമിറേറ്റ്സ് ടെലിക്കമ്മ്യൂനിക്കെഷൻസ് കോർപ്പറേഷൻ ഏതു വാണിജ്യ നാമത്തിലാണ് പ്രവർത്തിക്കുന്നത്?
 ഉ: ഇത്തിസലാത്ത് 

7. ഇവയിൽ 2011 വരെയുള്ള യുനസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ പെടാത്തത് ഏതാണ്?
 [ A. ജിം കോർബറ്റ് ദേശിയ ഉദ്യാനം               B. കിയോലദിയോ ദേശിയ ഉദ്യാനം      C. മാനസ് വന്യജീവി കേന്ദ്രം                            D. കാസിരംഗ വന്യജീവി കേന്ദ്രം]
 ഉ: ജിം കോർബറ്റ് ദേശിയ ഉദ്യാനം

8. പുരാതന ഈജിപ്തിലെ രാജാക്കന്മാരെ മറവു ചെയ്തിരുന്നത്
 ഉ: പിരമിഡ് 

9. അറബ് രാജ്യങ്ങളിലെ ഒരു പ്രധാന ഭക്ഷ്യവിഭാവമായ 'പിട്ട' എന്ന പരന്ന ബ്രെഡ്‌ ഏത് പേരിലാണ് പ്രശസ്തം?
ഉ: കുബ്ബൂസ് 

10. 'ഇബ്ൻ ബത്തൂത്ത' മാൾ സ്ഥിതിചെയ്യുന്നത് എവിടെ?
ഉ: ദുബായ് 

11. 1954 ൽ ഏത് രാജ്യവുമായാണ് ഇന്ത്യ പഞ്ഞ്ച്ചശീല കരാറിൽ ഒപ്പു വച്ചത്?
ഉ: ചൈന

12. 2012 ൽ ബ്രിക്സ് രാജ്യങ്ങളുടെ നാലാമത്തെ ഉച്ചകോടിയിൽ ആതിഥ്യം വഹിച്ച രാജ്യം ഏത്?
ഉ: ഇന്ത്യ 

13. U.A.E എന്ന രാജ്യത്തിൻറെ പേരിലുള്ള 'E' എന്തിനെ കുറിക്കുന്നു?
ഉ: എമിരേറ്റ്സ് 

14. ലോകത്തിലേ ഏറ്റവും വലിയ താപ മരുഭൂമി ഏത്?
ഉ: സഹാറ

15. ഇതിൽ ഏതു രാജ്യമാണ് 1947 ഓഗസ്റ്റ് 14ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേർപെട്ടു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്?
[ A. ഭൂട്ടാൻ                B. ശ്രീലങ്ക                   C. മ്യാന്മാർ                       D. പാക്കിസ്ഥാൻ ]
ഉ: പാക്കിസ്ഥാൻ

16. ഇൻറർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ എയർ പോർട്ട്‌ കോഡ് 'DXB' ആയ വിമാനത്താവളം ഏത്?
ഉ: ദുബായ്

17. വേൾഡ് വൈഡ് ഫണ്ട് ഫോർ നെച്ചറിൻറെ മുദ്രയിൽ ഏതു  മൃഗത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്?
ഉ: ഭീമൻ പാണ്ട





ഇന്ത്യ
1. 1876 ൽ വെയ്ൽസ് രാജകുമാരനെ സ്വാഗതം ചെയ്യുന്നതിനായി ഏത് നഗരത്തിലെ വീടുകളും കെട്ടിടങ്ങളുമാണ് പിങ്ക് ചായം പൂശിയത് ?
ഉ:  ജൈപ്പൂർ 

2. 6 കിലോമീറ്റർ  മാത്രം നീളമുള്ളതും ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞതുമായ ദേശീയ പാത ഏത്?
ഉ: NH47A

3. ഏത് ഇന്ത്യൻ സംഘടനയുടെ മുദ്രാവാക്യമാണ് "നദ സ്പർശം ദീപ്തം" (ടച്ചിങ്ങ് ദി സ്കൈ വിത്ത് ഗ്ലോറി) എന്നത്?
ഉ: ഭാരതീയ വായു സേന


4. ഇന്ത്യയുടെ ദേശീയ ജല ജീവി ഏത്
ഉ: പുഴഡോൾഫിൻ


5. ഇന്ത്യൻ ദേശിയ പതാകയുടെ ഏറ്റവും മുകളിലുള്ള നിറം ഏത്
ഉ: കുങ്കുമം

6. 2011 ഡിസംബർ  31നു 14 വർക്ഷത്തേ സേവനത്തിനു ശേഷം ഡൽഹി മെട്രോ റെയിൽ  കോർപ്പറേഷൻറെ MD സ്ഥാനത്തു നിന്നും വിരമിച്ചത് ആര്
ഉ: ഇ. ശ്രീധരൻ

7. 2012ൽ തഴെ പറയുന്ന ഏത് സംസ്ഥാനത്താണ് നിയമസഭയിലേക്ക് തിരെഞ്ഞെടുപ്പ് നടക്കാതിരുന്നത്?
[A.ഗോവ             B. ജാർഖണ്ഡ്            C. ഉത്തരാഖണ്ഡ്       D. മണിപ്പൂർ]

ഉ: ജാർഖണ്ഡ്

8. 'ഇൻറർ വ്യൂ' 'ലാൻറ്ഫാൾ' 'ബാരൻ' എന്നീ പേരുകളിൽ  ദ്വീപുകൾ  ഉള്ളത് ഇന്ത്യയിലെ ഏത് കേന്ദ്ര ഭരണ പ്രദേശത്താണ്?
ഉ: ആൻഡമാൻ & നിക്കോബാർ

9. അന്താരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ യൂണിയൻറെ നിവചനം അനുസരിച്ച് ഇന്ത്യയുടെ കോഡ് എത്രയാണ്?
ഉ: 91

10. ഇന്ത്യൻ ദേശീയ പതാകയുടെ മദ്ധ്യത്തിൽ അലേഖനം ചെയ്തിരിക്കുന്ന മുദ്ര ഏത്?
ഉ: അഷോക ചക്രം

11. ഇന്ത്യൻ സിവിൽ സവ്വീസിലേക്കു ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏത് വ്യക്തിയുടെ സഹോദരനായിരുന്നു?
ഉ രബീന്ദ്രനാഥ ടാഗോർ

12. ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
ഉ : കടുവ

13. രാജീവ് ഗാന്ധിയുടെ മുത്തച്ചൻ  ആര്?
ഉ : ജവഹർലാൽ നെഹ്രു

14. കാറ്റുകളുടെ കൊട്ടാരം എന്ന് അർത്ഥം വരുന്ന പേരുള്ള ഏത് കൊട്ടാരമാണ് ജയ്പ്പൂർ  മഹാരാജാവ് സവായിപ്രദാപ് സിംഗ്1799ൽ  പണി കഴിപ്പിച്ചത്?
ഉ : ഹവാ മഹൽ

15. എയർ ഇന്ത്യയുടെ ഔദ്യോഗിക ഭാഗ്യ ചിഹ്നത്തിൻറെ പേര് എന്ത്?
ഉ : മഹാരാജ

16. 'ലോകമാന്യ' എന്നറിയപ്പെചുന്ന സ്വാതന്ത്യ്ര സമര സേനാനി ആര്?
ഉ : ബാല ഗംഗാധര തിലകൻ

17. ആരാണ് ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് വിചാരണ ചെയ്യപ്പെട്ടതും ശിക്ഷിക്കപ്പട്ടതും
ഉ സത്വൻ സിംഗ് & കെഹർ സിംഗ്

18. ഫെബ്രുവരി 2012ൽ 126 യുദ്ധ വിമാനങ്ങൾ വിതിരണം ചെയ്യുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്മൻറ് തിരഞ്ഞെടുത്തത് ഏതിനം എയർക്രാഫ്റ്റ് ആയിരുന്നു?
ഉ : റഫാൽ

