scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Saturday, September 14, 2013

ചെറുനാരങ്ങയുടെ ഔഷധഗുണം

കാണാന്‍ ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ കയ്യിലിരിപ്പ് ചെറുതല്ല, തൊലിയില്‍പ്പോലും ഇവ ശേഖരിച്ചുവച്ചിരിക്കുന്ന ഗുണങ്ങള്‍ക്ക് കണക്കില്ല. ചെറുന്നാരങ്ങയിൽ  അഞ്ചു ശദമാനത്തോളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ  ബി, സി വിറ്റാമിനുകളും  കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് പ്രോട്ടീൻ  കാർബോഹൈഡ്രേറേറ് എന്നിവയുടെ കലവറയാണ് ചെറുന്നാരങ്ങ.

ദഹന സമ്പന്ധമായ പ്രശ്നങ്ങളായ നെഞ്ചരിച്ചിൽ, വയറിളക്കം, വയറു വീർക്കുന്നതു പൊലേയുള്ള അസ്വസ്ഥത എന്നിവക്ക് വളരെ നല്ലതാണ്.


ചെറുന്നാരങ്ങ പ്രകൃതി ദത്തമായ ഒരു അണുനാശിനികൂടിയാണ്. ത്വക്കിലുണ്ടാകുന്ന ചില അലർജിക്കളും മറ്റും അകറ്റാൻ  ചെറുന്നാരങ്ങ നീരിനുകഴിയും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റാൻ നല്ലൊരു ബ്ലീച്ചായി പ്രവർത്തിക്കാനും ഇവക്ക് കഴിവുണ്ട്.

ചെറുന്നാരങ്ങ നീർ ചേർത്ത ഇളം ചൂടുവെള്ളം കവിൾ കൊള്ളുന്നത് ഇൻഫെക്ഷൻ  അകറ്റും. ഇതി പോട്ടാസ്യത്തിൻറെ അളവ് കൂടുതലായതിനാൽ രക്താതിസമ്മർദ്ദം കുറക്കാനും സ്ട്രസ് കുറക്കാനും സഹായിക്കും.

ആസ്തമക്കും ശ്വസന പ്രശ്നങ്ങക്കും നല്ല പ്രതവിധികൂടിയാണ് ചെറുന്നാരങ്ങ

No comments:

Post a Comment