scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Tuesday, September 24, 2013

കറിവേപ്പില

രുജിയും മണവും എല്ലാം കിട്ടികഴിഞ്ഞാൽ കറിവേപ്പിലയുടെ സ്ഥാനം കറിക്കു പുറത്താണ്. എന്നാൽ ഈ കറിവേപ്പിലയുടെ ഒട്ടനവധി ഗുണങ്ങൾ വേറേയും ഉണ്ട്.

കറിവേപ്പില അരച്ച് കാച്ചിയെടുത്ത എണ്ണ നര തടയാനും തലമുടി കറുത്തിരുണ്ട് വരുന്നതിനും സഹായിക്കും.

കറിവേപ്പില മഞ്ഞൾ ചേർത്ത് അരച്ചിട്ടാൽ പുഴുക്കടി ശമിക്കും.

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കറിവേപ്പില, ജീരകം, ഉപ്പ് എന്നിവ ചേർത്തരച്ച് മോര് കാച്ചി കഴിച്ചാൽ വയറിളക്കം മാറും.

തേൾ പോലേയുള്ള വിഷജന്തുക്കൾ  കടിച്ചാൽ കടിയേറ്റഭാഗത്ത് കറിവേപ്പില പാലിൽ  വേവിച്ച് അരച്ച് പുറട്ടുന്നത് നല്ലതാണ്.

ഭക്ഷണത്തിലെ വിഷാംശം നീക്കം ചെയ്യാൻ  കറിവേപ്പിലക്ക് കഴിയും.


ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കാനും ബുദ്ധിശക്തി വർധിപ്പിക്കാനും കറിവേപ്പിലക്ക് കഴിയും.

കറിവേപ്പില അരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചുടുവെള്ളത്തി കഴിക്കുന്നത് കൊളസ്ട്രോൾ  കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

ഉണങ്ങിയ കറിവേപ്പില, മല്ലിയില എന്നിവ ഇഡ്ഡലി പുഴുങ്ങാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലിട്ടാല്‍ ഇഡ്ഡലിക്ക് സ്വാദ് കൂടും.

കറിവേപ്പില തിളപ്പിച്ചാറിയ വെള്ളം വീട്ടിലെ തറ തുടയ്ക്കാന്‍ ഉപയോഗിക്കാം.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ രാവിലെ ചൂട് വെള്ളത്തില്‍ കഴിച്ചാല്‍ അലര്‍ജി സംബന്ധമായ ശ്വാസംമുട്ട്, കാലില്‍ ഉണ്ടാകുന്ന എക്‌സിമ എന്നീ അസുഖങ്ങള്‍ക്ക് കുറവ് വരും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ ഇല്ലാതാകും.

കറിവേപ്പില വൃത്തിയാക്കിയശേഷം ഉണക്കി സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ച് സമയം വെള്ളത്തിലിട്ട് വെച്ചാല്‍ പുതിയത് പോലെയിരിക്കും. ഇല ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് വെച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം.

No comments:

Post a Comment