19. ഇന്ത്യയിൽ  ആദ്യമായി തിരഞ്ഞെടുപ്പിൽ  ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് ഏത് നിയോജക മണ്ഡലത്തിലായിരുന്നു?
ഉ : പരൂർ

20. ജാലിയൻ  വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നൈറ്റ് പദവി തിരിച്ച് നൽകിയതാര്?
ഉ : രബീന്ദ്ര നാഥ ടാഗോർ

21. ഏത് മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ ഭാര്യയായിരുന്നു 'മാ ടിൻറ് ടിൻറ്'?
ഉ : കെ.ആർ. നാരായണൻ

22. താജ്മഹൽ ഏത് നഗരത്തിലാണ്?
ഉ : ആഗ്ര

23. ഇന്ത്യ സ്വന്തമായി നിർമ്മിച്ച മൾട്ടി ബാരൽ റോക്കറ്റ് വിക്ഷേപിണി 'പിനാക' ഏത് ഹിന്ദു ദൈവത്തിൻറെ വില്ലിൻറെ പേരാണ്?
ഉ : ശിവ

24. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്ത്യൻ നഗരം ഏത്?
ഉ : ചെന്നൈ

25. 2010ൽ  ഇന്ത്യാ ഗവണ്മൻറ് ഏത് മൃഗത്തെയാണ് ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചത്?

ഉ : ഇന്ത്യൻ ആന


വിദ്യാഭ്യാസം 

1.കോഴിക്കോട് സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
 ഉ:  മലപ്പുറം 

2. പെൻസിലിൽ കാണുന്ന  HB എന്നീ അക്ഷരങ്ങൾ സാധാരണയായി എന്തിനെ സൂചിപ്പിക്കുന്നു 
ഉ:  ഹാർഡ് ബ്ലാക്ക്‌

3. കൃത്യമായി മൂന്ന് കൊണുകളുള്ള ജ്യാമിയ രൂപം 
ഉ: ത്രികോണം

4. വാക്കുകൾക്കും അവയുടെ അർത്ഥങ്ങൾക്കും സാധാരണ ഏതു പുസ്തകമയിരുക്കും നിങ്ങൾ നോക്കുക?
ഉ: നിഘണ്ടു

5. വിദ്യഭ്യസയോഗ്യതയായ 'SSLC' യിൽ ആദ്യത്തെ 'S' എന്തിനെ സൂജിപ്പികുന്നു?
ഉ: സെക്കൻററി

6. കനം കുറഞ്ഞ ലോഹപിന്നുകൾ തറച്ചു പേപ്പർ ഷീറ്റുകൾ ചേർത്തുവെക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത്?
[ A. സ്ക്രൂഡ്രൈവർ                 B. സ്പാനർ                    C. പ്ലയർ                       D. സ്റ്റെപ്ലർ ]
ഉ:  സ്റ്റെപ്ലർ

7. നാഴ്സറിപ്പാട്ട് അനുസരിച്ച് ജാക്കും ജില്ലും എന്തുകൊണ്ടുവരുവാനാണ് കുന്നിൻറെ മുകളിൽ പോയത് 
ഉ; വെള്ളം

8. താഴെ പറയുന്നവയിൽ ഏതിനാണ് അഞ്ചു വശങ്ങൾ ഉള്ളത്?
 [ A. വൃത്തം                B. ത്രികോണം            C. പഞ്ചഭുജം                  D. ദീർഘചതുരം ]
 ഉ: പഞ്ചഭുജം

9. ഏതു  ഇംഗ്ലീഷ് അക്ഷരമാണ് റോമൻ അക്കം 5 നെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?

ഉ: V

10. രാജാവിൻറെ വിവാഹം ഇതിലേതു വാക്ക് ഉപയോഗിച്ചാണ്‌ സാധാരണ വിശേഷിപ്പികുന്നത്?
[ A. പള്ളിവേട്ട              B. പള്ളിയുറക്കം              C. പള്ളിക്കെട്ട്             D. മിന്നുകെട്ട് ]
ഉ: പള്ളിക്കെട്ട്

11. താഴെ പറയുന്നവയിൽ എപ്പോഴും രസികനായ ഒരാളെ സൂചിപ്പിക്കുന്ന മലയാള വാക്ക് ഏത്?
[ A. ദയാലു               B. സരസൻ               C. പ്രശാന്തൻ              D. ക്രൂരൻ  ]
ഉ; സരസൻ

12. 'അമ്പലം വിഴുങ്ങി' എന്ന മലയാള പ്രയോഗത്തിൻറെ അർത്ഥം എന്താണ്?
ഉ: അഴിമതിക്കാരൻ

13. -1 ൻറെ വഗം കാണുമ്പോൾ താങ്കൾക്ക് കിട്ടുന്ന സംഖ്യ എത്ര?
ഉ: 1
  
14. ഒരാൾ രണ്ട് കിലോമീറ്റർ നടക്കുമ്പോൾ എത്ര മീറ്റർ പിന്നിട്ടിരിക്കും?
ഉ: 2000  

ശാസ്ത്രം 

 1. 2006ൽ  ഏത് ബഹിരാകാശ വസ്തുവിൻറെ സ്ഥാനമാണ് ഗ്രഹത്തിൽ നിന്നും കുള്ളൻ ഗ്രഹത്തിലേക്ക് അന്താരഷ്ട്ര ജോതി ശാസ്ത്ര സംഘടന മാറ്റിയത്?
ഉ: പ്ലൂട്ടോ 

2. താഴെ പറയുന്ന എത് അക്ഷരമാണ് ഒരു രാസമൂലകത്തിൻറെ ചിഹ്നമായി ഉപയോഗിക്കുന്നത്?
[ A.    X              B.   D              C.   M             D.   S]
ഉ:  S 

 3. 1875ൽ  'പോൽ ഇ ലേക്കോ' കണ്ടുപിടിച്ച ഏത് രാസമൂലകത്തിനാണ് അദ്ദേഹം സ്വന്തം രാജ്യത്തിൻറെ പേര് നൽകിയത്?  
ഉ: ഗാലിയം 

4. അക്കൗസ്റ്റിക്സ്  എന്തിനെ കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖയാണ്?
ഉ: ശബ്ദം 

5. വജ്രത്തിൽ അടങ്ങിയിരിക്കുന്ന മൂലകം ഏത്? 
ഉ: കാർബണ്‍ 

6.' പന്തെറ ലിയോ' ഏതു മൃഗത്തിൻറെ ശാസ്ത്രീയ നാമമാണ്?
ഉ: സിംഹം 

7. ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യത്തെ വനിത ആരാണ്? 
ഉ: അനൗഷേ അൻസാരി   

8. ഇവയിൽ ഏതാണ് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏറ്റവും ദൂരത്തിൽ സഞ്ചരിക്കാൻ കഴിവുള്ളത്?
 [ A.ഹെലിക്കോപ്ടർ            B.വിമാനം       C.സ്പേയ്സ് ക്രാഫ്റ്റ്         D.ബാലൂണ്‍] 
ഉ:സ്പേയ്സ് ക്രാഫ്റ്റ്
 
9.വൈദ്യുത ചാർജ് ഇല്ലാത്ത അണുകനികകൾ ഏത്?
ഉ: ന്യൂട്രോണ്‍ 

10. ഭൂമിയുടെ ഉപരിതലത്തിൽ  ഏകദേശം 71% അവരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്?
ഉ: ജലം  


ജീവലോകം 
1. കരയിലെ ജീവികളിൽ ഏറ്റവും ഉയരമുള്ളത്‌  ഏത്?
ഉ: ജിറാഫ്  

2. താഴെ പറയുന്ന ഏതു മാർജ്ജാര വിഭാഗത്തിനാണ് കാൽ നഖങ്ങൾ മുഴുവൻ ഉള്ളിലേക്ക് വലിക്കാൻ പറ്റാത്തത്?
 [ A.സിംഹം             B.കടുവ        C.പുള്ളിപ്പുലി          D.ചീറ്റ] 
 ഉ: ചീറ്റ 

