scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Friday, September 27, 2013

റാസ്‌ബെറി


ഇന്ത്യയില്‍ അത്ര സാധാരണമായി ലഭിക്കുന്ന ഒന്നല്ലെങ്കിലും ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒരു ഫലമാണ് റാസ്‌ബെറി.തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം.

ഇതില്‍ അടങ്ങിയിരിക്കുന്ന കെറ്റോണ്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്. ഈ എന്‍സൈം റാസ്‌ബെറിയ്ക്ക് സ്വാഭാവികമായ ഒരു പ്രത്യേകതരം മണവും നല്‍കുന്നു.

കെറ്റോണ്‍ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേര്‍പെടുത്തുന്നതിനാല്‍ തടി കുറയാന്‍ സഹായിക്കുന്നു.


റാസ്‌ബെറിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സാവധാനത്തിലാക്കും. അതിനാല്‍ വേഗത്തില്‍ വിശപ്പു തോന്നുകയുമില്ല. ഇതില്‍ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ അപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.

റാസ്‌ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തുന്നതും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള മാര്‍ഗം തന്നെയാണ്.
റാസ്‌ബെറി കഴിച്ചാല്‍ ഹൃദയാഘാത സാധ്യത കുറയും. ഇതിലെ ഇലാജിക് ആസിഡ് കോശങ്ങളെയും കരളിനെയും സംരക്ഷിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ ലെവല്‍ ഉയര്‍ത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും റാസ്‌ബെറി സഹായിക്കുന്നു.

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവര്‍ഗമാണ് റാസ്‌ബെറി. ഇതിലെ കെറ്റോണ്‍ അഡിനോപെക്ടിന്‍ ഉല്‍പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കുകയും ചെയ്യുന്നു.

ലിവറിലെ ഫാറ്റ് വലിച്ചെടുക്കാനും ഇതുവഴി ലിവര്‍ ക്യാന്‍സറും ലിവര്‍ പ്രശ്‌നങ്ങളും ഒഴിവാക്കാനും റാസ്‌ബെറി സഹായിക്കുന്നുണ്ട്.
ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും റാസ്‌ബെറി വളരെ ഉത്തമമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും ചര്‍മത്തിന് മുറുക്കവും തിളക്കവും നല്‍കുന്നു. കെറ്റോണ്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കുന്നതിനാല്‍ പ്രായക്കുറവ് തോന്നിക്കാനും സഹായിക്കും.

No comments:

Post a Comment