3. താഴെ പറയുന്നവയിൽ വംശനാശം നേരിടുന്ന ഏത് ജീവിയാണ് ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിചിരിക്കുന്നത്?
 [ A.ഏഷ്യൻ സിംഹം             B.മുതല         C.വരയാട്           D.ചീറ്റ]
ഉ: വരയാട്

4. ഇവയിൽ ഏത് ജീവിയ്ക്കാണ് സ്വാഭാവിക വംശനാശം സംഭവിച്ചത്?
[ A.ക്വാഗ്ഗ              B.ഒകാപി         C.ഇഗ്വാന           D.മൂസ്]
ഉ: ക്വാഗ്ഗ

5. കുഞ്ഞുങ്ങളെ കൊണ്ടുനടക്കാൻ സഞ്ചിയുള്ള ജീവി ഏത്?
ഉ: കങ്കാരു 

6.നെല്ലിക്കാംപ്പെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ 1934ൽ  സ്ഥാപിക്കപെട്ടതും 1950ൽ  പുനർനാമകരണം ചെയ്യപ്പെട്ടതും ഏതിനാണ്?
ഉ: പെരിയാർ വന്യ ജീവി സംരക്ഷണ കേന്ദ്രം 

7. ഇവയിൽ ഏതു ജീവിക്കാണ് തൊലിയുടെ നിറം മാറ്റാനാവുക?
[ A.പാറ്റ                 B.ഓന്ത്                C.ആമ                 D.മൂങ്ങ]
ഉ: ഓന്ത്

8. പന്തെറ ലിയോ ഏതു മൃഗത്തിൻറെ ശാസ്ത്രീയ നാമമാണ്?
ഉ: സിംഹം 

9. പറക്കുന്ന സസ്തനി ഏത്?
ഉ: വവ്വാൽ

 
 കല 
1. രഞ്ജിത്ത് 2011ൽ സംവിധാനം ചെയ്ത ഏതു  സിനിമയാണ് ഒരു കറൻസിയുടെ പേരുള്ളത്?
ഉ: ഇന്ത്യൻ റുപ്പി 

2. സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസൻറെ കഥാപത്രവും അദേഹത്തിൻറെ അനുജൻ  ഏത് രാജ്യത്തെ കുറിച്ച് സംസാരിക്കുന്നതാണ് ഇഷ്ടപ്പെടാത്തത്?
ഉ: പോളണ്ട് 

 3. ശീതകൻ, പറയൻ, ഓട്ടൻ എന്നിവ ഏതു അനുഷ്ഠാന കലയിലെ രീതിയാണ്‌?
ഉ: തുള്ളൽ 

4. 1976 ലെ ഏത് ഹിന്ദി സിനിമയിലെ പട്ടിനാണ് ഏറ്റവും മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരം കെ. ജെ. യേശുദാസിന് ലഭിച്ചത്?
ഉ: ചിറ് ചോർ 

5. 1974ൽ  നെല്ല് എന്ന സിനിമയിൽ ഛായാഗ്രഹനായി തുടക്കം കുറിച്ച ചലച്ചിത്രകാരനാര്?
ഉ: ബാലു മഹേന്ദ്ര

 6.റാംജി റാവു സ്പീക്കിംഗ്' എന്ന സിനിമയിൽ റാംജി റാവു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാര്?
 ഉ: വിജയരാഘവൻ 

7. കൂടിയാട്ടത്തിൽ മുഖ്യമായും ഉപയോഗിക്കുന്ന ഭാഷ ഏത്?
ഉ: സംസ്കൃതം

8. 2012ൽ  മനോജ്‌ വിനോദ് സംവിധാനം ചെയ്ത സിനിമയുടെ പേര് മുഴുമിപ്പിക്കുക ".............................. ഒരു ഓർമ്മക്കൂട്"
 ഉ: ഓർക്കൂട്ട് 

9.  പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിനു ഏതു കാൽപനിക കവിതയുടെ പേരാണ് ഉള്ളത്?
 ഉ: രമണൻ 

10. കഥകളിയിൽ  പ്രധാന ഗായകൻ പാടുന്ന വരികൾ ഏറ്റു ചൊല്ലുന്ന ഗായകനു പറയുന്ന പേര് എന്ത്?
ഉ: ശിങ്കിടി

 11.മലയർ, പാണൻ, വണ്ണാൻ, വേലൻ, മുതലായ ഗോത്ര സമുദായങ്ങൾ ഉത്തര മലബാറിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന അനുഷ്ഠാന കല ഏത്?
 ഉ: തെയ്യം 

12. 1990ൽ  പുറത്തിറങ്ങിയ ഈ സിനിമയുടെ പേര് പൂർത്തിയാക്കുക 'ഹിസ്‌ ഹൈനസ് ...................'?
 ഉ: അബ്ദുള്ള 

13. 1988 ലെ 'വെള്ളാനകളുടെ നാട്' എന്ന സിനിമയിൽ താമരശ്ശേരി ചുരത്തിലെ തൻറെ സാഹസങ്ങളെ കുറിച്ച് സംസാരിക്കുന്ന നടൻ ആര്?
ഉ: കുതിരവട്ടം പപ്പു 

14. കേരള സ്കൂൾ കലോത്സവത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന പെണ്‍കുട്ടിക്ക് നൽകിയിരുന്ന പുരസ്‌കാരം എന്തായിരുന്നു?
 ഉ: കലാതിലകം 

15. 'ഒരു CBI ഡയറിക്കുറിപ്പ്' എന്ന സിനിമയിൽ ആത്മഹത്യാരംഗം പുനരാവിഷ്ക്കരിക്കുന്നതിന് സേതുരാമൻ അയ്യർ താഴെ പറയുന്നവയിൽ എന്താണ് ഉപയോഗിച്ചത്?

[ A. ഹെലികോപ്ടർ               B. ഡമ്മി               C. ബസുക               D. ടാങ്കർ ലോറി ]
ഉ: ഡമ്മി 

16. 'ചിരിക്കു പിന്നിൽ'  ഏത് നട൯റെ ആത്മകഥയാണ്?
ഉ : ഇന്നസെ൯റ്

17. 2011ലെ 'പ്രണയം' എന്ന സിനിമയിലെ 'ഗ്രെയ്സ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാര്?
ഉ : ജയപ്രഭ


18. 'കഥ പറയുന്നയാൾ' എന്നർത്ഥമുള്ള പേര് ഏതു ക്ലാസിക്കൽ ഡാസിനാണ്‌ ഉള്ളത്?
 ഉ: കഥക് 
സംസ്കാരികം, സാഹിത്യം മുതലായവ ......

1. ഈ പറയുന്നവയിൽ കുട്ടിക്കാലത്ത് സ്വാദീതിരുനാളിനെ പാടി ഉറക്കുന്നാതിനായി രചിച്ച താരാട്ട് പാട്ട്  ഏതാണ്?
[ A. ആരാരോ ആരിരാരോ                              B. പാട്ടു പാടി ഉറക്കാം ഞാൻ                   C. കണ്ണും പൂട്ടി ഉറങ്ങുക                                 D. ഓമനത്തിങ്കൾ കിടാവോ ]
ഉ:  ഓമനത്തിങ്കൾ കിടാവോ

2. മഹാത്മാ ഗാന്ധി എൻറെ സത്യനേഷണ പരീക്ഷണങ്ങൾ ഏതു ഭാഷയിലാണ് എഴുതിയത്?
ഉ: ഗുജറാത്തി

3. മലയാളത്തിലെ ഏതു സാഹിത്യകാരനായിരുന്നു 'വൈലാലിൽ' വീട്ടിൽ താമസിച്ചിരുന്നത്?
ഉ: വൈക്കം മുഹമ്മദ്‌ ബഷീർ 

 4. പി.ടി. ചാക്കോ എഴുതിയ 'കുഞ്ഞൂഞ്ഞു കഥകൾ അൽപം കാര്യങ്ങളും' എന്ന പുസ്തകത്തിൽ കേരളത്തിലെ ഏതു രാഷ്ട്രീയ നേതാവാണ്‌ കഥാപാത്രം?
ഉ: ഉമ്മൻ ചാണ്ടി 

5. എസ്. കെ. പൊറ്റക്കാടിനു ജ്ഞാനപീഠം നേടിക്കൊടുത്ത ഏതു നോവലിലാണ് 'അതിരാണിപ്പാടം' എന്ന സ്ഥലം പ്രത്യക്ഷപ്പെടുന്നത്?
ഉ: ഒരു ദേശത്തിൻറെ കഥ 

 6. 1930ൽ  കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ആരാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്?
ഉ: വള്ളത്തോൾ നാരായണ മേനോൻ

7. ഏതു റഷ്യൻ സാഹിത്യകാരൻറെ ജീവിതത്തെ ആസ്പദമാക്കിയാണ് പെരുമ്പടവം ശ്രീധരൻ 'ഒരു സങ്കീർത്തനം പോലെ' രചിച്ചത്?
ഉ: ഫയൊദോർ ദോസ്തോയെവ്സ്കി

8. വയലാർ അവാർഡ് നേടിയ 'ആലാഹയുടെ പെണ്‍ മക്കൾ' എന്ന നോവൽ രചിച്ചത് ആര്?
ഉ: സാറാ ജോസഫ്

9. ഭാരത രത്ന ആദ്യമായി ലഭിച്ച വനിത ആരായിരുന്നു?
ഉ : ഇന്ദിരാ ഗാന്ധി

10. വൈലോപ്പള്ളിയുടെ 'കന്നിക്കൊയ്ത്ത്' എന്ന സമാഹാരത്തിലെ ഏത് കവിതയാണ് "അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ" എന്നു തുടങ്ങുന്നത്?
ഉ : മാമ്പഴം

11. 1950ൽ സ്ഥാപിക്കപ്പെട്ട ഏത് സംഘടനയാണ് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' തുടങ്ങിയ നാടകങ്ങളിലൂടെ സമൂഹിക അവബോധം വളർത്തിയത്?
ഉ : കെ.പി.എ.സി.

12. വൈക്കം മുഹമ്മദ് ബഷീറിൻറെ ഏതു കഥയിലാണ് അടുത്തടുത്ത ജയിലുകളിലെ കഥാപാത്രങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നത്?
ഉ : മതിലുകൾ

13. ജില്ലാ കളക്ടറായും ഗവണ്‍മെൻറ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിരുന്ന ഏത് സാഹിത്യകാരനാണ് 'വേരുകൾ', 'യന്ത്രം' എന്നിവ രചിച്ചത്?
ഉ : മലയാറ്റൂർ രാമകൃഷ്ണൻ

14. മഹാഭാരതത്തെ അധാരമാക്കി പി. കെ. ബാലകൃഷ്ണൻ എഴുതിയ ഏത് പുസ്തകത്തിലെ പ്രധാന കഥാപാത്രമാണ് കർണ്ണൻ?
ഉ : ഇനി ഞാൻ ഉറങ്ങട്ടേ

15. കോഴിക്കോട് മിഠായി തെരുവിനെ ആസ്പദമാക്കി എസ്. കെ. പൊറ്റക്കാട് രചിച്ച നോവൽ ഏത്?
ഉ : ഒരു തെരുവിൻറെ കഥ

16. സ്വാതീതിരുനാൾ രാജസദസ്സിലെ ആരാണ് "കുരണ ചെയ്തവാനെന്തു താമസം കൃഷ്ണാ" എന്ന കൃതി രചിച്ചത്?
ഉ : ഇരയിമ്മൻ തമ്പി


 ആരോഗ്യം 
1. അയൂരവേദരീതിയിൽപ്രമേഹരോഗികൾക്ക്  ഗ്ലുക്കോസിൻറെ അളവ് നിയന്ത്രണ വിധേയമാക്കാൻ ഇവയിൽ ഏതാണ് നൽക്കുന്നത്?
[ A. പാവയ്ക്ക നീര്               B. പാൽപ്പായസം                C. ഉപ്പ്                D. പനീർ ]
ഉ: പാവയ്ക്ക നീര്

2. സാധാരണയായി മൊത്തം എത്ര ജോഡി കൈ വിരലുകളാണ് മനുഷ്യ ശരീരത്തിൽ കാണുന്നത് 
ഉ: 5
  
 3. ആശുപത്രിയിലെ 'I.C.U' വാർഡിലെ 'C' എന്തിനെ സൂചിപ്പിക്കുന്നു?
ഉ: കെയർ

4. ഏതു വിഭാഗതിൽ പെട്ടവർക്കാണ് ദേശീയ ഫ്ലോറൻസ് നൈറ്റിം ഗേൾസ് അവാർഡ് നൽകുന്നത്?
ഉ: നഴ്സുമാർ

5. സാധാരണയായി ഇവയിൽ ഏതു ശരീരഭാഗത്താണ് മസ്കാര ഉപയോഗിക്കുന്നത്?
ഉ: കണ്‍പീലികൾ

6.  മനുഷ്യ ശരീരത്തിൽ സാധാരണയായി '206' എണ്ണമുള്ളത്?
ഉ: എല്ലുകൾ

7. ഒരു വ്യക്തിക്കു ഏതു അവയവം തകരാറിലാകുംബോൾ നൽകുന്ന ചികിത്സാ രീതിയാണ്‌ ഡയാലിസിസ്?
ഉ: വൃക്ക

8. എയിഡ്സ് എന്നറിയപ്പെടുന്ന വൈദ്യശാസ്ത്ര അവസ്ഥയിലെ 'S' എന്തിനെ സൂചിപ്പിക്കുന്നു?
ഉ: സിൻഡ്രോം 

9. മനുഷ്യ ശരീരത്തിൽ ഇവയിലേതാണ് എണ്ണത്തിൽ ഏറ്റവും കൂടുതൽ കാണുന്നത്?
 [ A. പല്ല്                B. രോമം                 C. എല്ല്                 D. കാൽവിരൽ ]
ഉ: രോമം
 10. ഇവയിൽ ഏതാണ് ഒരു തരം അസ്ഥി രോഗം 
[ A. ബോഡി ലൈൻ       B. ഹെയർ ലൈൻ       C. ബൈ  ലൈൻ       D. നൈറ്റ് ലൈൻ ]
ഉ: ഹെയർ ലൈൻ

11. ഗിഗർ കൗണ്ടർ കൊണ്ട് അളക്കുന്നത് എന്ത് 
ഉ: അണു വികിരണം
 
12. രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് ഏത്?
ഉ: ഹിമോ ഗ്ലോബിൻ 

13. ഏത് മൂലകത്തിൻറെ അപര്യാപ്തതയാണ് 'ഗോയിറ്റർ' എന്ന രോഗത്തിന് കാരണമാവുന്നത്?
ഉ: അയഡിൻ  


14. 2012 ജനുവരി 12നു ആരോഗ്യമന്ത്രാലയം ഒരു വർക്ഷത്തേക്ക് ഇന്ത്യ ഏത് രോഗത്തി നിന്നും വിമുക്തിനേടിയതായാണ് പ്രഖ്യാപിച്ചത്?
ഉ : പോളിയോ

15. കണ്ണിലെ ലെൻസിൻറെ കട്ടി കൂടുന്നതു കൊണ്ട് ഉണ്ടാവുന്ന വൈദ്യശാസ്ത്ര അവസ്ഥ ഏതാണ്?
ഉ : തിമിരം

16. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ പരിശീലനം നേടിയ സാമൂഹിക ആരോഗ്യ സ്ത്രീ പ്രവർത്തകർ കേരളത്തിൽ ഏതുപേരിലാണ് അറിയപ്പെടുന്നത്?
ഉ : ആശ
കായികം 
1. 2012 ൽ  U.E.F.A യൂറോപ്യൻ ഫുട്ബോൾ ചമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് പോളണ്ടിനോടൊപ്പം ആതിഥ്യം വഹിക്കുന്ന രാജ്യം ഏത്?
 ഉ:  ഉക്രൈൻ 

2. ഒരു ഫുട്ബോൾ മത്സരത്തിൽ ഓരോ പകുതിയിലും സാധാരണയായി അനുവദിക്കുന്ന സമയംഎത്ര?
ഉ: 45മിനുട്ട് 

3. ജാവേദ്‌ മിയാൻ ദാദിനെ കൂടാതെ 6 തവണ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ഏക കളിക്കാരൻ ആരാണ്?
ഉ: സച്ചിൻ ടെൻഡുൽക്കർ  

4. 1996ൽ അറ്റ്ലൻറ ഒളിമ്പിക്സിൽ ടെന്നീസിൽ ഓട്ടു മെഡൽ നേടുന്നതിന് 'ലിയാൻഡർ പയസ്' ആരേയാണ് പരാജയപ്പെടുത്തിയത്?
ഉ: ഫെർണാൻഡൊ മേലിഗേനി

5. 2010ലെ ഏഷ്യൻ  ഗെയിംസിൽ  വനിതകൾക്കുള്ള ഏത് ഇനത്തിലാണ് പ്രീജാ ശ്രീധരൻ  സ്വർണ്ണം നേടിയത്?
ഉ: 1000മീറ്റർ ഓട്ടം

6. ഫിഫ ഫുട്ബോൾ  ലോകകപ്പ് ഏറ്റവും കൂടുതൽ  നേടിയ രാജ്യം ഏത്?
ഉ: ബ്രസീൽ 

7. ഒരു ഒളിമ്പിക്സ് മത്സരത്തിൽ  സെമി ഫൈനലിൽ  പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി ആര്?
ഉ: ഷൈനി വിൽസണ്‍

8. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കർ അദേഹത്തിൻറെ കരിയറിലെ ആദ്യത്തെ 5 വിക്കറ്റ് പ്രകടനം ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടത്തിയത്?
ഉ: കൊച്ചി

9. 2011 ലെ ഐ.സി.സി. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഏത് ടീമിനോട് മാത്രമാണ് പരാജയപ്പെട്ടത്?
ഉ; ദക്ഷിണ ആഫ്രിക്ക

10. സാധാരണയായി ചെസ്സിൽ  കുതിര അല്ലാതെ ഏത് കരു ഉപയോഗിച്ചാണ് കളി തുടങ്ങാൻ  പറ്റുക?
ഉ: കാലാൾ

11. 2008ൽ  ലോക ചെസ്സ് കിരീടം നിലനിർത്തുന്നതിന് വിശ്വനാഥൻ ആനന്ദ് ആരെയാണ് പരാജയപ്പെടുത്തിയത്?
ഉ: വ്ലാഡ്മിർ  ക്രാംനിക്

12. 2012 ലെ വനിതാ ടെന്നീസ് സിംഗിൾസിൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയതാര്?
ഉ: വിക്ടോറിയ അസെരങ്ക

13. ചെസ്സ് ബോർഡിൽ കറുപ്പും വെളുപ്പും നിറങ്ങളിലായി ആകെ എത്ര ചതുരങ്ങളാണുള്ളത്?
ഉ : 64

14. 1986ൽ  മൈക്ക് ട്രൈസണ്‍ ഏതിലാണ് ലോക ചാമ്പ്യനായത്?
ഉ : ബോക്സിംഗ്

15. 2011ലെ സെപ്റ്റമ്പർ  22നു ഏത് ഇന്ത്യൻ ക്രിക്കറ്ററുടെ ഇടതുകണ്ണാണ് 'വേണു ഐ ആൻറ്  റിസർച്ച് ഇൻസിറ്റ്യൂട്ടിനു' നേത്രദാനത്തിലൂടെ നൽകിയത്?
ഉ : മസൂർ  അലിഖാൻ പട്ടൌഡി

16. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് രണ്ടാമത്തെ തവണ ഏതു രാജ്യത്താണ് നടത്തപ്പെട്ടത്?
ഉ : ദക്ഷിണ ആഫ്രിക്ക

17. ഏത് കളിക്കാരനുമായാണ് താങ്കൾ 1986 ലോകകപ്പിലെ "ദൈവത്തിൻറെ കൈ" എന്ന ഗോൾ ബന്ധപ്പെടുത്തുക?
ഉ : ഡീഗോ മറഡോണ

18. ഒരു റണ്‍ പോലും നേടാതെ ഔട്ട് ആകുന്നതിനു  ക്രിക്കറ്റിൽ പറയുന്ന പേര്?
ഉ : ഡക്ക്

19. ചെസ്സിലെ മുന്നേട്ട് മാത്രം നീക്കാവുന്ന ഒരിക്കലും പിറകോട്ട് നീക്കാൻ  പറ്റാത്ത കരു ഏത്?
ഉ : കാലാൾ

20. ഏത് യൂറോപ്യൻ  ഫുട്ബാൾ  ക്ലബിൻറെ പ്രഫഷണൽ  കളിക്കാരനാണ് ലയണൽ മെസ്സി?
ഉ : ബാഴ്സലോണ

21. 2011 -12ലെ ഇന്ത്യൻ ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് സീരീസിൽ മാൻ ഓഫ് ദി സീരീസ് ആരായിരുന്നു?
ഉ : മൈകെൽ ക്ലാർക്

22. 2003 ഒരു ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ കായിക താരമായി മാറിയത് ആരായിരുന്നു?
ഉ : അഞ്ജു ബോബി ജോർജ്

23. കളരിയിലെ പ്രധാന അദ്ധ്യാപകനെ പരമ്പരാഗതമായി അഭിസംബോധന ചെയ്യുന്നത് ഏങ്ങിനെ?
ഉ : ഗുരുക്കൾ 

24. 1984ലെ ഒളിമ്പിക്സിൽ വനിതകക്കുള്ള 400 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം നേടിയത് ആര്?
ഉ : നവാൽ  എൽ  മുടാവാകൽ

25. 2012ലെ ലണ്ടൻ  ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്നതിന് ഏത് ടീമിനെയാണ് 2012 ഫെബ്രുവരി 26നു ഇന്ത്യൻ ഹോക്കി ടീം 8-1നു പരാജയപ്പെടുത്തിയത്?
ഉ : ഫ്രാർസ്

26. സാധാരണ ടെസ്റ്റ് ക്രിക്കറ്റിൽ ഉപയോഗിക്കുന്ന പന്തിൻറെ നിറം എന്ത്?
ഉ : ചുവപ്പ്

27. 1986 മുതൽ 2010 വരെ തുടച്ചയായി 9 തവണ ഏഷ്യകപ്പിൻറെ ഫൈനലിൽ എത്തിയ ക്രിക്കറ്റ് ടീം ഏത്?
ഉ : ശ്രീലങ്ക

28. പുന്നമടക്കായലിലെ വള്ളംകളി മത്സര വിജയികൾക്കു നകുന്ന നെഹ്രു ട്രോഫിയുടെ ആദ്യത്തെ പേര് എന്തായിരുന്നു?
ഉ : പ്രധാനമന്ത്രിയുടെ ട്രോഫി

29. കായികതാരം പി.ടി. ഉഷയുടെ പേരിലെ 'പി.' എന്തിനെ സൂചിപ്പിക്കുന്നു?
ഉ : പിലാവുള്ളകണ്ടി



കേരളം 
 1. തമിഴ്നാടും കർണ്ണാടകവുമായി ആതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത്?
ഉ: വയനാട് 

2.  ഐതീഹ്യം അനുസരിച്ച് പരശുരാമൻ എന്ത് എറിഞ്ഞതാണ് കേരളത്തിൻറെ ഉത്ഭവത്തിൽ കലാശിച്ചത്?
ഉ: മഴു

3. മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷയുമായി ബന്ധപ്പെട്ടു സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ ആര്?
ഉ: എ. എസ്. ആനന്ദ്‌ 

 4. ഓണക്കാലത്ത് കുമ്മട്ടിക്കളിക്ക് ഉപയോഗിക്കുന്ന വില്ലു പോലെ വളഞ്ഞ പരമ്പരാഗത സംഗീതോപകരണം ഏത്?
ഉ: ഓണവില്ല്

5.  കുറവൻ മലയുടെയും കുറത്തി മലയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ഏതാണ്?
ഉ: ഇടുക്കി

 6. താഴെ പറയുന്നവയിൽ ആരാണ് തിരുവനന്തപുരത്തെ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചത്?

 [ A. വയലാർ രാമ വർമ്മ                                B. രാജാ രവി വർമ്മ 
   C. ശക്തൻ തമ്പുരാൻ                                        D. പഴശ്ശിരാജ ]
ഉ: രാജാ രവി വർമ്മ 

 7. കേരളത്തിലെ ഏതു ജില്ലയുടെ ഭരണ കേന്ദ്രമാണ് കൽപ്പറ്റ?
ഉ: വയനാട്

8. 1977ൽ  പിറവം മണ്ഡലത്തിൽ നിന്നും ആദ്യമായി കേരള നിയമ സഭയിലേക്ക് തിരഞ്ഞെടുക്കുകയും 2006 വരെ പിറവം കോതമംഗലം എന്നിവയെ പ്രതിനിധീകരിക്കുകയും ചെയ്തത് ആരായിരുന്നു?
ഉ; ടി.എം. ജേക്കബ് 

 9. എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ഏത് രാജാവിൻറെ അനുയായികളായിരുന്നു?
ഉ: പഴശ്ശിരാജ 

10. കേരളത്തിൻറെ മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ ആത്മകഥയുടെ പേര് എന്ത്?
ഉ: സമരത്തീച്ചൂളയിൽ 

11. 1967ൽ  പി. കെ. കുഞ്ഞുസാഹിബ്  കേരളത്തിൽ തുടങ്ങിവെച്ച ഒരു സംരംഭം ഏത്?
ഉ: കേരള ഭാഗ്യക്കുറി 

12. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു എതിർവശത്തുള്ള "ഇന്ത്യൻ  കോഫി ഹൗസ്" കെട്ടിടം രൂപകൽപന ചെയ്തത് ആര്?
ഉ : ലാറിബേക്കർ

13. മുതിരപ്പുഴ, നല്ലതണ്ണ, കുണ്ടള എന്നീ നദികളുടെ സംഗമസ്ഥാനം എവിടെ?
ഉ : മൂന്നാർ

14. 1998 മെയ് 17നു കേരള ഗവണ്മൻറ് ഏത് പദ്ധതിയാണ് സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്രാ നിർമ്മാർജ്ജനം ലക്ഷ്യമാക്കുന്നത്?
ഉ : കുടുംബശ്രീ

15. എത്ര നദികളാണ് കേരളത്തിൽ  കിഴക്കു നിന്നു പടിഞ്ഞാറോട്ട് ഒഴുകുന്നത്?
ഉ : 41

16. കേരളത്തിലെ ആദ്യ ഗിരിവർഗ്ഗ വനിതാ  മന്ത്രിയായ പി.കെ. ജയലക്ഷ്മി ഏത് നിയോജക മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്?
ഉ : മാനന്തവാടി

17. കണ്ണൂരിലെ അറക്കൽ  രാജവംശത്തിൽ  രാജാവിനു നൽക്കുന്നസ്ഥാന പേര്?
ഉ : അലിരാജ

 
18. കേരള സർക്കാറിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരിക്കുക എന്ന സവിശേഷ സ്ഥാനമുള്ള രാഷ്ട്രീയ നേതാവ് ആര്?
ഉ : കെ.എം. മാണി

 
19. കേരള വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ആരായിരുന്നു?
ഉ : സുഗതകുമാരി

20. കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ഉ : മംഗളവനം പക്ഷി സംരക്ഷണ കേന്ദ്രം

21. സുരക്ഷക്കായി ഒരുമിച്ച് ജനങ്ങളും പോലീസും എന്ന മുദ്രാവാക്യം കേരള പോലീസിൻറെ ഏത്  സാമൂഹിക പദ്ധതിയുടെതാണ്?
ഉ : ജനമൈത്രി പോലീസ്

 

22. കേരള സാഹ്യത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു?
ഉ : സർദാർ കെ.എം. പണിക്കർ

23. കേരളത്തിൽ എല്ലാ വർഷവും വിനോദ സഞ്ചാര വകുപ്പ് മറ്റു വകുപ്പുകളുമായ് ചേർന്ന് ഡിസംബർ 1 മുതൽ ജനുവരി 15 വരെ സംഘടിപ്പിക്കുന്നത് ഏന്താണ്?
ഉ : ഗ്രാൻറ് കേരള ഷോപ്പിംഗ് ഫെസ്റ്റ്

24. കൊച്ചിയിലെ അന്താരാഷ്ട സ്റ്റേഡിയത്തിനു ആരുടെ പേരാണ് നൽകിയിരിക്കുന്നത്?
ഉ : ജവഹർലാൽ നെഹ്റു

25. മാർച്ച് 2012ൽ ഗവണ്‍മെൻറ് ജീവനക്കാരുടെ പെൻഷൻ പ്രായം കെ.എം. മാണി എത്രയായാണ് ഉയത്തിയത്?
ഉ : 56

26. കേരളത്തിലെ ഏതു മുൻ മന്ത്രിയായിരുന്നു 2007ൽ  നാഗലാൻറ് ഗവർണ്ണറായി നിയമിതനാത്?
ഉ : കെ. ശങ്കരനാരായണൻ

27.കേരളത്തിൻറെ സമുദ്ര തീരങ്ങളിൽ മേയ് ആദ്യവാരം തൊട്ട് ആഗസ്റ്റ് വരെ മത്സ്യങ്ങൾ അടിഞ്ഞുകൂടുന്ന അപൂർവ്വ പ്രതിഭാസം ഏതാണ്?
ഉ : ചാകര

28. ഏത് നഗരത്തിലാണ് കേരള ഹൈ കോടതിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്?
ഉ : എറണാംകുളം

29. കേരളത്തിലെ ഏത് പഴയ രാജ്യത്തിൻറെ പേരിലാണ് ഷൊണ്ണൂരിൽ നിന്നും തിരുവനന്തപരത്തേക്കുള്ള 16301 നമ്പർ തീവണ്ടി അറിയപ്പെടുന്നത്?
ഉ : വേണാട് എക്സ്പ്രസ്സ്

30. കേരള സക്കാറിൻറെ ഏത് സഹകരണ സ്ഥാപനത്തിൻറെ പരസ്യ വാചകമാണ് "കേരളം കണികണ്ടുണരുന്ന നന്മ"?
ഉ : മിൽമ

31. കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏതു സ്ഥലം?
ഉ : തൃശ്ശൂർ

32. ഏത് ഉന്നത സിവിലിയൻ ബഹുമതി നേടിയ ആദ്യത്തെകേരളിയനാണ് വി.കെ. കൃഷ്ണമേനോൻ ?
ഉ : പത്മ വിഭൂഷൻ

 33. ഏത് ഹൈക്കോതിയുടെ അധികാര പരിധിയിലാണ് ഏറ്റവും കൂടുതൽ  സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്ളത്?
ഉ : ഗുവഹട്ടി

34. എത്ര വ൪ഷത്തിലൊരിക്കലാണ് ഇന്ത്യയിൽ സെ൯സസ് നടത്തുന്നത്?
ഉ : 10
35. ഇന്ത൯ നാവിക ആക്കാദമി കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഉ : ഏഴിമല

36. 2011 വരെ ഇന്ത്യ൯ വായു സേനയിൽ  'പരം വീ൪ചക്ര' ലഭിച്ച ഒരോ ഒരു വ്യക്തി ആരാണ്?
ഉ : നി൪മ്മൽ ജിത്ത് സിങ്ങ് സെഖോ൯

37. ഏത് കേന്ദ്ര ഭരണ പ്രദേശത്തി൯റെ ഒരു ഭാഗമാണ് കേരള സംസ്ഥാനത്തിനകത്ത് സ്ഥിതി ചെയ്യുന്നത്
ഉ : പുതുച്ചേരി 

38. ഭൂ വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ഉ : ആലപ്പുഴ

39. 1906 മുതൽ  1910 വരെ സ്വദേശാഭിമാനി പത്രത്തി൯റെ പത്രാധിപ൯ ആരായിരുന്നു?
ഉ : കെ. രാമകൃഷ്ണ പിള്ള

40. 1947ൽ  തിരുവനന്തപുരത്തെ സ്വാതീതിരുനാൾ  സംഗീത കോളേജിൽ വച്ച് സി.പി. രാമസ്വാമി അയ്യരെ ആക്രമിച്ച് പരിക്കേപ്പിച്ച വ്യക്തി ആരാണ്?
ഉ : കെ.സി.എസ്. മണി

41. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം ഏതു നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്?
ഉ : ഭാരതപ്പുഴ

42. ഗുരുദക്ഷിണ നക്കാ൯ കോരളത്തിൽ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഇല ഏതാണ്?
ഉ : വെറ്റില

43. 'ഉരു' എന്നു വിളിക്കുന്ന പരമ്പരാഗതമായ മരക്കപ്പലുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ തുറമുഖം ഏതാണ്?
ഉ : ബേപ്പൂ൪
മതം  

1. ഏത് തീർത്ഥാടന കേന്ദ്രം ശുചിയാക്കുന്നതിനാണ് 2011 നവംബർ  23നു "പുണ്യം പൂങ്കാവനം" എന്ന പദ്ധതി നടപ്പാക്കിയത്?
ഉ: ശബരിമല

2. മഹാഭാരതം അനുസരിച്ച് സൂര്യഭഗവാൻ  ആർക്കാണ് ജനനസമയത്ത് കവജകുണ്ഡലങ്ങൾ  സമ്മാനിച്ചത്?
ഉ : കർണ്ണൻ 

3. ഹിന്ദു ഐതീഹ്യം അനുസരിച്ച് കംസരാജാവ് ആരുടെ മാതുലൻ ആയിരുന്നു?
ഉ : കൃഷ്ണൻ

4. ഏത് ഹൈന്ദവ ദൈവത്തിൻറെ ജന്മദിനമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്?
ഉ : കൃഷ്ണൻ 

5. പുണ്യ റംസാൻ മാസത്തിൽ നോമ്പു തുറക്കുന്ന കർമ്മത്തെ സൂചിപ്പിക്കുന്ന പദം ഏത്?
ഉ : ഇഫ്താർ 

6. സവിശേഷമായ "ഏഴരപ്പൊന്നാന എഴുന്നള്ളത്ത്" ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്?
ഉ : ഏറ്റുമാന്നൂർ  ശ്രീ മഹാദേവ ക്ഷേത്രം

7. ഹിന്ദു പുരാണം അനുസരിച്ച് 'കലപ്പ' എന്നത് ആരുടെ ആയുധമാണ്?
ഉ : ബലരാമൻ 

8. ആരുടെ ദിവ്യായുധമാണ്സുദർശന ചക്രം
ഉ : വിഷ്ണു

9. വിശുദ്ധ ബൈബിളിൽ  താഴെ പറയുന്ന ഏതു പുസ്തകമാണ് ഇല്ലാത്തത്?
[A.ഉൽപത്തി       B.സങ്കീർത്തനങ്ങൾ         C.സംഖ്യകൾ              D.അക്ഷരങ്ങൾ]
ഉ : അക്ഷരങ്ങൾ 

10. മഹാഭാരതത്തിലെ ആരെയാണ് പാണ്ഡവരും കൗരവരും പിതാമഹൻ എന്നു വിളിക്കുന്നത്?
ഉ: ഭീഷ്മർ 
11. പരമ്പരാഗതമായി വിഷുക്കണി ഒരുക്കുവാൻ  ഉപയോഗിക്കുന്ന പൂവ് ഏത്?
ഉ: കൊന്ന
12. താഴെ പറയുന്നതിൽ ഏതു പദമാണ്‌ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ആഹാര യോഗ്യമായ ഭക്ഷണത്തിനെ സൂചിപ്പികുന്നത്?
 [ A. ഹറാം                  B. ത്ധട്ക           C. ഹലാൽ                   D.കോഷർ  ]
ഉ: ഹലാൽ 
 
13. മഹാഭാരതത്തിൽ  ആരെയാണ് ധർമ്മപുത്രൻ എന്നും വിളിക്കുന്നത്?
ഉ: യുധിഷ്ഠിരൻ

14. 1922 ജനുവരി 4നു നിലമ്പൂർ വലിയ രാജ ഗുരുവായൂർ ദേവസത്തിനു സംഭാവനയായി നകിയത് എന്ത്?
ഉ: ആന

15. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി മാട്ടു പൊങ്കൽ ദിവസം തമിഴ് നാട്ടിൽ പൊരുകാളകളെ മെരുക്കുന്ന കളിക്ക് പറയുന്ന പേര് എന്ത്?
ഉ : ജല്ലിക്കെട്ട്

16. ശിവൻറെ പേരിൽ  അറിയപ്പെടുന്ന ഏതു വൃക്ഷത്തിൻറെ കായകളാണ് പരമ്പരാഗതമായി ജപ മാലകളിൽ  കോർത്ത് ഉപയോഗിക്കുന്നത്?
ഉ : രുദ്രാക്ഷം

17. ഹിന്ദു ഐതീഹ്യം അനുസരിച്ച് ദ്വാരകയിൽ കൃഷ്ണനെ കാണാൻ  ചെന്ന കുചേലൻ  സമ്മാനമായി കൊണ്ടുപോയത് എന്താണ്?
ഉ : അവിൽ 

18. ഉൽപത്തി പുസ്തകമനുസരിച്ച് കായേൻ, അബേന എന്നിവരുടെ പിതാവ് ആരായിരുന്നു?
ഉ : ആദം

19. അർജുനൻറെ ഏത് പേരിനാണ് വെള്ളകുതിരക വലിക്കുന്ന രഥമുള്ളവൻ എന്ന അത്ഥം ഉള്ളത്?
ഉ: ശ്വേത വാഹനൻ

20. പരിശുദ്ധ ഖുറാനിലെ 'അൽ-ബഖറ' എന്ന രണ്ടാം അദ്ധ്യായത്തിൻറെ തലക്കെട്ടിൽ ഏത് ജീവിയാണ് പരാമർശിക്കുന്നത്?
ഉ : പശു


21. മഹാഭാരതം അനുസരിച്ച് സ്വന്തം കുട്ടികളിൽ  ഏഴുപേരെ നദിയിൽ  മുക്കി കൊന്നത് ആര്?
ഉ: ഗംഗ

 
22. ഹിന്ദു പുരാണം അനുസരിച്ച് ആരുടെ വീണയാണ് 'മഹതി'
ഉ: നാരദൻ 
 

23. ഹിന്ദു പുരാണം അനുസരിച്ച് മരണ ദേവൻ  ആരാണ്?
ഉ: യമൻ 
 

24. മെക്കയിലെ ഷരീഫ് 1925ൽ  സ്ഥാനഭഷ്ടനാക്കപ്പെട്ടപ്പോൾ  മെക്ക ഏതു രാജ്യത്തിൻറെ ഭാഗമായിരുന്നു?
ഉ: സൗദി അറേബ്യ  


25. ഹിന്ദു ഐതീഹ്യം അനുസരിച്ച്  പരമശിവൻറെ വാസസ്ഥലം ഏതാണ്
ഉ : കൈലാസം

26. ഹിന്ദു ഐതീഹ്യം അനുസരിച്ച് യമൻറെ വാഹനം എന്തായിരുന്നു?

ഉ : പോത്ത്

27. രാമായണം അനുസരിച്ച് രാമൻറെയും സീതയുടെയും രണ്ട് ആണ്‍കുട്ടികളുടെ പോര് എന്തായിരുന്നു
ഉ : ലവൻ
,  കുശൻ  

28. റോമൻ കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ ഇന്ത്യൻ വംശജയായ ആദ്യത്തെ വനിത ആര്?
ഉ : സിസ്റ്റർ അൽ ഫോൻസ

29. ഇനിയൊരിക്കലും ഭൂമി പ്രളയത്തിൽ പെടില്ലെന്നതിൻറെ സൂചനയായി ദൈവം നോഹയോട് പറഞ്ഞ അടയാളം എന്തായിരുന്നു?
ഉ : മഴവില്ല്

30. വിശുദ്ധ ബൈബിൾ അനുസരിട്ട് അഫോസ് തലവന്മാരിൽ  ഉയർത്തെഴുന്നേപ്പിനെക്കുറിച്ച് കേട്ടപ്പോൾ വിശ്വസിക്കാതിരുന്നത് ആര്?
ഉ : സെൻറ് തോമസ്



മറ്റുള്ളവ
1. ട്രാഫിക് വെളിച്ചം മഞ്ഞ ആകുമ്പോൾ എന്താണ് ചെയ്യേണ്ടത്?
ഉ:  ജാഗ്രത പാലിക്കുക  

2. ഈ മലയാളം പഴഞ്ചൊല്ല് പൂര്ത്തിയാക്കുക "കാണം വിറ്റും ........................"?
 ഉ:  ഓണം ഉണ്ണണം  

3. വരിക്ക, കുഴ, നവരിക്ക എന്നിവ ഏതു തരം ഫലങ്ങളാണ്?
ഉ:  ചക്ക

4. ഒരു പെണ്ണിനെ മൊഞ്ചത്തി എന്നു വിളിച്ചാൽ അവൾ ഏതു തരം ആളാണ്?
ഉ:  സുന്ദരി  

5. സുഗന്ധ വ്യഞ്ജനമായി ഉപയോഗിക്കുന്ന പൂ മൊട്ട് ഏത്?
 ഉ: ഗ്രാൻപൂ 

6.  താങ്കളുടെ മേൽവിലാസത്തിലെ  പിൻ കോഡിലെ 'P' എന്തിനെ സൂജിപിക്കുന്നു 
ഉ: പോസ്റ്റൽ

7. ഈ മലയാളം പഴഞ്ചൊല്ല് പൂര്ത്തിയാക്കുക "അടി തെറ്റിയാൽ ............ വീഴും"?
 ഉ: ആനയും 

8. ഏതിൻറെ വകഭേദമാണ് മെതിയടി?
ഉ: ചെരുപ്പ്

9. താഴെ പറയുന്നവയിൽ ഏതിൻറെ ഭക്ഷ്യയോഗ്യമായ ഭാഗമാണ് 90% ത്തിൽ അധികവും വെള്ളം അടങ്ങിയിരിക്കുന്നത്?
 [ A. ആപ്പിൾ               B. ചക്ക                  C. ഉരുള്ളക്കിഴങ്ങ്                    D. തണ്ണിമത്തൻ]
 ഉ:തണ്ണിമത്തൻ
 
10.സുലൈമാനി എന്നാൽ എന്ത്?
ഉ: ചായ 
11. മട്ട, കുറുവ, പൊന്നി എന്നിവ ഏതിൻറെ വകഭേദങ്ങളാണ്?
ഉ: അരി

12. സദ്യ വിളമ്പുന്നതിന് സാധാരണ ഉപയോഗിക്കുന്നത് ഏതിൻറെ ഇലയാണ്?
ഉ: വാഴ

13.ഷെ൪ലക്ക് ഹോംസ് എന്ന സാങ്കപ്പിക കഥാപാത്രത്തി൯റെ തൊഴിയിൽ  എന്തായിരുന്നു?
ഉ : ഡിറ്റക്ടീവ് 


14. ഭഗീര പ്രയത്നം എന്ന വാക്കി൯റെ അ൪ത്ഥം എന്ത്?
ഉ : അതികഠിനമായ സാഹസം


15. കിളിമൊഴി ഒരാക്കുള്ള എന്തു ഗുണത്തെ സൂചിപ്പിക്കുന്നു?
ഉ : മധുര ശബ്ദം

  
16. 916 സ്വർണ്ണം വാങ്ങുബോൾ കിട്ടുന്ന സ്വർണ്ണത്തിൻറെ പരിശുദ്ധി എത്രയാണ്?
ഉ : 22 കാരറ്റ്
 
17. ഏത് ഉണക്കിയതാണ് ചുക്ക്?
ഉ: ഇഞ്ചി

18. ഒരാൾക്ക് കുശാഗ്രബുദ്ധി ഉണ്ടെങ്കിൽ  അയാൾ  ഏത് തരം ആളായിരിക്കും?
ഉ: തീക്ഷണ ബുദ്ധിയുള്ളവൻ 

19. 'നട നട' എന്ന പാട്ട് പുറത്തിറക്കിയ മ്യൂസിക് ബാൻറിൻറെ പേര്?
ഉ: അവിയൽ

20. FM റേഡിയോ എന്നതിലെ 'FM' എന്തിനെ കുറിക്കുന്നു?
ഉ: ഫ്രീക്വൻസി മോഡുലേഷൻ 

21. ഇൻറർനെറ്റ് എഡീഷൻ പുറത്തിറക്കിയ ആദ്യ മലയാള ദിനപ്പത്രം ഏത്?
ഉ: ദീപിക

22. സാധാരണയായി ചീട്ടുകളുടെ ഒരു പേക്കിൽ  എത്ര രാജാക്കന്മാരാണ് ഉണ്ടാകുക?
ഉ: 4

23. 2011 ഓഗസ്റ്റിൽ  കേരളത്തിൽ സാധാരണ ബസ്സുകളിലെ ഏറ്റവും കുറഞ്ഞ യാത്രാ കൂലി ഏത്ര രൂപ.യായാണ് ഉയത്തിയത്?
ഉ: 5രൂപ

24. സാധാരണയായി മരച്ചീനിയുടെ ഏത് ഭാഗമാണ് ഭക്ഷ്യ യോഗ്യമായത്
ഉ: വേര്

25. LPG സിലിണ്ടറിൽ 'G' എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
ഉ : ഗ്യാസ്

26. "ഉണ്ട ചോറിൽ കല്ലിടരുത്" എന്ന ശൈലിയുടെ അർത്ഥം എന്ത്?
ഉ : നന്ദിയുള്ളവനായിരിക്കണം

27. റബർ  മരത്തിൻറെ ഏത് ഭാഗത്തുനിന്നാണ് റബർ പാൽ എടുക്കുന്നത്
ഉ തടി

28. "ഗോബി മഞ്ചൂരിയൻ"  എന്ന ഭക്ഷ്യവിഭവത്തിലെ ഗോബി എന്താണ്?
ഉ : കോളിഫ്ലവർ

29. BSNL ടെലികോം കമ്പനിയിലെ 'B' എന്തിനെ സൂചിപ്പിക്കുന്നു?
ഉ : ഭാരത്

30. "ഓണം കേറാമൂല" എന്ന മലയാള പദത്തിൻറെ അർത്ഥം എന്ത്?
ഉ : കുഗ്രാമം

31. കാക്കത്തൊള്ളായിരം എന്ന മലയാള പദത്തിൻറെ അർത്ഥം എന്ത്?
ഉ : അനന്തമായ സംഖ്യ




No comments:

Post a Comment